വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകൾ അമിത ചാർജ്ജ് ഈടാക്കുന്നതായി വ്യാപക പരാതി
Perinthalmanna RadioDate: 13-01-2023മലപ്പുറ: സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകൾ അമിത ചാർജ്ജ് ഈടാക്കുന്നതായി വ്യാപക പരാതി. മേട്ടോർ വാഹന വകുപ്പ്, പൊലീസ് ഉദ്യോഗസ്ഥരുടെ മൗന സമ്മതത്തോടെയാണ് ഇത്തരത്തിൽ അമിത ചാർജ് ഈടാക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ ബസുകളും ഇത്തരത്തിൽ അമിത ചാർജ്ജ് ഈടാക്കുന്നുണ്ട്. അഞ്ച് രൂപ മുതൽ പത്ത് രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്.ഒന്നിലേറെ ബസുകളിൽ സ്‌കൂളിൽ എത്തേണ്ട വിദ്യാർത്ഥികൾക്ക് വലിയ തുകയാണ് ദിവസവും നൽകേണ്ടി വരുന്നത്. കൂടുതൽ മക്കളുള്ള രക്ഷിതാക്കൾക്ക് ഈ ഇനത്തിൽ മാത്രം നല്ലൊരു തുക ചെലവാകും. പല ബസുകളും തോന്നിയത് പോലെയാണ് ചാർജ്ജ് ഈടാക്കുന്നത്. സ്റ്റാൻഡുകളിൽ വച്ച് ബസുകളിൽ കയറുന്ന വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്നത് 10 രൂപയാണ്. പത്ത് രൂപ ചാർജ്ജ് കൊടുക്കുന്ന വിദ്യാർത്ഥികൾക്ക് ബസ് സ്റ്റാന്റുക...










