Local

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

Local

പോക്സോ കേസ്; മോട്ടിവേഷൻ സ്പീക്കറും മുൻ പൊലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ് മമ്പാട് കസ്റ്റഡിയിൽ

Perinthalmanna RadioDate: 13-02-2026 മലപ്പുറം: പെണ്‍കുട്ടിയെ ലോഡ്ജില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ മുന്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫിലിപ് മമ്പാട് കസ്റ്റഡിയില്‍. 16 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഫിലിപ് മമ്പാടിനെ നിലമ്പൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ 16കാരിക്ക് നേരെയായിരുന്നു അതിക്രമം. ഇന്നലെ രാത്രി വൈകിയായിരുന്നു ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. മോട്ടിവേഷന്‍ സ്പീക്കറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ഫിലിപ് മമ്പാട് സാമൂഹിക മാധ്യമങ്ങളിലടക്കം നിരവധി വീഡിയോകള്‍ പങ്കുവച്ചിരുന്നു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പ...
ദേശീയ പണിമുടക്ക് പെരിന്തൽമണ്ണയിൽ പൂർണ്ണം

Local

ദേശീയ പണിമുടക്ക് പെരിന്തൽമണ്ണയിൽ പൂർണ്ണം

Perinthalmanna RadioDate: 13-02-2026 പെരിന്തൽമണ്ണ: സംയുക്ത ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ ദേശീയ പണിമുടക്ക് പെരിന്തൽമണ്ണയിലും പരിസരങ്ങളിലും പൂർണ്ണമായിരുന്നു.  പണിമുടക്കിനെ തുടർന്ന് ഇന്നലെ നഗരത്തിലെ കടകമ്പോളങ്ങൾ അടഞ്ഞു കിടക്കുകയും ഗതാഗത സംവിധാനങ്ങൾ നിലയ്ക്കുകയും ചെയ്തിരുന്നു.പെരിന്തൽമണ്ണ ടൗണിന് പുറമെ അങ്ങാടിപ്പുറം, പുലാമന്തോൾ, കൊളത്തൂർ എന്നിവിടങ്ങളിൽ പണിമുടക്കിയ തൊഴിലാളികൾ ശക്തമായ പ്രതിഷേധ പ്രകടനങ്ങൾ നടത്തി. തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെയുള്ള മുദ്രാവാക്യങ്ങളുമായി നൂറുകണക്കിന് ആളുകളാണ് തെരുവിലിറങ്ങിയത്.പണിമുടക്ക് അവസാനിച്ചതോടെ ഇന്ന് രാവിലെ മുതൽ നഗരം സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. കടകൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്, ബസ് സർവീസുകളും പുനരാരംഭിച്ചു. ഇന്നലത്തെ പണിമുടക്ക് പെരിന്തൽമണ്ണ മേഖലയിൽ സമാധാന പരമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ...............................
നീരൊഴുക്ക് നിലച്ച ഏറാംതോട് വരണ്ട് കരയായി മാറുന്നു

Local

നീരൊഴുക്ക് നിലച്ച ഏറാംതോട് വരണ്ട് കരയായി മാറുന്നു

Perinthalmanna RadioDate: 12-02-2026 അങ്ങാടിപ്പുറം:  കുത്തൊഴുക്കും ഒരാൾ പൊക്കത്തിൽ ഒഴുക്കുമുണ്ടായിരുന്ന ഏറാംതോട് കൊടുംചൂടിൽ വറ്റിവരണ്ട് കരയായി മാറുകയാണ്.ഈ തോട്ടിൽ നേരത്തേ നിർമിച്ച പാലത്തിന് മുകളിലൂടെ 3 അടി പൊക്കത്തിൽ മഴക്കാലത്ത് വെള്ളം ഒഴുകുമായിരുന്നു. അതിനാൽ ഇതുവഴി ജൂൺ–ജൂലൈ മാസങ്ങളിൽ ഗതാഗതമോ കാൽനടയാത്രയോ അസാധ്യമായിരുന്നു.യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് 6 വർഷം മുൻപ് ഉയരംകൂട്ടി മറ്റൊരു പാലം നിർമിക്കുകയായിരുന്നു. തോടിന്റെ സംരക്ഷണ പ്രവർത്തനം നടത്താത്തതിനാൽ നീരൊഴുക്ക് കുറഞ്ഞു.മണ്ണും ചരലും ഒഴുകിവന്ന് പാലത്തിന്റെ ഭാഗം ഏതാണ്ട് നികന്ന നിലയിലാണ്. അവിടെ പാഴ്‌ച്ചെടികൾ വളർന്ന് തോടാണ് എന്നുപോലും പറയാൻ കഴിയാത്ത അവസ്ഥയിലാണ്.പൊതുജനങ്ങൾ കുളിക്കാനും അലക്കാനും ഉപയോഗിച്ചിരുന്നത് പൂർണമായും നിലച്ച മട്ടാണ്. പഞ്ചായത്ത് മുൻകയ്യെടുത്ത് മണ്ണ് നീക്കം ചെയ്‌ത് തോട് സംരക്ഷണ പ്രവർത്തനം നടത്തണമെന്നാണ് നാട്ടുകാരുടെ ...
പട്ടിക്കാട് റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു

Local

പട്ടിക്കാട് റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 12-02-2026 പെരിന്തൽമണ്ണ: പട്ടിക്കാട് റെയിൽവേ ഗേറ്റിലെ പതിറ്റാണ്ടുകളായുള്ള ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുന്നു. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പട്ടിക്കാട് റെയിൽവേ മേൽപാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾ ഇപ്പോൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. പാലത്തിന്റെ തൂണുകൾ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷൻ ബെഡ് നിർമ്മാണമാണ് ഇപ്പോൾ നടന്നു വരുന്നത്.നിലമ്പൂർ - ഷൊർണൂർ റെയിൽവേ റൂട്ടിൽ പട്ടിക്കാട് വടപുറം സംസ്ഥാന പാതയിലാണ് മേൽപാലം ഉയരുന്നത്. 361 മീറ്റർ നീളത്തിലും 9 മീറ്റർ വീതിയിലുമാണ് പാലം വിഭാവനം ചെയ്തിരിക്കുന്നത്. ഇതിൽ 7.5 മീറ്റർ റോഡും, ഒന്നര മീറ്റർ വീതിയിൽ കാൽനട യാത്രക്കാർക്കായി ഫുട്പാത്തും ഉണ്ടായിരിക്കും.നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഈ ഭാഗത്തെ പ്രധാന റോഡ് പൂർണ്ണമായും ഒഴിവാക്കി സർവീസ് റോഡുകൾ വഴിയാണ് ഇപ്പോൾ വാഹനങ്ങൾ കടത്തിവിടുന്നത്. പദ്ധതിക്കായി ആവശ്യമായ 1.0500 ഹെക്ടർ ഭൂമിയിൽ, ...
മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

Local

മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

Perinthalmanna RadioDate: 12-02-2026 മൂര്‍ക്കനാട്: മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസിന്റെ പുതിയ കെട്ടിടം മഞ്ഞളാംകുഴി അലി എം.എല്‍.എ. നാടിന് സമര്‍പ്പിച്ചു. രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഓണ്‍ലൈനായി പങ്കെടുത്തു. ചടങ്ങില്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി ജുവൈരിയ ടീച്ചര്‍ അധ്യക്ഷത വഹിച്ചു. 40 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു മൂര്‍ക്കനാട് സബ് രജിസ്ട്രാര്‍ ഓഫീസ്. മഞ്ഞളാംകുഴി അലി എം.എല്‍.എ. യുടെയും  മുന്‍ എം.എല്‍.എ.അഹമ്മദ് കബീറിന്റെയും ആസ്തി വികസന ഫണ്ട് നിന്നും 60 ലക്ഷം രൂപ വകയിരുത്തിയാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്,ജില്ലാ രജസ്ട്രാര്‍ ഓഡിറ്റ് കെ. പ്രീതി, മങ്കട, പുലാമന്തോള്‍, വളാഞ്ചേരി, പുഴക്കാട്ടിരി, മൂര്‍ക്കനാട് പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, ആധാരം എഴുത്ത് മേഖലയിലെ സംഘടന നേതാക്കള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധിക...
ദേശീയ പണിമുടക്ക് തുടങ്ങി; കേരളം പൂർണ്ണമായും സ്തംഭിക്കും

Local

ദേശീയ പണിമുടക്ക് തുടങ്ങി; കേരളം പൂർണ്ണമായും സ്തംഭിക്കും

Perinthalmanna RadioDate: 12-02-2026 പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ രാജ്യ വ്യാപകമായി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ ദേശീയ പണിമുടക്ക് തുടങ്ങി. ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ബി.എം.എസ് ഒഴികെയുള്ളവര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. ആശുപത്രികള്‍, പാല്‍, പത്രം തുടങ്ങിയ അവശ്യ സര്‍വിസുകള്‍ പ്രവര്‍ത്തിക്കും. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. ബുധനാഴ്ച അര്‍ധ രാത്രിയോടെ തന്നെ പ്രധാന വ്യവസായ കേന്ദ്രങ്ങളിലും പൊതു മേഖലാ സ്ഥാപനങ്ങളിലും സമരം പ്രകടമായി തുടങ്ങി. പണിമുടക്കിനെ തുടര്‍ന്ന് പി.എസ്.സി ഇന്ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്‍ഡസ്ട്രിയല്‍ ട്രെയിനിങ് വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലേയ്ക്കുള്ള പരീക്ഷ ഈ മാസം 21ലേക്ക് മാറ്റി. പണിമുടക്കില്‍ നിന്ന് മാരാമണ്‍ കണ്‍വന്‍ഷനെ ഒഴിവാക്കി. കോഴഞ്ചേരി, തോട്ടപ്പുഴശ്ശേരി പഞ്ചായത്തുകളെയാണ് ഒഴിവാക്കിയത്. ശബരിമല തീര്‍ഥാടകരെയും ...
സ്കൂളിലും സർക്കാർ ചടങ്ങിലും വന്ദേമാതരം നിർബന്ധമാക്കി

Local

സ്കൂളിലും സർക്കാർ ചടങ്ങിലും വന്ദേമാതരം നിർബന്ധമാക്കി

Perinthalmanna RadioDate: 11-02-2026 എല്ലാ സർക്കാർ പരിപാടികളിലും, സ്കൂളുകളിലും ദേശീയ ഗാനത്തിന് മുമ്പ് 'വന്ദേമാതരം' ആലപിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവ്. വന്ദേ മാതരം ചൊല്ലുമ്പോൾ എല്ലാവരും എഴുന്നേറ്റുനിൽക്കണമെന്നും ഉത്തരവിൽ പറയുന്നു. ദേശീയ ഗാനത്തിന് തുല്യമായ വ്യവസ്ഥകളാണ് വന്ദേ മാതരത്തിന് ഏർപ്പെടുത്തിയിരിക്കുന്നത്.ദേശീയ പതാക ഉയർത്തൽ, രാഷ്ട്രപതിയുടെ പ്രസംഗങ്ങൾക്കും രാഷ്ട്രത്തെ അഭിസംബോധന ചെയ്യുന്നതിനും മുമ്പും ശേഷവും, ഗവർണർമാരുടെ വരവിനും പ്രസംഗങ്ങൾക്കും മുമ്പും ശേഷവും തുടങ്ങി നിരവധി ഔദ്യോഗിക അവസരങ്ങളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള 3 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ള ഒരു പതിപ്പ് വായിക്കുകയോ ആലപിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൻ്റെ ഉത്തരവിൽ പറയുന്നു.പത്മ പുരസ്‌കാരങ്ങൾ പോലുള്ള സിവിലിയൻ അവാർഡ് ദാന ചടങ്ങുകളിലും, രാഷ്ട്രപതി പങ്കെടുക്കുന്ന മറ്റെല്ലാ പരിപാ...
ചെർപ്പുളശ്ശേരിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Local

ചെർപ്പുളശ്ശേരിയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 11-02-2026 ചെർപ്പുളശ്ശേരി: പുത്തനാൽക്കൽ ഭഗവതി ക്ഷേത്രത്തിലെ പൂരം പ്രമാണിച്ച് ചെർപ്പുളശ്ശേരിയിൽ ഇന്നും നാളെയും (ബുധൻ, വ്യാഴം) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും.ബുധനാഴ്ച വൈകീട്ട് 5 മുതൽ രാത്രി 8 വരെയും കാളവേല പ്രമാണിച്ച് വ്യാഴാഴ്ച വൈകീട്ട് 3 മുതൽ വെള്ളിയാഴ്ച പുലർച്ചെ 4 വരെയുമാണ് നിയന്ത്രണമെന്ന് പോലീസ് ഇൻസ്പെക്ടർ പി.കെ. കവിരാജൻ അറിയിച്ചു.*പെരിന്തൽമണ്ണ, മണ്ണാർക്കാട്, പാലക്കാട് ഭാഗങ്ങളിൽനിന്നുള്ള ബസ് ഉൾപ്പെടെയുള്ള വാഹനങ്ങൾ കച്ചേരിക്കുന്നിൽ യാത്രക്കാരെ ഇറക്കി തിരിച്ചുപോകണം.*പട്ടാമ്പി ഭാഗത്തുനിന്നുള്ളവ മഞ്ചക്കൽ പെട്രോൾ പമ്പിന് മുന്നിലും ഒറ്റപ്പാലം ഭാഗത്തുനിന്നുള്ളവ കെ.പി.എൽ. കവലയിലും യാത്ര അവസാനിപ്പിക്കണം.*പട്ടാമ്പി ഭാഗത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കൃഷ്ണപ്പടി-കയിലിയാട് വഴി പോകണം.*പാലക്കാട് ഭാഗത്തുനിന്ന് ഒറ്റപ്പാലം ഭാഗത്തേക്കുള്ള വാഹനങ്ങൾ മാങ്ങോട്ടുനിന്...
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 57,130 കുട്ടികള്‍ക്ക് ആധാറില്ല

Local

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ 57,130 കുട്ടികള്‍ക്ക് ആധാറില്ല

Perinthalmanna RadioDate: 11-02-2026 സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ 57,130 കുട്ടികള്‍ക്ക് ആധാർ കാർഡില്ല. ഇതില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ ആധാർ എടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്.ഇവിടെ 15,472 പേരാണ് ഇനിയും ആധാർ എടുക്കാൻ ബാക്കിയുള്ളത്.കുട്ടികള്‍ക്ക് സ്കൂളുകള്‍ വഴി നേരിട്ട് ആധാർ എടുക്കാനും ബയോമെട്രിക് വിവരങ്ങള്‍ പുതുക്കാനുമുള്ള (മാൻഡേറ്ററി ബയോമെട്രിക് അപ്ഡേറ്റ്) സൗകര്യം സർക്കാർ ഒരുക്കിയിട്ടുണ്ട്. ഇതിനായി അക്ഷയ കേന്ദ്രങ്ങളുടെ സഹായത്തോടെ സ്കൂളുകളില്‍ പ്രത്യേക ക്യാംപുകള്‍ സംഘടിപ്പിച്ചു വരുന്നുമുണ്ട്. ഇതിനിടയിലാണ് ഇത്രയും കുട്ടികള്‍ക്ക് ഇനിയും ആധാർ ഇല്ലെന്ന വിവരവും പുറത്തുവരുന്നത്. ജനന സർട്ടിഫിക്കറ്റ് പോലുള്ള രേഖകളിലെ പിശകുകളോ ലഭ്യതക്കുറവോ എൻറോള്‍മെന്റിന് തടസമാകുന്നെന്നാണ് ലഭ്യമാകുന്ന വിവരം. അഞ്ച് വയസിലും പതിനഞ്ച് വയസിലും നിർബന്ധമായും ചെയ്യേണ്ട ബയോമെട്രിക് പുതുക്കല്‍ പലരും കൃത്യസമയത്ത് ചെയ...
കട്ടുപ്പാറയിൽ അഗ്നിബാധ; അഞ്ചേക്കർ കത്തിനശിച്ചു

Local

കട്ടുപ്പാറയിൽ അഗ്നിബാധ; അഞ്ചേക്കർ കത്തിനശിച്ചു

Perinthalmanna RadioDate: 11-02-2026 പെരിന്തൽമണ്ണ: പുലാമന്തോൾ കട്ടുപ്പാറയിൽ അഗ്നിബാധയിൽ അഞ്ചേക്കർ കത്തി നശിച്ചു. ഇന്നലെ വൈകീട്ട് നാലിനാണ് കൃഷ്ണൻ നമ്പൂതിരിയുടെ ഉടമസ്ഥതയിലുള്ള രണ്ടേക്കർ തെങ്ങിൻ തോട്ടവും മൂന്നേക്കറിലെ മറ്റ് വിളകളും അടിക്കാടും കത്തി നശിച്ചത്. പെരിന്തൽമണ്ണ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ അണച്ചു. അഗ്നി രക്ഷാസേന സ്റ്റേഷൻ ഓഫിസർ പി. നാസർ, സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ എസ്. അനി, ഫയർ ആൻഡ് റസ്ക്യൂ ഓഫിസർ കെ.പി രാജേഷ്, പി.ആർ രഞ്ജിത്, മുഹമ്മദലി, ഹോം ഗാർഡുമാരായ രാമകൃഷ്ണൻ, സുബ്രഹ്മണ്യൻ, ജയ പ്രസാദ്, ബ്ലോക്ക് പഞ്ചായത്തംഗം ഷാജി, പഞ്ചായത്ത് വാർഡ് മെംബർ നൂറുൽ അമീൻ എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാർ ചേർന്ന് തീ അണച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക------------------------------------...