കേരളത്തിലെ എസ്ഐആറിന്‍റെ ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു
Perinthalmanna RadioDate: 21-02-2026 കേരളത്തിലെ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷന്‍റെ (എസ്ഐആർ) ഭാഗമായുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 2.69 കോടി വോട്ടർമാരാണ് ഉൾപ്പെട്ടത്. വോട്ടർ പട്ടികയിൽ നിന്ന് പുറത്തായത് ഒമ്പത് ലക്ഷത്തോളം പേരാണ്. കൃത്യമായി 8,97,211 പേർ വോട്ടര്‍ പട്ടികയിൽ നിന്ന് പുറത്തായി. ഇനിയും വോട്ടര്‍ പട്ടികയിൽ പേര് ചേര്‍ക്കാൻ അവസരമുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് നാമനിർദേശ പത്രിക നൽകാനുള്ള അവസാന ദിവസം വരെ പേര് ചേർക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.https://chat.whatsapp.com/FXWqNeniWKuCY5QVi7FWIs വോട്ടര്‍ ഐഡി നമ്പർ, പേര്, ബന്ധുവിന്‍റെ പേര് ,മൊബൈൽ നമ്പർ എന്നിവ ഉപയോഗിച്ച് വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് പരിശോധിക്കാം.വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് പരിശോധിക്കാംhttps://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, ബ...










