Local

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ച

Local

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തിൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ച

Perinthalmanna RadioDate: 17-05-2026 ദുൽ ഹജ്ജ് മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യമായ വിവരം ലഭിക്കാത്തതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാൾ ആയിരിക്കുമെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ്‌ ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രൊഫസർ കെ. ആലിക്കുട്ടി മുസ്‌ലിയാർ, കോഴിക്കോട് മുഖ്യഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കോഴിക്കോട് ഖാളി നാസർ ഹയ്യ് ശിഹാബ് തങ്ങൾ എന്നിവർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/B9M7vagiKgbD6sD5VqW7XU?mode=gi_t-----------------------------------...
വലമ്പൂർ ഏറാന്തോട് ഉത്സവത്തിനിടെ ആനയിടഞ്ഞു

Local

വലമ്പൂർ ഏറാന്തോട് ഉത്സവത്തിനിടെ ആനയിടഞ്ഞു

Perinthalmanna RadioDate: 17-05-2026 അങ്ങാടിപ്പുറം: വലമ്പൂർ ഏറാന്തോട് മീൻകുളത്തിക്കാവ് ക്ഷേത്ര ഉത്സവത്തിനിടെ ആനയിടഞ്ഞത് പരിഭ്രാന്തി പരത്തി. ഉത്സവത്തിന് എത്തിച്ചിരുന്ന മൂന്ന് ആനകളിൽ ഒന്നാണ് പെട്ടെന്ന് ഇടഞ്ഞത്.ആനയിടഞ്ഞ ലക്ഷണം കാണിച്ച ഉടൻ തന്നെ പാപ്പാനും നാട്ടുകാരും ചേർന്ന് ആനയെ തളയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. തുടർന്ന് ഒന്നര മണിക്കൂർ നീണ്ട തീവ്ര ശ്രമത്തിന് ഒടുവിലാണ് ആനയെ പൂർണ്ണമായും തളയ്ക്കാനായത്. സംഭവത്തിൽ ആളപായമോ മറ്റ് നാശ നഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആനയെ പിന്നീട് സുരക്ഷിതമായി ലോറിയിൽ കയറ്റി മാറ്റി. ആനയിടഞ്ഞതിനെ അൽപ്പസമയം പ്രദേശത്ത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേ...
നവീകരണം പൂർത്തിയാകും മുമ്പേ ജൂബിലി റോഡ് തുറന്നു കൊടുത്തു

Local

നവീകരണം പൂർത്തിയാകും മുമ്പേ ജൂബിലി റോഡ് തുറന്നു കൊടുത്തു

Perinthalmanna RadioDate: 17-05-2026 പെരിന്തൽമണ്ണ: നവീകരണ പ്രവൃത്തികൾ പൂർണ്ണമായി പൂർത്തിയാകുന്നതിന് മുൻപ് തന്നെ പെരിന്തൽമണ്ണ ജൂബിലി റോഡ് യാത്രക്കാർക്കായി തുറന്നു നൽകി. റോഡ് അടച്ചിട്ടതിനെ തുടർന്ന് നഗരത്തിൽ അനുഭവപ്പെട്ടിരുന്ന കടുത്ത ഗതാഗതക്കുരുക്കും ജനങ്ങളുടെ യാത്രാക്ലേശവും കണക്കിലെടുത്താണ് നഗരസഭയുടെ ഈ അടിയന്തര നടപടി.കോഴിക്കോട് ഭാഗത്തുനിന്നും പട്ടാമ്പി റോഡിലേക്ക് പോകുന്ന വാഹനയാത്രികർക്ക് പെരിന്തൽമണ്ണ നഗരത്തിലെ രണ്ട് പ്രധാന ട്രാഫിക് സിഗ്നലുകളിൽ കുടുങ്ങാതെ വളരെ വേഗത്തിൽ എത്തിച്ചേരാൻ സഹായിക്കുന്ന പ്രധാന ബൈപ്പാസ് പാതയാണ് ജൂബിലി റോഡ്. ഈ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനായാണ് നഗരസഭ നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. എന്നാൽ പ്രവൃത്തികൾക്കായി ജൂബിലി റോഡ് അടച്ചിട്ടതോടെ പെരിന്തൽമണ്ണ ടൗണിൽ വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. വളരെ വേഗത്തിൽ പട്ടാമ്പി റോഡിൽ എത്തേണ്ടവർക്ക് ടൗൺ വഴി ചുറ്റിത്തി...
പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണനയെന്ന് എംഎൽഎ

Local

പെരിന്തൽമണ്ണയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനാണ് പ്രഥമ പരിഗണനയെന്ന് എംഎൽഎ

Perinthalmanna RadioDate: 17-05-2026 പെരിന്തൽമണ്ണ: നിയമസഭാ സാമാജികനായി രണ്ടാം തവണ സത്യപ്രതിജ്ഞ ചെയ്യുന്നതോടെ നജീബ് കാന്തപുരം മണ്ഡലത്തിൽ പ്രഥമ പരിഗണന നൽകി നടപ്പാക്കേണ്ട പദ്ധതികൾക്ക് രൂപം നൽകി. പെരിന്തൽമണ്ണ നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിന് മുൻഗണന നൽകും. നിർദിഷ്ട മാനത്തുമംഗലം - ഓരാടംപാലം ബൈപാസ് യാഥാർഥ്യമാക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കും. ടൗൺ കേന്ദ്രമായി മറ്റ് ബൈപാസ് റോഡുകൾ നിർമിക്കുന്നതിന് വേണ്ടിയുള്ള സാധ്യതാ പഠനങ്ങൾ നടത്തും. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.അൽഷിഫ ബൈപാസ്, പട്ടാമ്പി റോഡ് ബൈപാസ് എന്നിവ വീതി കൂട്ടി ആധുനിക രീതിയിൽ നവീകരിക്കും. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിന് മാസ്റ്റർ പ്ലാൻ തയാറാക്കും. ആശുപത്രിയുടെ അടിസ്ഥാന വികസനവും ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും സേവനവും ഉറപ്പാക്കും. ജില്ലാ ആശുപത്രിയിൽ പ്രത്യേക കാൻസർ ബ്ലോക്ക് ...
അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ഫയർഫോഴ്‌സ് വാഹനവും കുടുങ്ങി

Local

അങ്ങാടിപ്പുറത്തെ രൂക്ഷമായ ഗതാഗതക്കുരുക്കിൽ ഫയർഫോഴ്‌സ് വാഹനവും കുടുങ്ങി

Perinthalmanna RadioDate: 16-05-2026 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ഭാഗത്ത് ആഴ്ചകളായി തുടരുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിൽപ്പെട്ട് അടിയന്തര രക്ഷാ പ്രവർത്തനത്തിന് പാഞ്ഞെത്തിയ ഫയർ ഫോഴ്‌സ് വാഹനവും റോഡിൽ കുടുങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. മറ്റൊരു റോഡിൽ അപകടകരമായ രീതിയിൽ വീണ ഓയിൽ നീക്കം ചെയ്ത് ഗതാഗതം സുരക്ഷിതമാക്കാൻ പോവുകയായിരുന്ന പെരിന്തൽമണ്ണ ഫയർ ഫോഴ്‌സ് സംഘമാണ് കുരുക്കിൽപ്പെട്ടത്. പെരിന്തൽമണ്ണ ഭാഗതത്ത് നിന്നും വന്ന വാഹനം അങ്ങാടിപ്പുറം മേൽപ്പാലത്തിലേക്ക് കയറുന്നതിനിടയിലാണ് വാഹനങ്ങളുടെ നീണ്ട നിരയിൽ പെട്ട് മുന്നോട്ട് പോകാനാകാതെ കുറച്ചു സമയം കുടുങ്ങിക്കിടന്നത്.അടിയന്തര സാഹചര്യങ്ങളിൽ സൈറൺ മുഴക്കി എത്തുന്ന ഫയർഫോഴ്‌സ്, ആംബുലൻസ് തുടങ്ങിയ ജീവൻരക്ഷാ വാഹനങ്ങൾക്ക് പോലും വഴിമാറിക്കൊടുക്കാൻ ഇടമില്ലാത്ത വിധം അങ്ങാടിപ്പുറം മേൽപ്പാലത്തിലും പരിസരങ്ങളിലും ഗതാഗതക്കുരുക്ക് അത്രമേൽ രൂക്ഷമായിരി...
കൂരിയാട് ആറുവരിപ്പാത ഭാഗികമായി തുറന്നു; തകർന്ന റോഡ് അടച്ചിട്ടത് ഒരു വർഷം

Local

കൂരിയാട് ആറുവരിപ്പാത ഭാഗികമായി തുറന്നു; തകർന്ന റോഡ് അടച്ചിട്ടത് ഒരു വർഷം

Perinthalmanna RadioDate: 16-05-2026 വേങ്ങര: ഒരു വർഷം മുമ്പ് തകർന്ന കൂരിയാട് ആറുവരി ദേശീയപാതയില്‍ നിർമിച്ച വയഡക്ട് പണി പൂർത്തിയായതോടെ റോഡ് ഗതാഗതത്തിന് ഭാഗികമായി തുറന്ന് കൊടുത്തു. കോഴിക്കോട്ടുനിന്ന് എറണാകുളം ഭാഗത്തേക്കുള്ള റോഡാണ് ഗതാഗതത്തിനു തുറന്നുകൊടുത്തത്. കൂരിയാടിനും കൊളപ്പുറത്തിനും ഇടയിൽ 380 മീറ്റര്‍ നീളത്തിലാണ് പുതിയ വയഡക്ട് നിർമിച്ചിരിക്കുന്നത്.കഴിഞ്ഞ വര്‍ഷം മേയ് 19നാണ് ഈ ഭാഗത്ത് ഏകദേശം 40 അടി ഉയരത്തിൽ കെട്ടിപ്പൊക്കി നിർമിച്ച ആറുവരിപ്പാത തകർന്നത്. ഇരുഭാഗത്തും ഭിത്തി കെട്ടി ഇതിൽ മണ്ണുനിറച്ചാണ് 40 അടി ഉയരത്തില്‍ റോഡ് നിർമിച്ചിരുന്നത്. വെള്ളം ഒഴുകിപ്പോകുന്ന വയലിൽ ഇത്തരത്തിൽ വലിയ രീതിയിൽ മണ്ണിട്ട് ഉയർത്തി റോഡ് നിർമിച്ചതിലെ അപാകത അന്നുതന്നെ നാട്ടുകാർ ചൂണ്ടിക്കാണിച്ചിരുന്നെങ്കിലും അധികൃതർ അവഗണിക്കുകയായിരുന്നു. ടാറിങ് മുക്കാൽ ഭാഗവും പൂർത്തിയായ ശേഷമാണ് റോഡ് തകർന്നത്. ഇതോടെ ഇതുവഴി ഗതാഗതം ...
പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ 25 മുതൽ

Local

പ്ലസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ 25 മുതൽ

Perinthalmanna RadioDate: 16-05-2026 പ്ലസ് വൺ പ്രവേശനത്തിനായി 25 മുതൽ ഓൺലൈൻ അപേക്ഷ സമർപ്പിക്കാമെന്ന് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ് പത്രസമ്മേളനത്തിൽ അറിയിച്ചു. ഹയർ സെക്കൻഡറിയിൽ നിലവിൽ 3,61,044 സീറ്റുണ്ട്. വി.എച്ച്.എസ്.ഇ. സ്‌കൂളുകളിൽ 33,000 സീറ്റുമുണ്ട്.കൂടാതെ, എസ്.എസ്.എൽ.സി. പാസായവർക്ക് ഉപരിപഠനത്തിനായി പോളിടെക്നിക്കുകളിലും ഐ.ടി.ഐ.കളിലുമായി 30,545 സീറ്റുണ്ട്. ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ പാസായവരുടെ സർട്ടിഫിക്കറ്റുകൾ ജൂൺ ആദ്യവാരംമുതൽ ഡിജിലോക്കറിൽ ലഭ്യമാക്കും.എസ്.എസ്.എൽ.സി. പാസായവർക്ക് പുനർമൂല്യനിർണയത്തിന് ശനിയാഴ്ചമുതൽ 21 വരെ അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും ഫോട്ടോകോപ്പിക്കുമൊക്കെ ഇക്കാലയളവിൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം.എസ്.എസ്.എൽ.സി.യിൽ പരാജയപ്പെട്ടവർക്കുള്ള സേ പരീക്ഷ ജൂൺ ആദ്യവാരം നടക്കും. പരമാവധി മൂന്നു വിഷയങ്ങൾക്കാണ് സേ പരീക്ഷ. ..........................
മിന്നലിൽ നഷ്ട‌പ്പെട്ട കൂട്ടുകാരുടെ കബറിടത്തിൽ അർദ്ധ രാത്രിയിലും പ്രാർഥനയോടെ സുഹൃത്തുക്കൾ

Local

മിന്നലിൽ നഷ്ട‌പ്പെട്ട കൂട്ടുകാരുടെ കബറിടത്തിൽ അർദ്ധ രാത്രിയിലും പ്രാർഥനയോടെ സുഹൃത്തുക്കൾ

Perinthalmanna RadioDate: 16-05-2026 മങ്കട: അകാലത്തിൽ പിരിഞ്ഞ കൂട്ടുകാരെ തനിച്ചിടാതെ അർദ്ധ രാത്രിയിലും പ്രാർത്ഥനാനിരതരായി സുഹൃത്തുക്കൾ. കഴിഞ്ഞ ദിവസം ഇടിമിന്നൽ ദുരന്തത്തിൽ മരിച്ച കൂട്ടുകാരുടെ കബറിടത്തിന് അരികിലാണ് അർദ്ധ രാത്രിയിലും തനിച്ചിടാതെ സുഹൃത്തുക്കൾ പ്രാർഥനയോടെ കഴിയുന്നത്.കുടുംബങ്ങളോ മുതിർന്ന മറ്റു ആളുകളോ നിർബന്ധിക്കാതെ അവർ സ്വയം ഏറ്റെടുത്ത് നിശ്ചിത സമയം പങ്കിട്ടെടുത്ത് ഇരുപത്തിനാല് മണിക്കൂറും തുടർച്ചയായി ഒന്നിലധികം പേർ ഒരേ സമയം ഖുർആൻ പാരായണം ചെയ്ത് കബറിന് അരികിൽ കൂട്ടായി ഇരിക്കുന്നു. നാട്ടിലെ ഈ സുഹൃദ് ബന്ധം ഇവിടെ എത്തുന്നവരുടെ കരൾ അലിയിപ്പിക്കുന്നതാ ണ്. കൂട്ടുകാരെ തനിച്ചാക്കാതെയുള്ള ഈ ഇരിപ്പിൽ നാട്ടുകാരുടെ അകമഴിഞ്ഞ സഹകരണവും ഇവർക്ക് ലഭിക്കുന്നണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് പണ്ഡിതരും നേതാക്കളും ഒറ്റയ്ക്കും കൂട്ടായും ഇടവിടാതെ ഇവിടെ എത്തി പ്രാർത്ഥന നടത്തുന്നുണ്ട്. പാണക്കാട് മുന...
അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് ട്രാവലർ മറിഞ്ഞു
Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് ട്രാവലർ മറിഞ്ഞു

Perinthalmanna RadioDate: 16-05-2026 പെരിന്തൽമണ്ണ : അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിന്റെ കൈവരികളിലിടിച്ച് നിയന്ത്രണംവിട്ട ട്രാവലർ മറിഞ്ഞ് അപകടം. വെള്ളിയാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. കൊടൈക്കനാലിൽ വിനോദയാത്രപോയി ചെമ്മാട്ടേക്കു മടങ്ങുന്ന സംഘം സഞ്ചരിച്ച ട്രാവലറാണ് കൈവരികളിൽ ഇടിച്ച് മറിഞ്ഞത്. ട്രാവലറിലുണ്ടായിരുന്ന കുട്ടികളുൾപ്പെടെ 16 പേരെ പരിക്കുകളോടെ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെളിമുക്ക് ചേളാരിപ്പറമ്പിൽ ആസിയ (52), വെളിമുക്ക് മുനക്കടവൻ മുർഷിത (21), വെളിമുക്ക് കുന്നത്ത് ഹമീദിന്റെ മകൾ ഇഷ്റാൻ ജന്ന (6), വെളിമുക്ക് ചേനുകാവിൽ ഫൈസൽ ജിഹാൻ (3), തേഞ്ഞിപ്പലം വിളകണ്ടത്തിൽ അബ്ദുൽസലാം (52), സലാം (28), ചുള്ളിപ്പാറ മുനക്കട ഷഫ്‌ന (23), വലിയോറ മണ്ടോട്ടിൽ മുഹിയുദ്ദീൻ (32), ചീരാലി ഫാരിസിന്റെ മകൻ റസീൻ അഹമ്മദ് (7), ആലിൻചോട് വിളകണ്ടത്തിൽ നൗഫിൽ (33), ചെമ്മല അബ്ദുൽസലാമിന്റെ ഭാര...
കേരളത്തിൽ കാലവർഷം മേയ് 26ന് എത്തുമെന്ന് കാലാവസ്ഥ വകുപ്പ്
Local

കേരളത്തിൽ കാലവർഷം മേയ് 26ന് എത്തുമെന്ന് കാലാവസ്ഥ വകുപ്പ്

Perinthalmanna RadioDate: 15-05-2026 കേരളത്തിൽ കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. മെയ് 26-ഓടെ കേരളത്തിൽ കാലവർഷം എത്താനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വെള്ളിയാഴ്ച പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.പ്രവചനത്തിൽ നാല് ദിവസത്തെ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ മെയ് 22-നും മെയ് 30-നും ഇടയിലുള്ള ഏത് ദിവസവും കാലവർഷം കേരളത്തിൽ എത്തിയേക്കാം. കഴിഞ്ഞ വർഷം മെയ് 24-നായിരുന്നു സംസ്ഥാനത്ത് കാലവർഷം എത്തിയത്.അതേസമയം സംസ്ഥാനത്ത് വേനൽമഴ ശക്തമാകുകയാണ്. ഇന്ന് (15/05/26) ഇടുക്കി, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലേർട്ടും പ്രഖ്യാപി...