Local

ഇ. ഡി റെയ്ഡിന് എതിരെ അങ്ങാടിപ്പുറത്ത് സിപിഐഎം പ്രതിഷേധ പ്രകടനം

Local

ഇ. ഡി റെയ്ഡിന് എതിരെ അങ്ങാടിപ്പുറത്ത് സിപിഐഎം പ്രതിഷേധ പ്രകടനം

Perinthalmanna RadioDate: 27-05-2026 അങ്ങാടിപ്പുറം: മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവരുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്ഡിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം ശക്തമാകുന്നു കേന്ദ്ര ഏജൻസിയുടെ നടപടിയിൽ പ്രതിഷേധിച്ച്  അങ്ങാടിപ്പുറത്ത് സിപിഐഎം പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.ഇഡി റെയ്ഡ് തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സിപിഐഎം മങ്കട ഏരിയ സെക്രട്ടറി മോഹനൻ പുളിക്കൽ ആരോപിച്ചു. രാജ്യത്ത് ഉടനീളമുള്ള പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തി ബിജെപിയിൽ എത്തിക്കാനുള്ള സംഘപരിവാർ ആയുധമായി ഇഡി മാറിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ മറ്റ് സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കൾക്കെതിരെ റെയ്ഡ് നടത്തി അവരെ ബിജെപിയിൽ എത്തിച്ച ചരിത്രമാണ് ഉള്ളത്. എന്നാൽ, കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ജീവിതം മുഴുവൻ പോരാട്ടങ്ങളിലൂടെ കടന്ന...
കേരളത്തിൽ കാലവർഷം വൈകുന്നു; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഫലിച്ചില്ല

Local

കേരളത്തിൽ കാലവർഷം വൈകുന്നു; കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം ഫലിച്ചില്ല

Perinthalmanna RadioDate: 27-05-2026 സംസ്ഥാനത്ത് കാലവർഷം എത്താൻ വൈകുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ച തീയതി കഴിഞ്ഞിട്ടും മഴ ലഭിക്കാത്തത് കേരളത്തിൽ ആശങ്ക ഉയർത്തുന്നു. സാധാരണയായി ജൂൺ മാസത്തിന്റെ തുടക്കത്തിലോ അതിനു തൊട്ടുമുമ്പോ എത്താറുള്ള കാലവർഷം ഇത്തവണ കാര്യമായ ലക്ഷണങ്ങളൊന്നും കാണിക്കാത്തത് കാർഷിക മേഖലയ്ക്കും പൊതുജനങ്ങൾക്കും തിരിച്ചടിയാവുകയാണ്.കാലവർഷത്തിന്റെ വരവിനെക്കുറിച്ച് ഐഎംഡി നൽകിയ പ്രവചനങ്ങൾ നിലവിൽ കേരളത്തിൽ ഫലപ്രദമായിട്ടില്ല.ബംഗാൾ ഉൾക്കടലിലെയും അറബിക്കടലിലെയും അന്തരീക്ഷസ്ഥിതികൾ മഴയെ അനുകൂലിക്കുന്നതാണെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, അത് കേരള തീരത്തേക്ക് എത്താൻ വൈകുകയാണ്.മഴയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുന്നതോടെ താപനിലയിൽ വൻ വർധനവാണ് സംസ്ഥാനത്തുടനീളം അനുഭവപ്പെടുന്നത്. കേരളത്തിന്റെ കാർഷിക കലണ്ടറിനെ സംബന്ധിച്ചിടത്തോളം കാലവർഷത്തിന്റെ കൃത്യമായ വരവ് നിർണ്ണായകമാ...
ജില്ലാ ആശുപത്രി വികസനം; പ്രത്യേക യോഗം വിളിച്ച് എംഎൽഎ

Local

ജില്ലാ ആശുപത്രി വികസനം; പ്രത്യേക യോഗം വിളിച്ച് എംഎൽഎ

Perinthalmanna RadioDate: 27-05-2026 പെരിന്തൽമണ്ണ ∙ ജില്ലാ ആശുപത്രിയിലെ അടിസ്ഥാന സൗകര്യ വികസനവും ജീവനക്കാരുടെ കുറവും സംബന്ധിച്ച് ചർച്ച ചെയ്യുന്നതിനായി നജീബ് കാന്തപുരം എംഎൽഎയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. ആശുപത്രിയിലെ വിവിധ തസ്തികകളിലേക്കുള്ള ജീവനക്കാരുടെ നിയമനം, പുതിയ ചികിത്സാ വിഭാഗങ്ങളുടെ പ്രവർത്തനം, കെട്ടിട നവീകരണം, അടിസ്ഥാന സൗകര്യ വികസനം, എന്നിവ യോഗത്തിൽ പ്രധാന ചർച്ചയായി.ആശുപത്രിയിലെ ജനറൽ ഒപി, പ്രതിരോധ കുത്തിവയ്പ്, പാലിയേറ്റീവ് കെയർ, അത്യാഹിത വിഭാഗം, സ്പെഷ്യൽറ്റി വിഭാഗങ്ങളിൽ ഡോക്ടർമാരുടെ കുറവ് ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിന് 4 അസിസ്റ്റന്റ് സർജൻ തസ്തികകളും ഒരു ഫൊറൻസിക് സർജൻ തസ്തികയും പുതുതായി സൃഷ്ടിക്കാൻ സർക്കാരിനു നിർദേശം സമർപ്പിക്കാൻ യോഗം തീരുമാനിച്ചു.അത്യാഹിത വിഭാഗത്തിലെ തിരക്ക് കുറയ്ക്കുന്നതിന് ഈവനിങ് ഒപി ആരംഭിക്കുന്ന കാര്യം പരിശോധി...
പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ്

Local

പിണറായി വിജയന്റെ വീടുകളിൽ ഇ.ഡി റെയ്ഡ്

Perinthalmanna RadioDate: 27-05-2026 മാസപ്പടിക്കേസിൽ മുൻമുഖ്യമന്ത്രി പിണറായി വിജയന്റെ വീട് ഉൾപ്പെടെ 12 കേന്ദ്രങ്ങളിൽ റെയ്ഡ് ആരംഭിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സിഎംആർഎൽ കമ്പനിയുടെ എറണാകുളത്തെ ഓഫീസിലും റെയ്ഡ് നടക്കുകയാണ്. മുൻമന്ത്രിയായ മുഹമ്മദ് റിയാസിന്റെ വീട്ടിലും ഇഡി ഉദ്യോഗസ്ഥരെത്തി. ഇഡി സംഘം മുന്നറിയിപ്പ് ഇല്ലാതെയാണ് എത്തിയത്. ഹൈക്കോടതി ഉത്തരവിന് പിന്നാലെയാണ് ഇഡി റെയ്ഡ് ആരംഭിച്ചത്. അന്വേഷണത്തിന് തടസമില്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിലും ബെംഗളൂരുവിലും ഇഡി പരിശോധന നടക്കുന്നുണ്ട്.സംസ്ഥാന പൊലീസിനെ അറിയിക്കാതെയാണ് ഇഡി പരിശോധന പുരോഗമിക്കുന്നത്. ഇന്റലിജൻസിനെയോ,സ്പെഷ്യൽ ബ്രാഞ്ചിനെയോ, ലോക്കൽ പോലീസിനെയോ അറിയിക്കാതെയാണ് റെയ്ഡ് നീക്കം. മാസപ്പടി എക്ക്സാലോജിക്ക് ഇടപാടിലെ സാമ്പത്തിക ഇടപാടുകളുടെ രേഖ തേടിയാണ് ഇഡി പരിശോധന നടക്കുന്നത്. കേസ...
അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: റെയിൽവേ ഗേറ്റ് തുറക്കണമെന്ന് മന്ത്രിക്ക് കത്ത്

Local

അങ്ങാടിപ്പുറത്തെ ഗതാഗതക്കുരുക്ക്: റെയിൽവേ ഗേറ്റ് തുറക്കണമെന്ന് മന്ത്രിക്ക് കത്ത്

Perinthalmanna RadioDate: 27-05-2026 പെരിന്തൽമണ്ണ ∙ ദേശീയപാതയിൽ അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന് അങ്ങാടിപ്പുറം റെയിൽവേ മേൽപാലത്തിന് താഴെയുള്ള റെയിൽവേ ഗേറ്റ് തുറന്നുനൽകണമെന്ന് ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനു കത്തയച്ചു.കഴിഞ്ഞ കുറെ ദിവസങ്ങളിലായി ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പുതിയ ആവശ്യം പഞ്ചായത്ത് അധികൃതർ ഉന്നയിച്ചത്. ക്ഷേത്രനഗരിയായ അങ്ങാടിപ്പുറത്തെ വിവിധ ക്ഷേത്രങ്ങളിലേക്കായി ആയിരക്കണക്കിന് ഭക്തരാണ് ദിനംപ്രതി ഇവിടെ എത്തുന്നത്. അതിനു പുറമേ ആതുരാലയ നഗരമായ പെരിന്തൽമണ്ണയിലേക്കു പോകുന്ന യാത്രക്കാരുടെ ദുരിതവും. അങ്ങാടിപ്പുറത്തെ റെയിൽവേ മേൽപാലം തുറന്നു നൽകിയപ്പോഴാണ് താഴെയുള്ള റെയിൽവേ ഗേറ്റിന് പൂട്ടു വീണത്.ചെറിയ വാഹനങ്ങൾ മേൽപാലത്തിനു താഴെയുള്ള ഈ വഴി കടത്തിവിടുന്നത...
സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് വരാനാകും

Local

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹീം മോചിതനായി

ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ നാട്ടിലേക്ക് വരാനാകും

Perinthalmanna RadioDate: 26-05-2026 റിയാദ്: 20 വർഷമായി ജയിലിൽ കഴിയുകയായിരുന്ന അബ്‌ദുൾ റഹീമിന് മോചനമായി. ജയിലിൽ നിന്ന് ഡീപോർട്ടേഷൻ സെന്ററിലേക്ക് അദ്ദേഹത്തിനെ മാറ്റി. ഇനി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയായാൽ അദ്ദേഹത്തിന് നാട്ടിലേക്ക് വരാനാകും. ഇക്കഴിഞ്ഞ 19നാണ് അദ്ദേഹത്തിന്റെ 20 വർഷത്തെ ശിക്ഷാ കാലയളവ് പൂർത്തിയായത്. സൗദിയിൽ പെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായുള്ള അവധിയിലായതിനാൽ ജയിൽമോചന ഉത്തരവിന് നേരിയ താമസമുണ്ടായി. അടിയന്തര പ്രാധാന്യമുള്ള വിഷയങ്ങളിൽ തീരുമാനം എടുത്തുള്ള ഉത്തരവുകൾ വന്നതോടെ അബ്‌ദുൾ റഹീം ജയിൽമോചിതനാകുകയുമായിരുന്നു. അദ്ദേഹത്തിന്റെ എക്‌സിറ്റ് വിസ തയ്യാറായിട്ടുണ്ട്. ഇന്നുതന്നെ നാട്ടിലേക്ക് കൊണ്ടുവരാനാണ് നിയമസഹായ സമിതി ശ്രമിക്കുന്നത്.2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതക കേസിൽ അബ്ദുൾ റഹീം അറസ്റ്റിലാകുന്നത്. സ്‌പോൺസറുടെ ഭിന്നശേഷിക്കാരനായ മകൻ മരിക്കാനിടയായ സംഭവത്തിലാണ് അബ്‌ദുൾ റഹീം ജയിലിലായത്. മനഃ...
ഇന്ധനവില വര്‍ധനവിന് പിന്നാലെ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായേക്കും; സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ചേക്കും

Local

ഇന്ധനവില വര്‍ധനവിന് പിന്നാലെ ഭക്ഷ്യവിലക്കയറ്റം രൂക്ഷമായേക്കും; സംസ്ഥാനത്ത് നികുതിയിളവ് പ്രഖ്യാപിച്ചേക്കും

Perinthalmanna RadioDate: 26-05-2026 ഇന്ധനവില കുതിച്ചുയർന്നതോടെ രാജ്യത്ത് ഭക്ഷ്യവിലക്കയറ്റം രൂക്ഷമായേക്കും. ഡീസലിന് ഉണ്ടായ വിലവര്‍ധന കാർഷിക മേഖലയെ സാരമായി ബാധിക്കും. വിതരണ ശൃംഖലയിൽ തടസ്സങ്ങൾക്കും കാരണമാകും. എണ്ണ കമ്പനികൾ ഇപ്പോഴും നഷ്ടത്തിൽ ആണെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം പറയുന്നു. അങ്ങനെയെങ്കിൽ, ഇനിയും വില കൂട്ടാനാണ് സാധ്യത. രൂപയുടെ മൂല്യം ഇടിഞ്ഞതും എണ്ണ കമ്പനികളുടെ നഷ്ടം വർദ്ധിപ്പിക്കുന്നു . പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നികുതിയിളവ് പ്രഖ്യാപിച്ചേക്കും. വിലവർധന സാധാരണ ജനങ്ങൾക്ക്  ഉണ്ടാക്കുന്ന സാമ്പത്തിക ആഘാതവും നികുതി കുറച്ചാൽ സംസ്ഥാന ഖജനാവിനുണ്ടാകുന്ന നഷ്ടവും ധനവകുപ്പ് വിലയിരുത്തി വരികയാണ്. കഴിഞ്ഞ 10 ദിവസങ്ങൾക്കിടെ പെട്രോളിനും ഡീസലിനും ലീറ്ററിന് എട്ടു രൂപയാണ് വർധിച്ചത്. ഇതുവഴി സംസ്ഥാനത്തിന് പെട്രോൾ ലീറ്ററിന് രണ്ടര രൂപ വരെയും ഡീസൽ ലീറ്ററിന് 1.2...
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.97

Local

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 77.97

Perinthalmanna RadioDate: 26-05-2026 സംസ്ഥാനത്തെ ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 77.97 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.16 വിജയശതമാനം കൂടി. 372423 റഗുലർ പരീക്ഷ എഴുതി. ഇതിൽ 2,90, 398 പേർ വിജയിച്ചു. ജൂൺ 29 ജൂലൈ 03 വരെ സേ പരീക്ഷ നടത്തും.പൊതുവിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനാണ് ഫലപ്രഖ്യാപനം നടത്തിയത്. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പരീക്ഷ റദ്ദാക്കിയ ഗൾഫ് മേഖലകളിലെ ഫലപ്രഖ്യാപനവും വിദ്യാഭ്യാസ മന്ത്രി നടത്തി. എൻ.ഷംസുദ്ദീന്റെ ആദ്യത്തെ പരീക്ഷാ ഫലപ്രഖ്യാപനം കൂടിയാണിത്. പരീക്ഷയിൽ വിജയിച്ച എല്ലാവർക്കും മന്ത്രി അനുമോദനം നേർന്നു.സർക്കാരിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ഔദ്യോഗിക വെബ്സൈറ്റുകളിലൂടെയും നമ്മുടെ കേരളം ആപ്പിലൂടെയും വിദ്യാർഥികൾക്ക് പരീക്ഷാ ഫലം അറിയാം. 4.52 ലക്ഷം വിദ്യാർഥികളാണ് ഫലം പരീക്ഷ എഴുതിയത്.അതേസമയം, പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം ഇതിനകം ആരം...
ആലിപ്പറമ്പിൽ വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമിക്കും

Local

ആലിപ്പറമ്പിൽ വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമിക്കും

Perinthalmanna RadioDate: 26-05-2026 ആലിപ്പറമ്പ് ∙ ജലജീവൻ മിഷൻ പ്രവൃത്തികൾക്ക് വെട്ടിപ്പൊളിച്ച റോഡുകൾ പുനർനിർമിക്കാൻ ആലിപ്പറമ്പ് പഞ്ചായത്തിൽ നടപടി തുടങ്ങി.പഞ്ചായത്തിലെ വിവിധ വാർഡുകളിൽ പൈപ്പുകൾ സ്ഥാപിക്കാൻ റോഡ് വെട്ടിപ്പൊളിച്ചതിനാൽ ഗതാഗതം ദുഷ്കരമായിരുന്നു. റോഡ‍ുകളുടെ ശോചനീയാവസ്ഥയെ തുടർന്ന് പഞ്ചായത്ത് അധികൃതർ ജല അതോറിറ്റിയുമായി ചർച്ച നടത്തി.ഇതേ തുടർന്നാണ് റോഡുകൾ പൂർവസ്ഥിതിയിലാക്കാൻ പ്രവൃത്തി ആരംഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ആയിഷ മേക്കാട്ടിൽ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B9M7vagiKgbD...
പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും
Local

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന് വൈകിട്ട് മൂന്നിന് പ്രഖ്യാപിക്കും

Perinthalmanna RadioDate: 26-05-2026 സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്ന് മണിക്ക് സെക്രട്ടറിയേറ്റിലെ പി ആര്‍ ഡി ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീനാണ് പ്രഖ്യാപനം നടത്തുക. രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ഫലത്തിനൊപ്പം വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും അറിയാനാകും. വിവിധ വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ വഴിയും ഫലം ലഭ്യമാകും.ഈ വെബ്സൈറ്റുകൾ വഴി ഫലമറിയാംnammudekeralam.kerala.gov.inwww.results.hse.kerala.gov.inwww.prd.kerala.gov.inresults.kerala.gov.inresults.digilocker.gov.inwww.results.kite.kerala.gov.inexamresults.kerala.gov.inമൊബൈൽ ആപ്പുകൾSAPHALAM 2026iExaMS-Kerala ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------...