ആൾമാറാട്ടം നടത്തി കോടികൾ തട്ടിയ പ്രതികൾക്ക് ഏഴു വർഷം തടവ്

Share to

Perinthalmanna Radio
Date: 28-03-2025

പെരിന്തൽമണ്ണ : ആൾമാറാട്ടം നടത്തിയും വ്യാജരേഖ ചമച്ചും കോടികൾ തട്ടിയ കേസിൽ നാലു പ്രതികൾക്ക് ഏഴു വർഷം തടവ്. അങ്ങാടിപ്പുറം ഇരുമ്പനക്കൽ അസീസ് (58), അങ്ങാടിപ്പുറം കായലുംവക്കത്ത് വീട്ടിൽ ഉബൈദുള്ള (59), കടലുണ്ടി കുന്നത്ത് സേതുമാധവൻ (70), കക്കയം തെക്കാനത്ത് ഷാജി വർഗീസ് (56) എന്നിവരെയാണ് പെരിന്തൽമണ്ണ മുൻസിഫ് മജിസ്ട്രേറ്റ് കെ.എൻ. ആശ വിവിധ വകുപ്പുകളിലായി ഏഴു വർഷം തടവിന് ശിക്ഷിച്ചത്. ഫറോക്ക് ബസ് സ്റ്റാൻഡിനടുത്ത് പ്രണവം സിൽക്സ് എന്ന ടെക്സ്റ്റൈൽസ് കട നടത്തിയിരുന്ന ശശിധരൻ എന്ന പരാതിക്കാരനെ പ്രതികൾ ബാലുശ്ശേരിയിൽ 5.39 ഏക്കർ വസ്തു മാറ്റക്കച്ചവടം എന്ന വ്യാജേന തങ്ങളുടേതല്ലാത്ത വസ്തുവിന്റെ ആധാരത്തിന്റെ കോപ്പിയും വ്യാജമായി ഉണ്ടാക്കിയ എഗ്രിമെന്റ് കാണിച്ചാണ് തട്ടിപ്പ് നടത്തിയത്.

പരാതിക്കാരന്റെ കടയ്ക്ക് മൂന്നു കോടി വില കാണിച്ചും ബാലുശ്ശേരിയിലെ പ്രതികളുടെ അല്ലാത്ത ഭൂമിക്ക് നാലു കോടി 40 ലക്ഷം രൂപയ്ക്കും കച്ചവടം ഉറപ്പിച്ചു. തുടർന്ന് പരാതിക്കാരനിൽനിന്ന് കട ഏറ്റെടുത്തു നടത്തി സ്ഥാപനത്തിലെ സാധനങ്ങൾ ആദായവില്പന നടത്തിയും എഗ്രിമെന്റ് പ്രകാരം 50 ലക്ഷം കൈപ്പറ്റിയും തുടർന്ന് സ്ഥലമോ കൈപ്പറ്റിയ തുകയോ സ്ഥാപനത്തിലെ സാധനങ്ങൾ വിറ്റഴിച്ച തുക അടക്കം രണ്ടു കോടിയോളം രൂപയും നൽകാതെയും പിന്നീട് ചെക്കുകൾ നൽകിയും വഞ്ചിച്ചുവെന്നാണ് പരാതി.

ഒന്നാം പ്രതിയുടെ വിലാസം മാറ്റി മറ്റൊരു പേരിൽ എഗ്രിമെന്റ് വെച്ചും പരാതിക്കാരനെ ആൾമാറാട്ടം നടത്തി കൃത്രിമരേഖ ചമച്ചും വഞ്ചിച്ച കേസിൽ പ്രതികൾക്ക് ഏഴു വർഷം തടവിനാണ് ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പരാതിക്കാരനു വേണ്ടി അസിസ്റ്റന്റ്‌ പബ്ലിക് പ്രോസിക്യൂട്ടർ ഇ. നവാബ്ഖാൻ ഹാജരായി.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/J7NWdxCLJpk9T56B3gQkSz
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *