Tag: Voting Machine Warehouse in Malappuram

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലും സ്ഥിരം സംവിധാനമായി
Local

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കാന്‍ ജില്ലയിലും സ്ഥിരം സംവിധാനമായി

Perinthalmanna RadioDate: 08-06-2023മലപ്പുറം: തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനയ്ക്കും ഇവിഎം/വിവിപാറ്റ് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്നതിനുമായി ജില്ലയില്‍ സ്ഥിരം കെട്ടിടം യാഥാര്‍ത്ഥ്യമായി. മലപ്പുറം സിവില്‍ സ്റ്റേഷനിലാണ് ഇവിഎം/വിവിപാറ്റ് വെയര്‍ഹൗസ് ഒരുക്കിയിട്ടുള്ളത്. മലപ്പുറം ഗവ.കോളജ് ഓഡിറ്റോറിയം, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് പഴയ കെട്ടിടം, സിവില്‍ സ്റ്റേഷനിലെ ഗോഡൗണ്‍, കോട്ടക്കുന്ന് ഡി.ടി.പി.സി ഹാള്‍ എന്നിങ്ങനെ വിവിധയിടങ്ങളിലായി വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്ഥിതി ഇതോടെ ഇല്ലാതാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിങ് യന്ത്രങ്ങള്‍ പരിശോധിക്കുന്നതിനായി വിശാലമായ പന്തൽ ഒരുക്കുന്നതിനുള്ള അധിക ചെലവും ഒഴിവാക്കാനാകും.മൂന്ന് നിലകളിലായി 1899 ചതുരശ്ര മീറ്റര്‍ വിസ്തൃതിയിലുള്ള കെട്ടിടത്തിന് ഏഴ് കോടി രൂപയാണ് നിര്‍മ്മാണച്ചെലവ്. പൊതുമരാമത്ത് വകുപ്പിനായിരുന്...
വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ ജില്ലയില്‍ വെയർഹൗസ് ഒരുങ്ങുന്നു
Local

വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിക്കാൻ ജില്ലയില്‍ വെയർഹൗസ് ഒരുങ്ങുന്നു

Perinthalmanna RadioDate: 18-01-2023മലപ്പുറം ∙ ജില്ലയിലെ ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് ഉപയോഗിക്കുന്ന ഇലക്ട്രോണിക് വോട്ടിങ്, വിവിപാറ്റ് യന്ത്രങ്ങൾ സൂക്ഷിക്കാനുള്ള വെയർഹൗസ് ഉദ്ഘാടനം അടുത്ത മാസം നടന്നേക്കും. അവസാനഘട്ട ജോലികൾ 20ന് അകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. തുടർന്ന് ഉദ്ഘാടനത്തിനായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ അനുമതി തേടുമെന്ന് കലക്ടർ വി.ആർ.പ്രേംകുമാർ പറഞ്ഞു.കെട്ടിടത്തിന് അഗ്നിരക്ഷാ സേനയുടെ അനുമതിയാണ് പ്രധാനമായും ലഭിക്കാനുള്ളത്. സിസിടിവി, ലിഫ്റ്റ് സൗകര്യങ്ങളുടെ പരിശോധനയും നടക്കാനുണ്ട്. ഇതോടെ കെട്ടിടം പൂർണസജ്ജമാകും. മലപ്പുറത്തേതിനു പുറമേ നിർമാണം പൂർത്തിയാക്കിയ പാലക്കാട്ടെ വെയർഹൗസിന്റെയും ഉദ്ഘാടനം ഒരുമിച്ചു നടക്കാനാണു സാധ്യത. 2 വർഷംകൊണ്ട് പൂർത്തിയാക്കിയ കെട്ടിടത്തിന് രണ്ടാഴ്ച മുൻപാണ് കെട്ടിടനമ്പർ ലഭിച്ചത്. വൈദ്യുതി, വെള്ളം തുടങ്ങിയ സൗകര്യങ്ങളും ജനറേറ്ററും ഒരുക്കിയി...