Local

സമസ്ത മദ്രസകളിൽ പൊതുപരീക്ഷ 24നും 25നും

Local

സമസ്ത മദ്രസകളിൽ പൊതുപരീക്ഷ 24നും 25നും

Perinthalmanna RadioDate: 21-01-2026 സമസ്ത കേരള ഇസ്‌ലാം മതവിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള ഇന്ത്യയിലെ മദ്രസകളിൽ 24നും 25നും പൊതുപരീക്ഷ. വിദേശരാജ്യങ്ങളിലെ മദ്രസകളിൽ 23നും 24നും പരീക്ഷ നടത്തും.പൊതു കലണ്ടർ അനുസരിച്ചുള്ള മദ്രസകളിലെ പരീക്ഷയാണിത്. 11,090 മദ്രസകളിൽനിന്നുള്ള 2,77,642 കുട്ടികൾ 5,7,10, പ്ലസ്‌ടു ക്ലാസുകളിലായി പൊതു പരീക്ഷ എഴുതുന്നുണ്ട്. 157 ഡിവിഷൻ കേന്ദ്രങ്ങളിലായി 11,376 സൂപ്പർവൈസർമാരെ ഡ്യൂട്ടിക്കു നിയോഗിച്ചിട്ടുണ്ട്. ഡിവിഷൻ സൂപ്രണ്ടുമാർക്കുള്ള പരിശീലനവും ചോദ്യക്കടലാസ് വിതരണവും നാളെ രാവിലെ ഏഴിന് ചേളാരി മുഅല്ലീം ഓഡിറ്റോറിയത്തിൽ നടത്തും.സൂപ്പർവൈസർമാർക്കുള്ള പരിശീലനം 23ന് ഉച്ചയ്ക്കുശേഷം മൂന്നിന് അതത് ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തുമെന്നും ബന്ധപ്പെട്ടവർ പറഞ്ഞു. ഇന്ത്യയിലും വിദേശത്തുമായി 7,536 സെന്ററുകളിലായാണ് പൊതു പരീക്ഷ നടത്തുന്നത്. കേന്ദ്രീകൃത മൂല്യനിർണയം 27ന് ഡിവിഷൻ കേന്ദ്രങ്ങളിൽ നടത്തും.സ്...
ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

Local

ദീപക്കിന്റെ ആത്മഹത്യ: വീഡിയോ ചിത്രീകരിച്ച ഷിംജിത അറസ്റ്റിൽ

Perinthalmanna RadioDate: 21-01-2026 കോഴിക്കോട്: അപകീർത്തികരമായ വീഡിയോ പ്രചരിച്ചതിനെത്തുടർന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ വീഡിയോ ചിത്രീകരിച്ച യുവതി അറസ്റ്റിൽ. വടകര സ്വദേശിനിയായ ഷിംജിത മുസ്തഫയെയാണ് ബുധനാഴ്ച പോലീസ് പിടികൂടിയത്. കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ(41) ആത്മഹത്യയിലാണ് ഷിംജിതയ്‌ക്കെതിരേ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തത്.ഒളിവിൽ കഴിയുന്നതിനിടെ വടകരയ്ക്ക് സമീപത്തെ ഒരു ബന്ധുവീട്ടിൽനിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. അന്വേഷണസംഘത്തിലുണ്ടായിരുന്ന വനിതാ പോലീസുകാരടക്കം മഫ്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് സ്വകാര്യവാഹനത്തിൽ പ്രതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയും പൂർത്തിയാക്കി. ഇതിനുശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഉടൻതന്നെ കുന്ദമംഗലം കോടതിയിൽ ഹാജരാക്കിയേക്കും.അതേസമയം, കസ്റ്റഡിയിലെടുത്ത പ്ര...
സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദ്ദേശം: നിരക്ക് പ്രദർശിപ്പിക്കണം ചികിത്സ നിഷേധിക്കരുത്

Local

സ്വകാര്യ ആശുപത്രികൾക്ക് മാർഗനിർദ്ദേശം: നിരക്ക് പ്രദർശിപ്പിക്കണം ചികിത്സ നിഷേധിക്കരുത്

Perinthalmanna RadioDate: 21-01-2026 സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളടക്കം സേവനങ്ങൾക്കും ചികിത്സയ്ക്കുമുള്ള ഫീസ് നിരക്കുകളും പാക്കേജുകളും പൊതുജനങ്ങൾ കാണുന്ന രീതിയിൽ കൃത്യമായി പ്രദർശിപ്പിക്കണമെന്ന് സർക്കാർ നിർദ്ദേശം. പ്രദർശിപ്പിച്ച നിരക്കുകളിൽ കൂടുതൽ ഈടാക്കാൻ പാടില്ല. അത്യാഹിതം സംഭവിച്ച് വരുന്ന രോഗിയെ പ്രാഥമിക ചികിത്സ നൽകി അടിയന്തര സാഹചര്യം തരണം ചെയ്യാൻ സഹായിക്കേണ്ടത് ആശുപത്രിയുടെ ഉത്തരവാദിത്വമാണ്. മുൻകൂർ തുകയടച്ചില്ല, രേഖകളില്ല തുടങ്ങിയ കാരണങ്ങളാൽ ചികിത്സ നിഷേധിക്കരുത്.കൂടുതൽ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റണമെങ്കിൽ അതിനുള്ള യാത്രാസൗകര്യമൊരുക്കണം. ചികിത്സാ വിവരങ്ങളും കൈമാറണം. ഡിസ്ചാർജ് ചെയ്താലുടൻ എല്ലാ ചികിത്സാ രേഖകളും പരിശോധനാ റിപ്പോർട്ടുകളും രോഗിക്ക് നൽകണം. ഇക്കാര്യങ്ങൾ ഉൾപ്പെടെയുള്ള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്‌മെന്റ് നിയമ വ്യവസ്ഥകൾ നിർബന്ധമായി പാലിക്കണമെന്നും നിർദ്ദേശിച്ചു.അഡ്മിഷൻ ഡസ്...
അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരിയിൽ ലോറി ഇടിച്ചു

Local

അങ്ങാടിപ്പുറം മേൽപ്പാലത്തിന്റെ കൈവരിയിൽ ലോറി ഇടിച്ചു

Perinthalmanna RadioDate: 21-01-2026 പെരിന്തൽമണ്ണ: അങ്ങാടിപ്പുറം മേൽപ്പാലത്തിൽ നിയന്ത്രണം വിട്ട ലോറി കൈവരിയിലിടിച്ച് അപകടം. ചൊവ്വാഴ്ച രാത്രി 12:45-ഓടെയായിരുന്നു സംഭവം. ഇതര സംസ്ഥാനത്ത് നിന്നുള്ള ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ തകർന്ന ലോറി ക്യാബിനുള്ളിൽ കുടുങ്ങിപ്പോയ ഡ്രൈവറെ  പുറത്തെത്തിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകി. യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിൽ ഫവാസ് മങ്കട, സുമേഷ് വലമ്പൂർ, സുബീഷ് പരിയാപുരം, സനൂപ് തട്ടാരക്കാട്, നിസാം മാനത്ത് മങ്കലം എന്നിവരടങ്ങുന്ന സംഘമാണ് ഗതാഗതം നിയന്ത്രിക്കാനും രക്ഷാപ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങിയത്.പിന്നീട് പെരിന്തൽമണ്ണ പോലീസ് സ്ഥലത്തെത്തുകയും രണ്ട് ക്രെയിനുകൾ ഉപയോഗിച്ച് അപകടത്തിൽപ്പെട്ട ലോറി നീക്കം ചെയ്യുകയും ചെയ്തതോടെ  ...
പുരസ്‌കാര നിറവിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്

Local

പുരസ്‌കാര നിറവിൽ പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത്

Perinthalmanna RadioDate: 21-01-2026 പെരിന്തൽമണ്ണ: നീർത്തടാധിഷ്ഠിത പ്രവർത്തനങ്ങൾ പിഎംകെഎസ്‌വൈ പദ്ധതി പ്രകാരമുള്ള വിവിധ പദ്ധതികൾ ഏറ്റവും മികച്ച നിലയിൽ പൂർത്തീകരിച്ചതിന് പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്തിന് ജൻഭാഗീദാരി പുരസ്കാരം. നേമം, അടിമാലി എന്നീ ബ്ലോക്ക് പഞ്ചായത്തുകൾക്കും പുരസ്‌കാരം ലഭിച്ചു. 3 ബ്ലോക്ക് പഞ്ചായത്തുകൾക്കും പുരസ്‌കാരത്തോടൊപ്പം 20 ലക്ഷം രൂപയുടെ കാഷ് അവാർഡും സമ്മാനിച്ചു. തിരുവനന്തപുരം നേമം ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ജെറോമിക് ജോർജിൽ നിന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നജ്മ തബഷീറ, സ്ഥിരസമിതി അധ്യക്ഷ പ്രബീന ഹബീബ്, അക്കൗണ്ടന്റ് സഫിയ, പ്രോജക്‌ട് എൻജിനീയർ മുബഷിറ, വിഇഒ ലിജിത് എന്നവർ ചേർന്ന് ഏറ്റുവാങ്ങി.പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജനയുടെ വാട്ടർ ഷെഡ് ഡവലപ്മെന്റ് ഘടകം 2.0 പദ്ധതിയുടെ ഭാഗമായി നടന്ന സംസ്ഥാന നീർത്തട മഹോത്സവത്തിലാണ് പുരസ...
ഹെൽമെറ്റില്ലാതെ വന്നവർക്ക് കിട്ടിയത് എട്ടിന്റെ പണിയല്ല, പുത്തൻ ഹെൽമെറ്റ്

Local

ഹെൽമെറ്റില്ലാതെ വന്നവർക്ക് കിട്ടിയത് എട്ടിന്റെ പണിയല്ല, പുത്തൻ ഹെൽമെറ്റ്

Perinthalmanna RadioDate: 20-01-2026 പെരിന്തൽമണ്ണ: ഹെൽമെറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിൽ എത്തിയവർ പിഴയടക്കാൻ പേഴ്സ് തുറന്നപ്പോൾ മുന്നിലെത്തിയത് ഹെൽമെറ്റ്! പെരിന്തൽമണ്ണയിൽ മോട്ടോർ വാഹന വകുപ്പും ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച വേറിട്ട റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടിയാണ് ജനശ്രദ്ധയാകർഷിച്ചത്. സാധാരണയായി ഹെൽമെറ്റ് ഇല്ലാത്തവർക്ക് പിഴ ഈടാക്കുന്നതിന് പകരം, അവർക്ക് ഹെൽമെറ്റ് സമ്മാനമായി നൽകിയാണ് അധികൃതർ ഇത്തവണ ബോധവൽക്കരണം നടത്തിയത്.ദേശീയ റോഡ് സുരക്ഷാ മാസത്തോടനുബന്ധിച്ച് നടന്ന ഈ പരിപാടി നജീബ് കാന്തപുരം എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിയമം ലംഘിക്കാനുള്ളതല്ല, മറിച്ച് സ്വന്തം സുരക്ഷയ്ക്കായി പാലിക്കാനുള്ളതാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഹെൽമെറ്റ് ധരിക്കാതെ യാത്ര ചെയ്തവരെ തടഞ്ഞുനിർത്തി അവർക്ക് സൗജന്യമായി ഹെൽമെറ്റുകൾ നൽകി ബോധവൽക്കരണം നടത്തി.പെരിന്തൽമണ്ണ എം.വി.ഡി (MVD) ഉദ്യോഗസ്ഥർ, ഡ്രൈവിംഗ് സ...
അങ്ങാടിപ്പുറം പഞ്ചായത്തിൽ 30 ഏക്കറിലധികം നെൽകൃഷി നശിച്ചു

Local

അങ്ങാടിപ്പുറം പഞ്ചായത്തിൽ 30 ഏക്കറിലധികം നെൽകൃഷി നശിച്ചു

Perinthalmanna RadioDate: 20-01-2026 അങ്ങാടിപ്പുറം : പഞ്ചായത്തിൽ വിവിധ പ്രദേശങ്ങളിലായി നെൽകൃഷിക്ക് വ്യാപകമായ രീതിയിൽ കുമിൾ ബാധയേറ്റു. വിവിധ പാടശേഖരങ്ങളിലായി 30ൽ അധികം ഏക്കർ വിളഞ്ഞു നില്ക്കുന്ന നെൽക്കതിരുകൾ പെെട്ടന്ന് വ്യാപിച്ച രോഗത്താൽ നശിച്ചു പോയി. നെൽപ്പാടം കർഷകർക്ക് കണ്ണീർപ്പാടമായി.'നെക്ക് ബ്ലാസ്റ്റ് ' എന്ന തീവേഗത്തിൽ പടരുന്ന രോഗമാണ് ബാധിച്ചത്. ''മൂന്നു ദിവസം മുൻപ് ഞാൻ നനയ്ക്കാൻ വന്നപ്പോൾ പോലും എന്റെ വിളഞ്ഞു നിൽക്കുന്ന നെൽക്കതിരുകൾക്ക് ഒരു കുഴപ്പവും കണ്ടില്ല'’, പാട്ടകർഷകനായ കുഞ്ഞാപ്പ നെൽച്ചെടികളെ ചേർത്തുപിടിച്ച് പൊട്ടിക്കരയുന്ന ദൃശ്യം ആരേയും കരളലിയിപ്പിക്കുന്നതായിരുന്നു.പാട്ടത്തിനെടുത്ത അഞ്ച് ഏക്കർ കൃഷിയാണ് കുഞ്ഞാപ്പയ്ക്കു നഷ്ടമായത്. സ്വന്തം അധ്വാനത്തിനു പുറമെ 2, 60, 000 രൂപ കടമെടുത്താണ് കൃഷിയെ എന്നും ഹൃദയത്തിലേറ്റുന്ന കുഞ്ഞാപ്പ ഇത്തവണ നെൽകൃഷിയിറക്കിയത്. തിരൂർക്കാട് പടിഞ്ഞാറെപാടം പാടശേ...
ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് സ്റ്റേഡിയത്തിൽ

Local

ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങൾ കോഴിക്കോട് സ്റ്റേഡിയത്തിൽ

Perinthalmanna RadioDate: 20-01-2026 മലബാറിലെ ഫുട്ബോൾ ആരാധകർക്ക് ആവേശംപകർന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് പുതിയ സീസണിൽ കോഴിക്കോട്ടെത്തുന്നു. ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോളിൽ ഇത്തവണ കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയമായിരിക്കും ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട്. അവസാനഘട്ട ചർച്ച ബ്ലാസ്‌റ്റേഴ്‌സ് മാനേജ്‌മെന്റും കേരള ഫുട്‌ബോൾ അസോസിയേഷനും തമ്മിൽ നടന്നു. ബ്ലാസ്‌റ്റേഴ്‌സ് കോഴിക്കോട്ട് കളിക്കുമെന്ന് കെഎഫ്എ പ്രസിഡന്റ് നവാസ് മീരാൻ പറഞ്ഞു.കെഎഫ്എയുമായാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് കരാർ ഒപ്പുവെക്കേണ്ടത്. അതിന്റെ നടപടികൾ പെട്ടെന്ന് പൂർത്തിയാക്കുമെന്നാണ് കെഎഫ്എ അധികൃതർ വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം ബ്ലാസ്‌റ്റേഴ്‌സ് പ്രതിനിധികൾ കോർപ്പറേഷൻ സ്റ്റേഡിയം സന്ദർശിച്ചിരുന്നു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ പ്രതിനിധികളുമായി നടത്തിയ ചർച്ചയിലും അനുകൂല പ്രതികരണമാണ് മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായത്.ഫെബ്രുവരി 14 നാണ് ഐഎസ്എലിന്റ...
നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച്‌ കെടി ജലീല്‍

Local

നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച്‌ കെടി ജലീല്‍

Perinthalmanna RadioDate: 20-01-2026 മലപ്പുറം: നിയമസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ച്‌ കെടി ജലീല്‍ എംഎല്‍എ  പറഞ്ഞു. നിയമസഭ തെരെഞ്ഞെടുപ്പില്‍ ഇനി മത്സരിക്കാനില്ലെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.ബന്ധപ്പെട്ട ആളുകളോട് മത്സരിക്കാനില്ലെന്ന് അറിയിച്ചിട്ടുണ്ട്. പാര്‍ട്ടിക്ക് എന്ത് തീരുമാനവും എടുക്കാം. പാര്‍ട്ടി പറയുന്നതിന് അനുസരിച്ചു ആശ്രയിച്ച്‌ അന്തിമ തീരുമാനം എടുക്കും. തവനൂരില്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി ഇടതുപക്ഷത്തിന് മറികടക്കാനാകും. നല്ലൊരു സ്ഥാനാര്‍ഥി വന്നാല്‍ തവനൂരില്‍ എല്‍ഡിഎഫ് അനായാസം വിജയിക്കുമെന്നും കെ ടി ജലീല്‍ പറഞ്ഞു.പെരിന്തല്‍മണ്ണയിലേക്ക് മാറുമെന്നത് ഓരോരുത്തരുടെ ഊഹാപോഹം. കഥകള്‍ ഓരോന്ന് മെനയുകയാണ്. ഇപ്പോള്‍ മുസ്ലിം ലീഗുമായി നേരിട്ട് ഏറ്റുമുട്ടേണ്ട തക്കതായ കാരണങ്ങള്‍ ഇല്ല. കുറ്റിപ്പുറത്ത് ലീഗിനെതിരെ മത്സരിച്ചപ്പോള്‍ തക്...
നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍വേ പാത; റെയില്‍വേ മന്ത്രിയും ഇ. ശ്രീധരനും ചര്‍ച്ച നടത്തി

Local

നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍വേ പാത; റെയില്‍വേ മന്ത്രിയും ഇ. ശ്രീധരനും ചര്‍ച്ച നടത്തി

Perinthalmanna RadioDate: 20-01-2026 നിലമ്പൂർ- നഞ്ചന്‍കോട് റയില്‍വേ പാതയുമായി ബന്ധപ്പെട്ട് റയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും മെട്രോമാന്‍ ഇ.ശ്രീധരനും തമ്മില്‍ കൂടിക്കാഴ്ച നടത്തി. മന്ത്രി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.കേരളത്തിലെ റെയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ശക്തിപ്പെടുത്തുന്നതിനും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും ശ്രീധരൻ നിരവധി നിർദേശങ്ങള്‍ നല്‍കിയതായി മന്ത്രി വ്യക്തമാക്കി.'ഡോ. ഇ ശ്രീധരൻ എന്നെ സന്ദർശിച്ചു. റെയില്‍വേ കണക്ടിവിറ്റി ശക്തിപ്പെടുത്തേണ്ടത് സംബന്ധിച്ചായിരുന്നു ചർച്ചകള്‍. നിലമ്പൂർ-നഞ്ചൻകോട് പുതിയ റെയില്‍ പാതയെ സംബന്ധിച്ച്‌ വിശദമായി ചര്‍ച്ച ചെയ്തു. കേരളത്തിലെ റെയില്‍ കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ഇ ശ്രീധരൻ നിരവധി ആശയങ്ങള്‍ പങ്കുവച്ചു' - കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് കുറിച്ചു.കൊച്ചിയില്‍ നിന്ന് ബംഗളൂരുവിലേക്കു...