അന്തിമ വോട്ടർ പട്ടികയിൽ മലപ്പുറം ജില്ലയിലുള്ളത് 32.18 ലക്ഷം വോട്ടർമാർ
Perinthalmanna RadioDate: 06-01-2023മലപ്പുറം∙ ഇന്നലെ പുറത്തിറക്കിയ അന്തിമ പട്ടികയിൽ ജില്ലയിലുള്ളത് 32,18,444 വോട്ടർമാർ. കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയെ അപേക്ഷിച്ച് 78158 വോട്ടർമാരുടെ കുറവ്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളതും സ്ത്രീ വോട്ടർമാരുള്ളതും പ്രവാസി വോട്ടർമാരുള്ളതും മലപ്പുറം ജില്ലയിലാണ്. ജില്ലയിലെ ആകെ വോട്ടർമാരിൽ പുരുഷന്മാരാണു കൂടുതൽ. എന്നാൽ, 7 നിയമസഭാ മണ്ഡലങ്ങളിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീ വോട്ടർമാരുണ്ട്. പൊന്നാനിയിൽ പുരുഷന്മാരെക്കാൾ ആറായിരത്തോളം സ്ത്രീ വോട്ടർമാർ കൂടുതലുണ്ട്. ജില്ലയിലെ ട്രാൻസ്ജെൻഡർ വോട്ടർമാരുടെ എണ്ണം 26 ആണ്. 7 പേരുള്ള തിരൂരിലാണ് ഏറ്റവും കൂടുതലുള്ളത്.ജില്ലയിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് വണ്ടൂരിലാണ്– 222618. കുറവ് ഏറനാട് മണ്ഡലത്തിൽ– 175359. നിലമ്പൂർ, വണ്ടൂർ, മഞ്ചേരി, പെരിന്തൽമണ്ണ, തിരൂർ, തവനൂർ, പൊന്നാനി മണ്ഡലങ്ങളിലാണു സ്ത്രീ വ...