Local

റെയിൽവേ യാത്രികർക്ക് ദുരിതമായി അങ്ങാടിപ്പുറം എഫ്.സി.ഐ റോഡ്

Local

റെയിൽവേ യാത്രികർക്ക് ദുരിതമായി അങ്ങാടിപ്പുറം എഫ്.സി.ഐ റോഡ്

Perinthalmanna RadioDate: 29-05-2026 അങ്ങാടിപ്പുറം: റെയിൽവേ വികസനത്തിൽ വലിയ മുന്നേറ്റം അവകാശപ്പെടുമ്പോഴും, യാത്രികരുടെ പ്രധാന ആശ്രയമായ അങ്ങാടിപ്പുറം എഫ്.സി.ഐ ഗോഡൗൺ റോഡ് പൂർണ്ണമായും തകർന്ന നിലയിൽ. പെരിന്തൽമണ്ണ ഭാഗത്തുനിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന ആയിരക്കണക്കിന് യാത്രക്കാരാണ് ദിവസേന ഈ വഴിയിലൂടെ ദുരിതയാത്ര നടത്തുന്നത്. റോഡിന്റെ മോശം അവസ്ഥ കാരണം ഇപ്പോൾ ഓട്ടോറിക്ഷകൾ പോലും ഈ റൂട്ടിൽ സർവീസ് നടത്താൻ മടിക്കുകയാണ്.അങ്ങാടിപ്പുറം ഭാഗത്തു നിന്നുള്ള റെയിൽവേ സ്റ്റേഷൻ റോഡ് നവീകരിച്ച് മനോഹരമാക്കിയപ്പോഴും ഈ റോഡിനോട് മാത്രം അധികൃതർ അവഗണന തുടരുകയാണ്. റോഡ് ഉടൻ നന്നാക്കുമെന്ന് കാലങ്ങളായി അധികാരികൾ ഉറപ്പുനൽകുന്നുണ്ടെങ്കിലും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.റോഡിന്റെ ഇരുവശങ്ങളിലും എഫ്.സി.ഐ ഗോഡൗണിലേക്കുള്ള ചരക്കുലോറികൾ നിരനിരയായി പാർക്ക് ചെയ്തിരിക്കുകയാണ്. വലിയ കുഴികളും ചെളി വെള്ളവും നിറഞ്ഞ റോഡിലൂടെ...
ഇന്ത്യയിൽ പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക്

Local

ഇന്ത്യയിൽ പ്ലാസ്റ്റിക് കറൻസി ഇറക്കാൻ റിസർവ് ബാങ്ക്

Perinthalmanna RadioDate: 29-05-2026 രാജ്യത്തെ കറൻസി നോട്ടുകളിൽ അടിമുടി മാറ്റത്തിന് റിസർവ് ബാങ്ക് ഒരുങ്ങുന്നു. നിലവിൽ‌ ഇന്ത്യൻ രൂപാ നോട്ടുകൾ‌ അച്ചടിക്കുന്നത് പേപ്പർ ഉപയോഗിച്ചാണ്. ഇതിനുപകരം, പ്രത്യേക പ്ലാസ്റ്റിക് ഉപയോഗിക്കാനാണ് ആലോചന. പരീക്ഷണമെന്നോണം ആദ്യം 10, 20 രൂപ നോട്ടുകളായിരിക്കും പ്ലാസ്റ്റിക് കറൻസി അഥവാ പോളിമർ കറൻസിയായി പുറത്തിറക്കുക.*മുഷിയില്ല, ഏറെക്കാലം ഉപയോഗിക്കാം*കോട്ടൺ അധിഷ്ഠിതമായ പേപ്പർ ഉപയോഗിച്ചാണ് നിലവിൽ നോട്ടുകളുടെ അച്ചടി. ഇത്തരം നോട്ടുകൾ ശരാശരി 3-4 വർഷം കഴിയുമ്പോൾ മുഷിയും. പൊടി, വെള്ളം തുടങ്ങിയവ മൂലവും ആളുകൾ മടക്കിവയ്ക്കുന്നതിനാലും എളുപ്പത്തിൽ‌ മോശമാകാനുള്ള സാധ്യതയുമേറെ. എന്നാൽ, പോളിമർ നോട്ടുകൾക്ക് ഈ പ്രശ്നമില്ലെന്നതും ദീർഘകാലം ഈടുനിൽക്കുമെന്നതും നേട്ടമാണ്. പോളിമർ നോട്ടുകളും പഴ്സിലും പോക്കറ്റിലും മറ്റും മടക്കിവയ്ക്കാം. എളുപ്പത്തിൽ മുഷിയില്ല. കനവും കുറവാണ്.▪️2024-25ൽ ഏതാണ്ട്...
സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലാണ് യെലോ അലർട്ട്

Local

സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലാണ് യെലോ അലർട്ട്

Perinthalmanna RadioDate: 29-05-2026 തിരുവനന്തപുരം ∙ സംസ്ഥാനത്ത് കനത്ത മഴ തുടരും. ഇന്ന് ആറ് ജില്ലകളിലാണ് യെലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെലോ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഇന്ന് രാത്രി 11.30 വരെ 0.8 മുതൽ 1.6 മീറ്റർ വരെ ഉയർന്ന തിരമാലകൾ കാരണം കടലാക്രമണത്തിനു സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. കടലാക്രമണത്തിനു സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.കന്യാകുമാരി പ്രദേശത്ത്‌ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. തെക്കുകിഴക്കൻ അറബിക്കടലിനും സമീ...
സീബ്രാവരകൾ മാഞ്ഞു; റോഡിൽ പതിയിരിക്കുന്നത് വലിയ അപകടം

Local

സീബ്രാവരകൾ മാഞ്ഞു; റോഡിൽ പതിയിരിക്കുന്നത് വലിയ അപകടം

Perinthalmanna RadioDate: 29-05-2026 മേലാറ്റൂർ : നാലായിരത്തിലേറെ കുട്ടികൾ പഠിക്കുന്ന രണ്ടു സ്‌കൂളുകളുണ്ട്. പക്ഷേ, സ്‌കൂളുകൾക്കു മുൻപിലെ റോഡൊന്നു മുറിച്ചുകടക്കണമെങ്കിൽ വിദ്യാർഥികൾ പാടുപെടും. മേലാറ്റൂർ എ.എൽ.പി. സ്‌കൂൾ, മേലാറ്റൂർ ആർ.എം. ഹയർസെക്കൻഡറി സ്‌കൂൾ എന്നിവയ്ക്കു മുൻപിലൂടെ കടന്നുപോകുന്ന റോഡിൽ സീബ്രാവരകളുൾപ്പെടെ യാതൊരു സുരക്ഷാസംവിധാനങ്ങളുമില്ലാത്തതാണ് ആശങ്കയാകുന്നത്.മേലാറ്റൂർ-കരുവാരക്കുണ്ട് മലയോരപാത കടന്നുപോകുന്ന റോഡരികിലാണ് ഈ സ്‌കൂളുകൾ സ്ഥിതിചെയ്യുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ കടന്നുപോകുന്ന പ്രധാന പാതകൂടിയാണിത്. ഇവിടെ റോഡ് മുറിച്ചുകടക്കുക മുതിർന്നവർക്കുതന്നെ ഏറെ ശ്രമകരമാണ്.മേലാറ്റൂരിലെ സ്‌കൂളിനുമുൻപിൽ നേരത്തേ, സീബ്രാവരകളുണ്ടായിരുന്നു. ഇതു മാഞ്ഞിട്ട് വർഷങ്ങളായി. പുതുക്കി വരയ്ക്കാൻ ഇതുവരെ അധികൃതർക്കായിട്ടില്ല. ഇടതടവില്ലാതെ വരുന്ന വാഹനങ്ങൾ കടന്നുപോകുന്നതുവരെ കാത്തുനിന്നുവേണം വിദ്യാർഥികൾക്ക...
എസ്.എസ്.എൽ.സി. വിജയിച്ചവരിൽ 62 ശതമാനവും പ്ലസ് വണിന് അപേക്ഷിച്ചു

Local

എസ്.എസ്.എൽ.സി. വിജയിച്ചവരിൽ 62 ശതമാനവും പ്ലസ് വണിന് അപേക്ഷിച്ചു

Perinthalmanna RadioDate: 28-05-2026 എസ്.എസ്.എൽ.സി. വിജയിച്ചവരിൽ 62 ശതമാനവും പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചു. ബുധനാഴ്ച വൈകീട്ടു വരെയുള്ള കണക്കാണിത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപേക്ഷാ സമർപ്പണം തുടങ്ങിയത്. ജൂൺ മൂന്നുവരെ സ്വീകരിക്കും. സാങ്കേതിക തടസ്സമുണ്ടാകാഞ്ഞതിനാലാണ് രണ്ടു ദിവസത്തിനകം ഇത്രയും അപേക്ഷകൾ ലഭിച്ചതെന്ന് ഹയർ സെക്കൻഡറി അധികൃതർ പറയുന്നു.ബുധനാഴ്ച വരെ 2,69,148 അപേക്ഷ ലഭിച്ചു. അതിൽ 2,54,111 എണ്ണവും എസ്.എസ്.എൽ.സി. കഴിഞ്ഞവരുടേതാണ്. ഇത്തവണ എസ്.എസ്.എൽ.സി. ജയിച്ചത് 4,10,456 പേരാണ്. സി.ബി.എസ്.ഇ. സിലബസിൽനിന്ന് 10,837 അപേക്ഷയും ഐ.സി.എസ്.ഇ.യിൽനിന്ന് 1,156 അപേക്ഷയും കിട്ടി. മുൻവർഷങ്ങളിൽ യോഗ്യതനേടിയവരും ഇതരസംസ്ഥാനങ്ങളിലെ വിദ്യാർഥികളും 3,044 പേരാണ് ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക-------------...
താഴെ പൂപ്പലം- റെയിൽവേ റോഡ് നാട്ടുകാരുടെ കൂട്ടായ്മയിൽ യാഥാർത്ഥ്യമായി

Local

താഴെ പൂപ്പലം- റെയിൽവേ റോഡ് നാട്ടുകാരുടെ കൂട്ടായ്മയിൽ യാഥാർത്ഥ്യമായി

Perinthalmanna RadioDate: 28-05-2026 അങ്ങാടിപ്പുറം: ജനകീയ പങ്കാളിത്തത്തോടെ നിർമ്മാണം പൂർത്തീകരിച്ച അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ താഴെ പൂപ്പലം- റെയിൽവേ റോഡിന്റെ ഉദ്ഘാടനം നാടിന്റെ ഉത്സവമായി മാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ റോഡ് നാടിന് സമർപ്പിച്ചു. വാർഡ് മെമ്പർ മിസ്‌രിയ വി.ടി. ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗിച്ച് പാതയുടെ മൂന്നര മീറ്റർ ഭാഗം മാത്രമാണ് നിർമ്മിക്കാൻ സാധിച്ചിരുന്നത്. തുടർന്ന്, പ്രസിഡൻസി ഗ്രൂപ്പിലെ ഇബ്രാഹിംക്കയുടെയും കുടുംബത്തിന്റെയും സഹകരണത്തോടെ ബാക്കി വരുന്ന ഏഴ് മീറ്ററോളം ഭാഗത്തെ സൈഡ് കോൺക്രീറ്റും ടാറിങ്ങും പൂർത്തീകരിക്കുകയായിരുന്നു.ഗതാഗത യോഗ്യമാക്കിയതിന് പുറമെ റോഡിന്റെ സൗന്ദര്യവൽക്കരണവും ഉറപ്പാക്കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി പാതയോരങ്ങളിൽ സുരക്ഷാ കൈവരികൾ സ്ഥാപിക്കുകയും പൂച്ചെടികൾ വെച്ചു പിടിപ്പിക്കുകയും ചെയ്തു.ന...
ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് അടുത്ത ബജറ്റിൽ പ്രതീക്ഷിക്കുന്നെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ

Local

ഓരാടംപാലം – മാനത്തുമംഗലം ബൈപ്പാസ് അടുത്ത ബജറ്റിൽ പ്രതീക്ഷിക്കുന്നെന്ന് മഞ്ഞളാംകുഴി അലി എം.എൽ.എ

Perinthalmanna RadioDate: 28-05-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ടൗണുകളിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമായി വിഭാവനം ചെയ്ത ഓരാടംപാലം - മാനത്തുമംഗലം ബൈപ്പാസ് പദ്ധതി അടുത്ത സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്താൻ എഴുതി നൽകിയിട്ടുണ്ടെന്ന് മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി വ്യക്തമാാക്കി. മങ്കട മണ്ഡലത്തിൽ തങ്ങൾ ആദ്യമായി ആരംഭിക്കുന്ന പ്രധാന പ്രവർത്തി ഇതായിരിക്കുമെന്നും അതിനായുള്ള പ്രാരംഭ നടപടികൾ ഇതിനകം തന്നെ തുടങ്ങി കഴിഞ്ഞതായും അദ്ദേഹം അറിയിച്ചു.കോഴിക്കോട് - പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം മുതൽ പെരിന്തൽമണ്ണ വരെയുള്ള ഭാഗത്ത് വർഷങ്ങളായി തുടരുന്ന യാത്രാക്ലേശത്തിന് വലിയൊരു ആശ്വാസമാകും ഈ ബൈപ്പാസ് പദ്ധതി. വർഷങ്ങൾക്ക് മുൻപ് ഭരണാനുമതി ലഭിച്ചതാണെങ്കിലും പദ്ധതി നടപ്പിലാക്കാൻ വൈകുകയായിരുന്നു. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ബൈപ്പാസ് യാഥാർത്ഥ്യമാക്കുമെന്നത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനമാണെന്നും, പുത...
രണ്ട് പതിറ്റാണ്ട് കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

Local

രണ്ട് പതിറ്റാണ്ട് കാലത്തെ ജയിൽ വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

Perinthalmanna RadioDate: 28-05-2026 കോഴിക്കോട്: മരണ ശിക്ഷയിൽനിന്ന് ജീവൻ തിരിച്ചുപിടിച്ച കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീം വ്യാഴാഴ്ച ജന്മനാട്ടിലെത്തി. രണ്ട് പതിറ്റാണ്ടുകാലത്തെ നീണ്ട ജയിൽവാസത്തിന് ശേഷം രാവിലെ 7.35ഓടെ എയർ ഇന്ത്യ എക്സ്പ്രസിൽ കരിപ്പൂരിൽ വിമാനമിറങ്ങി. വിമാനത്താവളത്തിൽനിന്ന് പുറത്തിറങ്ങിയ ശേഷം അദ്ദേഹം എല്ലാവർക്കും നന്ദി പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രതികരിച്ചത്. കുടുംബാംഗങ്ങളും സുഹൃത്തുക്കളും റഹീം സഹായ സമിതി ട്രസ്റ്റ് ഭാരവാഹികളും നാട്ടുകാരും ഉൾപ്പെടെ വൻ ജനാവലി റഹീമിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിൽനിന്ന് അദ്ദേഹം കോടമ്പുഴയിലെ വീട്ടിലേക്ക് തിരിച്ചു.ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിെൻറ കാരുണ്യത്തിലും ഒത്തൊരുമയിലുമാണ് ഉമ്മയുടെയും കുടുംബത്തിന്റെയും കാത്തിരിപ്പിലേക്ക് റഹീം മടങ്ങിയെത്തുന്നത്. നിയമനടപടികൾ പൂർത്തിയാക്കി ബുധനാഴ്ച രാത്രിയോടെ റ...
ആത്മ സമർപ്പണത്തിന്റെ സന്ദേശവുമായി ഇന്ന് ബലിപെരുന്നാൾ

Local

ആത്മ സമർപ്പണത്തിന്റെ സന്ദേശവുമായി ഇന്ന് ബലിപെരുന്നാൾ

Perinthalmanna RadioDate: 28-05-2026 പെരിന്തൽമണ്ണ: ത്യാഗത്തിന്റെയും ആത്മ സമർപ്പണത്തിന്റെയും സന്ദേശവുമായി ഇന്ന് ബലിപെരുന്നാൾ. പള്ളികളിലും പ്രത്യേകം തയാറാക്കിയ ഈദ് ഗാഹുകളിലും രാവിലെ പെരുന്നാൾ നമസ്കാരവും പ്രത്യേക ഖുതുബയും നടക്കും. പരസ്പരം ആശംസകൾ കൈമാറിയും ബന്ധുവീടുകൾ സന്ദർശിച്ചും പെരുന്നാൾ ആഘോഷമാക്കും. മൃഗങ്ങളെ ബലി നൽകൽ (ഉള്ഹിയ്യത്ത്) ബലി പെരുന്നാളുമായി ബന്ധപ്പെട്ട പ്രധാന ആചാരങ്ങളിലൊന്നാണ്. മഹല്ലുകൾക്കും സംഘടനകൾക്കും കീഴിലും വ്യക്തിപരമായും ഉള്ഹിയ്യത്തുകൾ നടക്കും. ഗൾഫ് നാടുകളിൽ ഇന്നലെയായിരുന്നു ബലിപെരുന്നാൾ. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക...
ഇന്ധനവില വീണ്ടും കൂട്ടിയേക്കും; ഘട്ടംഘട്ടമായി മൂന്നുരൂപവരെ കൂടിയേക്കാം

Local

ഇന്ധനവില വീണ്ടും കൂട്ടിയേക്കും; ഘട്ടംഘട്ടമായി മൂന്നുരൂപവരെ കൂടിയേക്കാം

Perinthalmanna RadioDate: 27-05-2026 അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില 100 ഡോളറിന് താഴെപ്പോയിട്ടും രാജ്യത്ത് തിങ്കഴാഴ്ച ഇന്ധവില വീണ്ടും ഉയർത്തിയിരുന്നു. മേയ് മാസത്തിൽ നാലുതവണ വില ഉയർന്നതോടെ ഇനിയും ഇന്ധനവവില ഉയരുമോ എന്ന ആശങ്ക നിലവിലുണ്ട്. എണ്ണക്കന്പനികളുടെ നഷ്ടം ഇതുവരെ പൂർണമായി ഒഴിവാക്കാനായിട്ടില്ല എന്നതിനാൽ വരും ദിവസങ്ങളിലും ഘട്ടംഘട്ടമായി രണ്ടുമുതൽ മൂന്നുരൂപ വരെ വില ഉയരാനുള്ള സാധ്യത ഇപ്പോഴും നിൽനിൽക്കുന്നുണ്ട്.യു.എസ്. ഇറാൻ സംഘർഷം മൂലം അസംസ്കൃത എണ്ണവില കുതിച്ചപ്പോഴും രാജ്യത്ത് ഇന്ധനവില കൂടാതിരിക്കാൻ കേന്ദ്രസർക്കാർ 2026 മാർച്ചിൽ പെട്രോളിന്റെയും ഡീസലിന്റെയും അധിക എക്സൈസ് തീരുവ വെട്ടിക്കുറച്ചിരുന്നു. എന്നാൽ അതിനുശേഷവും കമ്പനികൾക്ക് ലാഭമുണ്ടായില്ലയെന്ന് ചൂണ്ടിക്കാട്ടിയാണ് മേയ് 15 മുതൽ ഇന്ധനവില ഉയർത്താൻ ആരംഭിച്ചത്.എണ്ണക്കമ്പനികൾക്ക് മാസം 30,000 കോടി രൂപയുടെയും ദിവസേനേ 1,000 കോടിയിലധികവും നഷ...