Local

നിയമസഭ തിരഞ്ഞെടുപ്പ് മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കും

Local

നിയമസഭ തിരഞ്ഞെടുപ്പ് മാർച്ച് രണ്ടാം വാരം പ്രഖ്യാപിച്ചേക്കും

Perinthalmanna RadioDate: 11-02-2026 സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാർച്ച് 15ന് മുമ്പുണ്ടാകുമെന്ന് സൂചന. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സുരക്ഷാ വിലയിരുത്തലുകൾ കമ്മിഷൻ പൂർത്തിയാക്കി വരുന്നു. ഈ മാസം അവസാനം മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ, കമ്മിഷണർമാരായ ഡോ. സുഖ്വിന്ദർ സിംഗ് സന്ധു, ഡോ. വിവേക് ജോഷി എന്നിവർ കേരളം സന്ദർശിക്കും.കേരളത്തിൽ ഒറ്റ ഘട്ടമായി ഏപ്രിൽ അവസാനത്തോടെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ ആറിനായിരുന്നു. വോട്ടെണ്ണൽ മേയ് രണ്ടിനും. റംസാൻ, ഈസ്റ്റർ, ദുഃഖ വെള്ളി, വിഷു തുടങ്ങിയ ആഘോഷങ്ങളും പരീക്ഷകളും കാലാവസ്ഥയും പരിഗണിച്ചായിരിക്കും തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുക. തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം, വിന്യാസം എന്നിവ ഫെബ്രുവരി 28ന് മുമ്പ് പൂർത്തിയാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. കേരളത്തിനൊപ്പം അസാം, ബംഗാൾ, ...
നാളെ അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്; കേരളം സ്തംഭിക്കുമെന്ന് സംഘടനകൾ

Local

നാളെ അർധരാത്രി മുതൽ 24 മണിക്കൂർ ദേശീയ പണിമുടക്ക്; കേരളം സ്തംഭിക്കുമെന്ന് സംഘടനകൾ

Perinthalmanna RadioDate: 10-02-2026നാളെ അർധരാത്രി (ഫെബ്രുവരി 12) മുതൽ തുടങ്ങുന്ന 24 മണിക്കൂര്‍ ദേശീയ പണിമുടക്കില്‍ കേരളം പൂര്‍ണമായും സ്തംഭിക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു. ഷോപ്പിങ് മാളുകള്‍, സ്‌പെഷല്‍ ഇക്കണോമിക് സോണ്‍ അടക്കമുള്ളവ സ്തംഭിക്കും. പാല്‍, പത്രം, ആശുപത്രി, മരുന്ന് ഷോപ്പുകള്‍, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ, ആംബുലന്‍സ് തുടങ്ങിയ അത്യാവശ്യ സര്‍വീസൊഴിച്ച് മറ്റെല്ലാ മേഖലയിലെയും, തൊഴിലാളികള്‍ പണിമുടക്കും. വ്യവസായ - കാര്‍ഷിക - വാണിജ്യ - വ്യാപാര മേഖലകള്‍ പൂര്‍ണമായി 24 മണിക്കൂറും നിശ്ചലമാകും. കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കും. മോട്ടര്‍ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങില്ല. എല്ലാ രംഗത്തെയും തൊഴിലാളികള്‍ ഫെബ്രുവരി 12 ന് പണി നിര്‍ത്തിവയ്ക്കുമെന്നു സംയുക്ത ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംയുക്ത കര്‍ഷകമോര്‍ച്ചയും കര്‍ഷക തൊഴിലാളി സംഘടനകളും സിപിഎം, സിപ...
മുണ്ടൂർ- തൂത സംസ്ഥാന പാതയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും

Local

മുണ്ടൂർ- തൂത സംസ്ഥാന പാതയുടെ ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിർവ്വഹിക്കും

Perinthalmanna RadioDate: 10-02-2026 തൂത: 364 കോടി രൂപ ചെലവിൽ നവീകരണം പൂർത്തിയാക്കിയ മുണ്ടൂർ - തൂത സംസ്ഥാന പാതയുടെ ഉദ്ഘാടനം നാളെ ഫെബ്രുവരി 11-ന് ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. കടമ്പഴിപ്പുറത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും. പാലക്കാട് - കോഴിക്കോട് ദേശീയ പാതയ്ക്ക് സമാന്തര പാതയായാണ് മുണ്ടൂർ മുതൽ ജില്ലാ അതിർത്തിയായ തൂത വരെയുള്ള ഈ റോഡ് വികസിപ്പിച്ചിരിക്കുന്നത്. ഇതോടെ പാലക്കാട് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയിൽ 10 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും എന്നതും ദേശീയ പാതയിലെ കടുത്ത ഗതാഗതക്കുരുക്കിന് വലിയൊരു ആശ്വാസമാകും എന്നതും ഈ പാതയുടെ സവിശേഷതയാണ്. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി കെ.എസ്.ടി.പി (KSTP) ആണ് റോഡ് നിർമ്മാണം ഏറ്റെടുത്തത്. മുണ്ടൂർ ജംഗ്ഷൻ മുതൽ തൂത ജംഗ്ഷൻ വരെയുള്ള പാത അത്യാധുനിക നിലവാരത്തിലാണ് നവീകരിച്ചിട...
അനർഹമായി റേഷൻ വാങ്ങിയ കാർഡ് ഉടമകളിൽ നിന്ന് 50.35 ലക്ഷം ഈടാക്കി

Local

അനർഹമായി റേഷൻ വാങ്ങിയ കാർഡ് ഉടമകളിൽ നിന്ന് 50.35 ലക്ഷം ഈടാക്കി

Perinthalmanna RadioDate: 10-02-2026 പെരിന്തൽമണ്ണ: ഒരു വർഷത്തിനിടെ പെരിന്തൽമണ്ണ താലൂക്കിൽ അനർഹമായി കൈവശം വച്ച് റേഷൻ സാധനങ്ങൾ കൈപ്പറ്റിയിരുന്ന 1157 മുൻഗണനാ കാർഡുകൾ അധികൃതർ പിടിച്ചെടുത്തു.ഇവരുടെ കാർഡുകൾ മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റി. അനർഹമായി വാങ്ങിയ റേഷൻ സാധനങ്ങളുടെ വിലയായ 50,35,552 രൂപ ഇവരിൽ നിന്ന് ഈടാക്കി സർക്കാരിലേക്ക് അടവാക്കി. 2025 ജനുവരി മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കാണിത്. ജനുവരി മാസത്തിൽ മാത്രമായി ബിപിഎൽ റേഷൻ കാർഡ് അനർഹമായി കൈവശം വച്ച 83 കാർഡുകൾ പിടിച്ചെടുത്ത് 600314 രൂപ ഈടാക്കി.ഇതിൽ സർക്കാർ–അർധ സർക്കാർ–സഹകരണ സംഘം ജീവനക്കാർ, 1000 ചതുരശ്ര അടിക്ക് മുകളിൽ വീട് ഉള്ളവർ, സ്വന്തമായി 4 ചക്ര വാഹനങ്ങൾ ഉള്ളവർ, ഒരു ഏക്കറിൽ കൂട‌ുതൽ ഭൂമിയുള്ളവർ, ആദായ നികുതി അടയ്ക്കുന്നവർ എന്നിവർ ഉൾപ്പെടും. ഈ കാലയളവിൽ മുൻഗണനേതര വിഭാഗത്തിൽ നിന്ന് മുൻഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിനായി ലഭിച്ച അപേക്ഷകളിൽ അർഹമായ...
വൈലോങ്ങര- ഓരോടംപാലം ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

Local

വൈലോങ്ങര- ഓരോടംപാലം ബൈപ്പാസ് യാഥാർത്ഥ്യമാകുന്നു

Perinthalmanna RadioDate: 10-02-2026 അങ്ങാടിപ്പുറം: ദീർഘകാലമായി അങ്ങാടിപ്പുറം ടൗണിൽ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരമായി വൈലോങ്ങര- ഓരോടംപാലം ബൈപ്പാസ് നിർമ്മാണം ഉടൻ ആരംഭിക്കുന്നു. പദ്ധതിക്കായി ആകെ 17 കോടി രൂപ വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ സ്ഥലമേറ്റെടുപ്പിനായി അനുവദിച്ച 4 കോടി രൂപയിൽ ഭൂരിഭാഗവും സ്ഥലമുടമകളുടെ അക്കൗണ്ടുകളിലേക്ക് എത്തിക്കഴിഞ്ഞു.മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലിയുടെ നേതൃത്വത്തിൽ നടന്ന നിരന്തരമായ ഇടപെടലുകളെ തുടർന്നാണ് പദ്ധതിക്ക് ഭരണാനുമതി ലഭിച്ചത്. 2018-ൽ ആരംഭിച്ച പദ്ധതി നടപടികൾ വിവിധ കാരണങ്ങളാൽ വൈകിയിരുന്നുവെങ്കിലും ഇപ്പോൾ 95 ശതമാനം നടപടികളും പൂർത്തിയായിട്ടുണ്ട്. കൃഷി വകുപ്പിൽ നിന്നുള്ള ചില ചെറിയ സാങ്കേതിക അനുമതികൾ കൂടി ലഭിക്കുന്നതോടെ റോഡ് നിർമ്മാണം പൂർണ്ണതോതിൽ ആരംഭിക്കാൻ കഴിയുമെന്ന് എം.എൽ.എ വ്യക്തമാക്കി.സ്ഥലം വിട്ടു നൽകിയ ഉടമകൾക്ക് നഷ്ടപരിഹാര തുക ലഭി...
ചെറുപുഴയിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത് കണ്ടെത്തി

Local

ചെറുപുഴയിലേക്ക് കക്കൂസ് മാലിന്യമടക്കം ഒഴുക്കിവിടുന്നത് കണ്ടെത്തി

Perinthalmanna RadioDate: 09-02-2026 പെരിന്തൽമണ്ണ:  നഗരത്തിലൂടെ ഒഴുകുന്ന ചെറുപുഴയിലേക്ക് കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം വ്യാപകമായി ഒഴുക്കി വിടുന്നതിനെതിരെ അധികൃതർ നടപടി കർശനമാക്കി. തഹസിൽദാറുടെ നേതൃത്വത്തിലുള്ള ഉന്നത ഉദ്യോഗസ്ഥ സംഘം നഗരത്തിലെ വിവിധ കേന്ദ്രങ്ങളിൽ സംയുക്ത പരിശോധന നടത്തി. ഹോട്ടലുകൾ, ഫ്ലാറ്റുകൾ, ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വാടക കെട്ടിടങ്ങൾ എന്നിവിടങ്ങളിൽ നിന്ന് മലിനജലം നേരിട്ട് ഓടകളിലൂടെ പുഴയിലേക്ക് എത്തുന്നതായി പരിശോധനയിൽ കണ്ടെത്തി.വേനൽ കടുക്കുമ്പോഴും നഗരത്തിലെ ഓടകളിലൂടെ ദുർഗന്ധം വമിക്കുന്ന മലിനജലം കുത്തിയൊഴുകുകയാണ്. പല കെട്ടിടങ്ങളിൽ നിന്നും പൈപ്പുകൾ വഴി നേരിട്ട് കക്കൂസ് മാലിന്യം ഓടകളിലേക്ക് തള്ളുന്നുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക നിഗമനം. വരും ദിവസങ്ങളിൽ ഓടകളുടെ സ്ലാബുകൾ ഉയർത്തി കൂടുതൽ വിശദമായ പരിശോധന നടത്താൻ സംഘം തീരുമാനിച്ചു.ചെറുപുഴയിലൂടെ ഒഴുകിയെത്തുന്ന മാ...
സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

Local

സംസ്ഥാനത്ത് ചൂട് കൂടുന്നു; ജാഗ്രതാനിർദേശം പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റി

Perinthalmanna RadioDate: 09-02-2026 സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതു ജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്ന സാഹചര്യത്തിലാണിത്.*പ്രധാന നിർദേശങ്ങൾ** പകൽ 11 am മുതൽ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.* ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക.* നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുക.* അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.* പഴങ്ങളും പച്ചക്കറികള...
നിലമ്പൂർ- ഷൊർണൂർ റെയിൽവേ പാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് ഡി.ആർ.എം

Local

നിലമ്പൂർ- ഷൊർണൂർ റെയിൽവേ പാതയിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് ഡി.ആർ.എം

Perinthalmanna RadioDate: 09-02-2026 അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽവേ പാതയിൽ സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ കൂടുതൽ ട്രെയിൻ സർവീസുകൾ അനുവദിക്കുമെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ (ഡി.ആർ.എം) മധുകർ റോട്ട് അറിയിച്ചു. നിലമ്പൂർ റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ എത്തിയതായിരുന്നു അദ്ദേഹം.ആധുനിക സംവിധാനങ്ങളോടെ നവീകരിച്ചു വരുന്ന നിലമ്പൂർ - ഷൊർണൂർ പാതയിലെ കുലുക്കല്ലൂർ, മേലാറ്റൂർ സ്റ്റേഷനുകളുടെ പ്രവൃത്തി മേയ് മാസത്തോടെ പൂർത്തീകരിക്കുമെന്ന് ഡി.ആർ.എം പറഞ്ഞു. ഇത് പൂർത്തിയാകുന്നതോടെ പുതിയ ട്രെയിനുകൾ അനുവദിക്കുന്നതിനുള്ള തടസ്സങ്ങൾ നീങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി.ശനിയാഴ്ച ഉച്ചക്ക് മൂന്നോടെ പ്രത്യേക ട്രെയിനിലെത്തിയ ഡി.ആർ.എമ്മിനെയും സംഘത്തെയും പി.വി. അബ്ദുൽ വഹാബ് എം.പി, ആര്യാടൻ ഷൗക്കത്ത് എം.എൽ.എ, നിലമ്പൂർ റെയിൽവേ ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എന്നിവർ ചേർന്ന് സ്...
ഒറ്റ രാത്രികൊണ്ട് കിണറിലെ വെള്ളത്തിന് പാല്‍ നിറം
Local

ഒറ്റ രാത്രികൊണ്ട് കിണറിലെ വെള്ളത്തിന് പാല്‍ നിറം

Perinthalmanna RadioDate: 09-02-2026 അങ്ങാടിപ്പുറം : ഒറ്റ രാത്രികൊണ്ട് കിണര്‍ വെള്ളം പൂര്‍ണമായും നിറം മാറി. അങ്ങാടിപ്പുറം വൈലോങ്ങര ചെരക്കാപ്പറമ്പിലാണ് സംഭവം. വൈലോങ്ങര ചെരക്കാപറമ്പി ല്‍ പാതാരി അബ്ദുല്‍ അസീസിന്‍റെ വീട്ടുമുറ്റത്തെ കിണറിലാണ് വെള്ളത്തിന് നിറ വ്യത്യാസം ഉണ്ടായിരിക്കുന്നത്. കൗതുകവും ആശങ്കയുമുളവാക്കുന്നതാണ് കാഴ്ച. കഴിഞ്ഞ 32 വര്‍ഷമായി ഉപയോഗിക്കുന്ന കിണറ്റിലെ വെളളമാണ് പെട്ടെന്ന് വെള്ള നിറത്തിലേക്ക് മാറിയത്. കിണറ്റില്‍ വെള്ളത്തിന് പകരം പാലാണോ എന്നുപോലും കണ്ട പലര്‍ക്കും സംശയം തോന്നി. കാരണമറിയാന്‍ വെള്ളം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ് നാട്ടുകാര്‍. കഴിഞ്ഞ ദിവസം വരെ തെളിഞ്ഞ വെള്ളം കിട്ടിയ കിണറ്റില്‍ നിന്നും ഇപ്പോള്‍ കിട്ടുന്ന വെള്ളത്തിന്‍റെ നിറം വെള്ളയാണ്. പാല്‍ പോലെ വെള്ളത്തിന്‍റെ നിറം മാറിയതിന്‍റെ ആശങ്കയിലാണ് അതുമ്പംകുളത്തെ അബ്ദുല്‍ അസീസും കുടുംബവും.മണ്ണ് ഖനനം, പാറ ഖനനം എന്നിങ്ങനെ...
മരണവക്കില്‍ നിന്ന് യുവാവിന് പുതുജീവന്‍ നല്‍കിയ മുഹമ്മദ് ഹാഷിറിന്റെ ധീരതയ്ക്ക് ജീവന്‍ രക്ഷാ പതക് അവാര്‍ഡ്

Local

മരണവക്കില്‍ നിന്ന് യുവാവിന് പുതുജീവന്‍ നല്‍കിയ മുഹമ്മദ് ഹാഷിറിന്റെ ധീരതയ്ക്ക് ജീവന്‍ രക്ഷാ പതക് അവാര്‍ഡ്

Perinthalmanna RadioDate: 08-02-2026 മലപ്പുറം: ചേലേമ്പ്രയില്‍ കുളത്തില്‍ മുങ്ങിപ്പോയ 19 വയസ്സുകാരനെ മരണത്തിന്റെ വക്കില്‍ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന ധീര ഇടപെടലിന് ചേലേമ്പ്ര ചെലൂപ്പാടം സ്വദേശിയായ എന്‍.കെ. മുഹമ്മദ് ഹാഷിര്‍ (31)ന് 2024 വര്‍ഷത്തെ ജീവന്‍ രക്ഷാ പതക് അവാര്‍ഡ്. 2023 ജനുവരി 24ന് ചേലേമ്പ്രയിലെ കുളത്തില്‍ കുളിക്കാനിറങ്ങിയ 19കാരന്‍ ഹരിനന്ദും കൂട്ടുകാരനും കുളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. സമീപത്തെ കടയില്‍ ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്ന നീന്തല്‍ പരിശീലകനായ ഹാഷിര്‍ അപകടവിവരം അറിഞ്ഞ് ഉടന്‍ സ്ഥലത്തെത്തി കുളത്തിന്റെ അരികില്‍ കല്ലില്‍  പിടിച്ച് ഭയന്ന് നില്‍ക്കുന്ന യുവാവിനെ ആശ്വസിപ്പിക്കുന്നതിനിടെയാണ് യുവാവിന്റെ സുഹൃത്തായ ഹരിനന്ദ്  രണ്ടാള്‍ താഴ്ചയുള്ള വെള്ളത്തില്‍ മുങ്ങിപ്പോയതായി അറിഞ്ഞത്. ഉടനെ ആംബുലന്‍സ് വിളിക്കാന്‍ ആവശ്യപ്പെട്ട ശേഷം ഹാഷിര്‍ കുളത്തിലേക്ക് ചാടി ഹ...