Local

സ്‌കൂളുകള്‍ ഇന്ന് തുറക്കും; കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍

Local

സ്‌കൂളുകള്‍ ഇന്ന് തുറക്കും; കുട്ടികളെ വരവേല്‍ക്കാന്‍ വിപുലമായ ഒരുക്കങ്ങള്‍

Perinthalmanna RadioDate: 01-06-2026 പെരിന്തൽമണ്ണ: രണ്ട് മാസത്തെ മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുന്നു. ഒന്ന് മുതൽ 12 വരെ ക്ലാസുകളിലെ 40 ലക്ഷത്തോളം വിദ്യാർഥികളാണ് വീണ്ടും അറിവിന്‍റെ ലോകത്തേക്ക് എത്തുന്നത്. ഇതിൽ രണ്ടേമുക്കാൽ ലക്ഷത്തിലധികം വിദ്യാർഥികൾ ഒന്നാം ക്ലാസിലെത്തും.കഴിഞ്ഞ വർഷം സംസ്ഥാന സിലബസിൽ പ്രവർത്തിക്കുന്ന സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,82,339 കുട്ടികളായിരുന്നു. ആറാം പ്രവൃത്തിദിനത്തിലെ കണക്കെടുപ്പിന് ശേഷമായിരിക്കും ഈ വർഷത്തെ വിദ്യാർഥികളുടെ കണക്ക് പുറത്തു വരിക. ജൂൺ എട്ടിനാകും അത്. കഴിഞ്ഞ വർഷം ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിൽ 35.34 ലക്ഷം വിദ്യാർഥികളാണുണ്ടായിരുന്നത്. ജനന നിരക്ക് കുറഞ്ഞതിനാൽ വർഷങ്ങളായി സ്കൂളുകളിൽ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്.അവസാന മൂന്ന് വർഷങ്ങളിൽ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ് പ്രവേശന...
തുടര്‍ച്ചയായി രണ്ടാം വർഷവും ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്

Local

തുടര്‍ച്ചയായി രണ്ടാം വർഷവും ഐപിഎല്‍ കിരീടം റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്

Perinthalmanna RadioDate: 31-05-2026 അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തകര്‍ത്ത് കിരീടം നിലനിര്‍ത്തി ആര്‍സിബി. തുടര്‍ച്ചയായി രണ്ടാം തവണയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഐപിഎല്‍ കിരീടമുയര്‍ത്തുന്നത്. ആദ്യമ ബാറ്റ് ചെയ്ത ഗുജറാത്ത് ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യം 18 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ ആര്‍സിബി മറികടക്കുകയായിരുന്നു. മത്സരത്തിന്റെ ഒരു ഘട്ടത്തിലും കലാശപ്പോരിന് യോജിക്കുന്ന വെല്ലുവിളി ഉയര്‍ത്താന്‍ ശുബ്മാന്‍ ഗില്ലിനും സംഘത്തിനും കഴിഞ്ഞില്ല. അര്‍ദ്ധ സെഞ്ച്വറി നേടിയ വിരാട് കൊഹ്ലിയാണ് ബംഗളൂരുവിന്റെ ടോപ് സ്‌കോറര്‍.വിജയലക്ഷ്യം പിന്തുടര്‍ന്ന ആര്‍സിബിക്ക് ഗംഭീര തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. വെങ്കിടേഷ് അയ്യര്‍ 32(16) കത്തിക്കയറിയപ്പോള്‍ വെറും 21 പന്തുകളില്‍ ടീം സ്‌കോര്‍ 50 കടന്നു. അഞ്ചാം ഓവറില്‍ അയ്യര്‍ പുറത്തായതോടെയാണ് ഈ സഖ്യം പിരിഞ്ഞത്. ദേവദത്ത് പടിക്കല്‍ 1(4) പ...
പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗം; ആശുപത്രി എച്ച്എംസികളിൽ രാഷ്‌ട്രീയ മുതലെടുപ്പെന്ന് പ്രതിപക്ഷം

Local

പെരിന്തൽമണ്ണ നഗരസഭാ കൗൺസിൽ യോഗം; ആശുപത്രി എച്ച്എംസികളിൽ രാഷ്‌ട്രീയ മുതലെടുപ്പെന്ന് പ്രതിപക്ഷം

Perinthalmanna RadioDate: 31-05-2026 പെരിന്തൽമണ്ണ ∙ നഗരത്തിലെ ഗവ.ആയുർവേദ ആശുപത്രി, ഹോമിയോപ്പതി ആശുപത്രി, ഹെൽത്ത് സെന്ററുകൾ എന്നിവയുടെ എച്ച്എംസിയിൽ രാഷ്‌ടീയ മുതലെടുപ്പെന്ന് നഗരസഭാ കൗൺസിൽ യോഗത്തിൽ പ്രതിപക്ഷ ആക്ഷേപം.നഗരസഭാ അധികൃതർ മുസ്‌ലിം ലീഗിനും കോൺഗ്രസിനും വലിയ തോതിൽ പ്രാതിനിധ്യം നൽകിയപ്പോൾ സിപിഎമ്മിന് വേണ്ടത്ര പരിഗണന നൽകിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.നഗരസഭയിൽ പുതിയ ഭരണ സമിതി അധികാരത്തിൽ വന്ന ശേഷം ഹരിത കർമ സേനയുടെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.കഴിഞ്ഞകാലങ്ങളിൽ നിന്നു വ്യത്യസ്തമായി പുതിയ ഭരണസമിതി അധികാരത്തിൽ വന്ന് നാലു മാസമായപ്പോൾ തിരസ്കൃത മാലിന്യങ്ങൾ കൊണ്ടുപോകുന്നതിൽ ക്രമക്കേട് നടന്നതായി പ്രതിപക്ഷം ആരോപിച്ചു.ഹരിതകർമ സേനയുടെ പ്രവർത്തനങ്ങൾ കൃത്യമായി നടക്കാത്തതും ജീവനക്കാർക്ക് ശമ്പളം കിട്ടാത്തതും സിപിഎം അംഗങ്ങൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങൾ ഭരണപക്ഷ അംഗങ്...
നാല് ദിവസത്തിനകം കാലവർഷം കേരളത്തിൽ, ശക്തമായ മഴയ്ക്ക് സാധ്യത

Local

നാല് ദിവസത്തിനകം കാലവർഷം കേരളത്തിൽ, ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 31-05-2026 പെരിന്തൽമണ്ണ: കാലവർഷം നാലു ദിവസത്തിനകം കേരളത്തിൽ എത്തുമെന്ന് കാലാവസ്ഥാ വകുപ്പ്. എൽനിനോ പ്രതിഭാസം കാരണം ഇത്തവണ കാലവർഷം ശരാശരിയിൽ താഴെയായിരിക്കും എന്നായിരുന്നു ആദ്യ സൂചനകളെങ്കിലും തുടക്കത്തിൽ മഴ ശക്തമാകുമെന്നാണ് വിലയിരുത്തൽ.  ഞായറാഴ്ച മുതൽ അടുത്ത അഞ്ച് ദിവസത്തേക്ക്  കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു.മഴ ശക്തമാകുന്ന സാഹചര്യത്തിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു. ജൂൺ മൂന്നിന് ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം ജില്ലകളിലും ജൂൺ നാലിന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലുമാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ട്.വിവിധ ജില്ല...
പെരിന്തൽമണ്ണയിൽ ഹൈവേയിലെ സൈൻ ബോർഡുകൾ ശുചീകരിച്ചു

Local

പെരിന്തൽമണ്ണയിൽ ഹൈവേയിലെ സൈൻ ബോർഡുകൾ ശുചീകരിച്ചു

Perinthalmanna RadioDate: 31-05-2026 പെരിന്തൽമണ്ണ : മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിലെ വള്ളിച്ചെടികൾ പടർന്നുപന്തലിച്ച സ്ഥല, ദിശ സൂചനാബോർഡുകൾ വൃത്തിയാക്കി. കരിങ്കല്ലത്താണി മുതൽ പെരിന്തൽമണ്ണ വരെയുള്ള ഹൈവേയിലെ ബോർഡുകളാണ് വൃത്തിയാക്കിയത്. മിക്കയിടത്തും കാഴ്ചയിൽ നിന്ന് പൂർണമായി മറഞ്ഞ അവസ്ഥയിലായിരുന്നു ബോർഡുകൾ.പെരിന്തൽമണ്ണ ട്രാഫിക് എൻഫോഴ്സ്മെന്റിന്റെയും ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റിന്റെയും നേതൃത്വത്തിൽ നടത്തുന്ന പ്രവർത്തനങ്ങൾ പെരിന്തൽമണ്ണ ട്രാഫിക് സബ് ഇൻസ്പെക്ടർ കബീർ ഉദ്ഘാടനംചെയ്തു. സബ് ഇൻസ്പെക്ടർ മനോജ് മംഗലശ്ശേരി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ ഹാരിസ്, സി.പി.ഒ. നിതീഷ്, ജില്ലാ ട്രോമാകെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലി, ഷഫീദ് പാതായ്ക്കര, സുമേഷ് വലമ്പൂർ, നിസാം മാനത്ത്മംഗലം, ആശ ജൂബിലി, സുമയ്യ ജാസ്മിൻ തുടങ്ങിയവർ ശുചീകരണ...
ഐപിഎല്‍ ഫൈനലിൽ ഇന്ന് ബെംഗളൂരു- ഗുജറാത്ത് പോരാട്ടം

Local

ഐപിഎല്‍ ഫൈനലിൽ ഇന്ന് ബെംഗളൂരു- ഗുജറാത്ത് പോരാട്ടം

Perinthalmanna RadioDate: 31-05-2026 സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത രണ്ട് വമ്പന്‍ ടീമുകള്‍ ഇന്ന് ഐപിഎല്‍ ഗ്രാന്‍ഡ് ഫിനാലേയില്‍ നേര്‍ക്കുനേര്‍ വരുന്നു. രണ്ട് ടീമുകളും തങ്ങളുടെ രണ്ടാം കിരീടമാണ് ലക്ഷ്യം വയ്ക്കുന്നത്. സൂപ്പര്‍ സണ്‍ഡേയില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു- ഗുജറാത്ത് ടൈറ്റന്‍സ് ഫൈനല്‍. വൈകീട്ട് 7.30 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.തുടരെ രണ്ടാം തവണയും ടീമിനെ ഫൈനലിലേക്ക് നയിച്ച ക്യാപ്റ്റന്‍ രജത് പടിദാര്‍ അപൂര്‍വമായൊരു റെക്കോര്‍ഡിന്റെ വക്കിലാണ്. തുടരെ രണ്ട് തവണ ഐപിഎല്‍ കിരീടം സ്വന്തമാക്കുന്ന മൂന്നാമത്തെ നായകനെന്ന അപൂര്‍വ നേട്ടത്തിലേക്ക് ഒറ്റ ജയം മതി. നേരത്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റനായിരുന്ന മഹേന്ദ്ര സിങ് ധോനിയും മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായിരുന്ന രോഹിത് ശര്‍മയും മാത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്.കലാശപ്പോരിൽ നിലവിലെ ചാംപ്യൻമാർക...
വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും

Local

വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ നാളെ തുറക്കും

Perinthalmanna RadioDate: 31-05-2026 പെരിന്തൽമണ്ണ:  വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ തിങ്കളാഴ്ച തുറക്കും. എല്ലാ വിദ്യാലയങ്ങളിലും പ്രവേശനോത്സവം നടത്തി നവാഗതരെ വരവേൽക്കും. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.നീണ്ട പ്രസംഗങ്ങൾക്കുപകരം കുട്ടികളുമായി സംവദിക്കുന്ന പരിപാടികൾ സംഘടിപ്പിക്കാനാണ് സർക്കാർ നിർദേശം. വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് സൈബർസുരക്ഷാ പ്രതിജ്ഞയുമെടുക്കും.പഠനസമയം ഉറപ്പാക്കാൻ വിദ്യാഭ്യാസ കലണ്ടറും തയ്യാറായി. എൽ.പി. സ്‌കൂളുകളിൽ 800 മണിക്കൂറാണ് അധ്യയനസമയമെന്നതിനാൽ, ശനിയാഴ്ചകൾ അധിക പ്രവൃത്തിദിനമാക്കില്ല. ഇത്തവണ 197 പ്രവൃത്തിദിനങ്ങളുണ്ടാവും. യു.പി.യിൽ ആയിരം മണിക്കൂർ അധ്യയനം ഉറപ്പാക്കാൻ മൂന്ന് ശനിയാഴ്ചകൾ പ്രവൃത്തിദിനമായി നിശ്ചയിച്ചു. ഹൈസ്‌കൂളിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക...
സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം

Local

സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ട്രോളിങ് നിരോധനം

Perinthalmanna RadioDate: 30-05-2026 സംസ്ഥാനത്ത് ജൂൺ ഒമ്പത് മുതൽ ജൂലൈ 31 വരെ ട്രോളിങ് നിരോധനം. 52 ദിവസമാണ് ട്രോളിങ് നിരോധനം ഏർപ്പെടുത്താന്‍ തീരുമാനിച്ചിട്ടുള്ളത്. പരമ്പരാഗത മത്സ‍്യ ബന്ധനബോട്ടുകളെ നിരോധനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അനധികൃത മത്സ‍്യബന്ധനത്തിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.അതേ സമയം സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ‍്യത. എട്ട് ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ‍്യാപിച്ചിട്ടുള്ളത്. മണിക്കൂറിൽ 64 മുതൽ 115 മില്ലിമീറ്റർ വരെ മഴ ലഭിക്കും. അതേ സമയം കോഴിക്കോട്, കോട്ടയം ജില്ലകളിൽ ജൂൺ മൂന്ന് വരെ യെല്ലോ അലർട്ട് നിലനിൽക്കും. നാളെ കോട്ടയം, എറണാകുള...
ഊട്ടി പുഷ്പമേള സമാപിച്ചു; സന്ദർശിച്ചത് 2 ലക്ഷത്തിലേറെപ്പേർ

Local

ഊട്ടി പുഷ്പമേള സമാപിച്ചു; സന്ദർശിച്ചത് 2 ലക്ഷത്തിലേറെപ്പേർ

Perinthalmanna RadioDate: 30-05-2026 ഊട്ടി : രാജ്യാന്തര പ്രസിദ്ധമായ ഊട്ടി പുഷ്പ മേളയ്ക്കു പരിസമാപ്തി. സസ്യോദ്യാനത്തിൽ കഴിഞ്ഞ 11 ദിവസങ്ങളായി നടന്ന പുഷ്പമേള ആസ്വദിക്കാൻ രണ്ടു ലക്ഷത്തിലധികം പേർ എത്തി.ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷന്റെയും മഹാബലിപുരം കോവിലിന്റെയും അടക്കമുള്ള ഇരുപതോളം പുഷ്പ മാതൃകകൾ കാഴ്ച വിരുന്നായി.സ്റ്റാളുകളിൽ ക്രമീകരിച്ചിരുന്ന പൂക്കളും മനം കവർന്നു. ഉദ്യാനത്തിലെ വേദിയിൽ ദിവസേന കലാപരിപാടികളും ഒരുക്കിയിരുന്നു.സമാപന ദിവസമായ വ്യാഴാഴ്ച മികച്ച സ്റ്റാളുകൾക്കും പൂന്തോട്ടങ്ങൾക്കുമുള്ള പുരസ്കാര വിതരണവും നടന്നു.വിവിഐപികളുടെ സന്ദർശനം ഇല്ലാതെയാണ് ഇപ്രാവശ്യത്തെ പുഷ്പമേള സമാപിച്ചത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്ര...
പൂന്താനം ഇല്ലം സാംസ്‌കാരിക പൈതൃക മ്യൂസിയമാക്കാൻ നടപടി തുടങ്ങി

Local

പൂന്താനം ഇല്ലം സാംസ്‌കാരിക പൈതൃക മ്യൂസിയമാക്കാൻ നടപടി തുടങ്ങി

Perinthalmanna RadioDate: 30-05-2026 പെരിന്തൽമണ്ണ ∙ ഭക്തകവി പൂന്താനത്തിന്റെ കീഴാറ്റൂർ പഞ്ചായത്തിലുള്ള ജന്മഗൃഹം സാംസ്‌കാരിക പൈതൃക മ്യൂസിയമാക്കാൻ നടപടി തുടങ്ങി. ദേവസ്വം വകുപ്പ്, ഗുരുവായൂർ ദേവസ്വം, ജില്ലാ പഞ്ചായത്ത്, കീഴാറ്റൂർ പഞ്ചായത്ത് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ പ്രാരംഭമായി ജില്ലാ പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ഷാഹിന നിയാസി, പഞ്ചായത്ത് പ്രസിഡന്റ് പി.കെ.മൂസക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.രാധാകൃഷ്‌ണൻ, പൂന്താനം സ്മാരക സമിതി പ്രസിഡന്റ് മാങ്ങോട്ടിൽ ബാലകൃഷ്‌ണൻ, കോഴിക്കോട് നിന്നുള്ള ആർക്കിടെക്‌ട് സിജിത്ത് ഭാസ്‌കർ, കൺസൽറ്റന്റ് വെൻസൺ കണ്ണാടിക്കൽ, പ്രോജക്‌ട് മാനേജർ ലെസി മോഹൻ എന്നിവർ പൂന്താനം ഇല്ലവും 5 ഏക്കർ വരുന്ന ഇല്ലപ്പറമ്പും സന്ദർശിച്ചു.1993 ഓഗസ്‌റ്റ് 29 ന് ആണ് പൂന്താനം ഇല്ലവും ഇല്ലപ്പറമ്പും ഗുരുവായൂർ ദേവസ്വം ഏറ്റെടുത്തത്. പൂന്താനം ഇല്ലം, തെക്കുഭാഗത്തുള്ള പത്ത...