പെരിന്തൽമണ്ണ ജല അതോറിറ്റി ഓഫീസിനു മുമ്പിൽ പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തി
Perinthalmanna RadioDate: 21-03-2023പെരിന്തൽമണ്ണ: നഗരസഭയിൽ വിവിധയിടങ്ങളിലെ കുടിവെള്ളവിതരണം തടസ്സപ്പെട്ടതിൽ പ്രതിഷേധിച്ച് നഗരസഭാ പ്രതിപക്ഷ കൗൺസിലർമാർ ധർണ നടത്തി. രാമൻചാടി കുടിവെള്ളപദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജല അതോറിറ്റി പെരിന്തൽമണ്ണ ഓഫീസിനു മുൻപിൽ നടത്തിയ ധർണ മുസ്‌ലിംലീഗ് മണ്ഡലം വൈസ് പ്രസിഡന്റ് നാലകത്ത് ബഷീർ ഉദ്ഘാടനംചെയ്തു. പച്ചീരി ഫാറൂഖ് അധ്യക്ഷത വഹിച്ചു. പത്തത്ത് ജാഫർ, സുനിൽ, സലീം താമരത്ത്, ജിതേഷ്, ഹുസൈൻ റിയാസ്, ഹുസൈന നാസർ, തസ്‌നീമ ഫിറോസ്, കൃഷ്ണപ്രിയ, ശ്രീജിഷ, തസ്‌നി അക്ബർ, സജ്‌ന ഷൈജൽ, നിഷ സുബൈർ തുടങ്ങിയവർ പ്രസംഗിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും ...



