Local

പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ 25 മുതൽ<br>
Local

പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ 25 മുതൽ

Perinthalmanna RadioDate: 16-05-2026 പ്ലസ് വൺ പ്രവേശനത്തിനായി 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുണ്ട്. വി.എച്ച്.എസ്.ഇ. സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്.കൂടാതെ, എസ്.എസ്.എൽ.സി. പാസായവർക്ക് ഉപരിപഠനത്തിനായി പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുണ്ട്. ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരംമുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും.എസ്.എസ്.എൽ.സി. പാസായവർക്ക് പുനർമൂല്യനിർണയത്തിന് ശനിയാഴ്ചമുതൽ 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമൊക്കെ ഇക്കാലയളവിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.എസ്.എസ്.എൽ.സി.യിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ പരീക്ഷ. ..........................
മിന്നലിൽ നഷ്ട‌പ്പെട്ട കൂട്ടുകാരുടെ കബറിടത്തിൽ അർദ്ധ രാത്രിയിലും പ്രാർഥനയോടെ സുഹൃത്തുക്കൾ<br>
Local

മിന്നലിൽ നഷ്ട‌പ്പെട്ട കൂട്ടുകാരുടെ കബറിടത്തിൽ അർദ്ധ രാത്രിയിലും പ്രാർഥനയോടെ സുഹൃത്തുക്കൾ

Perinthalmanna RadioDate: 16-05-2026 മങ്കട: അകാലത്തിൽ പിരിഞ്ഞ കൂട്ടുകാരെ തനിച്ചിടാതെ അർദ്ധ രാത്രിയിലും പ്രാർത്ഥനാനിരതരായി സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസം ഇടിമിന്നൽ ദുരന്തത്തിൽ മരിച്ച കൂട്ടുകാരുടെ കബറിടത്തിന് അരികിലാണ് അർദ്ധ രാത്രിയിലും തനിച്ചിടാതെ സുഹൃത്തുക്കൾ പ്രാർഥനയോടെ കഴിയുന്നത്.കുടുംബങ്ങളോ മുതിർന്ന മറ്റു ആളുകളോ നിർബന്ധിക്കാതെ അവർ സ്വയം ഏറ്റെടുത്ത് നിശ്ചിത സമയം പങ്കിട്ടെടുത്ത് ഇരുപത്തിനാല് മണിക്കൂറും തുടർച്ചയായി ഒന്നിലധികം പേർ ഒരേ സമയം ഖുർആൻ പാരായണം ചെയ്ത് കബറിന് അരികിൽ കൂട്ടായി ഇരിക്കുന്നു. നാട്ടിലെ ഈ സുഹൃദ് ബന്ധം ഇവിടെ എത്തുന്നവരുടെ കരൾ അലിയിപ്പിക്കുന്നതാ ണ്. കൂട്ടുകാരെ തനിച്ചാക്കാതെയുള്ള ഈ ഇരിപ്പിൽ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ഇവർക്ക് ലഭിക്കുന്നണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പണ്ഡിതരും നേതാക്കളും ഒറ്റയ്ക്കും കൂട്ടായും ഇടവിടാതെ ഇവിടെ എത്തി പ്രാർത്ഥന നടത്തുന്നുണ്ട്. പാണക്കാട് മുന...
അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് ട്രാവലർ മറിഞ്ഞു
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് ട്രാവലർ മറിഞ്ഞു

Perinthalmanna RadioDate: 16-05-2026 പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞ് അപകടം. വെള്ളിയാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കൊടൈക്കനാലിൽ വിനോദയാത്രപോയി ചെമ്മാട്ടേക്കു മടങ്ങുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് കൈവരികളിൽ ഇടിച്ച് മറിഞ്ഞത്. ട്രാവലറിലുണ്ടായിരുന്ന കുട്ടികളുൾപ്പെടെ 16 പേരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിമുക്ക് ചേളാരിപ്പറമ്പിൽ ആസിയ (52), വെളിമുക്ക് മുനക്കടവൻ മുർഷിത (21), വെളിമുക്ക് കുന്നത്ത് ഹമീദിന്റെ മകൾ ഇഷ്റാൻ ജന്ന (6), വെളിമുക്ക് ചേനുകാവിൽ ഫൈസൽ ജിഹാൻ (3), തേഞ്ഞിപ്പലം വിളകണ്ടത്തിൽ അബ്ദുൽസലാം (52), സലാം (28), ചുള്ളിപ്പാറ മുനക്കട ഷഫ്‌ന (23), വലിയോറ മണ്ടോട്ടിൽ മുഹിയുദ്ദീൻ (32), ചീരാലി ഫാരിസിന്റെ മകൻ റസീൻ അഹമ്മദ് (7), ആലിൻചോട് വിളകണ്ടത്തിൽ നൗഫിൽ (33), ചെമ്മല അബ്ദുൽസലാമിന്റെ ഭാര...
കേരളത്തിൽ കാലവർഷം മേയ് 26ന് എത്തുമെന്ന് കാലാവസ്ഥ വകുപ്പ്
Local

കേരളത്തിൽ കാലവർഷം മേയ് 26ന് എത്തുമെന്ന് കാലാവസ്ഥ വകുപ്പ്

Perinthalmanna RadioDate: 15-05-2026 കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മെയ് 26-ഓടെ കേരളത്തിൽ കാലവർഷം എത്താനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.പ്രവചനത്തിൽ നാല് ദിവസത്തെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മെയ് 22-നും മെയ് 30-നും ഇടയിലുള്ള ഏത് ദിവസവും കാലവർഷം കേരളത്തിൽ എത്തിയേക്കാം. കഴിഞ്ഞ വർഷം മെയ് 24-നായിരുന്നു സംസ്ഥാനത്ത് കാലവർഷം എത്തിയത്.അതേസമയം സംസ്ഥാനത്ത് വേനൽമഴ ശക്തമാകുകയാണ്. ഇന്ന് (15/05/26) ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടും പ്രഖ്യാപി...
അകമ്പടിവാഹനങ്ങള്‍ വേണ്ട, റോഡ് ബ്ലോക്ക് ആക്കരുത്’: മുഖ്യമന്ത്രിയുടെ യാത്ര ജനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് സതീശൻ
Local

അകമ്പടിവാഹനങ്ങള്‍ വേണ്ട, റോഡ് ബ്ലോക്ക് ആക്കരുത്’: മുഖ്യമന്ത്രിയുടെ യാത്ര ജനത്തെ ബുദ്ധിമുട്ടിക്കരുതെന്ന് സതീശൻ

Perinthalmanna RadioDate: 15-05-2026 തിരുവനന്തപുരം∙ മുഖ്യമന്ത്രിയുടെ യാത്ര ജനങ്ങള്‍ക്കു ബുദ്ധിമുട്ടാകരുതെന്നു നിര്‍ദേശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റ് അകമ്പടി വാഹനങ്ങള്‍ വേണ്ടെന്നാണ് നിര്‍ദേശം. യാത്ര പോകുമ്പോള്‍ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും റോഡ് ബ്ലോക്ക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിയുക്ത മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. എസ്‌കോര്‍ട്ടും വേണ്ടെന്നായിരുന്നു നിലപാട്. എന്നാല്‍ അത് നിര്‍ബന്ധമാണെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ റോഡ് തടസപ്പെടുത്തി കടന്നു പോകുന്നതു വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സതീശന്റെ ശൈലീമാറ്റം. മുഖ്യമന്ത്രിയുടെ സുരക്ഷാവ്യൂഹത്തില്‍ അഡ്വാന്‍സ് പൈലറ്റ്, പൈലറ്റ്, എസ്‌കോര്‍ട്ട് 1, എസ്‌കോര്‍ട്ട് 2, ആംബുലന്‍സ്, സ്...
എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം
Local

എസ്.എസ്.എൽ.സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.07 വിജയശതമാനം

Perinthalmanna RadioDate: 15-05-2026 തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.07 വിജയശതമാനം. 99.05 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ വിജയ ശതമാനം. 30,514 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എൽ.സി (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി പരീക്ഷകളുടെ ഫലവും പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിച്ചത്.മൂന്നരമുതൽ ഫലം വെബ്സൈറ്റിൽ ലഭ്യമാകും. results.kerala.gov.in, examresults.kerala.gov.in തുടങ്ങിയ വെബ് സൈറ്റുകളിലും സംസ്ഥാന ഐ.ടി മിഷന്റെ 9188619958 എന്ന വാട്സ് ആപ്പ് നമ്പറിലും ഫലം ലഭിക്കും. ഡിജി ലോക്കറിലും ഫലം ലഭ്യമാകും.4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. പുതുക്കിയ പാഠപുസ്തകവും ചോദ്യ പേപ്പറിന്റെ ഘടനയും മാറ്റിയായിരുന്നു ഇക്കുറി പരീക്ഷ. മാർച്ച് അഞ്ചുമുതൽ 30 വരെയാ...
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും
Local

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് പ്രഖ്യാപിക്കും

Perinthalmanna RadioDate: 15-05-2026 എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഫലം പ്രഖ്യാപിക്കുക. വകുപ്പ് മന്ത്രി പരീക്ഷഫലം പ്രഖ്യാപിക്കില്ല എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 4,17,497 വിദ്യാർഥികളാണ് പരീക്ഷഫലം കാത്തിരിക്കുന്നത്. ഫലപ്രഖ്യാപനത്തിന് ശേഷം വൈകിട്ട് 3.30 മുതൽ ഔദ്യോഗിക വെബ്സൈറ്റുകൾ വഴിയും മൊബൈൽ ആപ്പുകൾ വഴിയും ഫലം അറിയാൻ സാധിക്കും. https://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_thttps://kbpe.kerala.gov.in, https://results.digilocker.gov.in, https://sslexam.kerala.gov.in, https://results.kite.kerala.gov.in, www.prd.kerala.gov.in തുടങ്ങിയ സൈറ്റുകൾ വഴി ഫലം പരിശോധിക്കാം. കൂടാതെ, 'നമ്മുടെ കേരളം' മൊബൈൽ ആപ്പ് വഴിയും കേരള സ്റ്റേറ്റ് ഐ.ടി മിഷന്റെ 9188619958 എന്ന വാട്സാപ്പ് നമ്പർ മുഖേനയും ഫലം ലഭ്യമാകുന...
പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് മൂന്നു രൂപ
Local

പെട്രോൾ, ഡീസൽ വില വർധിപ്പിച്ചു; കൂട്ടിയത് ലിറ്ററിന് മൂന്നു രൂപ

Perinthalmanna RadioDate: 15-05-2026 ന്യൂഡൽഹി: പെട്രോൾ, ഡീസൽ വിലയിൽ ലിറ്ററിന് 3 രൂപ വീതം വർധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ച സാഹചര്യത്തിലാണ് രാജ്യത്ത് ഇന്ധനവില വർധിപ്പിച്ചത്. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകൾ അവസാനിച്ചതിന് പിന്നാലെയാണ് ഇപ്പോൾ വില വർധിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലക്കയറ്റവും വർധിച്ചുവരുന്ന ഇറക്കുമതിച്ചെലവുമാണ് ഇന്ത്യയെ ഈ തീരുമാനത്തിലേക്ക് നയിച്ചത്. ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഗുജറാത്ത്, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും ഇന്ധനം നിറയ്ക്കാൻ ജനങ്ങളുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽ...
പ്രതിപക്ഷ നേതാവായി പിണറായി വിജ‍യനെ പ്രഖ്യാപിച്ചു
Local

പ്രതിപക്ഷ നേതാവായി പിണറായി വിജ‍യനെ പ്രഖ്യാപിച്ചു

Perinthalmanna RadioDate: 14-05-2026 പ്രതിപക്ഷത്തെ പിണറായി നയിക്കും. മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ കാര്യത്തിലും തീരുമാനമായി. സിപിഎം സംസ്ഥാന കമ്മിറ്റി യോഗമാണ് പിണറായിയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചത്. ആദ്യമായാണ് പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കുന്നത്.കഴിഞ്ഞ പത്ത് വർഷക്കാലം കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഇനി നിയമസഭയിലെത്തുന്നത് പ്രതിപക്ഷ നേതാവായിട്ടാകും. 16-ാം കേരള നിയമസഭയിൽ വി.ഡി സതീശനും പിണറായി വിജയനും നേർക്കുനേർ നിൽക്കുന്ന കാഴ്ചയാകും ഇനി കാണുക. കഴിഞ്ഞ അഞ്ചു വർഷം ഭരണപക്ഷത്തിരുന്ന പിണറായി വിജയൻ ഇനി പ്രതിപക്ഷ നേതാവിന്റെ സീറ്റിലേക്കും, പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ ഒന്നാം നമ്പർ സീറ്റിലേക്കും മാറും.പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തീരുമാനിക്കുന്നതിൽ സിപിഎമ്മിനുള്ളിൽ തർക്കങ്ങളോ ഭിന്നാഭിപ്രായങ്ങളോ ഉണ്ടായിര...
മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Local

മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Perinthalmanna RadioDate: 14-05-2026 സംസ്ഥാന മുഖ്യമന്ത്രിയായി വി.ഡി. സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച. സെൻട്രൽ സ്റ്റേഡിയത്തിൽ വച്ചായിരിക്കും സത്യപ്രതിജ്ഞ. സതീശനൊപ്പം ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നിടായിരിക്കും. സത്യപ്രതിജ്ഞയിൽ പങ്കെടുക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരെത്തും. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പാർട്ടിയുടെ ദേശീയ നേതാക്കളും ചടങ്ങിന് സാക്ഷികളാകും. തമിഴ്നാട് മുഖ്യമന്ത്രി വിജയിനെയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കും. കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാ ദാസ്മു‌ൻഷിയാണ് ഇന്ന് ഉച്ചയോടെ ‍ഡൽഹിയിൽ വാർത്താസമ്മേളനം നടത്തി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.സതീശന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും അടുത...