പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ 11.89 കോടിയുടെ പദ്ധതി കടലാസിലൊതുങ്ങി
Perinthalmanna RadioDate: 24-02-2026 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ ജില്ല ആശുപത്രിക്ക് പുതിയ കെട്ടിടവും അനുബന്ധ സൗകര്യങ്ങളും ഒരുക്കാൻ അടിസ്ഥാന സൗകര്യ വികസന നിധിയിൽ (കിഫ്ബി) ഉൾപ്പെടുത്തി ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് അനുവദിച്ച 11.89 കോടി രൂപയുടെ പദ്ധതി വിസ്മൃതിയിൽ. അത്യാഹിത വിഭാഗം, ഒ.പി ബ്ലോക്ക്, ഡയഗ്നോസ്റ്റിക് സൗകര്യങ്ങൾ എന്നിവക്കായിരുന്നു വിഹിതം. പഴയ ഇടുങ്ങിയ ഓഫീസ്, അതിനു പിന്നിലെ ഒ.പി ബ്ലോക്ക്, വർഷങ്ങളായി ഉപയോഗിക്കാതെ കിടന്ന കെ.എച്ച്. ആർ. ആർ.ഡബ്ല്യു.എസിന്റെ കെട്ടിടം എന്നിവ പൊളിച്ച് നീക്കി രണ്ടു നിലകളുള്ള കെട്ടിടമാണ് നിർമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. ഇതിൽ കെ.എച്ച്.ആർ. ഡബ്ല്യു.എസ് കെട്ടിടം പൊളിച്ച് ഒ.പി ബ്ലോക്ക് മറ്റൊരു ഫണ്ട് ഉപയോഗിച്ച് വിപുലീകരിച്ചു. 11.89 കോടി കൊണ്ട് അഞ്ചു നിലകളുള്ള ബ്ലോക്കാണ് രൂപകൽപന ചെയ്തത്. സർക്കാർ ഏജൻസിയായ കിറ്റ്കോയാണ് പദ്ധതി തയ്യാറാക്കി നൽകിയത്. ഇതിന്റെ കൂടെ...










