Local

പെരിന്തൽമണ്ണ നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ വിതരണം നടന്നില്ല

Local

പെരിന്തൽമണ്ണ നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ വിതരണം നടന്നില്ല

Perinthalmanna RadioDate: 17-02-2026 പെരിന്തൽമണ്ണ : നഗരസഭ ഓഫീസിൽ സെക്ഷൻ ക്ലർക്ക് ഇല്ലെന്ന് പറഞ്ഞ് നഗരസഭയിൽ സ്ത്രീ സുരക്ഷ പെൻഷൻ നൽകാനായില്ല. പെരിന്തൽമണ്ണ നഗരസഭ അധികൃതരുടെ നടപടിയിൽ എൽ.ഡി.എഫ് കൗൺസിലർമാർ പ്രത്യക്ഷ സമരത്തിന് തീരുമാനിച്ചു.30 വയസ്സിനും 60 വയസ്സിനും ഇടയിലുള്ള മറ്റു ആനുകൂല്യങ്ങളൊന്നും ലഭിക്കാത്ത വീട്ടമ്മമാർക്കാണ് സംസ്ഥാന സർക്കാർ 1000 രൂപ ക്ഷേമ പെൻഷൻ നൽകാൻ തീരുമാനിച്ചത്. ഇത്തരത്തിലുള്ള അർഹരായ 1810 വനിതകളെയാണ് പെൻഷൻ ലഭിക്കാൻ അർഹരായി നഗരസഭയിൽ കണ്ടെത്തിയത്. പ്രതിമാസം 1000 രൂപ വീതം ലഭ്യമാകേണ്ട ധനസഹായമാണ് നഗരസഭ വിതരണം ചെയ്യാതെ തടഞ്ഞുവെച്ചത്. നഗരസഭയുടെ ഇത്തരം നടപടികൾ തിരുത്താൻ ശക്തമായ പ്രത്യക്ഷ സമരപരിപാടികൾ ആരംഭിക്കുമെന്നും എൽ.ഡി.എഫ് കൗൺസിലർമാർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കു...
പെരിന്തൽമണ്ണയിലെ അനധികൃത സ്പാകൾക്കെതിരെ  നഗരസഭ പരിശോധന കർശനമാക്കുന്നു

Local

പെരിന്തൽമണ്ണയിലെ അനധികൃത സ്പാകൾക്കെതിരെ  നഗരസഭ പരിശോധന കർശനമാക്കുന്നു

Perinthalmanna RadioDate: 16-02-2026 പെരിന്തൽമണ്ണ: നഗരസഭാ പരിധിയിൽ പ്രവർത്തിക്കുന്ന അനധികൃത സ്പാ, മസാജ് സെന്ററുകൾക്ക് എതിരെ കർശന നടപടിയുമായി നഗരസഭ രംഗത്ത്. ലൈസൻസില്ലാതെയും ചട്ടങ്ങൾ ലംഘിച്ചും പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് എതിരെ വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് പെരിന്തൽമണ്ണ നഗരസഭാ സെക്രട്ടറി ലാൽകുമാർ അറിയിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്പാ സെന്ററുകളുടെ മറവിൽ നടക്കുന്ന നിയമവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് പെരിന്തൽമണ്ണയിലും നടപടികൾ വേഗത്തിലാക്കുന്നത്. നഗരസഭയുടെ അനുമതിയില്ലാതെ പ്രവർത്തിക്കുന്ന ഇത്തരം കേന്ദ്രങ്ങൾക്ക് പൂട്ടിടാനാണ് അധികൃതരുടെ തീരുമാനം.മസാജ് സെന്ററുകളിൽ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താൻ പ്രത്യേക കോഡ് ഭാഷകൾ ഉപയോഗിക്കുന്നതായി പരാതിയുണ്ട്. 'എക്സ്ട്രാ സർവീസ്', 'ബി ടു ബി' തുടങ്ങിയ പേരുകളിൽ അധിക തുക ഈടാക്കി നടത്തുന്ന സേവനങ്ങളെക്കുറിച്ച്...
മലപ്പുറം കോട്ടക്കുന്നില്‍ ഫുഡ് സ്ട്രീറ്റ് തുറന്നു

Local

മലപ്പുറം കോട്ടക്കുന്നില്‍ ഫുഡ് സ്ട്രീറ്റ് തുറന്നു

Perinthalmanna RadioDate: 16-02-2026 മലപ്പുറം: ഭക്ഷ്യ സുരക്ഷയില്‍ കേരളം ഒന്നാമതാണെന്ന് മന്ത്രി വീണാ ജോർജ്. മലപ്പുറം കോട്ടക്കുന്നില്‍ നിർമാണം പൂർത്തീകരിച്ച ഫുഡ് സ്ട്രീറ്റ് ഉദ്ഘാടനം ഓണ്ലൈനില്‍ നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഭക്ഷ്യസുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സംസ്ഥാനം മുന്നിലാണ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന് സർക്കാർ നിരവധി പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു.മലബാർ മേഖലയിലെ ഭക്ഷ്യടൂറിസം മേഖലക്ക് പുതുജീവൻ നല്‍കുന്നതിനും പ്രാദേശിക സംരംഭകർക്കും സേവന ജീവനക്കാർക്കും നിരവധി തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഫുഡ് സേഫ്റ്റി സ്റ്റാൻഡേർഡ് അഥോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌ഐ), നാഷണല്‍ ഹെല്‍ത്ത് മിഷൻ, ഭക്ഷ്യസുരക്ഷ വകുപ്പ്, ജില്ല ടൂറിസം പ്രമോഷൻ കൗണ്സില്‍ എന്നിവയുടെ സംയുക്ത സംരംഭമായ പദ്ധത...
തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ജോലിക്കിടെ മുങ്ങുന്നത് തടഞ്ഞ് ഉത്തരവ്

Local

തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ജോലിക്കിടെ മുങ്ങുന്നത് തടഞ്ഞ് ഉത്തരവ്

Perinthalmanna RadioDate: 16-02-2026 തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ ജോലിക്കിടെ ‘മുങ്ങുന്നത്’ തടഞ്ഞ് സംസ്ഥാന പ്രിൻസിപ്പൽ ഡയറക്ടറുടെ ഉത്തരവ്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്റ്റേഷൻ വിട്ടു പോകുന്നത് റിപ്പോർട്ട് ചെയ്യുന്നതിനും ചുമതല ക്രമീകരിക്കുന്നതിനുമാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.മലപ്പുറം നഗരസഭ സെക്രട്ടറിയുടെ സ്റ്റേഷൻ ലീവ് സംബന്ധിച്ച് ലഭിച്ച അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ ഉത്തരവ്. ഇതുസംബന്ധിച്ച് എല്ലാ ജില്ല ജോയിന്റ് ഡയറക്ടർമാർക്കും നിർദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉൾപ്പെടെയുള്ളവർ ഔദ്യോഗിക ആവശ്യങ്ങൾക്കായി സ്റ്റേഷൻ വിട്ടുപോകുമ്പോൾ ആ വിവരം ബന്ധപ്പെട്ട ജില്ല ജോയിന്റ് ഡയറക്ടർ ഓഫീസിൽ അറിയിക്കണം.ഔദ്യോഗിക ഡ്യൂട്ടിക്കായി പുറത്തുപോകുന്ന ഉദ്യോഗസ്ഥർ അറ്റൻഡൻസ് രജിസ്റ്ററിലും മൂവ്മെന്റ് രജിസ്റ്ററിലും വിവരം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. മനഃപൂർവമല...
പെരിന്തൽമണ്ണയിലെ വെള്ളക്കെട്ടും തൊണ്ടി വാഹനങ്ങളും നീക്കം ചെയ്യാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

Local

പെരിന്തൽമണ്ണയിലെ വെള്ളക്കെട്ടും തൊണ്ടി വാഹനങ്ങളും നീക്കം ചെയ്യാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്

Perinthalmanna RadioDate: 16-02-2026 പെരിന്തൽമണ്ണ: നഗരത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡിനോട്‌ ചേർന്നുള്ള ഡിവൈഎസ്പി ഓഫീസ് കോമ്പൗണ്ടിലെ തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്യാനും റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനും സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് തടസ്സമാകുന്ന സാഹചര്യങ്ങൾ അടിയന്തരമായി ഒഴിവാക്കാനാണ് കമ്മീഷന്റെ നിർദ്ദേശം.നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന സെക്രട്ടറി സഹീർ ചിങ്ങത്ത് നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി. പെരിന്തൽമണ്ണ ഡിവൈഎസ്പി ഓഫീസ് പ്രവർത്തിക്കുന്ന കോമ്പൗണ്ട് കാടുമൂടി ഇഴ ജന്തുക്കളുടെ താവളമായതായും, ഇവിടെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെറ്റുപെരുകുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, റോഡിനോട് ചേർന്നുള്ള മതിൽക്കെട്ട് തകർന്നു വീഴാറായ അവസ്ഥയിലാണെന്നും ഇത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ടെന്നു...
പെരിന്തൽമണ്ണ നഗരസഭയിൽ വാർഡ് സഭകൾ ഫെബ്രുവരി 21 മുതൽ

Local

പെരിന്തൽമണ്ണ നഗരസഭയിൽ വാർഡ് സഭകൾ ഫെബ്രുവരി 21 മുതൽ

Perinthalmanna RadioDate: 15-02-2026 പെരിന്തൽമണ്ണ: നഗരസഭയുടെ അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള വികസന പദ്ധതികൾക്ക് തുടക്കമാകുന്നു. 2026-27 വാർഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി നഗരസഭയിലെ 37 വാർഡുകളിലും വാർഡ് സഭകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.കഴിഞ്ഞ ദിവസം ചേർന്ന നഗരസഭയുടെ അടിയന്തര കൗൺസിൽ യോഗത്തിലാണ് ഇത് സംബന്ധിച്ച സുപ്രധാന തീരുമാനമെടുത്തത്. ഫെബ്രുവരി 21 മുതൽ 24 വരെയുള്ള നാല് ദിവസങ്ങളിലായി നഗരസഭയിലെ എല്ലാ വാർഡുകളിലും വാർഡ് സഭകൾ പൂർത്തിയാക്കും. ഓരോ വാർഡിലുമുള്ള വികസന ആവശ്യങ്ങൾ നേരിട്ട് മനസ്സിലാക്കാനും ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ ആസൂത്രണം ചെയ്യാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.വാർഡ് സഭകൾക്ക് ശേഷം മാർച്ച് മാസത്തിൽ വികസന സെമിനാർ സംഘടിപ്പിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. നഗരസഭാ ചെയർപേഴ്സൺ പച്ചിരി സുരയ്യയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർമാൻ എ.പി. ഫസൽ മുഹമ്മദ്, വിവിധ സ്റ്റാന്റിംഗ് കമ്മിറ...
ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

Local

ടി20 ലോകകപ്പിൽ ഇന്ന് ഇന്ത്യ-പാക് പോരാട്ടം

Perinthalmanna RadioDate: 15-02-2026 ഐസിസി പുരുഷ ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ പോരാട്ടത്തിൽ ഇന്ന് ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം രാത്രി 7 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ടൂർണമെന്റിലെ 27-ാം മത്സരമാണിത്. നിലവിൽ ഗ്രൂപ്പ് എ-യിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് പാകിസ്ഥാനെ പരാജയപ്പെടുത്തിയാൽ സൂപ്പർ 8 റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പിക്കാനാവും.ആദ്യ മത്സരത്തിൽ അമേരിക്കയെയും രണ്ടാം പോരാട്ടത്തിൽ നമീബിയയെയും തകർത്താണ് സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘം വരുന്നത്. മറുഭാഗത്ത്, പാകിസ്ഥാനും മികച്ച ഫോമിലാണ്. ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച അവർ അപരാജിത കുതിപ്പിലാണ് തുടരുന്നത്. നെതർലൻഡ്സിനെതിരായ ആവേശകരമായ വിജയത്തിന് ശേഷം അമേരിക്കയെയും അവർ പരാജയപ്പെടുത്തി. ഇന്നത്തെ മത്സരത്തിൽ ഇന്ത്യയെ വീഴ്ത്താനായാൽ പാകിസ്ഥാ...
പെരിന്തൽമണ്ണയിൽ പറന്നിറങ്ങി മുഖ്യമന്ത്രി; റോഡ് മാർഗം എത്താൻ വഴിയില്ലാത്തത് കൊണ്ടെന്ന് വിമർശനം
Local

പെരിന്തൽമണ്ണയിൽ പറന്നിറങ്ങി മുഖ്യമന്ത്രി; റോഡ് മാർഗം എത്താൻ വഴിയില്ലാത്തത് കൊണ്ടെന്ന് വിമർശനം

Perinthalmanna RadioDate: 15-02-2026 പെരിന്തൽമണ്ണ: ജില്ലയിലെ പരിപാടികൾക്കായി പെരിന്തൽമണ്ണയിൽ ഹെലികോപ്റ്ററിൽ പറന്നിറങ്ങി മുഖ്യമന്ത്രി പിണറായി വിജയൻ.ശനിയാഴ്ച രാവിലെയാണ് തൃശ്ശൂരിൽ നിന്ന് ഹെലികോപ്റ്ററിൽ പെരിന്തൽമണ്ണ ഐ.എസ്. എസ് ഇംഗ്ലീഷ് സ്കൂൾ ഗ്രൗണ്ടിൽ മുഖ്യമന്ത്രി പറന്നിറങ്ങിയത്.പെരിന്തൽമണ്ണ ഇ.എം.എസ്. സ്മാരക സഹകരണ ആശുപത്രിയുടെ രജത ജൂബിലി കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനമായിരുന്നു ആദ്യ പരിപാടി.പെരിന്തൽമണ്ണയിലേക്ക് എത്താൻ നല്ല റോഡ് സൗകര്യം ഇല്ലാത്തതിനാലാണ് മുഖ്യമന്ത്രി ഹെലികോപ്റ്റർ തിരഞ്ഞെടുത്തതെന്ന് വിമർശനമുണ്ട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ മികച്ച യാത്രാ സൗകര്യമുണ്ടെങ്കിലും കിഴക്കൻ മേഖലയിൽ അതില്ല. തൃശ്ശൂരിൽ നിന്ന് ഷൊർണൂരിലേക്ക് സംസ്ഥാനപാത -22, ഷൊർണൂരിൽനിന്ന് പെരിന്തൽമണ്ണയിലേക്ക് സംസ്ഥാന പാത-23 എന്നിവയാണുള്ളത്.സംസ്ഥാന പാതയാണെങ്കിലും മിക്കയിടത്തും പഴയ നാട്ടുവഴിയുടെ നിലവാരമേ ഉള്ളൂ. 66 കിലോമീറ്...
കേരളത്തിൻ്റെ ആരോഗ്യരംഗം മാതൃകാപരമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Local

കേരളത്തിൻ്റെ ആരോഗ്യരംഗം മാതൃകാപരമെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ

Perinthalmanna RadioDate: 14-02-2026 പെരിന്തൽമണ്ണ: സ്വകാര്യ ആശുപത്രികളെ ആഗോള ഭീമന്മാർ കയ്യടക്കുന്ന സാഹചര്യത്തിൽ സാധാരണക്കാരന് മികച്ച ചികിത്സ ലഭ്യമാക്കുന്ന തരത്തിൽ ആരോഗ്യ രംഗമാകെ മാതൃകാ പരമായ രീതിയിൽ സർക്കാർ മാറ്റിയെടുത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിന്തൽമണ്ണയിൽ ഇ.എം.എസ് സ്മാരക സഹകരണ ആശുപത്രിയിലെ രജത ജൂബിലി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. നവജാത ശിശു മരണ നിരക്ക് സംസ്ഥാനത്ത് 5% എന്ന നിലയിലേക്ക് നമ്മൾ മാറ്റിയെടുത്തു. അമേരിക്കയിൽ ഇത് 5.6% ആണെന്നറിയുമ്പോഴാണ് കേരളത്തിൻറെ നേട്ടം നമുക്ക് ബോധ്യപ്പെടുക. പണമില്ലാത്തതിന്റെ പേരിൽ ആർക്കും ചികിത്സ ലഭിക്കാതിരിക്കാൻ പാടില്ല എന്നതാണ് സർക്കാരിൻറെ നയം. കേരളത്തിൻ്റെ ആരോഗ്യരംഗത്ത് സഹകരണ ആശുപത്രികളുടെ പ്രവർത്തനവും മാതൃകാപരമാണ്. സഹകരണ മേഖലയിൽ വലിയൊരു പ്രസ്ഥാനമായി പെരിന്തൽമണ്ണ ഇ.എം. എസ് സ്മാരക സഹകരണ ആശുപത്രി മാറിയെന്നും മുഖ്യമന്...
വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു

Local

വെയിൽ കടുത്തു; സംസ്ഥാനത്ത് ജോലിസമയം പുനഃക്രമീകരിച്ചു

Perinthalmanna RadioDate: 14-02-2026 പകൽ താപനില ക്രമാതീതമായി ഉയർന്നതോടെ സംസ്ഥാനത്ത് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ ജോലിസമയം പുനഃക്രമീകരിച്ചു. രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിനുള്ളിൽ ജോലിസമയം എട്ട് മണിക്കൂറായി നിജപ്പെടുത്തി തൊഴിൽവകുപ്പ് ഉത്തരവിറക്കി.മേയ് 20 വരെയാണ് ക്രമീകരണം. ഉച്ചക്ക് 12 മുതൽ വൈകിട്ട് മൂന്ന് വരെ വിശ്രമം അനുവദിക്കണമെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ളത് മൂന്നിന് ആരംഭിക്കുന്ന തരത്തിലും പുനഃക്രമീകരിച്ചു.സമുദ്രനിരപ്പിൽനിന്ന് 3,000 അടിയിൽ കൂടുതൽ ഉയരമുള്ളതും സൂര്യാഘാതത്തിന് സാധ്യതയില്ലാത്തതുമായ മേഖലകളെ ഉത്തരവിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.c...