Local

എല്ലാ ശനിയാഴ്ചയും അവധി ആവശ്യപ്പെട്ട് ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

Local

എല്ലാ ശനിയാഴ്ചയും അവധി ആവശ്യപ്പെട്ട് ഇന്ന് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്

Perinthalmanna RadioDate: 27-01-2026 ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുനൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്ബിയു) നേതൃത്വത്തിൽ ഇന്ന് ചൊവ്വാഴ്‌ച (ജനുവരി 27) അഖിലേന്ത്യാ പണിമുടക്ക്. ആഴ്ചയിൽ പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ടാണ് ജീവനക്കാരുടെ 9 സംഘടനകളുടെ കൂട്ടായ്‌മയിൽ പണിമുടക്ക് നടക്കുക. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.മാസത്തിൽ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. 24ന് ശനിയും 25ന് ഞായറും അവധിയായിരുന്നു. 26ന് റിപ്പബ്ലിക് ദിന അവധിയും ഇന്ന് പണിമുടക്കും ചേർത്ത് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും. ...............................................കൂ...
മലപ്പുറത്ത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി വി. അബ്ദുറഹ്മാൻ ദേശീയ പതാക ഉയർത്തി

Local

മലപ്പുറത്ത് റിപ്പബ്ലിക് ദിനാഘോഷം; മന്ത്രി വി. അബ്ദുറഹ്മാൻ ദേശീയ പതാക ഉയർത്തി

Perinthalmanna RadioDate: 26-01-2026 മലപ്പുറം: ഭരണഘടനയെ സംരക്ഷിക്കുക എന്നതാണ് ദേശസ്നേഹത്തിന്റെ ഏറ്റവും ഉയർന്ന രൂപമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറം എം.എസ്.പി  ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതിയും സ്വാതന്ത്ര്യവും സമത്വവും സഹോദര്യവും ആണ്  ഭരണഘടനയുടെ ശ്വാസം. ഈ മൂല്യങ്ങൾ ഇന്ത്യയെ ഒരു രാഷ്ട്രമായി മാത്രമല്ല  നൈതിക സമൂഹമായും നിലനിർത്തുന്നു. മതത്തിന്റെയും ഭാഷയുടെയും ജാതിയുടെയും പേരിൽ മനുഷ്യരെ വിഭജിക്കുന്ന ഹിംസയുടെയും  വെറുപ്പിന്റെയും പ്രത്യയ ശാസ്ത്രത്തിനെതിരെയുള്ള കവചമായി ഭരണഘടനയെ ചേർത്ത് പിടിക്കണം. ജനാധിപത്യം  ഭൂരിപക്ഷത്തിന്റെ ശക്തിയല്ല. അത് ഭൂരിപക്ഷത്തിന്റെ ശക്തിയെ നിയന്ത്രിക്കുന്ന സംവിധാനമാണ്. ഭൂരിപക്ഷത്തിന്റെ തീരുമാനങ്ങൾ ന്യൂനപക്ഷത്തിന്റെ അവകാശങ്ങളെ തകർക്കാതിരിക്കാനുള്ള ഉറപ്പാണ് ഭരണഘടന നൽകുന്നത...
സ്വന്തം ബുള്ളറ്റ് വിറ്റ് റോഡിന് സ്ഥലം വാങ്ങുന്നു; മാതൃകയായി അങ്ങാടിപ്പുറത്തെ വാർഡ് മെംബർ

Local

സ്വന്തം ബുള്ളറ്റ് വിറ്റ് റോഡിന് സ്ഥലം വാങ്ങുന്നു; മാതൃകയായി അങ്ങാടിപ്പുറത്തെ വാർഡ് മെംബർ

Perinthalmanna RadioDate: 26-01-2026 അങ്ങാടിപ്പുറം : തെരഞ്ഞെടുപ്പ് കാലത്തെ വാഗ്ദാനം പാലിക്കാനായി സ്വന്തം ബുള്ളറ്റ് വരെ വിൽക്കാൻ തീരുമാനി ച്ചിരിക്കുകയാണ് അങ്ങാടിപ്പുറം പഞ്ചായത്ത് പിച്ചാണിപ്പറമ്പ് വാർഡ് മെംബർ ഷബീർ. 35 വർഷമായി റോഡോ ഇടവഴിയോ ഇല്ലാതെ ഒറ്റപ്പെട്ട നിലയിൽ കഴിയുന്ന പിച്ചാണിപ്പറമ്പ് മുണ്ടക്കൽ പള്ളിയാലിൽ കോളനിയിലെ കുടുംബങ്ങൾക്കാണ് ഷബീർ ആശ്വാസമാകുന്നത്.വർഷങ്ങളായി പലരും വാഗ്ദാനങ്ങൾ നൽകി കൈവിട്ട കോളനിയിലേക്ക് തെരഞ്ഞെടുപ്പ് കാലത്ത് ആദ്യമായി എത്തിയപ്പോൾ ‘ഇക്കുറി വോട്ടില്ല’ എന്ന നിലപാടിലായിരുന്നു നാട്ടുകാർ. എന്നാൽ, തുരുത്തു പോലെ ഒറ്റപ്പെട്ട് കിടക്കുന്ന അവരുടെ ജീവിതാവസ്ഥയും ദുരിതവും നേരിൽ കണ്ടതാണ് ഒരു ഉറച്ച വാക്കിലേക്ക് ഷബീർ മാഞ്ഞാമ്പ്രയെ എത്തിച്ചത്. താൻ ജയിച്ചാലും തോറ്റാലും നിങ്ങൾക്കിവിടെ റോഡിനുള്ള സ്ഥലം ഞാൻ വാങ്ങി നൽകും എന്ന് ഉറപ്പ് നൽകി. സ്വന്തമായി വലിയ സാമ്പത്തിക ശേഷിയില്ല എന്നറിഞ്ഞിട്ട...
പിഴ അഞ്ച് കടന്നാൽ ലൈസൻസ് റദ്ദാക്കൽ; കേരളത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി

Local

പിഴ അഞ്ച് കടന്നാൽ ലൈസൻസ് റദ്ദാക്കൽ; കേരളത്തിൽ തീരുമാനം എടുത്തിട്ടില്ലെന്ന് മന്ത്രി

Perinthalmanna RadioDate: 26-01-2026 ഒരു വർഷത്തിൽ അഞ്ചോ അതിലധികമോ ഗതാഗത നിയമ ലംഘനം നടത്തുന്ന ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കുന്നതടക്കമുള്ള പരിഷ്കാരങ്ങൾ കേരളത്തിൽ നടപ്പാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാർ. കേന്ദ്ര മോട്ടോർ വാഹന നിയമത്തിലെ ഇതടക്കമുള്ള ഭേദഗതികൾ കൂടിയാലോചനക്ക് ശേഷം മാത്രമേ സംസ്ഥാനത്ത് നടപ്പാക്കൂവെന്നും മന്ത്രി പറഞ്ഞു.സാധാരണക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത രീതിയിൽ മാത്രം നിയമങ്ങൾ നടപ്പാക്കാനാണ് ശ്രമിക്കുക. മോട്ടോർ വാഹന നിയമങ്ങൾ പലതും കർശനമാക്കിയാലേ അപകടങ്ങൾ കുറയൂ. എങ്കിലും കേന്ദ്ര നിയമങ്ങൾ അതേപടി സംസ്ഥാനത്ത് നടപ്പാക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേന്ദ്രസർക്കാർ കൊണ്ടുവന്ന പുതിയ മോട്ടോർ വാഹന ചട്ടം സംസ്ഥാനത്തും പ്രാബല്യത്തിൽ വരുത്തി ഗതാഗത കമീഷണറേറ്റ് ഉത്തരവിറക്കിയിരുന്നു. ഗതാഗത കുറ്റത്തിന് ചലാൻ ലഭിച്ചാൽ അതിന്റെ തുക 45 ദിവസത്തിനുള്ളിൽ...
അങ്ങാടിപ്പുറം മേൽപ്പാലത്തിൽ അപകടം പതിവാകുന്നു; സുരക്ഷാ സംവിധാനങ്ങളില്ലാതെ യാത്രക്കാർ വലയുന്നു

Local

അങ്ങാടിപ്പുറം മേൽപ്പാലത്തിൽ അപകടം പതിവാകുന്നു; സുരക്ഷാ സംവിധാനങ്ങളില്ലാതെ യാത്രക്കാർ വലയുന്നു

Perinthalmanna RadioDate: 26-01-2026 അങ്ങാടിപ്പുറം: അങ്ങാടിപ്പുറം റെയിൽവേ മേൽപ്പാലത്തിൽ ആവശ്യമായ സുരക്ഷാ ബോർഡുകളും റിഫ്ലക്ടീവ് ലൈറ്റുകളും ഇല്ലാത്തത് യാത്രക്കാർക്ക് വലിയ ഭീഷണിയാകുന്നു. രാത്രി കാലങ്ങളിൽ ഈ ഭാഗത്ത് അപകടങ്ങൾ പതിവാകുന്നത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗങ്ങളിൽ മതിയായ മുന്നറിയിപ്പ് സംവിധാനങ്ങളില്ലാത്തതാണ് അപകടങ്ങൾക്ക് പ്രധാന കാരണം.നാല് വരിയായി വരുന്ന ദേശീയപാത പാലത്തിലേക്ക് എത്തുമ്പോൾ രണ്ട് വരിയായി പെട്ടെന്ന് ഇടുങ്ങുകയാണ്. രാത്രികാലങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും മറ്റും എത്തുന്ന ലോറികൾക്കും കണ്ടെയ്‌നറുകൾക്കും ഇത് പലപ്പോഴും തിരിച്ചറിയാൻ കഴിയുന്നില്ല. ഇതിനെത്തുടർന്ന് വാഹനങ്ങൾ പാലത്തിന്റെ ഭിത്തിയിൽ ഇടിച്ചു കയറുന്ന സാഹചര്യം നിരന്തരമായി ഉണ്ടാകുന്നു. കഴിഞ്ഞ ദിവസങ്ങളിലും സമാനമായ രീതിയിൽ വലിയ അപകടങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.യാത്രക്കാരുടെ ജീ...
കോട്ടയം എക്‌സ്പ്രസിന് തുവ്വൂരിലും വല്ലപ്പുഴയിലും ഇന്ന് മുതൽ സ്റ്റോപ്പ്

Local

കോട്ടയം എക്‌സ്പ്രസിന് തുവ്വൂരിലും വല്ലപ്പുഴയിലും ഇന്ന് മുതൽ സ്റ്റോപ്പ്

Perinthalmanna RadioDate: 26-01-2026 പെരിന്തൽമണ്ണ: ഷൊർണൂർ - നിലമ്പൂർ പാതയിലൂടെ സർവീസ് നടത്തുന്ന കോട്ടയം - നിലമ്പൂർ എക്‌സ്പ്രസിന് പുതുതായി അനുവദിച്ച സ്റ്റോപ്പുകൾ ഇന്ന് (ജനുവരി 26) മുതൽ പ്രാബല്യത്തിൽ വരും. തുവ്വൂർ, വല്ലപ്പുഴ സ്റ്റേഷനുകളിലാണ് പുതുതായി സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. പുതിയ സ്റ്റോപ്പുകൾ ഉൾപ്പെടുത്തിയതോടെ ട്രെയിനിന്റെ സമയക്രമത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.3.15ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന നിലമ്പൂർ–കോട്ടയം എക്‌സ്പ്രസ് 3.39ന് തുവ്വൂർ, 3.46ന് മേലാറ്റൂർ, 3.54ന് പട്ടിക്കാട്, 4.01ന് അങ്ങാടിപ്പുറം 4.18ന് വല്ലപ്പുഴ എന്നിങ്ങനെയാണ് പുതിയ സമയക്രമം. കോട്ടയത്തു നിന്നെത്തി രാവിലെ 10.10ന് ഷൊർണൂരിൽ നിന്ന് പുറപ്പെടുന്ന കോട്ടയം–നിലമ്പൂർ എക്‌സ്പ്രസ് 10.21ന് വല്ലപ്പുഴ, 10.26ന് കുലുക്കല്ലൂർ, 11.12ന് തുവ്വൂർ എന്നിങ്ങനെയാണ് ക്രമീകരണം വരുത്തിയത്. മറ്റു സമയങ്ങളിൽ മാറ്റമില്ല.കോവിഡ് കാലത്...
എഴുപത്തിഏഴാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം‍‌

Local

എഴുപത്തിഏഴാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം‍‌

Perinthalmanna RadioDate: 26-01-2026 എഴുപത്തിഏഴാം റിപ്പബ്ലിക് ദിനത്തിന്റെ നിറവിൽ രാജ്യം. 1950 ജനുവരി 26-നാണ് സ്വതന്ത്ര ഇന്ത്യയുടെ ഭരണഘടന നിലവിൽ വന്നതും ഭാരതം ഒരു പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായി മാറിയതും. ഈ ചരിത്ര മുഹൂർത്തത്തിന്റെ സ്മരണ പുതുക്കിക്കൊണ്ടാണ് ഓരോ വർഷവും ജനുവരി 26 റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. ബ്രിട്ടീഷ് ഭരണത്തിൽ നിന്നും 1947-ൽ സ്വാതന്ത്ര്യം ലഭിച്ചെങ്കിലും, സ്വന്തമായൊരു ഭരണഘടന രൂപപ്പെടുന്നത് വരെ ഇന്ത്യ ഭരിക്കപ്പെട്ടിരുന്നത് കൊളോണിയൽ നിയമങ്ങളാലായിരുന്നു. ഡോ. ബിആർ അംബേദ്കറുടെ നേതൃത്വത്തിലുള്ള ഭരണഘടനാ നിർമ്മാണ സഭ ദീർഘകാലത്തെ ചർച്ചകൾക്കും പഠനങ്ങൾക്കും ഒടുവിലാണ് ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടന തയ്യാറാക്കുന്നത്. വ്യക്തിസ്വാതന്ത്ര്യം, തുല്യത, നീതി, സാഹോദര്യം എന്നീ മഹത്തായ മൂല്യങ്ങളിലൂന്നിയാണ് നമ്മുടെ ഭരണഘടന നിർമ്മിക്കപ്പെട്ടിരിക്കുന്നത്.രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിലെ കർത്തവ്യ...
രാജ്യത്തിന്റെ ആദരം; മമ്മൂട്ടിക്ക് പത്മഭൂഷൺ, വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ

Local

രാജ്യത്തിന്റെ ആദരം; മമ്മൂട്ടിക്ക് പത്മഭൂഷൺ, വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ

Perinthalmanna RadioDate: 25-01-2026 ന്യൂഡൽഹി: എഴുപത്തിയേഴാമത് റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് രാജ്യത്തെ പരമോന്നത പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് ചരിത്രനേട്ടം. അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനും പ്രമുഖ നിയമജ്ഞനും സുപ്രിം കോടതി മുൻ ജസ്റ്റിസ് കെ.ടി തോമസിനും രാജ്യത്തെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. വി.എസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം പ്രഖ്യാപിച്ചിരിക്കുന്നത്.മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരത്തിന് അർഹരായി. കല, പൊതുപ്രവർത്തനം, നിയമം എന്നീ മേഖലകളിൽ ഇവർ നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാർ ആദരം. 131 പേരാണ് ഇത്തവണ പുരസ്കാരത്തിന് അർഹരായത്. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച 113 പേർ ഈ വർഷത്തെ പ...
മാലിന്യ സംസ്കരണത്തെ ചൊല്ലി പെരിന്തൽമണ്ണയിൽ ഭരണ- പ്രതിപക്ഷ പോര്

Local

മാലിന്യ സംസ്കരണത്തെ ചൊല്ലി പെരിന്തൽമണ്ണയിൽ ഭരണ- പ്രതിപക്ഷ പോര്

Perinthalmanna RadioDate: 25-01-2026 പെരിന്തൽമണ്ണ: നഗരസഭയിലെ മാലിന്യ സംസ്കരണ സംവിധാനത്തെച്ചൊല്ലി ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു. നഗരം മാലിന്യക്കൂമ്പാരമായി മാറിയെന്നും കഴിഞ്ഞ ഭരണ സമിതിയുടെ മികവ് തകർത്തുവെന്നും പ്രതിപക്ഷം ആരോപിക്കുമ്പോൾ, മാലിന്യത്തെ വരുമാനമാക്കി മാറ്റുന്ന 'വെൽത്ത് ഫ്രം വേസ്റ്റ്' പദ്ധതിയുമായി മുന്നോട്ട് പോവുകയാണെന്ന് ഭരണസമിതി വ്യക്തമാക്കി.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വീടുകളിൽ നിന്നും കടകളിൽ നിന്നും മാലിന്യം ശേഖരിക്കുന്നത് കൃത്യമല്ലെന്നും, മാലിന്യ പ്ലാന്റിലെ വാഹനങ്ങൾ ഓടിക്കാൻ ഭരണപക്ഷ കൗൺസിലർമാരുടെ മക്കളെ നിയമിച്ചുവെന്നും പ്രതിപക്ഷം ആരോപിച്ചു. കൂടാതെ നഗരത്തിലെ സ്ട്രീറ്റ് ലൈറ്റുകൾ കത്താത്തതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതായി എൽ.ഡി.എഫ് കൗൺസിലർമാർ ചൂണ്ടിക്കാട്ടി.എന്നാൽ, നഗരം ഇനി ചീഞ്ഞുനാറില്ലെന്നും മാലിന്യത്തെ വളമാക്കി മാറ്റി റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി വഴി വിപണനം ചെയ്യുമെന്നും ആരോഗ...
2025ൽ മലപ്പുറം ജില്ലയിൽ  റോഡ് അപകടങ്ങളിൽ പൊലിഞ്ഞത് 333 ജീവനുകൾ

Local

2025ൽ മലപ്പുറം ജില്ലയിൽ  റോഡ് അപകടങ്ങളിൽ പൊലിഞ്ഞത് 333 ജീവനുകൾ

Perinthalmanna RadioDate: 25-01-2026 മലപ്പുറം : വാഹനപകടങ്ങൾ ഇല്ലാത്ത ഒരു ദിവസം പോലും കടന്നു പോവുന്നില്ല എന്നത് ഇന്നാരെയും ആശ്ചര്യപ്പെടുത്തുന്നില്ല. അത്രയേറെ സാധാരണമായിരിക്കുകയാണ് റോഡപകടങ്ങളും മരണങ്ങളും. ബോധവത്കരണങ്ങൾ ‘ഒരു വഴിക്ക്’ നടക്കുന്നുണ്ടെങ്കിലും അശ്രദ്ധമായ ഡ്രൈവിങ്ങും റോഡിലെ തകർച്ചയുമെല്ലാം അപകടങ്ങൾ വിളിച്ചുവരുത്തുകയാണ്. ഈ വർഷം ജനുവരി 19 വരെയുള്ള ദിവസത്തിനിടെ മാത്രം മലപ്പുറത്ത് 18 ജീവനുകളാണ് വിവിധ വാഹനപകടങ്ങളിൽ നഷ്ടമായത്. മലപ്പുറം ജില്ലയിൽ മാത്രം ദിനേന ശരാശരി 12 അപകടങ്ങൾ സംഭവിക്കുന്നുണ്ടെന്നാണ് ജില്ല ക്രൈം റെക്കോഡ്സ് ബ്യൂറോയിൽ നിന്ന് ലഭിച്ച കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. കഴിഞ്ഞ വർഷം ജില്ലയിൽ മാത്രം റോഡപകടങ്ങളിൽ പൊലിഞ്ഞത് 333 ജീവനുകളാണ്. അഞ്ച് വർഷത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ മരിച്ചതും 2025ലാണ്. 2024ൽ 316 പേരാണ് ജില്ലയിൽ മരിച്ചത്. 2023ൽ 309പേരും 2022ൽ 320പേരും 2021ൽ 284പേരും വാഹന...