ഓരാടംപാലം മാനത്തുമംഗലം ബൈപാസിന് അധിക തുക ആവശ്യപ്പെട്ട് എംഎൽഎ

Share to


Perinthalmanna Radio
Date: 23-06-2026

അങ്ങാടിപ്പുറം :  ഓരാടംപാലം –മാനത്തുമംഗലം ബൈപാസിന് ബജറ്റ് പ്രസംഗത്തിൽ അധിക തുക ആവശ്യപ്പെട്ട് മഞ്ഞളാംകുഴി അലി എംഎൽഎ. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതുക്കിയ ബജറ്റിൽ ബൈപാസിന് സ്ഥലമേറ്റേടുപ്പിനും പ്രാരംഭ പ്രവർത്തനങ്ങൾക്കുമാണ് 10 കോടി രൂപ അനുവദിച്ചത്. 4.1 കിലോമീറ്റർ ദൂരമുള്ള ബൈപാസിൽ മേൽപാലം ഉൾപ്പെടെ 3.3 കി.മി മങ്കടയിലൂടെയും ബാക്കി പെരിന്തൽമണ്ണയിലൂടെയുമാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ 10 വർഷവും ഈ ബൈപാസിനായി ഓരോ ബജറ്റിലും ഫണ്ട് ആവശ്യപ്പെട്ടപ്പോഴും 100 രൂപ മാത്രമാണ് അനുവദിച്ചത്. ഈ സർക്കാർ അധികാരത്തിൽ വന്ന് ആദ്യ ബജറ്റിൽ തന്നെ 10 കോടി രൂപ പ്രാരംഭ നടപടികൾക്കായി അനുവദിച്ചതിൽ എംഎൽഎ നന്ദി അറിയിച്ചു.

ഈ തുക കൊണ്ട് ആദ്യ ഘട്ടം പ്രവൃത്തികൾ പൂർണമായും മുന്നോട്ട് കൊണ്ടു പോകാൻ കഴിയില്ലെന്നും 12 വർഷം മുൻപ് ഇതിന്റെ റഫ് എസ്റ്റിമേറ്റ് 250 കോടി രൂപയായിരുന്നെന്നും ഭൂമി ഏറ്റെടുക്കലിനും മറ്റു പ്രാരംഭ നടപടികൾക്കും വേണ്ടി ഏറ്റവും കുറഞ്ഞത് 30 കോടിയായി ഈ തുക വർധിപ്പിക്കണമെന്നും എംഎൽഎ പറഞ്ഞു.

ഓരാടംപാലം മാനത്തുമംഗലം ബൈപാസ്, ഓരാടംപാലം വൈലോങ്ങര ബൈപാസ് എന്നിവ സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ 30 ന് തിരുവനന്തപുരത്ത് ഉന്നത തല യോഗം വിളിച്ചിട്ടുണ്ടെന്ന് എംഎൽഎ അറിയിച്ചു.
………………………………………..
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *