Tag: Weather Report

അതിതീവ്ര  ന്യൂനമർദ്ദം ഇന്ന്  അറബിക്കടലിലെത്തും; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ
Kerala

അതിതീവ്ര  ന്യൂനമർദ്ദം ഇന്ന്  അറബിക്കടലിലെത്തും; വരാൻ പോകുന്നത് ഇടിമിന്നലോടു കൂടിയ മഴ

കേരളത്തിൽ വീണ്ടും മഴ കനക്കാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. സൗരാഷ്ട്ര കച്ച് മേഖലക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലിൽ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്നടക്കം അടുത്ത അഞ്ച് ദിവസം വ്യാപകമായി മിതമായ/ഇടത്തരം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 30ന് അതിശക്തമായ മഴയ്ക്കും സെപ്റ്റംബർ ഒന്ന് വരെ ശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ട്. ...
ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്
Local

ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Perinthalmanna RadioDate: 23-07-2023കേരളത്തിൽ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മധ്യ - പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി ഒഡിഷ - ആന്ധ്രാപ്രദേശ് തീരത്തിനു സമീപം പുതിയൊരു ന്യുനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. കേരളത്തിൽ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും (Heavy Rainfall) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുള്ളത്. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ അലർട്ട്.വിവിധ ദിവസങ്ങളിലെ മഴ മുന്നറിയിപ്പുകൾ23-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്24-07-2023 : ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്25-07-2023 : ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ...
കേരളത്തിൽ മഴ  ആശങ്കയൊഴിയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല
Kerala, Local

കേരളത്തിൽ മഴ  ആശങ്കയൊഴിയുന്നു; ഇന്ന് തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പില്ല

Perinthalmanna RadioDate: 07-07-2023ആശങ്ക ഒഴിയുന്നു. കാലാവസ്ഥാ വിഭാഗത്തിന്റെ ഏറ്റവും പുതിയ  അറിയിപ്പ് പ്രകാരം കേരളത്തിൽ തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ ഒന്നുമില്ല. വടക്കൻ കേരളത്തിൽ രണ്ട് ദിവസം കൂടി പരക്കെ മഴ ലഭിക്കും. വടക്കൻ കേരളത്തിലെ ഒറ്റപെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം അറിയിക്കുന്നത്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അല‍ർട്ടാണ്. കണ്ണൂരിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. മുന്നൂറിലേറെ പേർ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. പാനൂർ ചെറുപറമ്പിൽ പുഴയിൽ ഒഴുക്കിൽപ്പെട്ടു കാണാതായ പതിനെട്ടുകാരനായി ഇന്നും തെരച്ചിൽ തുടരുകയാണ്. കോട്ടയം തട്ടാർകാട് - വെങ്ങാലിക്കാട് - മണ്ണടിച്ചിറ പാടശേഖരത്തിൽ മടവീണു. 220 ഏക്കറിലെ നെൽകൃഷിയാണ് മടവീഴ്ചയിൽ വെള്ളത്തിൽ വെള്ളത്തി മൂടിയത്. മോട്ടോർ തറയോട് ...
എല്ലാ ജില്ലകളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത
Kerala

എല്ലാ ജില്ലകളിലും ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യത

Perinthalmanna RadioDate: 22-05-2023സംസ്ഥാനത്തെ എല്ലാം ജില്ലകളിലും ഇന്ന് ശക്തമായ കാറ്റിനും ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. മലയോര മേഖലയിലാണ് മഴയ്ക്ക് കൂടുതൽ സാധ്യതയുള്ളത്. അതേസമയം മെയ് 22 മുതൽ 26 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പും അറിയിച്ചിട്ടുണ്ട്. ഇത് പ്രകാരം ഇന്ന് ഇടുക്കി ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥഅടുത്ത 3 മണിക്കൂറിൽ കേരളത്തിലെ പത്തനംതിട്ട ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയ...
സംസ്ഥാനത്ത് ചൂട് വീണ്ടും ഉയരുന്നു; എട്ടുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
Kerala

സംസ്ഥാനത്ത് ചൂട് വീണ്ടും ഉയരുന്നു; എട്ടുജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം

Perinthalmanna RadioDate: 16-05-2023മഴമാറിയതോടെ സംസ്ഥാനത്ത്  ചൂട് വീണ്ടും ഉയരുന്നു. ഉയര്‍ന്ന താപനിലയെ തുടര്‍ന്ന്  എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പുറപ്പെടുവിച്ചു. കോഴിക്കോട്, പാലക്കാട് ജില്ലകളില്‍ താപനില 37 ഡിഗ്രി സെല്‍സ്യസ് വരെ ഉയരാം. കോട്ടയം , ആലപ്പുഴ, കൊല്ലം ജില്ലകളില്‍ 36 വരെയും  കണ്ണൂര്‍, മലപ്പുറം തിരുവനന്തപുരം ജില്ലകളില്‍ 35 ഡിഗ്രി സെല്‍സ്യസ് വരെയും താപനില അനുഭവപ്പെടും. അന്തരീക്ഷ ഈര്‍പ്പം കൂടുതലാണ്. ഇതിനാല്‍ അനുഭവവേദ്യമാകുന്ന ചൂടിന്‍റെ താപ ഇന്‍ഡക്സ് വീണ്ടും ഉയരും. നിര്‍ജലീകരണവും സൂര്യാതപവും ഉണ്ടാകാതെ ശ്രദ്ധിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേ...
ഇന്ന് മുതൽ മഴ കുറയും; വേനൽ ചൂട് ഉയരും
Kerala

ഇന്ന് മുതൽ മഴ കുറയും; വേനൽ ചൂട് ഉയരും

Perinthalmanna RadioDate: 04-05-2023സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കുറയും. ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രം മഴ കിട്ടിയേക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്. വേനൽ ചൂടും ഈ ദിവസങ്ങളിൽ നേരിയ തോതിൽ ഉയരും. ഞായറാഴ്ചയോടെ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടും. ഇത് പിന്നീട് ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീന പ്രദേശത്തിലോ ശക്തിയിലോ വ്യക്തതയായിട്ടില്ല. എങ്കിലും ന്യൂനമർദം രൂപപ്പെടുന്നതോടെ അടുത്തയാഴ്ച കേരളത്തിൽ വീണ്ടും മഴ സജീവമായേക്കും................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന...
തീച്ചൂടിൽ ഉരുകി സംസ്ഥാനം; ഇന്നു മുതൽ വേനൽമഴ പെയ്തേക്കും
Kerala

തീച്ചൂടിൽ ഉരുകി സംസ്ഥാനം; ഇന്നു മുതൽ വേനൽമഴ പെയ്തേക്കും

Perinthalmanna RadioDate: 19-04-2023സംസ്ഥാനം തീച്ചൂടിൽ ഉരുകുന്നതിനിടെ ഇന്നു മുതൽ ആശ്വാസമായി വേനൽമഴ പെയ്യുമെന്നു പ്രതീക്ഷ. തെക്കൻ ജില്ലകളിലും മധ്യകേരളത്തിലുമാകും തുടക്കത്തിൽ മഴ. 21, 22 തീയതികളിൽ മിക്ക ജില്ലകളിലും മഴ ലഭിച്ചേക്കുമെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.താപനിലയും അന്തരീക്ഷ ഈർപ്പവും കണക്കിലെടുത്ത് അനുഭവപ്പെടുന്ന ചൂടിന്റെ അളവായ താപസൂചിക സംസ്ഥാനത്തു പല ജില്ലകളിലും അതീവജാഗ്രത പുലർത്തേണ്ട 58 എന്ന നിലയിൽ തുടരുകയാണ്. കൊല്ലം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിൽ കഠിനമായ ചൂടാണ്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും 50 മുതൽ 56 വരെ എന്ന നിലയിലാണു താപസൂചിക. കണ്ണൂർ ജില്ലയുടെ മലയോരമേഖലയിലും ചൂടിന്റെ കാഠിന്യം കൂടി.കാലാവസ്ഥാ വകുപ്പിന്റെ  കണക്കുകൾ പ്രകാരം പാലക്കാടാണ് ഏറ്റവും കൂടിയ ചൂട്; 39.7 ഡിഗ്രി സെൽഷ്യസ്. ഓട്ടമാറ്റിക് വെതർ ...
സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും: ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്
Local

സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കും: ഏഴ് ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

Perinthalmanna RadioDate: 16-04-2023സംസ്ഥാനത്ത് ഇന്നും ചൂട് ഉയർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പുതിയ സാഹചര്യത്തിൽ ഏഴ് ജില്ലകൾക്ക് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി. പാലക്കാട് 39 ഡിഗ്രി സെൽഷ്യസ് വരെയും ,കണ്ണൂർ, കോഴിക്കോട്, തൃശൂർ, കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 37 ​ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ട്.സാധാരണ നിലയിൽ നിന്ന് രണ്ട് ഡിഗ്രി മുതൽ നാല് ഡിഗ്രി വരെ താപനില ഉയർന്നേക്കുമെന്നാണ് മുന്നറിയിപ്പ്. സൂര്യാഘാത സാധ്യത നിലനിൽക്കുന്നതായും നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂടിൽ നേരിയ കുറവ് രേഖപ്പെടുത്തി. 40 ഡിഗ്രി സെൽഷ്യസിന് അടുത്ത് രേഖപ്പെടുത്തിയിരുന്ന ചൂട് 38 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് ഇന്നലെ ചൂ...
വെന്തുരുകി കേരളം; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു
Local

വെന്തുരുകി കേരളം; സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു

_Perinthalmanna Radio_Date: 15-04-2023സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. തൃശൂര്‍, പാലക്കാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളിലാണ് കൂടുതല്‍ ചൂട്. പാലക്കാട്ട് തുടര്‍ച്ചയായ രണ്ടാം ദിവസവും 40 ഡിഗ്രിക്കു മുകളിലെത്തി. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുപ്രകാരം വെള്ളിയാഴ്ച 40.1 ഡിഗ്രിയാണ്. തൃശൂര്‍ വെള്ളാനിക്കരയില്‍ 37.8, പുനലൂരില്‍ 37.4, കോട്ടയത്ത് 37 ഡിഗ്രി താപനില രേഖപ്പെടുത്തി.അതേസമയം, കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഓട്ടോമാറ്റിക് മാപിനികളില്‍ പാലക്കാട് മലമ്ബുഴ ഡാമിലും മംഗലം ഡാമിലും 42 ഡിഗ്രി രേഖപ്പെടുത്തി. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ 10 സ്റ്റേഷനില്‍ 40നു മുകളിലാണ്. ഇത് ഔദ്യോഗികമായി അംഗീകരിക്കുന്നില്ല. അടുത്ത ദിവസങ്ങളിലും ചൂട് തുടരാനാണ് സാധ്യതയെന്നും വേനല്‍ മഴ മാറിനില്‍ക്കുന്നതിനാലാണ് ഇതെന്നും കാലാവസ്ഥാ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ...
വേനല്‍ച്ചൂട് കടുക്കുന്നു; താപനില 38 ഡിഗ്രിക്ക് മുകളില്‍
Kerala

വേനല്‍ച്ചൂട് കടുക്കുന്നു; താപനില 38 ഡിഗ്രിക്ക് മുകളില്‍

Perinthalmanna RadioDate: 13-04-2023സംസ്ഥാനത്ത് വേനല്‍ച്ചൂട് കടുക്കുകയാണ്. വേനല്‍ മഴയില്‍ അനുഭവപ്പെടുന്ന കുറവും താപനില ഉയര്‍ന്നുതന്നെ നില്‍ക്കാന്‍ കാരണമാകുന്നുണ്ട്. മിക്കയിടങ്ങളിലും വ്യാഴാഴ്ച 38 ഡിഗ്രി സെൽഷ്യസിന് മുകളിലേക്ക് താപനില ഉയർന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാൻ കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ വേനല്‍മഴ ലഭിക്കുമെങ്കിലും ചൂട് കുറയാന്‍ സാധ്യതയില്ല. തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് മധ്യകേരളത്തില്‍ പൊതുവേ ചൂട് കൂടുതലായിരിക്കും. സംസ്ഥാനത്ത് ചിലയിടങ്ങളിൽ 40 ഡിഗ്രിക്ക് മുകളില്‍ താപനില ഉയർന്നിരുന്നു. അൾട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.https://chat.whatsapp.com/E2...