പെരിന്തല്‍മണ്ണയിലും പരിസരത്തും റോഡിലെ കുഴികള്‍ ദുരിതമാകുന്നു
Perinthalmanna RadioDate: 28-07-2025പെരിന്തല്‍മണ്ണ: കോഴിക്കോട്- പാലക്കാട് ദേശീയ പാതയില്‍ അങ്ങാടിപ്പുറം മുതല്‍ പെരിന്തല്‍മണ്ണ വരെ ഉടനീളം കുഴികള്‍. രൂക്ഷമായ ഗതാഗതക്കുരുക്കിനൊപ്പം വാഹനങ്ങള്‍ കുഴികളില്‍ വീണ് അപകടങ്ങളുണ്ടാകുന്നത് പതിവായി. അങ്ങാടിപ്പുറത്ത് മേല്‍പാലം പരിസരത്ത് ആഴ്ചകളോളം റോഡ് പൂർണമായി അടച്ചിട്ട് കട്ട പതിച്ചിട്ടും കാര്യമായ പ്രയോജനമില്ല.പൂട്ടുകട്ട പതിച്ചതിനോടു ചേർന്ന് മേല്‍പാലത്തില്‍ വലിയ കുഴി രൂപപ്പെട്ടിരിക്കുകയാണ്. വിരിച്ച കട്ടയെ ബലപ്പെടുത്താൻ ഇരുവശത്തും കോണ്‍ക്രീറ്റ് നടത്തി ഉയർത്തിയതോടെ ഈ ഭാഗത്ത് കുഴിയിലേക്ക് ചക്രങ്ങള്‍ ഇറങ്ങി വാഹനങ്ങള്‍ കുടുങ്ങുന്ന അവസ്ഥയാണ്.പെരിന്തല്‍മണ്ണ ഭാഗത്ത് പ്രസന്‍റേഷൻ സ്കൂളിനു മുന്നിലായി റോഡിന്‍റെ മധ്യത്തിലുള്ള വലിയ കുഴി ഇതിനകം തന്നെ വാഹനങ്ങള്‍ക്ക് കെണിയായിട്ടുണ്ട്. ചില ഇരുചക്ര വാഹനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കുഴിയില്‍ വീണ് മറിഞ്ഞ സാഹചര്യമുണ്ടായി. പരാതി ...










