വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയതോടെ വെടിക്കെട്ടൊരുക്കാൻ പടക്കവിപണി
Perinthalmanna RadioDate: 11-04-2023വിഷുവും പെരുന്നാളും ഒരുമിച്ചെത്തിയത് വിപണിയിലെ വെടിക്കെട്ടാക്കാൻ ഒരുങ്ങുകയാണ് പടക്കക്കച്ചവടക്കാർ. മയിൽപ്പീലി പോലെ വിടർന്നു കത്തുന്ന മയിൽപ്പൂവും റീൽസുകൾക്കായി 30 സെക്കൻഡ് നിന്നു കത്തുന്ന ഡെഡിപ്പൂവും ചിക്പുക് ഡിസ്കോ ഡാൻസും നിലത്തു കിടന്നു കറങ്ങുന്ന സ്പിന്നറും ഉയരത്തിൽ പറന്ന് കറങ്ങിക്കത്തുന്ന ഹെലികോപ്റ്ററും പാരച്യൂട്ടുമെല്ലാമാണ് ഇത്തവണ വീട്ടിലെ പൂരങ്ങൾക്ക് പുതുമ നിറയ്ക്കുന്നത്. വലിയ ശബ്ദമുള്ള പടക്കപ്രേമികൾക്കായി ഗുണ്ടുകളും ഓലപ്പടക്കങ്ങളും കടകളിൽ നിറഞ്ഞിട്ടുണ്ട്. ശബ്ദം കുറവാണെങ്കിലും വർണങ്ങൾ തീർക്കുന്ന ചൈനീസ് പടക്കങ്ങൾക്ക് എന്നത്തെയും പോലെ ഇത്തവണയും ആവശ്യക്കാർ ധാരാളമുണ്ട്. 12 മുതൽ 240 തവണ വരെ മുകളിൽ പോയി പൊട്ടുന്ന ചൈനീസ് പടക്കങ്ങളുണ്ട്. 300 മുതൽ 4,000 രൂപ വരെയാണ് വില. 5 മിനിറ്റ് വരെ നിന്നു കത്തുന്ന മത്താപ്പൂ, വിവിധയിനം മേശപ്പൂവുകൾ, 5 സെന്റി...

