വാട്ടർ ചാർജ് കൂട്ടിയ ശേഷമുള്ള പൂർണ ബിൽ വന്നപ്പോൾ വാട്ടർചാർജ് വർധന മൂന്നര ഇരട്ടി വരെ
Perinthalmanna RadioDate: 09-05-2023വാട്ടർ ചാർജ് കൂട്ടിയ ശേഷമുള്ള പൂർണ ബിൽ വന്നപ്പോൾ ഗാർഹിക ഉപയോക്താക്കൾക്കുള്ള വർധന മൂന്നര ഇരട്ടിവരെ. സംസ്ഥാനത്തു വിവിധയിടങ്ങളിലുള്ളവർക്ക് ഈ മാസം ലഭിച്ച ബില്ലുകൾ പരിശോധിച്ചപ്പോഴാണ് ഇതു വ്യക്തമായത്. ലീറ്ററിന് ഒരു പൈസയെന്ന നാമമാത്ര വർധനയേ ഉള്ളൂവെന്ന സർക്കാർ വാദം പൊളിയുകയും ചെയ്തു. ഫെബ്രുവരി 3നാണു നിരക്കുവർധന പ്രാബല്യത്തിലായത്. രണ്ടു മാസത്തിലൊരിക്കലാണ് വാട്ടർ ബിൽ. ബില്ലിങ് കാലയളവു കണക്കാക്കുന്നതിൽ പ്രാദേശികമായ വ്യത്യാസമുണ്ട്. ഉദാഹരണത്തിന് ചിലയിടങ്ങളിൽ ജനുവരി–ഫെബ്രുവരി, മാർച്ച്– ഏപ്രിൽ എന്നിങ്ങനെയാണെങ്കിൽ മറ്റു ചിലയിടങ്ങളിൽ ഡിസംബർ– ജനുവരി, ഫെബ്രുവരി– മാർച്ച് എന്നിങ്ങനെയാണ്. ജനുവരി– ഫെബ്രുവരി കാലയളവിലെ ബിൽ മാർച്ചിൽ വന്നപ്പോൾ വർധനയുടെ തോത് പൂർണ തോതിൽ പ്രതിഫലിച്ചിരുന്നില്ല. ഏപ്രിലിലും ഈമാസവുമായി ബിൽ ലഭിച്ചവർക്കാണ് നിരക്കിൽ ഇത്രത്തോളം വർധനയുണ്ടെന്...









