വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണ നേരത്തെ പൂത്തു തുടങ്ങി
Perinthalmanna RadioDate: 04-04-2023പെരിന്തൽമണ്ണ: മലയാളിക്ക് വിഷുക്കണി ഒരുക്കാനുള്ള കണിക്കൊന്ന ഇത്തവണ നേരത്തെ പൂത്തു തുടങ്ങി. കനത്ത ചൂടിൽ വളരെ നേരത്തെ പൂത്ത കണിക്കൊന്നകൾ വിഷു എത്തുന്നതിനു മുൻപേ കൊഴിഞ്ഞു തീരുമോയെന്ന ആശങ്കയും ബാക്കിയാണ്. സ്വർണ്ണ വർണ്ണത്തിൽ നാട്ടു വഴികളിൽ കണി കൊന്ന പൂത്തലഞ്ഞു നിൽക്കുന്ന കാഴ്ച മനം കവരുന്നതാണ്.സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമില്ലാതെ മലയാളിയുടെ വിഷുക്കണി പൂർണ്ണമാകില്ല. വിഷുവിന്റെ വരവറിയിച്ച് കൊന്നകൾ പൂത്തുലഞ്ഞു തുടങ്ങുന്നത് ഓരോ മലയാളിയുടെയും ഗൃഹാതുരത്വത്തെ വീണ്ട് എടുക്കുന്നതാണ്. ഇത്തവണത്തെ വിഷു എത്താൻ ദിവസ ങ്ങൾ ബാക്കി നിൽക്കെ പലയിടത്തും കൊന്നപ്പൂക്കൾ വിടർന്നു കൊഴിഞ്ഞു തുടങ്ങിയിട്ടുണ്ട്. പലയിടത്തും വിഷുവിന് കണി ഒരുക്കാൻ പണം നൽകി കണിക്കൊന്ന വാങ്ങേണ്ട സാഹചര്യമുണ്ട്. മണ്ണിലെ ജലാംശം കുറയുന്നതിന് അനുസരിച്ച് കണിക്കൊന്ന പൂക്കും എന്ന സ്ഥിതിയാണ് ഇപ്പോഴുള്ളത് എ...

