പെരിന്തൽമണ്ണയിലെ വെള്ളക്കെട്ടും തൊണ്ടി വാഹനങ്ങളും നീക്കം ചെയ്യാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്
Perinthalmanna RadioDate: 16-02-2026 പെരിന്തൽമണ്ണ: നഗരത്തിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ ആശ്രയിക്കുന്ന റോഡിനോട് ചേർന്നുള്ള ഡിവൈഎസ്പി ഓഫീസ് കോമ്പൗണ്ടിലെ തൊണ്ടി വാഹനങ്ങൾ നീക്കം ചെയ്യാനും റോഡിലെ വെള്ളക്കെട്ട് പരിഹരിക്കാനും സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു. സ്കൂൾ കുട്ടികളുടെ സുരക്ഷിത യാത്രയ്ക്ക് തടസ്സമാകുന്ന സാഹചര്യങ്ങൾ അടിയന്തരമായി ഒഴിവാക്കാനാണ് കമ്മീഷന്റെ നിർദ്ദേശം.നാട്ടൊരുമ പൗരാവകാശ സമിതി സംസ്ഥാന സെക്രട്ടറി സഹീർ ചിങ്ങത്ത് നൽകിയ പരാതിയിലാണ് കമ്മീഷന്റെ ഈ നടപടി. പെരിന്തൽമണ്ണ ഡിവൈഎസ്പി ഓഫീസ് പ്രവർത്തിക്കുന്ന കോമ്പൗണ്ട് കാടുമൂടി ഇഴ ജന്തുക്കളുടെ താവളമായതായും, ഇവിടെ കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങളിൽ വെള്ളം കെട്ടിനിന്ന് കൊതുകുകൾ പെറ്റുപെരുകുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൂടാതെ, റോഡിനോട് ചേർന്നുള്ള മതിൽക്കെട്ട് തകർന്നു വീഴാറായ അവസ്ഥയിലാണെന്നും ഇത് വലിയ അപകടഭീഷണി ഉയർത്തുന്നുണ്ടെന്നു...










