Tag: World Cup Final

ലോകകപ്പ് ആവേശ ലഹരിയിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം
Local

ലോകകപ്പ് ആവേശ ലഹരിയിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം

Perinthalmanna RadioDate: 19-12-2022പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശ ലഹരിയിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം സ്റ്റേഡിയത്തിൽ പ്രീമിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ കളി കാണാനൊരുക്കിയ കൂറ്റൻ സ്ക്രീനിൽ ഇന്നലെ ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ സ്റ്റേഡിയം കാണികളെ കൊണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു. കാൽ ലക്ഷത്തിലേറെ പേരാണ് ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയത്.ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കളി കാണാൻ എത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ സ്റ്റേഡിയത്തിന്റെ ഗാലറിയും സ്റ്റേഡിയത്തിനകത്തും നിറഞ്ഞു കവിഞ്ഞിരുന്നു. പിന്നെയും ആളുകൾ എത്തിക്കൊണ്ടിരുന്നു. അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ ജഴ്സി അണിഞ്ഞും കൊടികളുയർത്തിയും ആവേശഭരിതരായി.അർജന്റീനയുടെയും ഫ്രാൻസിന്റെയും ഓരോ മുന്നേറ്റത്തിലും ആരാധകർ ജഴ്സി ഉയർത്തി വീശിയും കൊടി ഉയർത്തിയും ആഹ്ലാദ നൃത്തം ചെയ്തും ആവേശം ഉയർ...
ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ
Sports

ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

Perinthalmanna RadioDate: 18-12-2022ഫുട്ബോള്‍ ലോകത്തെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഖത്തര്‍ ലോകകപ്പിന്‍റെ കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ നേരിടും. ലോക ഫുട്ബോളിലെ ഗ്ലാമര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.ഒരേയൊരു അസ്തമയത്തിന്റ ദൂരം. 120 മീറ്റര്‍ നീളമുള്ളൊരു കളം. രണ്ടറ്റങ്ങളിലുമായി നൈലോണ്‍ വലയാല്‍ തീര്‍ത്ത പ്രപഞ്ചം. ഒരറ്റത്ത് നീലയും വെള്ളയും നിറത്തില്‍ 10 പേര് മരിക്കാനിറങ്ങും. അവരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ മുന്നിലൊരു പത്താം നമ്പറുകാരനും. ഇപ്പുറത്ത് സാക്ഷാല്‍ ബോള്‍ട്ടിനെ പോലും ഓടിത്തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളൊരുത്തന്‍ വീണ്ടും പ്രപഞ്ചത്തെ പുല്കാന...