Local

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാത

Local

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ നിലമ്പൂർ- നഞ്ചൻകോട് റെയിൽവേ പാത

Perinthalmanna RadioDate: 31-01-2026 അങ്ങാടിപ്പുറം: പതിറ്റാണ്ടുകൾ പഴക്കമുള്ള നിലമ്പൂർ– നഞ്ചൻകോട് റെയിൽവേ പാതയെന്ന സ്വപ്നം ട്രാക്കിലേറുമോ? കേന്ദ്രമന്ത്രി നിർമല സീതാരാമൻ നാളെ ബജറ്റ് അവതരിപ്പിക്കാനിരിക്കെ പ്രതീക്ഷയോടെ മലപ്പുറം കാത്തിരിക്കുന്നു. സംസ്ഥാന സർക്കാരും വയനാട് എംപി പ്രിയങ്ക ഗാന്ധിയും ഇതുമായി ബന്ധപ്പെട്ട് കേന്ദ്രത്തിന് നിവേദനം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ഇ.ശ്രീധരൻ കേന്ദ്രമന്ത്രി അശ്വനി വൈഷ്ണവുമായി നടത്തിയ ചർച്ചയിലും പാത വിഷയമായതായി മന്ത്രി തന്നെ ട്വീറ്റ് ചെയ്തിരുന്നു. 2023ൽ പാതയുടെ സർവേ നടത്താൻ ഫണ്ട് അനുവദിച്ചിരുന്നു. ഇതു പ്രകാരം അന്തിമ ലൊക്കേഷൻ സർവേ ഉൾപ്പെടെ പൂർത്തീകരിച്ചതിനാൽ അടുത്ത ഘട്ടത്തിനുള്ള ഫണ്ട് പ്രഖ്യാപിക്കുമോയെന്നാണ് ആകാംക്ഷ. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------...
ഓരോടംപാലം- മാനത്തുമംഗലം ബൈപ്പാസിന് ഇത്തവണയും ബജറ്റിൽ 100 രൂപ മാത്രം

Local

ഓരോടംപാലം- മാനത്തുമംഗലം ബൈപ്പാസിന് ഇത്തവണയും ബജറ്റിൽ 100 രൂപ മാത്രം

Perinthalmanna RadioDate: 31-01-2026 പെരിന്തൽമണ്ണ: നാടിന്റെ സ്വപ്ന പദ്ധതിയായ മാനത്തുമംഗലം - ഓരോടംപാലം ബൈപ്പാസ് പദ്ധതിയോട് സംസ്ഥാന ബജറ്റിൽ ഇത്തവണയും അവഗണന തുടരുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ പദ്ധതിക്കായി ടോക്കൺ തുകയായ 100 രൂപ മാത്രമാണ് അനുവദിച്ചത്. കഴിഞ്ഞ വർഷവും ഇതേ തുക തന്നെയാണ് ബജറ്റിൽ വകയിരുത്തിയിരുന്നത്.പത്ത് വർഷം മുൻപ് മുൻ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർ പദ്ധതി പ്രദേശം സന്ദർശിക്കുകയും നിർമ്മാണം ഉടൻ ആരംഭിക്കുമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. പല പ്രമുഖ രാഷ്ട്രീയ നേതാക്കളും മന്ത്രിമാരും പലതവണ സ്ഥലം സന്ദർശിച്ച് വാഗ്ദാനങ്ങൾ നൽകിയതല്ലാതെ പ്രായോഗികമായ നടപടികൾ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു.സർക്കാരിന്റേത് ജനങ്ങളെ പരിഹസിക്കുന്ന നിലപാടാണെന്ന് മങ്കട എം.എൽ.എ മഞ്ഞളാംകുഴി അലി ആരോപിച്ചു. "കഴിഞ്ഞ 10-12 വർഷമായി ഈ പദ്ധതിക്കായി ശ്രമങ്ങൾ നടക്കുന്നു. ...
അങ്ങാടിപ്പുറം- വളാഞ്ചേരി റോഡില്‍ ഫെബ്രുവരി 2 മുതൽ ഗതാഗത നിരോധനം

Local

അങ്ങാടിപ്പുറം- വളാഞ്ചേരി റോഡില്‍ ഫെബ്രുവരി 2 മുതൽ ഗതാഗത നിരോധനം

Perinthalmanna RadioDate: 30-01-2026 അങ്ങാടിപ്പുറം: വളാഞ്ചേരി - അങ്ങാടിപ്പുറം റോഡില്‍ അമ്പലപ്പടി മുതല്‍ കൊളത്തൂര്‍ സ്റ്റേഷന്‍പടി വരെയുള്ള ഭാഗത്ത് റോഡിന്റെയും പാലത്തിന്റെയും പുനരുദ്ധാരണ പ്രവൃത്തികള്‍ ആരംഭിക്കുന്നതിനാല്‍ ഫെബ്രുവരി രണ്ട് മുതല്‍ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡില്‍ വാഹന ഗതാഗതം നിരോധിച്ചു. വളാഞ്ചേരി ഭാഗത്ത് നിന്നും അങ്ങാടിപ്പുറം ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ ചെമ്മലശ്ശേരി- വളപുരം- വെങ്ങാട് റോഡിലൂടെയും കൊളത്തൂര്‍ - പടപ്പറമ്പ്- എടയൂര്‍ - പൂക്കാട്ടിരി റോഡിലൂടെയും പോകണം. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttp...
മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിലും ടോള്‍ പിരിവ് ആരംഭിച്ചു

Local

മലപ്പുറം ജില്ലയിലെ വെട്ടിച്ചിറയിലും ടോള്‍ പിരിവ് ആരംഭിച്ചു

Perinthalmanna RadioDate: 30-01-2026 വെട്ടിച്ചിറ: മലപ്പുറം ജില്ലയിലെ ദേശീയ പാതയിലൂടെയുള്ള യാത്രയ്ക്ക് ഇന്നു മുതൽ അധിക ചിലവ്. ജില്ലയിലെ ഏക ടോൾ പ്ലാസയായ വെട്ടിച്ചിറയിൽ രാവിലെ 8 മണി മുതൽ ടോൾ പിരിവ് ആരംഭിച്ചു. ടോൾ പ്ലാസയുടെ സുഗമമായ പ്രവർത്തനത്തിനായി ജീവനക്കാരെ വിന്യസിച്ചും മെഷീനുകൾ പരിശോധിച്ചും വ്യാഴാഴ്ച ട്രയൽ റൺ പൂർത്തിയാക്കിയിരുന്നു. കാർ, ജീപ്പ് തുടങ്ങിയ ലഘു വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 145 രൂപയാണ് നിരക്ക്. എന്നാൽ 24 മണിക്കൂറിനുള്ളിൽ മടക്കയാത്ര നടത്തുകയാണെങ്കിൽ 220 രൂപ നൽകിയാൽ മതിയാകും. ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾക്ക് ഒരു വശത്തേക്ക് 235 രൂപയും മടക്ക യാത്രയ്ക്ക് 365 രൂപയുമാണ്.വലിയ വാഹനങ്ങളായ ബസ്, ട്രക്ക് എന്നിവയ്ക്ക് 495 രൂപയും, വ്യാവസായിക വാഹനങ്ങൾക്ക് 540 രൂപയും ഈടാക്കും. വലിയ നിർമ്മാണ യന്ത്രങ്ങൾ (775 രൂപ), ഏഴിൽ കൂടുതൽ ആക്‌സിലുകളുള്ള വലിയ ലോറികൾ (945 രൂപ) എന്നിവയ്ക്കാണ് ഉയർന്ന നിരക്ക് നിശ്ചയ...
ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലം അടിപ്പാതയ്ക്ക് 3 കോടി

Local

ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലം അടിപ്പാതയ്ക്ക് 3 കോടി

Perinthalmanna RadioDate: 30-01-2026 പെരിന്തൽമണ്ണ : കോഴിക്കോട്– പാലക്കാട് ദേശീയ പാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഉദ്ദേശിച്ചുള്ള ഓരാടംപാലം– മാനത്തുമംഗലം ബൈപാസ് പദ്ധതി ബജറ്റിൽ അവഗണിച്ച സാഹചര്യത്തിൽ അൽപം പ്രതീക്ഷ പകരുന്നതാണ് അങ്ങാടിപ്പുറത്തെ ചാത്തനല്ലൂർ ഏഴുകണ്ണിപ്പാലം റെയിൽവേ അടിപ്പാതയ്ക്ക് 3 കോടി രൂപ അനുവദിച്ചത്. മഞ്ഞളാംകുഴി അലി എംഎൽഎ ബജറ്റിലേക്കായി സമർപ്പിച്ച പദ്ധതിക്കാണ് അംഗീകാരം നൽകി 20 ശതമാനം തുകയായ 60 ലക്ഷം രൂപ ബജറ്റിൽ ഉൾപ്പെടുത്തിയത്.ദേശീയ പാതയിലെ കുരുക്കഴിക്കാൻ നടത്തിയ ആശയക്കൂട്ടായ്മയിലെ പ്രധാന ആവശ്യങ്ങളിലൊന്ന് ഈ അടിപ്പാത യാഥാർഥ്യമാക്കണമെന്നതായിരുന്നു. മഞ്ഞളാംകുഴി അലി എംഎൽഎയുടെയും അന്നത്തെ അങ്ങാടിപ്പുറം പഞ്ചായത്ത് ഭരണ സമിതിയുടെയും നേതൃത്വത്തിൽ നടത്തിയ ശ്രമഫലമായി പദ്ധതിക്ക് റെയിൽവേ അംഗീകാരം ലഭിച്ചതാണ്.പാലക്കാട് റെയിൽവേ ഡിവിഷൻ അധികൃതർ 3,50,70000 രൂപയുടെ ഫൈനൽ എസ്‌റ്റിമേറ്റും തയാറ...
എസ്‌ഐആര്‍ പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Local

എസ്‌ഐആര്‍ പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 30-01-2026 തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ പുറത്തായവര്‍ക്ക് പരാതി നല്‍കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. 25 ലക്ഷത്തോളം പേരാണ് എസ്‌ഐആറില്‍ വോട്ടര്‍ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാത്തവരെയാണ് പട്ടികയില്‍ നിന്നും ഒഴിവാക്കിയത്.പട്ടിക രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ബൂത്ത് ലെവന്‍ ഏജന്റ്മാര്‍ക്ക് കൈമാറിയിരുന്നു. ഇവരുടെ സഹായത്തോടെ കണ്ടെത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്. അതേസമയം രേഖകള്‍ ഹാജരാകേണ്ടവരുടെ എണ്ണവും കുത്തനെ വര്‍ധിച്ചിട്ടുണ്ട്. പലര്‍ക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് പരാതി.അര്‍ഹരായ ഒരാളെപ്പോലും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഉറപ്പ്. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയ പരിധി ഈമാസം 22 വരെയായിരുന്നു. എന്നാല്‍ സുപ്രീംകോടതി നിര്‍ദേശ...
സംസ്ഥാന ബജറ്റിൽ പെരിന്തൽമണ്ണയ്ക്ക് 5.75 കോടി; ഓരാടംപാലം -മാനത്തുമംഗലം ബൈപ്പാസ് പദ്ധതിക്ക് ഇത്തവണയും അവഗണന

Local

സംസ്ഥാന ബജറ്റിൽ പെരിന്തൽമണ്ണയ്ക്ക് 5.75 കോടി; ഓരാടംപാലം -മാനത്തുമംഗലം ബൈപ്പാസ് പദ്ധതിക്ക് ഇത്തവണയും അവഗണന

Perinthalmanna RadioDate: 30-01-2026 പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ ഏഴ് പദ്ധതികൾക്കായി 5.75 കോടി രൂപ അനുവദിച്ചു. പുലാമന്തോൾ ജി.എച്ച്. എസ്.എസിന് കെട്ടിടം നിർമിക്കുന്നതിന് രണ്ടു കോടി രൂപയാണ് ബജറ്റിൽ അനുവദിച്ചത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഒരു കോടി രൂപയും മേലാറ്റൂർ മിനി സ്റ്റേഡിയം നവീകരണത്തിന് 50 ലക്ഷവും അനുവദിച്ചിട്ടുണ്ട്.അമ്പലംകുന്ന് എടായിക്കൽ ഒടമല റോഡിന് ഒരു കോടിയും പള്ളിപ്പടി പെരുമ്പറമ്പ് റോഡിന് 50 ലക്ഷ വും മല്ലിക്കട പള്ളി റോഡിന് 25 ലക്ഷവും മലങ്കട കമ്പിമല റോഡിന് 50 ലക്ഷവും ബജറ്റിൽ നീക്കി വെച്ചിട്ടുണ്ട്. നജീബ് കാന്തപുരം എം.എൽ.എ. നിർദേശിച്ച പദ്ധതികളാണിവ.ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് പദ്ധതി ഉൾപ്പെടെ കാലങ്ങളായുള്ള പല ആവശ്യങ്ങളും ഇത്തവണയും ബജറ്റിൽ അവഗണിക്കപ്പെട്ടു. ആലിപ്പറമ്പ് പഞ്ചായത്തിലെ കാളിക്കടവ് പാലം, തൂതപ്പുഴയ്ക്ക് ...
നജീബ് കാന്തപുരത്തിനെതിരെ മത്സരിക്കുന്നത് ആര്? എൽഡിഎഫ് സാധ്യത പട്ടികയിൽ 4 പേർ

Local

നജീബ് കാന്തപുരത്തിനെതിരെ മത്സരിക്കുന്നത് ആര്? എൽഡിഎഫ് സാധ്യത പട്ടികയിൽ 4 പേർ

Perinthalmanna RadioDate: 29-01-2026 പെരിന്തൽമണ്ണ: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയെ കണ്ടെത്താനുള്ള ചർച്ചകൾ എൽ.ഡി.എഫിൽ സജീവം. പെരിന്തൽമണ്ണയിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി നിലവിലെ എം.എൽ.എ. നജീബ് കാന്തപുരം തന്നെയാകുമെന്ന് ഇതിനകം വ്യക്തമായിട്ടുണ്ട്. നജീബ് കാന്തപുരത്തിന് എതിരെ പെരിന്തൽമണ്ണയിൽ എൽ.ഡി.എഫ്. ആരെയാകും മത്സരിപ്പിക്കുകയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ലെങ്കിലും നാലുപേരുകളാണ് പ്രധാനമായും ചർച്ചയിലുള്ളത്.ഘടക കക്ഷികൾ മുൻ എം.എൽ.എ. വി. ശശികുമാറിനെ മത്സരിപ്പിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നുണ്ടെങ്കിലും കെ.ടി. ജലീലിനെ സ്ഥാനാർഥിയാക്കാനാണ് സി.പി.എം. താല്പര്യപ്പെടുന്നത്. എന്നാൽ, പെരിന്തൽമണ്ണയിലേക്കില്ലെന്ന് ജലീൽ പാർട്ടിയെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. സ്ഥാനാർഥി പ്രഖ്യാപനത്തിനു മുൻപ് ജലീലിനെ അനുനയിപ്പിക്കാനായാൽ അദ്ദേഹം സ്ഥാനാർഥിയാകും.കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കോട്ടയ്ക്കലിൽ മത്സരിച്ച എൻ.എം...
വേനൽ കനക്കും മുൻപേ വെള്ളിയാർ വറ്റുന്നു

Local

വേനൽ കനക്കും മുൻപേ വെള്ളിയാർ വറ്റുന്നു

Perinthalmanna RadioDate: 29-01-2026 മേലാറ്റൂർ : വേനൽ കനക്കുംമുൻപേ ചെറുതും വലുതുമായ തോടുകൾ മിക്കതും വറ്റി. ഇപ്പോൾ വെള്ളിയാറും വരൾച്ചഭീഷണിയിലാണ്. തടയണകെട്ടി വെള്ളം നിലനിർത്തിയില്ലെങ്കിൽ കൊടുംചൂടേറ്റ് ആഴ്‌ചകൾക്കുള്ളിൽ ഉള്ള വെള്ളവും വറ്റി നീരൊഴുക്ക് കുറയും. മഴക്കാലങ്ങളിൽ കരകവിഞ്ഞൊഴുകുന്ന വെള്ളിയാർ വേനൽമഴയും വേണ്ടപോലെ ലഭിക്കാത്തതിനാൽ നാൾക്കുനാൾ ശോഷിച്ചുവരുകയാണ്.ഒട്ടേറെ കുടിവെള്ള പദ്ധതികൾക്ക് വെള്ളം നൽകുന്ന പുഴകൂടിയാണിത്. എന്നാൽ, പുഴയുടെ മധ്യഭാഗത്തുപോലും വെള്ളമില്ലാത്ത അവസ്ഥയാണിപ്പോൾ. ഏക്കർകണക്കിന് കൃഷിഭൂമിയിലേക്ക് യഥേഷ്ടം വെള്ളം നൽകുന്ന വെള്ളിയാറിലെ ജലസമ്പത്ത് കുറയുന്നത് കർഷകർക്കിടയിലും ആശങ്കയേറ്റുകയാണ്.പ്രളയസമയത്ത് അടിഞ്ഞുകൂടിയ മണ്ണും ചെളിയും പൂർണമായി നീക്കംചെയ്യാത്തതും കൈയേറ്റവുമെല്ലാം പുഴയുടെ അതിജീവനത്തിന് ഭീഷണിയാകുന്നുണ്ട്. വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യക്ഷമമായ ഇടപെടലുകളില്ലാത്ത...
പെരിന്തൽമണ്ണയിൽ ഫെബ്രുവരി 3ന് സ്വകാര്യ ബസ് പണിമുടക്ക്

Local

പെരിന്തൽമണ്ണയിൽ ഫെബ്രുവരി 3ന് സ്വകാര്യ ബസ് പണിമുടക്ക്

Perinthalmanna RadioDate: 29-01-2026 പെരിന്തൽമണ്ണ:  താലൂക്കിൽ സ്വകാര്യ ബസുടമകളും തൊഴിലാളികളും സമരമുഖത്തേക്ക്. ഫെബ്രുവരി 3 ന് സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സൂചനാ പണിമുടക്ക് നടത്തും. അശാസ്ത്രീയമായി പ്രവർത്തിക്കുന്ന ആയിഷ ജംക്‌ഷൻ സിഗ്നൽ നിർത്തി വയ്ക്കുക, ജൂബിലി റോഡ് ഉടൻ പ്രവൃത്തി പൂർത്തിയാക്കി സഞ്ചാര യോഗ്യമാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് താലൂക്ക് പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷനും ജില്ലാ ബസ് തൊഴിലാളി യൂണിയനും(സിഐടിയു) ചേർന്ന് പ്രക്ഷോഭത്തിനൊരുങ്ങുന്നത്.ഇവിടെ ഇടുങ്ങിയ റോഡു കാരണം ഫ്രീ ലെഫ്‌റ്റിനു സംവിധാനം ഇല്ല. ഇതുമൂലം മൂസക്കുട്ടി സ്റ്റാൻഡിൽ നിന്നും പത്തോളം റൂട്ടിലേക്കു സർവീസ് ആരംഭിക്കുന്ന വഴിയിലുള്ള ഈ സിഗ്‌നലിൽ സമയം നഷ്‌ടപ്പെടുന്നതു മൂലം സമയബന്ധിതമായി സർവീസ് നടത്താനാകുന്നില്ല, ജൂബിലി റോഡിന്റെ തകർച്ചയും വലിയ പ്രയാസമാണ് സൃഷ്‌ടിക്കുന്നത്.ഈ സാഹചര്യത്തിലാണ് സൂചനാ സമരമെന്നും തുടർന...