Local

പ്ലസ് വൺ പ്രവേശനം; 9 ജില്ലകളിൽ സീറ്റ് കൂട്ടി

Local

പ്ലസ് വൺ പ്രവേശനം; 9 ജില്ലകളിൽ സീറ്റ് കൂട്ടി

Perinthalmanna RadioDate: 26-05-2026 സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിൽ അധിക സീറ്റുകളും ബാച്ചുകളും അനുവദിച്ച് ഉത്തരവിറങ്ങി. 9 ജില്ലകളിൽ സീറ്റ് കൂട്ടി. ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലും 30 ശതമാനം സീറ്റും രണ്ട് ജില്ലകളിൽ 20 ശതമാനം സീറ്റുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസര്‍കോട് എന്നീ ജില്ലകളിലാണ് എല്ലാ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകൾക്കും 30% മാർജിനൽ സീറ്റ് വർധിപ്പിച്ചത്. കൊല്ലം, തൃശൂർ ജില്ലകളിലെ എല്ലാ സർക്കാർ-എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകൾക്കും 20% സീറ്റാണ് വർധധിപ്പിച്ചത്. കഴിഞ്ഞ വർഷത്തെ അതേ രീതിയിലാണ് വർധന. നേരത്തെ അനുവദിച്ചിരുന്ന 313 ബാച്ചുകൾ തുടരാനും അനുമതി നല്‍കി.സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളുകളിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷാ നടപടികൾ ഇന്നലെ ആരംഭിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്...
പ്ലസ് ടു പരീക്ഷാഫലം നാളെ വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും

Local

പ്ലസ് ടു പരീക്ഷാഫലം നാളെ വൈകീട്ട് മൂന്നിന് പ്രഖ്യാപിക്കും

Perinthalmanna RadioDate: 25-05-2026 തിരുവനന്തപുരം: രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം നാളെ പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റ് പി.ആർ.ഡി പ്രസ് ചേംബറിൽ പൊതുവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക ഫല പ്രഖ്യാപനത്തിന് ശേഷം www.results.hse.kerala.gov.in, www.prd.kerala.gov.in, results.kerala.gov.in,   results.digilocker.gov.in, www.results.kite.kerala.gov.in, examresults.kerala.gov.in. എന്നീ വെബ്‌സൈറ്റുകൾ വഴിയും SAPHALAM 2026, iExaMS-Kerala എന്നീ ആപ്ലിക്കേഷനുകൾ വഴിയും ഫലമറിയാനാകും. കേരള സർക്കാരിന്റെ വിവിധ സേവനങ്ങൾ നൽകുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈൽ ആപ്ലിക്കേഷൻ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷാ ഫലം അറിയാൻ സൗകര്യമുണ്ട്. ...............................................കൂടുത...
കൊളത്തൂർ അമ്പലപ്പടിയിലെ പാലം പണി വൈകുന്നു

Local

കൊളത്തൂർ അമ്പലപ്പടിയിലെ പാലം പണി വൈകുന്നു

Perinthalmanna RadioDate: 25-05-2026 കൊളത്തൂർ : കൊളത്തൂർ അമ്പലപ്പടിയിലെ പാലം പണിയും അനുബന്ധ റോഡ് ഉയർത്തലും പൂർത്തീകരണം വൈകുന്നതിന്റെ ആശങ്കയിലാണ് യാത്രക്കാർ. പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗതക്കുരുക്കും അങ്ങാടിപ്പുറം മേൽപ്പാലത്തിലെയും അങ്ങാടിപ്പുറം തളി ജങ്ഷനിലെയും ഗതാഗതസ്തംഭനവും കടന്ന് വൈലോങ്ങരയിലെത്തുമ്പോഴേയ്ക്കും ചിലപ്പോൾ ഒരു മണിക്കൂറിലധികം സമയം നഷ്ടപ്പെടുന്ന അവസ്ഥ ഇവിടെ നിത്യസംഭവമാണ്. ഇതു പരിഹരിക്കാനാണ് വൈലോങ്ങര മുതൽ വെങ്ങാട് വരെ തകർന്നുകിടന്നിരുന്ന റോഡ് അടുത്തിടെ നവീകരിച്ചത്. ഇതിനെ തുടർന്നാണ് കൊളത്തൂർ-അമ്പലപ്പടിയിലെ പാലം പണി തുടങ്ങിയതും.കൊളത്തൂർ അമ്പലപ്പടി മുതൽ ക്രൗൺ പ്ലാസ കൺവെൻഷൻ സെന്റർ വരെയുള്ള റോഡ് ഉയർത്തലും പുതിയ പാലവും വളാഞ്ചേരി-പെരിന്തൽമണ്ണ യാത്രാദുരിതത്തിന് അൽപ്പമെങ്കിലും ആശ്വാസമാകും.എന്നാൽ 30-നകം പണി പൂർത്തിയായില്ലെങ്കിൽ ഏറെ പ്രയാസത്തിലാവും യാത്രക്കാർ. പാലം പണി കാരണം അമ്പലപ്പടി-ക്രൗ...
കാലവര്‍ഷം നാളെയെത്തും; കേരളത്തില്‍ പരക്കെ മഴ തുടരുന്നു

Local

കാലവര്‍ഷം നാളെയെത്തും; കേരളത്തില്‍ പരക്കെ മഴ തുടരുന്നു

Perinthalmanna RadioDate: 25-05-2026 കേരളത്തില്‍  കാലവര്‍ഷം നാളെ  എത്തും. മുന്നോടിയായി സംസ്ഥാനത്ത്  പരക്കെ കനത്ത മഴ പെയ്യുകയാണ്.  9 ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ , കോട്ടയം, എറണാകുളം, ഇടുക്കി , തൃശൂര്‍ , മലപ്പുറം, കോഴിക്കോട് , വയനാട് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുളളത്.  കേരളത്തിലും ലക്ഷദ്വീപിലുമുളള 14 കാലാവസ്ഥാ സ്റ്റേഷനുകളില്‍ രണ്ടര മില്ലീ മീറ്റര്‍ മഴ രേഖപ്പെടുത്തുകയും കാറ്റിന്‍റെ ദിശയും ശക്തിയും അനുകൂലമാകുകയും ചെയ്യുന്നതോടെ കാലവര്‍ഷം എത്തിയതായി പ്രഖ്യാപിക്കപ്പെടും. ഇപ്പോള്‍ തന്നെ കടല്‍ പ്രക്ഷുബ്ധമാണ്. 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുന്നുണ്ട്. കേരള തീരത്ത് മത്സ്യബന്ധനം വിലക്കി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് മഴ കുറവുളള കാലവര്‍ഷമാണ് കാലാവസ്ഥാ പ്രവചനങ്ങളിലുളളത്. ...............................................കൂടുതൽ വാർത...
ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് കൂട്ടിയത്

Local

ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് കൂട്ടിയത്

Perinthalmanna RadioDate: 25-05-2026 ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 113.52 രൂപയും ഡീസലിന് 102.44 രൂപയുമായി ഉയർന്നു. രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് കേന്ദ്രസർക്കാർ ഇന്ധനവില വർധിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അനന്തമായി നീളുന്ന സാഹചര്യത്തിൽ ആഗോളതലത്തിൽ ഇന്ധനവില ഉയരുന്നതാണ് രാജ്യത്തെ വില വർധനവിന് കാരണമായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. ഇന്ധനവില ഇനിയും 20 രൂപയോളം വർധിപ്പിക്കണമെന്ന കടുത്ത സമ്മർദം ഇന്ത്യൻ ഓയിൽ കോർപറേഷൻ അടക്കമുള്ള പൊതുമേഖലാ കമ്പനികൾ കേന്ദ്രസർക്കാരിന് മേൽ ചെലുത്തുന്നുണ്ട്. ഇത് വരുംദിവസങ്ങളിൽ വീണ്ടും ഘട്ടംഘട്ടമായി ഇന്ധന വില വർധിച്ചേക്കുമെന്നതിലേക്കാണ് വിരൽ ചൂണ്ടുന്നത്. ചരക്കുകടത്തിന് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഡീസൽ ആയതിനാൽ, ഈ വിലവർധനവ് ചരക...
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം
Local

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന നടപടികൾക്ക് ഇന്ന് തുടക്കം

Perinthalmanna RadioDate: 25-05-2026 സംസ്ഥാനത്ത് ഈ അധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ പ്രവേശന നടപടികൾ ഇന്ന് ആരംഭിക്കും. ഏകജാലക സംവിധാനം വഴി ഓൺലൈനായി വിദ്യാർത്ഥികൾക്ക് അപേക്ഷ നൽകാം. 4,10,456 വിദ്യാർഥികളാണ് ഇത്തവണ എസ്എസ്എൽസി പരീക്ഷയെഴുതി ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടിയത്.പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി, അലോട്ട്‌മെൻറ് സമയക്രമം എന്നിവ വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിട്ടില്ല. 3,60,844 സീറ്റുകളാണ് ഇത്തവണ പ്ലസ് വണ്ണിൽ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞവർഷം അരലക്ഷത്തിലധികം സീറ്റുകൾ ഒഴിഞ്ഞുകിടന്ന പശ്ചാത്തലത്തിൽ അലോട്ട്‌മെൻറ് നടപടികൾ പരിശോധിച്ചതിന് ശേഷമായിരിക്കും അധിക സീറ്റുകൾ അനുവദിക്കുക. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമ...
ഊട്ടി പുഷ്പമേള തുടങ്ങിയതോടെ നാടുകാണി ചുരം പാതയിലൂടെ സഞ്ചാരികളുടെ തിരക്ക്

Local

ഊട്ടി പുഷ്പമേള തുടങ്ങിയതോടെ നാടുകാണി ചുരം പാതയിലൂടെ സഞ്ചാരികളുടെ തിരക്ക്

Perinthalmanna RadioDate: 24-05-2026 എടക്കര: ഊട്ടി പുഷ്പമേള തുടങ്ങിയതോടെ നാടുകാണി ചുരം പാതയിലൂടെ സഞ്ചാരികളുടെ തിരക്കായി. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ മുതൽ ഊട്ടിയിലേക്കുള്ള സഞ്ചാരികളുടെ വാഹനങ്ങളുടെ തിരക്കാണ്. 128–ാമത് പുഷ്പമേള തിങ്കളാഴ്ചയാണു തുടങ്ങിയത്. 28ന് ആണ് പുഷ്പമേള സമാപിക്കുന്നത്. മസിനഗുഡി – കല്ലട്ടി ചൂരം വഴിയുള്ള യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തിയതോടെ സഞ്ചാരികളെല്ലാം ഗൂഡല്ലൂർ വന്ന് നടുവട്ടം വഴിയാണ് ഊട്ടിയിലേക്കു പോകുന്നത്. അതുകൊണ്ടുതന്നെ ഗൂഡല്ലൂർ – നടുവട്ടം –ഊട്ടി റോഡിൽ മിക്കപ്പോഴും ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. മേലേ ഗൂഡല്ലൂർ വനം ചെക്പോസ്റ്റിൽനിന്ന് ഇ–പാസെടുത്തു വേണം യാത്ര തുടരാൻ. ഇ–പാസെടുക്കാനുള്ള താമസവും തിരക്കിനിടയാക്കുന്നുണ്ട്. 1.14 ലക്ഷം കോറണേഷൻ പൂക്കളാൽ ഒരുക്കിയ മഹാബലിപുരം ക്ഷേത്രത്തിന്റെ പുഷ്പമാതൃകയടക്കമുള്ള ഇരുപതോളം ശിൽപങ്ങളാണ് പുഷ്പമേളയിലെ മുഖ്യ ആകർഷണം. 10 ലക്ഷം ചെടികളിൽ ...
ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കി ജൂബിലി റോഡ് ഗതാഗതത്തിന് തുറന്നു

Local

ഒന്നാംഘട്ട ടാറിങ് പൂർത്തിയാക്കി ജൂബിലി റോഡ് ഗതാഗതത്തിന് തുറന്നു

Perinthalmanna RadioDate: 24-05-2026 പെരിന്തൽമണ്ണ: നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിന് പരിഹാരമായി പ്രധാന ബൈപ്പാസ് പാതയായ ജൂബിലി റോഡിന്റെ ഒന്നാംഘട്ട ടാറിങ് പ്രവൃത്തികൾ പൂർത്തിയാക്കി റോഡ് ഗതാഗതത്തിനായി തുറന്നു കൊടുത്തു. കഴിഞ്ഞ ദിവസങ്ങളിൽ ദ്രുതഗതിയിൽ നടന്നുവന്ന ടാറിങ് ജോലികളാണ് ഇപ്പോൾ പ്രാഥമിക ഘട്ടം പിന്നിട്ടത്. ഇതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം പുനഃസ്ഥാപിച്ചു.കോഴിക്കോട് ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക് ടൗണിലെ കടുത്ത ട്രാഫിക് സിഗ്നലുകളിൽ കുടുങ്ങാതെ പട്ടാമ്പി റോഡിലേക്ക് വളരെ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പ്രധാന പാതയാണിത്. റോഡ് പൂർണ്ണമായി തകർന്നു കിടന്നതിനെ തുടർന്ന് വലിയ യാത്രാക്ലേശമാണ് ഈ ഭാഗത്ത് അനുഭവപ്പെട്ടിരുന്നത്. തുടർന്ന് നഗരസഭ മുൻകൈയെടുത്താണ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്.പ്രവൃത്തികളുടെ ഭാഗമായി റോഡ് പൂർണ്ണമായി അടച്ചിട്ടതോടെ ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ കടുത്ത ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരു...
ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

Local

ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

Perinthalmanna RadioDate: 24-05-2026 പെരിന്തൽമണ്ണ: ബലി പെരുന്നാൾ പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി പ്രഖ്യാപിച്ചു. മേയ് 27,28 തീയതികളിലാണ് അവധി. സംസ്ഥാനത്തെ എല്ലാ സർക്കാർ ഓഫീസുകൾക്കും, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കൂടാതെ നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്‌സ് ആക്ട് പ്രകാരമുള്ള സ്ഥാപനങ്ങൾക്കും അവധി ആയിരിക്കും. 27നാണ് നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. മാസപ്പിറവി പ്രകാരം 28നാണ് കേരളത്തിൽ ബലിപെരുന്നാൾ ആഘോഷം. ഇതോടെയാണ് രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചരിക്കുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps:...
കെഎസ്ആർടിയിലെ സൗജന്യയാത്ര; മലപ്പുറത്തിന് കാര്യമായി ഗുണം ചെയ്യില്ല; ഭൂരിഭാഗവും സ്വകാര്യ ബസുകൾ
Local

കെഎസ്ആർടിയിലെ സൗജന്യയാത്ര; മലപ്പുറത്തിന് കാര്യമായി ഗുണം ചെയ്യില്ല; ഭൂരിഭാഗവും സ്വകാര്യ ബസുകൾ

Perinthalmanna RadioDate: 24-05-2026 പെരിന്തൽമണ്ണ: യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രഖ്യാപനമായ കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്രാ പദ്ധതി മലപ്പുറം ജില്ലയ്ക്ക് കാര്യമായ ഗുണം ചെയ്യില്ലെന്ന് കണക്കുകൾ. ജില്ലയിലെ പൊതു ഗതാഗത രംഗത്ത് കെഎസ്ആർടിസി സർവീസുകളുടെ കുറവാണ് മലപ്പുറത്തെ സ്ത്രീകൾക്ക് ഈ പദ്ധതിയുടെ ആനുകൂല്യം നഷ്ടമാക്കുന്നത്. ജില്ലയിലോടുന്ന ആകെ ബസുകളിൽ വെറും 9.4% മാത്രമാണ് കെഎസ്ആർടിസി വിഹിതം. ബാക്കി 90 ശതമാനത്തിലധികം സർവീസുകളും സ്വകാര്യ ബസുകളെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്.നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് 16 സീറ്റും നൽകി ഉജ്ജ്വല വിജയം സമ്മാനിച്ച മലപ്പുറത്തിനാണ് പദ്ധതിയുടെ ആനുകൂല്യം ഏറ്റവും കുറവ് ലഭിക്കുകയെന്നത് ശ്രദ്ധേയമാണ്. യുഡിഎഫിന് 14 സീറ്റുകൾ നൽകിയ എറണാകുളം ജില്ലയുടെ അവസ്ഥയും സമാനമാണ്; ഇവിടെ 24.7% മാത്രമാണ് കെഎസ്ആർടിസിയുടെ സാന്നിധ്യം.*തെക്കൻ ജില്ലകൾക്ക് വൻ നേട്ടം*കേരളത്തിലെ 7 ജില...