Local

ഓടകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കുന്നു

Local

ഓടകളിലേക്ക് മാലിന്യം തള്ളുന്നവർക്കെതിരെ പരിശോധനയും നടപടികളും ശക്തമാക്കുന്നു

Perinthalmanna RadioDate: 02-02-2026 പെരിന്തൽമണ്ണ: റോഡരികിലെ ഓടകളിലേക്ക് മാലിന്യവും മലിനജലവും ഒഴുക്കിവിടുന്നവർക്കെതിരെ കടുത്ത നടപടികളുമായി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് രംഗത്ത്. ഇതിനായി പെരിന്തൽമണ്ണ നഗരസഭയെയും അങ്ങാടിപ്പുറം ഗ്രാമപഞ്ചായത്തിനെയും ഏകോപിപ്പിച്ചുകൊണ്ട് വിപുലമായ പരിശോധനകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. റിപ്പബ്ലിക് ദിനത്തിൽ 'ചേലുള്ള ചെറുപുഴ' എന്ന ക്യാമ്പയിന്റെ ഭാഗമായി എൻ.എസ്.എസ് യൂണിറ്റുകളുമായി ചേർന്ന് ബോധവൽക്കരണ പരിപാടികൾ നടത്തിയിരുന്നു. ആദ്യഘട്ടത്തിൽ ജനങ്ങൾക്കും വ്യാപാരികൾക്കും കൃത്യമായ അവബോധം നൽകുമെന്നും, രണ്ടാം ഘട്ടത്തിൽ മിന്നൽ പരിശോധനകൾ നടത്തുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബഷീറ വ്യക്തമാക്കി. മൂന്നാം ഘട്ടത്തിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.പെരിന്തൽമണ്ണ ബൈപ്പാസിലെയും അങ്ങാടിപ്പുറത്തെയും വ്യാപാരികൾ രാത്ര...
പെരിന്തൽമണ്ണ – തിരുവിഴാംകുന്ന് റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അടിക്കടി തകരാറിലാകുന്നത് യാത്രക്കാരെ വലയ്ക്കുന്നു

Local

പെരിന്തൽമണ്ണ – തിരുവിഴാംകുന്ന് റൂട്ടിൽ കെഎസ്ആർടിസി ബസുകൾ അടിക്കടി തകരാറിലാകുന്നത് യാത്രക്കാരെ വലയ്ക്കുന്നു

Perinthalmanna RadioDate: 02-02-2026 പെരിന്തൽമണ്ണ: മിക്ക ദിവസങ്ങളിലും ബസുകൾ തകരാറിലാകുന്നതു മൂലം പെരിന്തൽമണ്ണയിൽ നിന്ന് വെട്ടത്തൂർ, അലനല്ലൂർ വഴി തിരുവിഴാംകുന്ന് റൂട്ടിലോടുന്ന കെഎസ്ആർടിസി യാത്രക്കാരെ പെരുവഴിയിലാക്കുന്നതായി പരാതി. പെരിന്തൽമണ്ണ ‍ഡിപ്പോയിൽ നിന്നുള്ള ഏക ഓർഡിനറി സർവീസാണ് ഇത്. യാത്രക്കാർ പല ദിവസങ്ങളിലും വഴിയിൽ കുടുങ്ങിപ്പോവുകയാണ്.ജനപ്രിയവും ലാഭകരവുമായ ഈ റൂട്ടിൽ 3 ബസുകൾ ഇരുവശത്തേക്കുമായി 25 ലേറെ തവണ സർവീസ് നടത്തുന്നുണ്ട്. ഒരു മാസത്തോളമായി ബ്രേക്ക്‌ഡൗൺ തുടർക്കഥയാണ്. ഇവിടേക്ക് സർവീസ് നടത്തിയിരുന്ന ബസുകൾ ശബരിമല സീസൺ സർവീസിനു വേണ്ടി അയച്ചതോടെ പകരമെത്തിയ ബസുകൾക്കാണു പ്രതിസന്ധി. സീസൺ കഴിഞ്ഞു മറ്റെല്ലാ ഡ‍ിപ്പോകളിലും ബസുകൾ തിരിച്ചെത്തിയെങ്കിലും ഈ റൂട്ടിൽ പഴയ തകരാർ ബസുകൾ തന്നെ. ഏറെ വിദ്യാർഥികളും നിത്യ തൊഴിലാളികളും ഉൾപ്പെടെ ഒട്ടേറെപ്പേർ യാത്രക്കാരായുള്ള റൂട്ടിലേക്കു സ്ഥിരമായി തകരാറിലാകാത്ത...
പാലക്കാട്- നിലമ്പൂർ പാസഞ്ചറിന്റെ സർവീസിൽ ഇന്നും നാളെയും തത്കാലിക മാറ്റം

Local

പാലക്കാട്- നിലമ്പൂർ പാസഞ്ചറിന്റെ സർവീസിൽ ഇന്നും നാളെയും തത്കാലിക മാറ്റം

Perinthalmanna RadioDate: 02-02-2026 അങ്ങാടിപ്പുറം:  പാലക്കാട് ജംക്‌ഷൻ റെയിൽവേ സ്റ്റേഷനിൽ നിന്നു യാത്ര തുടങ്ങുന്ന രണ്ട് ട്രെയിനുകളുടെ സർവീസിൽ ഇന്നും നാളെയും താൽക്കാലിക മാറ്റം.∙ പാലക്കാട് ജംക്‌ഷനിൽ നിന്ന് യാത്ര ആരംഭിക്കേണ്ടിയിരുന്ന പാലക്കാട് ജം‌ക്‌ഷൻ– നിലമ്പൂർ റോഡ് പാസഞ്ചർ (56607) ട്രെയിൻ ഇന്നു രാവിലെ 7.05നു ഷൊർണൂർ ജംക്‌ഷനിൽ നിന്നാണ് പുറപ്പെടുക. പാലക്കാട് ജംക്‌ഷൻ മുതൽ ഷൊർണൂർ വരെയുള്ള സർവീസ് റദ്ദാക്കി.ഈ ട്രെയിൻ ‌നാളെ രാവിലെ 6.44ന് ഒറ്റപ്പാലത്തു നിന്നാണ് യാത്ര ആരംഭിക്കുക. പാലക്കാട് ജംക്‌ഷനിൽ നിന്ന് ഒറ്റപ്പാലം വരെയുള്ള സർവീസ് റദ്ദാക്കി.∙ പാലക്കാട് ജംക്‌ഷൻ– എറണാകുളം ജം‌ക്‌ഷൻ മെമു (66609) ട്രെയിൻ ഇന്നു രാവിലെ 7.57ന് ഒറ്റപ്പാലം സ്റ്റേഷനിൽ നിന്നാണ് യാത്ര ആരംഭിക്കുക. പാലക്കാട് ജംക്‌ഷൻ മുതൽ ഒറ്റപ്പാലം വരെയുള്ള സർവീസ് റദ്ദാക്കി. ...............................................കൂടുതൽ വാർത്തകൾക്ക...
എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കും; ഫല പ്രഖ്യാപനം മെയ് എട്ടിന്

Local

എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കും; ഫല പ്രഖ്യാപനം മെയ് എട്ടിന്

Perinthalmanna RadioDate: 01-02-2026 ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷ മാർച്ച് അഞ്ചിന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. മാർച്ച് മുപ്പതിനായിരിക്കും അവസാനിക്കുക. ഫല പ്രഖ്യാപനം മെയ് എട്ടിന് നടക്കും. എസ്എസ്എൽസി ഐ ടി പരീക്ഷ ഈ മാസം 02 മുതൽ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷാ സമ്മർദ്ദത്തിൽ നിന്ന് വിദ്യാർത്ഥികളെ ഒഴിവാക്കുകയാണ് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമെന്നും ശിവൻകുട്ടി വ്യക്തമാക്കി.അതേസമയം വിദ്യാർത്ഥികളുടെ സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ പഠിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു. 10 വർഷം ഒരു പുസ്തകം പഠിപ്പിക്കുന്നത് ശരിയല്ലെന്നും മാറ്റം ആവശ്യമാണെന്നും സിലബസ് ലഘൂകരിക്കുമെന്നും ശിവൻകുട്ടി അറിയിച്ചു.ഗുണനിലവാരത്തിലാണ് സർക്കാർ വിശ്വസിക്കുന്നത്. കണ്ടെൻ്റ് കൂടുന്നതിലല്ല കാര്യം.ആഴത്തിലുള്ള പഠനമാണ് ആവശ്യം. ശാസ്ത്രീയ പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും മാറ്റം വരുത്തുക...
ദുരിതപ്പെയ്ത്തുകൾക്കിടയിൽ ശ്രീനിവാസനും കുടുംബവും ഇനി ചോരാത്ത വീട്ടിൽ

Local

ദുരിതപ്പെയ്ത്തുകൾക്കിടയിൽ ശ്രീനിവാസനും കുടുംബവും ഇനി ചോരാത്ത വീട്ടിൽ

Perinthalmanna RadioDate: 01-02-2026 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ മണൽകുഴിത്തോട്ടം പരേരിപറമ്പിൽ ശ്രീനിവാസന്റെ കുടുംബത്തിന് കാത്തിരിപ്പിനും ദുരിതപ്പെയ്ത്തുകൾക്കുമിടയിൽ അടച്ചുറപ്പുള്ള വീടായി. വാസയോഗ്യമല്ലാതിരുന്ന വീട് പുനർ നിർമിക്കാൻ നജീബ് കാന്തപുരം എം.എൽ.എയുടെ ഇടപെടലിൽ കെ.എം.സി.സി പ്രവർത്തകരാണ് മുന്നോട്ടു വന്നത്.രണ്ട് കുട്ടികളും ഭാര്യയുമടങ്ങുന്നതാണ് കുടുംബം. വീട്ടിൽ സുരക്ഷിതമായി താമസിക്കാനാവാതെയായപ്പോൾ പലചരക്ക് കടയിലെ ജീവനക്കാരനായിരുന്ന ശ്രീനിവാസൻ വാടക വീട്ടിലേക്ക് താമസം മാറി.അപ്രതീക്ഷിതമായാണ് അർബുദ രോഗ ബാധിതനായത്. അതോടെ ജോലിക്ക് പോകാൻ കഴിയാതായി. ചികിത്സ ചിലവുകൾ താങ്ങാനാവാതെ കുടുംബം നിസ്സഹായാവസ്ഥയിലുമായി.ഇവരുടെ തകർന്നു കിടന്ന മേൽക്കൂരയും ചുവരുകളും തേച്ചു വൃത്തിയാക്കി. നിലം ടൈൽ പാകി. പുതിയ വാതിലുകളും ജനലുകളും സ്ഥാപിച്ച് വീട് മനോഹരമാക്കി. കഴിഞ്ഞ ദിവസം നടന്ന ലളിതമായ ചടങ്ങിൽ നജീബ് കാന്തപുരം എം.എ...
പുഞ്ചക്കുഴി ചിറ തകർന്നത് നെൽകർഷകർക്ക് വൻ തിരിച്ചടിയായി

Local

പുഞ്ചക്കുഴി ചിറ തകർന്നത് നെൽകർഷകർക്ക് വൻ തിരിച്ചടിയായി

Perinthalmanna RadioDate: 01-02-2026 പെരിന്തൽമണ്ണ: വളപുരം കെ.പി കുളമ്പ് പുഞ്ചക്കുഴി പാട ശേഖരത്തിലേക്ക് വെള്ളം സംഭരിക്കുന്ന ചിറ തകർന്നത് നെൽ കർഷകർക്ക് വൻ തിരിച്ചടിയായി. ചിറയുടെ താഴെ ഏക്കർകണക്കിന് നെൽ കൃഷിയിടത്തിലാണ് വെള്ളം ലഭിക്കാതാകുക.അടുത്ത കൃഷി സീസണിൽ വെള്ളം ലഭിക്കാതെ എങ്ങനെ കൃഷിയിറക്കുമെന്ന ആശങ്കയിലാണ് കർഷകർ. 75 വർഷം പഴക്കമുള്ള ചിറയാണ് തകർന്നത്. കൃഷിക്കാർ പരാതിപ്പെട്ടതിനെ തുടർന്ന് പുലാമന്തോൾ പഞ്ചായത്ത് പ്രസിഡന്റ്റ് സുധ പൊട്ടിപ്പാറ, വൈസ് പ്രസിഡന്റ് ഹസിബ്, കൃഷി ഓഫിസർ സുഹാന എന്നിവർ സ്ഥലം സന്ദർശിച്ചു. ചിറ പുനഃസ്ഥാപിക്കാൻ ആവശ്യമായ നടപടികൾ വേഗത്തിലാക്കാമെന്ന് അധികൃതർ ഉറപ്പു നൽകി. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ...
വാണിജ്യ സിലിണ്ടറിന്‍റെ വില കൂടി; ഗാർഹിക സിലിണ്ടറിനുള്ള വിലയിൽ മാറ്റമില്ല

Local

വാണിജ്യ സിലിണ്ടറിന്‍റെ വില കൂടി; ഗാർഹിക സിലിണ്ടറിനുള്ള വിലയിൽ മാറ്റമില്ല

Perinthalmanna RadioDate: 01-02-2026 ഡൽഹി: പാചക വാതക വില കൂട്ടി. വാണിജ്യ ആവശ്യത്തിനുള്ള  സിലിണ്ടർ വില കൂടി. 49 രൂപ കൂടി 1747 രൂപയായി. ഗാർഹിക സിലിണ്ടറിനുള്ള വിലയിൽ മാറ്റമില്ല.ഹോട്ടലുകൾ, റെസ്റ്റോറന്‍റുകൾ, ചെറുകിട ബിസിനസുകാര്‍ എന്നിവ വ്യാപകമായി ഉപയോഗിക്കുന്ന 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിനാണ് ഈ വർധനവ് ബാധകമാകുന്നത്. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ, 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന്‍റെ റീട്ടെയിൽ വില ഇപ്പോൾ 1,740.50 ആണ്. ആഗോള ഇന്ധന പ്രവണതകളെയും ആഭ്യന്തര ചെലവ് ഘടകങ്ങളെയും അടിസ്ഥാനമാക്കി ഒഎംസികൾ നടത്തുന്ന പ്രതിമാസ വില ക്രമീകരണത്തിന്‍റെ ഭാഗമായാണ് വര്‍ധനവ്. 14.2 കിലോഗ്രാം ഗാർഹിക എൽ‌പി‌ജി സിലിണ്ടറിന്‍റെ വിലയിൽ മാറ്റമൊന്നുമില്ലാത്തതിനാൽ ഗാർഹിക ഉപഭോക്താക്കൾക്ക്  ആശ്വാസമുണ്ട്. ഫെബ്രുവരി 1 മുതൽ ഗാർഹിക എൽ‌പി‌ജി നിരക്കുകളിൽ ഒരു പരിഷ്കരണവും ഉണ...
പെരിന്തൽമണ്ണയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു

Local

പെരിന്തൽമണ്ണയിൽ ചൊവ്വാഴ്ച നടത്താനിരുന്ന ബസ് സമരം പിൻവലിച്ചു

Perinthalmanna RadioDate: 31-01-2026 പെരിന്തൽമണ്ണ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പെരിന്തൽമണ്ണയിൽ ബസ് ഉടമകളും തൊഴിലാളികളും സംയുക്തമായി ഈ വരുന്ന ചൊവ്വാഴ്ച (ഫെബ്രുവരി 3) നടത്താനിരുന്ന സൂചനാ ബസ്സ് പണിമുടക്ക് പിൻവലിച്ചു. അധികൃതരുമായി നടത്തിയ ചർച്ചയിൽ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് തീരുമാനം.ആയിഷ കോംപ്ലക്സ് പരിസരത്തെ ട്രാഫിക് സിഗ്നലുകൾ ശരിയായ രീതിയിൽ ക്രമീകരിക്കുക, ബസുകൾക്ക് തടസ്സമില്ലാതെ പോകാൻ 'ഫ്രീ ലെഫ്റ്റ്' സൗകര്യം ഒരുക്കുക, തകർന്നു കിടക്കുന്ന ജൂബിലി റോഡിന്റെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരത്തിന് ആഹ്വാനം ചെയ്തിരുന്നത്.വിഷയവുമായി ബന്ധപ്പെട്ട് നഗരസഭാ ചെയർമാൻ, പോലീസ്, പി.ഡബ്ല്യു.ഡി (PWD), കെ.എസ്.ഇ.ബി (KSEB) ഉദ്യോഗസ്ഥർ എന്നിവർ ബസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായും ചർച്ച നടത്തി. അടുത്ത ബുധനാഴ്ചയ്ക്കുള്ളിൽ (ഫെബ്രുവരി 4) ഉന്നയി...
നാളെ മുതൽ സിഗരറ്റ് വില കുത്തനെ കൂടും; നീളമനുസരിച്ച് 15 മുതൽ 30 ശതമാനം വരെ വർധന
Local

നാളെ മുതൽ സിഗരറ്റ് വില കുത്തനെ കൂടും; നീളമനുസരിച്ച് 15 മുതൽ 30 ശതമാനം വരെ വർധന

Perinthalmanna RadioDate: 31-01-2026 മുംബൈ: ചരക്കുസേവന നികുതി, എക്സൈസ് തീരുവ പരിഷ്കരണത്തിൽ ഞായറാഴ്ച മുതൽ സിഗരറ്റ്‌വില കുത്തനെ ഉയരും. നീളമനുസരിച്ച് സിഗരറ്റ് വിലയിൽ 15 മുതൽ 30 ശതമാനം വരെ വർധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്. കൂടുതൽ വിൽപ്പനയുള്ള, 65 മില്ലിമീറ്ററിൽ താഴെ നീളമുള്ള സിഗരറ്റുകൾക്ക് 15 ശതമാനം വരെയും അതിനു മുകളിൽ 30 ശതമാനം വരെയും വിലവർധനയുണ്ടാകുമെന്നാണ് റിസർച്ച് ഏജൻസിയായ ക്രിസിൽ റേറ്റിങ് സൂചിപ്പിക്കുന്നത്.രാജ്യത്ത് സിഗരറ്റുകൾക്ക് ചില്ലറവിലയുടെ 53 ശതമാനമാണ് നിലവിലുള്ള ശരാശരി നികുതി. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന ബെഞ്ച്മാർക്കായ 75 ശതമാനത്തിലും ഏറെ താഴെയാണിത്. ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയർന്ന നികുതിനിരക്ക് ലോകാരോഗ്യസംഘടന ശുപാർശ ചെയ്യുന്നത്. ഇന്ത്യയിൽ ഇതുവരെ സിഗരറ്റിന് 28 ശതമാനമായിരുന്നു ജി.എസ്.ടി.. കൂടാതെ ജി.എസ്.ടി. നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, നാമമാത്രമായ രീതിയിൽ എക്സ...
അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും

Local

അന്തിമ വോട്ടർപട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും

Perinthalmanna RadioDate: 31-01-2026 സമഗ്ര വോട്ടർ പട്ടിക പരിഷ്കരണത്തിന്റെ (എസ്ഐആർ) ഭാഗമായി സംസ്ഥാനത്ത് പുതുതായി വോട്ടർ പട്ടികയിൽ പേരു ചേർക്കാൻ അപേക്ഷ നൽകിയവരുടെ എണ്ണം 15.5 ലക്ഷം കവിഞ്ഞു. 1.79 പ്രവാസികളുടെ അപേക്ഷകളും ഇതിൽ ഉൾപ്പെടുന്നു. എസ്ഐആർ കരട് പട്ടിക ഡിസംബർ 23നു പ്രസിദ്ധീകരിക്കുന്നതിനു മുൻപു ലഭിച്ച അപേക്ഷകളുടെ എണ്ണം കൂടി കണക്കിലെടുത്താണിത്. പേരു നീക്കാൻ ഇരുപതിനായിരത്തോളം പേരാണ് അപേക്ഷിച്ചത്പരാതികളും ആക്ഷേപങ്ങളും നടപടിക്രമങ്ങൾ പാലിച്ച് തീർപ്പാക്കുമെന്നും അംഗീകരിക്കപ്പെട്ട അപേക്ഷകൾ ഉൾപ്പെടുത്തി ഫെബ്രുവരി 21ന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ (സിഇഒ) ഡോ. രത്തൻ യു.കേൽക്കർ അറിയിച്ചു. കരട് പട്ടികയിൽ 2.54 കോടി വോട്ടർമാരാണുള്ളത്.ഇനിയും പൊതുജനങ്ങൾക്ക് അപേക്ഷകൾ സമർപ്പിക്കാമെങ്കിലും അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം മാത്രമാവും തീർപ്പാക്കുക. അർഹരായവരെ അനു...