Tag: Weather Report

സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂട് അനുഭവപ്പെടും
Local

സംസ്ഥാനത്ത് ഇന്നും നാളെയും കഠിനമായ ചൂട് അനുഭവപ്പെടും

Perinthalmanna RadioDate: 11-04-2023സംസ്ഥാനത്ത് ചൊവ്വയും ബുധനും കഠിനമായ ചൂട് അനുഭവപ്പെടും. താപസൂചിക 58 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് തൃശൂര്‍, കോട്ടയം, പാലക്കാട് ജില്ലകളിലാണ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ വേനല്‍മഴ ലഭിക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.കൊല്ലം, പത്തനംതിട്ട, കോട്ടയം,എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ 58 ഡിഗ്രി സെലിഷ്യസ് ചൂട് അനുഭവപ്പെടും. കൊല്ലം മുതല്‍ കോഴിക്കേട് വരെയുള്ള എട്ടു ജില്ലകളില്‍ ഭൂരിഭാഗം പ്രദേശങ്ങളിലും അനുഭവവേദ്യമാകുന്ന ചൂട് 52 മുതല്‍ 54 ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും. ബുധനാഴ്ച വയനാട്, കണ്ണൂര്‍ കാസര്‍കോട് ജില്ലകളിലും താപസൂചിക 52 ന് മുകളിലേക്ക് ഉയരും. ഹൈറേഞ്ച് പ്രദേശത്ത് മാത്രമാണ് ചൂടിന്...
ജില്ലയിൽ സൂര്യൻ ചൂടിലാണ്; ആശ്വാസ മഴയെത്തുമെന്ന പ്രതീക്ഷ
Local

ജില്ലയിൽ സൂര്യൻ ചൂടിലാണ്; ആശ്വാസ മഴയെത്തുമെന്ന പ്രതീക്ഷ

Perinthalmanna RadioDate: 13-03-2023മലപ്പുറം: ചെറിയ ഒരു മഴയെങ്കിലും പെയ്താൽ ഈ കൊടുംചൂടിന് അൽപ്പമെങ്കിലും ആശ്വാസമാകുമെന്ന ചിന്തയിലാണ് നാട്. പകലെന്നോ ​ രാത്രിയെന്നോ വ്യത്യാസമില്ലാതെ അന്തരീക്ഷത്തിൽ ചൂട് വർദ്ധിച്ചിട്ടുണ്ട്. കിണറുകളിലെയും മറ്റ് ജലസ്രോതസ്സുകളിലെയും ജലനിരപ്പിൽ മുൻ വർഷങ്ങളിലൊന്നും ഇല്ലാത്ത വിധത്തിൽ വലിയ കുറവുണ്ട്. കൊടുംവേനലും ജലക്ഷാമവും കൂടിയാവുന്നതോടെ നാട് വലിയ പ്രതിസന്ധിയിലാവുമോ എന്ന ആശങ്കകൾക്കിടെ അൽപ്പം ആശ്വാസ തണുപ്പേകുന്ന വിവരങ്ങളാണ് കേന്ദ്ര കാലാവസ്ഥ നീരീക്ഷണ വകുപ്പിന്റേത്. അടുത്ത ആഴ്ചയോടെ ജില്ലയിൽ മഴയ്ക്കുള്ള സാദ്ധ്യത പ്രവചിക്കുകയാണ് കാലാവസ്ഥ നീരീക്ഷണ കേന്ദ്രം അധികൃതർ. ഈ മാസം 15ന് ജില്ലയിൽ മഴ എത്തിയേക്കുമെന്നാണ് പ്രവചനം. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴയ്ക്കുള്ള സാദ്ധ്യത പ്രവചിച്ചിട്ടുണ്ട്. നാളെ നാല് തെക്കൻ ജില്ലകളിൽ കൂടി മഴയുണ്ടാവും. മുൻവർഷങ്ങളിൽ വേനൽ...
കേരളം ചുട്ടുപൊള്ളുന്നു; ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത
Local

കേരളം ചുട്ടുപൊള്ളുന്നു; ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത

Perinthalmanna RadioDate: 09-03-2023കേരളം ചുട്ടുപൊള്ളുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കൊടും ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക ഭൂപട പ്രകാരം സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ സൂര്യാഘാത സാധ്യത നിലനിൽക്കുകയാണ്. കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് സൂര്യാഘാത സാധ്യതയുള്ളത്. അന്തരീക്ഷ താപനിലയും ഈർപ്പവും ചേർന്ന് അനുഭവപ്പെടുന്ന ചൂടിനെയാണ് താപ സൂചികയിൽ അടയാളപ്പെടുത്തുന്നത്. ഒരു തീരദേശ സംസ്ഥാനമായ കേരളത്തിൻറെ അന്തരീക്ഷ ആർദ്രത പൊതുവെ കൂടുതലായിരിക്കും. ഇനി മുതൽ എല്ലാ ദിവസവും  താപസൂചിക ഭൂപടം പ്രസിദ്ധീകരിക്കുമെന്നും ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------...
കനത്ത ചൂട് അഞ്ച് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്
Local

കനത്ത ചൂട് അഞ്ച് ദിവസം കൂടി തുടരുമെന്ന് മുന്നറിയിപ്പ്

Perinthalmanna RadioDate: 05-03-2023സംസ്ഥാനത്ത് കനത്ത ചൂട് തുടരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സമാന കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.ഇന്നലെ കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. 39 ഡിഗ്രി വരെ ചൂട് ഉയർന്നേക്കാമെന്നാണ് മുന്നറിയിപ്പ്. രാവിലെ 11 മുതൽ വൈകുന്നേരം മൂന്ന് വരെയുള്ള സമയത്ത് നേരിട്ട് വെയിൽ കൊള്ളുന്നത് ഒഴിവാക്കണമെന്നാണ് ജാഗ്രതാ നിർദേശം.സംസ്ഥാനത്ത് ഇത്തവണ പതിവിലും കൂടുതല്‍ ചൂട് ഉയരില്ലെന്നാണ് നേരത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. പ്രവചനം തെറ്റിച്ച് പലയിടങ്ങളിലും ചൂട് ഒറ്റയടിക്ക് നാല് ഡിഗ്രി വരെ വര്‍ധിച്ചു. ഏപ്രില്‍, മെയ് മാസങ്ങളില്‍ അനുഭവപ്പെടുന്ന ചൂടാണ് ഇത്തവണ മാര്‍ച്ച് ആദ്യവാരമെത്തിയത്.37 ഡിഗ്രിക്ക് മുകളില്‍ ചൂട് തുടര്‍ന്നാല്‍ സംസ്ഥാനത്തെ സ്ഥിതി ആശങ്കയിലാകും. കൂടുതല്‍ ദിവസം കനത്ത ചൂട് നിലന...
സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്
Kerala

സംസ്ഥാനത്ത് രണ്ട് ദിവസത്തേക്ക് കൂടി കടുത്ത ചൂട് തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്

Perinthalmanna RadioDate: 04-03-2023പകല്‍ താപനില 39 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച പ്രത്യേക ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചിട്ടില്ല. സാധാരണയേക്കാള്‍ മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി വരെ വേനല്‍‍ച്ചൂട് അധികമായിരിക്കും.ഇന്നലെ പാലക്കാട് ജില്ലയിലെ ഉയര്‍ന്ന താപനില 38.5 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കോഴിക്കോട് 35.2ഡിഗ്രി സെല്‍ഷ്യസും, കൊച്ചി 33.4, ആലപ്പുഴ 34.2, തിരുവനന്തപുരം 32.8ഡിഗ്രി സെല്‍ഷ്യസുമായിരുന്നു ഇന്നലത്തെ ഉയര്‍ന്ന താപനില. രണ്ടുദിവസത്തിനകം ചൂട് കുറയുമെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിച്ചത്.സൂര്യാതാപം, നിര്‍ജലീകരണം എന്നിവ വരാതെ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്ന് മണി വരെ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് ഒഴിവാക്കണ...
സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്
Kerala, Local

സംസ്ഥാനത്ത് ചൂട് കൂടുന്നു: മഴ കിട്ടിയില്ലെങ്കിൽ ജലക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

Perinthalmanna RadioDate: 03-03-2023സംസ്ഥാനത്ത് ചൂട് കൂടിയതോടെ ജലക്ഷാമം രൂക്ഷമാകുമെന്ന മുന്നറിയിപ്പുമായി സി ഡബ്ല്യു ആര്‍ ഡി എമ്മിലെ ശാസ്ത്രജ്ഞര്‍. വരും ദിവസങ്ങളില്‍ മഴ കിട്ടിയില്ലെങ്കില്‍ ജല സ്രോതസ്സുകളിലെ ജല നിരപ്പ് വലിയ തോതില്‍ താഴുമെന്നാണ് മുന്നറിയിപ്പ്. സംസ്ഥാനത്തിന്‍റെ പല ജില്ലകളിലും ഭൂഗര്‍ഭ ജലത്തിന്‍റെ അളവും കുറഞ്ഞിട്ടുണ്ട്.കഴിഞ്ഞ ഒരു മാസത്തെ കണക്കെടുത്താല്‍ അന്തരീക്ഷ താപ നില കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഉയര്‍ന്ന് നില്‍ക്കുകയാണ്. പാലക്കാട് ജില്ലയില്‍ രാത്രി കാലത്തെ താപനിലയില്‍ 2.9 ഡിഗ്രിയുടെ വര്‍ധന വരെ ഉണ്ടായി. കൊച്ചി, കൊല്ലം, തൃശൂര്‍ ജില്ലകളില്‍ മാത്രമാണ് ചൂട് കഴിഞ്ഞ തവണത്തേക്കാള്‍ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. പക്ഷേ ഈ കാലയളവില്‍ പെയ്യേണ്ട മഴയിലുണ്ടായ കുറവ് ജല സ്രോതസുകളെ കാര്യമായി ബാധിക്കുമെന്നാണ് ജല വിഭവ വികസന വിനിയോഗ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഴ മാറി നില്‍ക്കുകയാ...
സംസ്ഥാനത്ത് ഇത്തവണ വേനൽ കനക്കില്ല
Kerala, Local

സംസ്ഥാനത്ത് ഇത്തവണ വേനൽ കനക്കില്ല

Perinthalmanna RadioDate: 01-03-2023സംസ്ഥാനത്ത് വേനൽക്കാലത്തിന് തുടക്കമായി. ഇത്തവണ വേനൽക്കാലം കേരളത്തെ വല്ലാതെ വലക്കില്ലെന്നാണ് കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. വേനൽക്കാലത്ത് ശരാശരി താപനിലയ്ക്ക് മാത്രമേ സാധ്യതയുള്ളൂ.എന്നാൽ വേനൽ മഴ കനിഞ്ഞില്ലെങ്കിൽ ഉത്തരേന്ത്യയിലെ ഉഷ്ണതംരംഗം കേരളത്തെയും ബാധിച്ചേക്കും. മധ്യ ഇന്ത്യയിലും കിഴക്കൻ ഇന്ത്യയിലും വടക്ക് കിഴക്കൻ ഇന്ത്യയിലും വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലും താപനില ശരാശരിക്കും മുകളിലേക്ക് ഉയർന്നേക്കാം.എന്നാൽ ദക്ഷിണേന്ത്യയിൽ ശരാശരി താപനിലയ്ക്ക് മാത്രമാണ് സാധ്യത. ദക്ഷിണേന്ത്യയിൽ കുറഞ്ഞ താപനില ശരാശരിയിലും താഴ്ന്നേക്കും. അതായത് ഒരു ദിവസം തന്നെ അനുഭവപ്പെടുന്ന താപനിലയിൽ കാര്യമായ വ്യത്യാസം ഉണ്ടായേക്കാം.അടുത്ത മൂന്ന് മാസം ശരാശരിയിലും കൂടുതൽ മഴയ്ക്ക് ദക്ഷിണേന്ത്യയിൽ സധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തൽ. ത...
കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ജില്ലയിൽ പനിയും ചുമയും പടരുന്നു
Kerala

കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ജില്ലയിൽ പനിയും ചുമയും പടരുന്നു

Perinthalmanna RadioDate: 26-02-2023മലപ്പുറം: കാലാവസ്ഥ മാറ്റത്തിന് പിന്നാലെ ദിവസങ്ങൾ നീണ്ടുനിൽക്കുന്ന കടുത്ത ചുമയും തൊണ്ടവേദനയോട് കൂടിയ പനിയും ജില്ലയിൽ പടരുന്നു. ഒരാഴ്ചയ്ക്കിടെ 7,896 പേർ സർക്കാർ ആശുപത്രികളിൽ മാത്രം പനി ബാധിച്ച് ചികിത്സ തേടി. 45 പേരെ അഡ്‌മിറ്റ് ചെയ്തു.രാവിലത്തെ തണുപ്പും മഞ്ഞും പിന്നാലെ കടുത്ത ചൂട് കാലാവസ്ഥയും രോഗവ്യാപനത്തിന് വഴിയൊരുക്കുന്നു. മുതിർന്നവരെയും കുട്ടികളെയും പനി ഒരുപോലെ വലയ്ക്കുന്നുണ്ട്. കൊവിഡിന് സമാനമായ ലക്ഷണങ്ങൾ രോഗികളിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.റിപ്പോർട്ട് ചെയ്യുന്നത് വൈറൽ പനിയാണെന്നും കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും രോഗം സുഖപ്പെടുമെന്നും മറ്റു ആശങ്കകൾ വേണ്ടെന്നും ജില്ലാ ആരോഗ്യ വകുപ്പ് അധിക‌ൃതർ പറയുന്നു. കുട്ടികളിൽ പനി ഭേദമായാലും ഒന്നിലധികം തവണ വീണ്ടും ബാധിക്കുന്നതും വിട്ടുമാറാത്ത ചുമയും ക്ഷീണവും രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നു...
മാർച്ചിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കനത്തചൂട്
Other

മാർച്ചിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കനത്തചൂട്

Perinthalmanna RadioDate: 26-02-2023മാർച്ചിലേക്ക് കടക്കുമ്പോൾ കേരളത്തിൽ കനത്തചൂട്. പലയിടത്തും പകൽച്ചൂട് 38 ഡിഗ്രി സെൽഷ്യസിന് മുകളിലായി. കണ്ണൂർ, പാലക്കാട്, തൃശ്ശൂർ ജില്ലകളിലെ ചിലയിടങ്ങളിൽ ഉച്ചയ്ക്കുശേഷം ചൂട് 40 ഡിഗ്രി കടക്കുന്നുണ്ട്.ഇന്ത്യൻ കാലാവസ്ഥാവകുപ്പ് സ്ഥിതിവിവരം ശേഖരിക്കുന്ന സംസ്ഥാനത്തെ 12 കേന്ദ്രങ്ങളിൽനിന്നുള്ള കണക്കനുസരിച്ച് ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് ഈ ദിവസങ്ങളിൽ ചൂട് ദീർഘകാല ശരാശരിയിൽനിന്ന് കൂടിനിൽക്കുന്നത്. വെള്ളിയാഴ്ച കോഴിക്കോട് 2.2 ഡിഗ്രി കൂടുതലായിരുന്നു. തിരുവനന്തപുരത്ത് 1.1 ഡിഗ്രിയും കൊച്ചി വിമാനത്താവളത്തിൽ ഒരുഡിഗ്രിയും കൂടുതലായിരുന്നു. ശനിയാഴ്ച ഇവിടങ്ങളിൽ കാര്യമായ വർധന രേഖപ്പെടുത്തിയില്ല.പരമ്പരാഗതമായി, വിവരം ശേഖരിക്കുന്ന കേന്ദ്രങ്ങൾ ഭൂരിഭാഗവും നഗരകേന്ദ്രികൃതമാണ്. കാസർകോട്, വയനാട്, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽനിന്ന് വിവരം ശേഖരിക്കാറുമില്ല. അതിനാൽ ഉൾപ്രദേശ...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടു; ഇന്നു മുതൽ വ്യാപക മഴയ്ക്ക് സാധ്യത
Kerala, Local

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം ശക്തിപ്പെട്ടു; ഇന്നു മുതൽ വ്യാപക മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 11-11-2022തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കൻ ശ്രീലങ്കൻ തീരത്തോട് ചേർന്ന് നിലകൊള്ളുന്ന ന്യൂനമർദം ശക്തി കൂടിയ ന്യൂനമർദമായി മാറി. ഇതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നു മുതൽ തിങ്കളാഴ്ച വരെ വ്യാപകമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്.ശക്തി കൂടിയ ന്യൂനമർദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തമിഴ്നാട് - പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടർന്ന് നാളെയും മറ്റന്നാളും പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയിൽ തമിഴ്നാട് - പുതുച്ചേരി, കേരളം എന്നീ പ്രദേശങ്ങളിലൂടെ സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...