Local

കേരളത്തിലേക്ക് കെസി തന്നെ? മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്; നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാൻഡ്
Local

കേരളത്തിലേക്ക് കെസി തന്നെ? മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക്; നടപടികള്‍ വേഗത്തിലാക്കി ഹൈക്കമാൻഡ്

Perinthalmanna RadioDate: 11-05-2026 ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം ക്ലൈമാക്സിലേക്ക് അടുക്കുമ്പോൾ കെസി വേണുഗോപാൽ മുന്നിൽ. ഹൈക്കമാൻഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചർച്ചകളിൽ കെ സി വേണുഗോപാലിനാണ് നിലവിൽ മുൻതൂക്കമുള്ളത്. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികൾ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമ സഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് കെസി വേണുഗോപാലിന് സാധ്യതയേറുകയാണ്. മുഖ്യമന്ത്രി കെസി തന്നെ ആയേക്കും എന്ന ശക്തമായ സൂചനകളാണ് ഈ ഘട്ടത്തിൽ പുറത്തുവരുന്നത്. ഇന്നലെ രാത്രി തന്നെ രാഹുൽ ഗാന്ധിയും മല്ലിഖാർജുൻ ഖാർഗെയും തമ്മിൽ ചർച്ചകൾ നടന്നതായാണ് വിവരങ്ങൾ. സോണിയാ ഗാന്ധിയുമായി ഇനി ചില ഔപചാരിക ചർച്ചകൾക്ക് മാത്രമാണ് സാധ്യത. ഘടകകക്ഷികൾക്കും...
പെരിന്തൽമണ്ണയിൽ പുള്ളിമാൻ കിണറ്റിൽ ചത്ത നിലയിൽ
Local

പെരിന്തൽമണ്ണയിൽ പുള്ളിമാൻ കിണറ്റിൽ ചത്ത നിലയിൽ

Perinthalmanna RadioDate: 11-05-2026 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ കുന്നപ്പള്ളിയിൽ കിണറ്റിൽ വീണ് ചത്ത നിലയിൽ പുള്ളിമാനെ കണ്ടെത്തി.കുന്നപ്പള്ളി വായനശാലയിലെ പരേതയായ പടിക്കൽ പുരക്കൽ സരോജിനിയുടെ പറമ്പിലെ ഉപയോഗഷൂനമായ കിണറ്റിലാണ് പഴക്കം ചെന്ന നിലയിൽ പുള്ളിമാനെ കണ്ടെത്തിയത്.കരുവാരകുണ്ട് ഫോറസ്റ്റ് അധികൃതരുടെ നിർദ്ദേശ പ്രകാരം മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ സ്ഥലത്തെത്തി ഫോറസ്റ്റ് അധികൃതർ മാനിനെ നിയമ നടപടികൾക്ക് ശേഷം സംസ്കരിച്ചു.  പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫവാസ് മങ്കട, ഹുസ്സൻ കക്കൂത്ത്, അമ്പിളി ജോസ്, നിസാം മാനത്തു മംഗലം, ആശ ജൂബിലി, റഹീസ് കുറ്റീരി, സുജിത്ത് ശിവൻ തേക്കിൻകോട് , എന്നിവർ സ്ഥലത്തെത്തിയാണ് കിണറില്‍ അകപ്പെട്ട മാനിനെ പുറത്തെത്തിച്ചത്. ...............................................കൂടുതൽ വാർത്തകൾക്ക് www....
ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Local

ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ പാതയിൽ ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 11-05-2026 പെരിന്തൽമണ്ണ: തൂതപ്പുരത്തോട് അനുബന്ധിച്ച് ചെർപ്പുളശ്ശേരി - പെരിന്തൽമണ്ണ പാതയിൽ ഇന്നും നാളെയും (മെയ് 11,12) ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാളവേല ദിനമായ ഇന്ന് (മെയ് 11 തിങ്കൾ)വൈകീട്ട് അഞ്ചു മുതൽ ചൊവ്വാഴ്ച പുലർച്ചെ നാലു വരെയും പൂരം ദിനമായ നാളെ (മെയ് 12 ചൊവ്വ) ഉച്ചയ്ക്ക് 12 മുതൽ രാത്രി പത്തുവരെയും ചെർപ്പുളശ്ശേരി- പെരിന്തൽമണ്ണ പാതയിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുക. പാലക്കാട് നിന്നും വരുന്ന വാഹനങ്ങൾ മുണ്ടൂരിൽ നിന്നും മണ്ണാർക്കാട് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകേണ്ടതാണ്.കോങ്ങാട്, കടമ്പഴിപ്പുറം ഭാഗങ്ങളിൽ നിന്നുള്ള വാഹനങ്ങൾ തിരുവാഴിയോട് ജങ്ഷനിൽ നിന്നും ആര്യമ്പാവ് വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണംതിരുവാഴിയോടിന് ശേഷം വരുന്ന വാഹനങ്ങൾ മാങ്ങോട് ജങ്ഷനിൽ നിന്നും വെള്ളിനേഴി വഴി പെരിന്തൽമണ്ണ ഭാഗത്തേക്ക് പോകണം. ഒറ്റപ്പാലം ഭാഗത്തു നിന്നും പെരിന്തൽമണ്ണ ഭാഗത്തേക്ക...
അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണം പുരോഗമിക്കുന്നു

Local

അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണം പുരോഗമിക്കുന്നു

Perinthalmanna radioDate: 10-05-2026 പെരിന്തൽമണ്ണ: രണ്ടര നൂറ്റാണ്ട് പഴക്കുള്ള അങ്ങാടിപ്പുറം അൽപ്പാകുളത്തിന്റെ നവീകരണ പ്രവൃത്തി അതിവേഗം പുരോഗമിക്കുന്നു. കോഴിക്കോട് പാലക്കാട് ദേശീയ പാതയോരത്ത് അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് അടുത്താണ് ചരിത്ര പ്രാധാന്യമുള്ള അൽപ്പാകുളം, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് മുഖേന കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി.എം.കെ.എസ്. വൈ) പ്രകാരം ലഭിച്ച 55 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരണം നടക്കുന്നത്. 2020-25 കാലത്തെ പെരിന്തൽമണ്ണ ഭരണ സമിതിയുടെ വികസന പദ്ധതികളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അൽപ്പാക്കുളം നവീകരണം. കഴിഞ്ഞ വർഷം നവികരണ പ്രവർത്തികളുടെ ഉദ്ഘാടനം നടത്തിയിരുന്നു.തിരുമാന്ധാംകുന്ന് പൂരാഘോഷവും മഴ കാലവും ആയതിനാലാണ് നവീകരണ പ്രവൃത്തികൾ വൈകിയത്. അൽപ്പാക്കുളം ഉൾപ്പെടെ ഏഴ് കോടിയോളം രൂപ അങ്ങാടിപ്പുറം പഞ്ചായത്തിലെ വിവിധ കുളങ്ങളും ജലസ്രോതസുകളും സംരക...
മുഖ്യമന്ത്രി സസ്പെൻസ് തുടരുന്നു; പ്രഖ്യാപനം രണ്ടു ദിവസത്തിനകം

Local

മുഖ്യമന്ത്രി സസ്പെൻസ് തുടരുന്നു; പ്രഖ്യാപനം രണ്ടു ദിവസത്തിനകം

Perinthalmanna RadioDate: 10-05-2026 ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നതിൽ അനിശ്ചിതത്വം തുടരുന്നു. ഡൽഹിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിൽ ചർച്ചകൾ സജീവമാണ്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സര രംഗത്തുള്ള വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി. വേണുഗോപാൽ എന്നിവരുമായി ശനിയാഴ്ച വൈകീട്ട് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഖാർഗെയും ഒറ്റക്കും കൂട്ടായും ചർച്ച നടത്തിയിരുന്നു. അന്തിമ തീരുമാനം രണ്ടു ദിവസത്തിനുള്ളിൽ ഖാർഗെ പ്രഖ്യാപിക്കുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് സോണിയ ഗാന്ധിയുമായും രാഹുലുമായും ചർച്ച ചെയ്തശേഷമാകും തീരുമാനം.കേരളത്തിലെ ഘടകകക്ഷികളോടും അഭിപ്രായം തേടുമെന്നാണ് എ.ഐ.സി.സി വൃത്തങ്ങൾ നൽകുന്ന സൂചന. ചർച്ചകൾക്കുശേഷം സതീശനും ചെന്നിത്തലയും നാട്ടിലേക്ക് മടങ്ങി. വിജയിയുടെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനായി ഞായറാഴ്ച രാവിലെ രാഹുൽ ചെന്...
വിജയ് മുഖ്യമന്ത്രിയായി  അധികാരമേറ്റു

Local

വിജയ് മുഖ്യമന്ത്രിയായി  അധികാരമേറ്റു

Perinthalmanna RadioDate: 10-05-2026 ചെന്നൈ: ദിവസങ്ങൾ നീണ്ട സസ്‌പെൻസുകൾക്കൊടുവിൽ തമിഴ്‌നാട് മുഖ്യമന്ത്രിയായി സൂപ്പർസ്റ്റാർ ജോസഫ് വിജയ് ചന്ദ്രശേഖർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചെന്നൈ നെഹ്‌റു സ്റ്റേഡിയത്തിൽ സജ്ജീകരിച്ച വേദിയിലാണ് തമിഴ്‌നാട് ചരിത്രത്തിന്റെ ഭാഗമായി മാറുന്ന സത്യപ്രതിജ്ഞ നടന്നത്. ഗവർണർ രാജേന്ദ്ര ആർലേകർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പദവിക്കൊപ്പം ആഭ്യന്തര വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകൾ വിജയ് കൈവശം വയ്ക്കുംസത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും എത്തിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങ് ചെന്നൈ നഗരത്തിലെ 20 കേന്ദ്രങ്ങളിൽ പ്രത്യേകം സ്‌ക്രീനുകളിൽ തത്സമയം പ്രദർശിപ്പിക്കുന്നുണ്ട്.  സത്യപ്രതിജ്ഞാ ചടങ്ങ് നേരിട്ട് വീക്ഷിക്കാൻ മാതാപിതാക്കളും സുഹൃത്ത് തൃഷയും എത്തിയിരുന്നു. എംജിആറിന് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്ന സിനിമാ താരമാണ് വിജയ്. 196...
സംസ്ഥാനത്ത് ശക്തമായ മഴ തുടരും

Local

സംസ്ഥാനത്ത് ശക്തമായ മഴ തുടരും

Perinthalmanna RadioDate: 10-05-2026 കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദവും അറബിക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമായ മഴക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.മന്നാർ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ മെയ് 11ഓടെ തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അതിനാൽ മെയ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ്, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ...
റെയിൽവേ വരുമാനത്തിൽ തിളക്കമാർന്ന നേട്ടവുമായി അങ്ങാടിപ്പുറം സ്റ്റേഷൻ

Local

റെയിൽവേ വരുമാനത്തിൽ തിളക്കമാർന്ന നേട്ടവുമായി അങ്ങാടിപ്പുറം സ്റ്റേഷൻ

Perinthalmanna RadioDate: 10-05-2026 അങ്ങാടിപ്പുറം: സംസ്ഥാനത്തെ റെയിൽവേ വരുമാന കണക്കുകളിൽ മികച്ച മുന്നേറ്റവുമായി അങ്ങാടിപ്പുറം റെയിൽവേ സ്റ്റേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2025–26) കണക്കുകൾ പ്രകാരം 5,34,40,836 രൂപയുടെ വരുമാനമാണ് സ്റ്റേഷൻ നേടിയത്. മുൻ വർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 32 ലക്ഷം രൂപയുടെ വർധനവുണ്ടായിട്ടുണ്ട്.ടിക്കറ്റ് വരുമാനത്തിൽ സംസ്ഥാനത്തെ ആദ്യ 45 സ്റ്റേഷനുകളുടെ പട്ടികയിൽ ഇടം പിടിക്കാൻ അങ്ങാടിപ്പുറത്തിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്. മലപ്പുറം ജില്ലയിലെ മറ്റ് പ്രധാന സ്റ്റേഷനുകളായ തിരൂർ, കുറ്റിപ്പുറം, പരപ്പനങ്ങാടി, നിലമ്പൂർ എന്നിവയ്ക്കൊപ്പമാണ് അങ്ങാടിപ്പുറവും ഈ നേട്ടം കൈവരിച്ചത്.ജില്ലയിൽ ഏറ്റവുമധികം വരുമാനം നേടിയത് തിരൂർ സ്റ്റേഷനാണ് (39 കോടി രൂപ). സംസ്ഥാന തലത്തിൽ തിരുവനന്തപുരം ഒന്നാമതും പാലക്കാട് ഡിവിഷനിൽ കോഴിക്കോട് ഒന്നാമതുമെത്തിയ പട്ടികയിലാണ് അങ്ങാടിപ്പുറം ഈ അഭിമാനകരമായ നേട്ട...
നിലമ്പൂർ- ഷൊർണൂർ പാതയിൽ നാളെ പുലർച്ചെയുള്ള മെമു റദ്ദാക്കി

Local

നിലമ്പൂർ- ഷൊർണൂർ പാതയിൽ നാളെ പുലർച്ചെയുള്ള മെമു റദ്ദാക്കി

Perinthalmanna RadioDate: 09-05-2026 അങ്ങാടിപ്പുറം: നിലമ്പൂർ- ഷൊർണൂർ റെയിൽവേ പാതയിൽ നാളെ (മെയ് 10, ഞായർ) ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ഞായറാഴ്ച പുലർച്ചെ നിലമ്പൂരിൽ നിന്ന് പുറപ്പെടേണ്ട മെമു ട്രെയിൻ പൂർണ്ണമായും റദ്ദാക്കി. പുലർച്ചെ 3:10-നുള്ള നിലമ്പൂർ - ഷൊർണൂർ മെമു (06452) സർവീസാണ് ഒഴിവാക്കിയത്രാജ്യറാണി എക്സ്പ്രസ്സിന്റെ സർവീസിലും മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് (ശനിയാഴ്ച) രാത്രി 9 മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന രാജ്യറാണി എക്സ്പ്രസ്സ് (16349) നാളെ രാവിലെ ഷൊർണൂരിൽ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിൻ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് സർവീസ് നടത്തില്ല. ഇതിന്റെ ഭാഗമായി ഞായറാഴ്ച പുലർച്ചെ 4:15-ന് ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്ക് പുറപ്പെടേണ്ട രാജ്യറാണി ലിങ്ക് എക്സ്പ്രസ്സ് സർവീസും ഉണ്ടാവില്ല. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmanna...
അടുത്ത ആഴ്ചയോടെ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Local

അടുത്ത ആഴ്ചയോടെ പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്

Perinthalmanna RadioDate: 09-05-2026 ന്യൂഡൽഹി: രാജ്യത്ത് മേയ് 15 ന് മുമ്പ് പെട്രോൾ, ഡീസൽ വില വർദ്ധിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇന്ത്യാ ടുഡേ ടിവിയാണ് ഇക്കാര്യം റിപ്പോർട്ടുചെയ്തത്. പെട്രോൾ, ഡീസൽ വിലകൾക്കൊപ്പം വീട്ടിൽ ഉപയോഗിക്കുന്ന പാചക വാതകത്തിനും വില വർദ്ധിപ്പിച്ചേക്കും . പെട്രോൾ, ഡീസൽ വില ലിറ്ററിന് 4-5 രൂപ വരെ ഉയരും. ഗാർഹിക എൽ പിജി സിലിണ്ടറുകളുടെ വിലയിൽ 40-50 രൂപ വരെ വർദ്ധനവ് ഉണ്ടായേക്കാം എന്നും റിപ്പോർട്ടിൽ പറയുന്നു. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ എണ്ണവില വർദ്ധന ഉടനുണ്ടാകുമെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.ഇറാൻ യുദ്ധത്തിന് പിന്നാലെ ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ഇന്ത്യയിലും വിലവർദ്ധിപ്പിക്കാൻ ഒരുങ്ങുന്നത്. ക്രൂഡ് വില ഉയർന്നിട്ടും പെട്രോൾ-ഡീസൽ വിലകൾ കൂട്ടാത്തതിനാൽ നിലവിൽ രാജ്യത്തെ എണ്ണക്കമ്പനികൾക്ക് പ്രതിമ...