Local

കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം

Local

കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം

Perinthalmanna RadioDate: 07-05-2026 കേരളത്തിലെ മുഖ്യമന്ത്രി ആരാണെന്ന് ഞായറാഴ്ച അറിയാം. തീരുമാനം മെയ് പത്താം തീയതിയോടെ അറിയിക്കും. മുഖ്യമന്ത്രിയെ ഞായറാഴ്ച AlCC പ്രഖ്യാപിക്കുമെന്ന് കെ മുരളീധരൻ പ്രതികരിച്ചു. നിരീക്ഷകരെ കണ്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹൈക്കമാൻഡ് നിരീക്ഷകരുടെ സാന്നിധ്യത്തിൽ എം.എൽ.എ.മാരുടെ അഭിപ്രായം കേട്ട ശേഷം, ഞായറാഴ്ചയോടെ മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉണ്ടായേക്കുമെന്ന് കെ. മുരളീധരൻ വ്യക്തമാക്കി.മുഖ്യമന്ത്രി ആരാകണമെന്നതിൽ എംഎൽഎമാരുമായി ഹൈക്കമാൻഡ് നിരീക്ഷകർ കൂടിക്കാഴ്ച ആരംഭിച്ചു. മുകുൾ വാസ്‌നിക്കും അജയ് മാക്കനും എംഎൽഎമാരെ ഒറ്റയ്ക്ക് ഒറ്റയ്ക്ക് ആണ് കാണുന്നത്. ഹോട്ടലിൽ എത്തി മുതിർന്ന നേതാക്കളും നിരീക്ഷകരെ കണ്ടു. ഘടക കക്ഷികളുമായുള്ള കൂടിക്കാഴ്ച വൈകീട്ട് നടക്കും. തർക്കമില്ലാത്ത തീരുമാനം വരുമെന്നാണ് എംഎൽഎമാർ അറിയിക്കുന്നത്. മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള...
സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു; പെരിന്തൽമണ്ണയിൽ കാലവർഷ പ്രതീതി

Local

സംസ്ഥാനത്ത് വേനൽമഴ കനക്കുന്നു; പെരിന്തൽമണ്ണയിൽ കാലവർഷ പ്രതീതി

Perinthalmanna RadioDate: 07-05-2026 പെരിന്തൽമണ്ണ: സംസ്ഥാനത്ത് വേനൽച്ചൂടിന് ആശ്വാസമായി വേനൽമഴ ശക്തമാകുന്നു. ഇന്ന് എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. പെരിന്തൽമണ്ണയിൽ ഇന്ന് രാവിലെ മുതൽ തന്നെ കാലവർഷത്തെ അനുസ്മരിപ്പിക്കും വിധം തോരാതെ പെയ്യുന്ന ചാറ്റൽ മഴ ജനങ്ങൾക്ക് വലിയ ആശ്വാസമാണ് പകരുന്നത്. നിലവിൽ ചാറ്റൽ മഴയ്ക്ക് ശമനമുണ്ടെങ്കിലും കാർമേഘങ്ങളാൽ മൂടിക്കെട്ടിയ അന്തരീക്ഷവും തണുപ്പും ഏത് നിമിഷവും പെയ്യാവുന്ന മഴയുടെ പ്രതീതിയുമാണ് പ്രദേശത്ത് സൃഷ്ടിക്കുന്നത്.ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ നാല് ജില്ലകളിലാണ് യെല്ലോ അലർട്ട് നിലവിലുള്ളത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന ശക്തമായ സാഹചര്യം ഈ ജില്ലകളിൽ ഉണ്ടായേക്കാം. വരും മണിക്കൂറുകളിൽ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴ...
അഞ്ച് വർഷത്തിനുള്ളിൽ ഓരാടംപാലം ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം

Local

അഞ്ച് വർഷത്തിനുള്ളിൽ ഓരാടംപാലം ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം

Perinthalmanna RadioDate: 07-05-2026 പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്തേയും പെരിന്തൽമണ്ണയിലെയും ഗതാഗത പ്രതിസന്ധി പരിഹരിക്കുന്നതിനായി മാനത്തുമംഗലം - ഓരാടംപാലം ബൈപ്പാസ് അഞ്ച് വർഷത്തിനുള്ളിൽ യാഥാർഥ്യമാക്കുമെന്ന് നജീബ് കാന്തപുരം പറഞ്ഞു. ചരക്ക് ലോറികൾക്കും ദീർഘദൂര യാത്രക്കാർക്കും ടൗണിൽ പ്രവേശിക്കാതെ തന്നെ സുഗമമായി യാത്ര ചെയ്യാൻ ഇതിലൂടെ സാധിക്കുമെന്നും പദ്ധതിയുടെ ഉദ്ഘാടനം അഞ്ച് വർഷത്തിനുള്ളിൽ തന്നെ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.പെരിന്തൽമണ്ണയിൽ നടപ്പിലാക്കിയ വേറിട്ട വികസന പ്രവർത്തനങ്ങളെ ജനം തിരിച്ചറിഞ്ഞതാണ് ചരിത്ര പരമായ ഭൂരിപക്ഷത്തോടെയുള്ള വിജയത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. പെരിന്തൽമണ്ണയുടെ ഭാവി തലമുറയുടെ വളർച്ച മുന്നിൽ കണ്ട് നടത്തിയ പ്രവർത്തനങ്ങൾക്ക് രാഷ്ട്രീയ ഭേദമന്യേ പിന്തുണ ലഭിച്ചു. സി.പി.എം പ്രവർത്തകർ ഉൾപ്പെടെയുള്ളവർ തനിക്ക് വോട്ട് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി.വിദ്യാഭ്യാസ രംഗത്ത് ന...
അടുത്ത മുഖ്യമന്ത്രി ആര്? സസ്പെൻസ് തുടരുന്നു

Local

അടുത്ത മുഖ്യമന്ത്രി ആര്? സസ്പെൻസ് തുടരുന്നു

Perinthalmanna RadioDate: 06-05-2026നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് 102 സീറ്റുകൾ നേടി അധികാരം പിടിച്ചതോടെ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും ചർച്ചകളും കോൺഗ്രസിൽ മുറുകുന്നു പ്രധാനമായും മൂന്ന് ക്യാമ്പുകളായി തിരിഞ്ഞ് എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തീവ്രശ്രമത്തിലാണ് വി.ഡി. സതീശൻ, കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ.63 കോൺഗ്രസ് എംഎൽഎമാരിൽ 43 പേരുടെയും മൂന്ന് സ്വതന്ത്രരുടെയും പിന്തുണ തങ്ങൾക്കുണ്ടെന്നാണ് കെ.സി. പക്ഷം അവകാശപ്പെടുന്നത്. മാത്യു കുഴൽനാടൻ, എ.പി. അനിൽകുമാർ, ചടയമംഗലത്ത് നിന്ന് വിജയിച്ച എം.എം. നസീർ എന്നിവർ കെ.സിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഡൽഹിയിലെത്തിയ അദ്ദേഹത്തിന് വലിയ സ്വീകരണമാണ് ലഭിച്ചത്.പ്രതിപക്ഷ നേതാവ് എന്ന നിലയിലുള്ള പ്രവർത്തനവും തിരഞ്ഞെടുപ്പുകളിലെ വിജയവും തനിക്ക് തുണയാകുമെന്ന് സതീശൻ വിശ്വസിക്കുന്നു. മുഹമ്മദ് ഷിയാസ്, എൻ. ശക്തൻ തുടങ്ങിയവർ ഇദ്ദേ...
മന്ത്രിമാർ ആരൊക്കെ? ലീഗിലും ചർച്ചകൾ സജീവം

Local

മന്ത്രിമാർ ആരൊക്കെ? ലീഗിലും ചർച്ചകൾ സജീവം

Perinthalmanna RadioDate: 06-05-2026 മലപ്പുറം: മുസ്ലിം ലീഗിൽ മന്ത്രി നിർണയം കോൺഗ്രസുമായുള്ള വകുപ്പ് ചർച്ചകളിൽ തീരുമാനമായ ശേഷം മാത്രമെന്ന് സൂചന. പുറത്ത് ചൂടുപിടിച്ച ചർച്ചകൾ നടക്കുമ്പോഴും നേതൃത്വം നിഗമനത്തിലെത്തിയ പേരുകളിൽ പാർട്ടിക്ക് ലഭിക്കുന്ന വകുപ്പനുസരിച്ച് മാറ്റങ്ങളുണ്ടാകും. മുഖ്യമന്ത്രി പദം കോൺഗ്രസിനകത്ത് കീറാമുട്ടിയായ സാഹചര്യത്തിൽ അക്കാര്യത്തിൽ തീരുമാനമുണ്ടായ ശേഷമേ ഉഭയകക്ഷി ചർച്ചകൾ ആരംഭിക്കൂ.ലീഗിലെ കിങ് മേക്കർ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തിൽ സംശയമില്ല. അതേസമയം, ആലങ്കാരിക പദവിയായ ഉപമുഖ്യമന്ത്രി സ്ഥാനത്തോട് അദ്ദേഹത്തിന് താൽപര്യം കുറവായതിനാൽ ഇക്കാര്യത്തിൽ ലീഗ് ആവശ്യം ഉന്നയിക്കില്ല. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസുമായി വെച്ചുമാറുന്നത് സംബന്ധിച്ച് മുമ്പും അഭിപ്രായങ്ങൾ ഉയർന്നിരുന്നുവെങ്കിലും വിട്ടുകൊടുക്കാൻ സാധ്യതയില്ല. അങ്ങനെയാണെങ്കിൽ ആബിദ് ഹുസൈൻ തങ്ങളുടെയും എൻ. ഷംസുദ്ദീന്‍റെയും പേരുക...
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ശക്തമാകും
Local

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ശക്തമാകും

Perinthalmanna RadioDate: 06-05-2026 തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് വേനൽ മഴ ശക്തമാകും. ഇന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ നാല് ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യതയുള്ളത്.24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കാൻ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇടിമിന്നൽ ജാഗ്രതാ നിർദേശംഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ...
സംസ്ഥാനത്ത് ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു; 24 മണിക്കൂർ സമരം തുടങ്ങി

Local

സംസ്ഥാനത്ത് ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നു; 24 മണിക്കൂർ സമരം തുടങ്ങി

Perinthalmanna RadioDate: 06-05-2026 വാണിജ്യ എല്‍പിജി സിലിണ്ടറിന് കുത്തനെ വിലകൂട്ടിയതില്‍ പ്രതിഷേധവുമായി സംസ്ഥാനത്തെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ബേക്കറികളും ഇന്ന് അടഞ്ഞു കിടക്കുന്നു. ഓണ്‍ലൈന്‍ ഭക്ഷണവിതരണവും നിര്‍ത്തി വെച്ചു. ഹോട്ടൽ ആൻഡ്‌ റെസ്റ്റോറന്റ്‌സ് അസോസിയേഷൻ, കേരള വ്യാപാരി വ്യവസായി സമിതി, വ്യാപാരി വ്യവസായി ഏകോപനസമിതി, ഓള്‍ കേരള കാറ്ററേഴ്സ് അസോസിയേഷന്‍, ഹോസ്റ്റല്‍ ഓണേഴ്സ് ഫെഡറേഷന്‍ തുടങ്ങിയ പ്രമുഖ സംഘടനകൾ സമരത്തിൽ പങ്കാളികളാകും. കേന്ദ്ര സർക്കാർ ഓഫീസുകളിലേക്ക് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനമുണ്ട്. 993 വിലകൂട്ടിയത് ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഹോട്ടല്‍ വ്യവസായം തകരുമെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്...
മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ കെട്ടിടം പൊളിക്കൽ തുടങ്ങി

Local

മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ കെട്ടിടം പൊളിക്കൽ തുടങ്ങി

Perinthalmanna RadioDate: 06-05-2026 മേലാറ്റൂർ : സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തുന്നതിന്റെ ഭാഗമായി മേലാറ്റൂർ വില്ലേജ് ഓഫീസിന്റെ നിലവിലെ പഴയ കെട്ടിടം പൊളിച്ചുനീക്കിത്തുടങ്ങി. 1985-കളിൽ നിർമിച്ച പ്രധാന കെട്ടിടവും ഫയലുകളും കംപ്യൂട്ടറുകളും മറ്റും സൂക്ഷിക്കുന്നതിനുവേണ്ടി പിന്നീട് നിർമിച്ച അനുബന്ധ കെട്ടിടവുമാണ് പൂർണമായും പൊളിച്ചു നീക്കുന്നത്. നജീബ് കാന്തപുരം എം.എൽ.എ. അനുവദിച്ച അരക്കോടി രൂപ ചെലവിലാണ് മേലാറ്റൂർ വില്ലേജ് ഓഫീസ് സ്മാർട്ടാക്കുന്നത്.കെട്ടിടം പൊളിക്കൽ പൂർത്തിയായാൽ ഉടൻ സ്മാർട്ട് വില്ലേജ് ഓഫീസിനുള്ള പുതിയ കെട്ടിടത്തിന്റെ പണി തുടങ്ങും. ഫണ്ട് അനുവദിച്ച് ഒരു വർഷത്തിലധികം കഴിഞ്ഞിട്ടും നടപടികളിലെ മെല്ലെപ്പോക്ക് കാരണം പണി തുടങ്ങാനായിരുന്നില്ല. അതുകൊണ്ടുതന്നെ ദ്രവിച്ചുവീഴാറായ കെട്ടിടത്തിനുള്ളിൽ ജീവൻ പണയംവെച്ചാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. പണി തുടങ്ങിയതോടെ വില്ലേജ് ഓഫീസിന്റെ പ്രവർത്തനം താ...
പാചകവാതക വില വർധനവ്; നാളെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും

Local

പാചകവാതക വില വർധനവ്; നാളെ സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും

Perinthalmanna RadioDate: 05-05-2026 പാചകവാതക വില ഉയർത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഹോട്ടലുകൾ നാളെ (മെയ് 6, തിങ്കളാഴ്ച) അടച്ചിടും. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻ്റ് അസോസിയേഷൻ്റെ ആഹ്വാന പ്രകാരമാണ് സംസ്ഥാനത്തെ ഹോട്ടൽ, റസ്റ്റോറൻ്റ്, ബേക്കറി, ക്യാൻ്റീനുകൾ എന്നിവ 24 മണിക്കൂർ അടച്ചിട്ടും ഓൺലൈൻ ഫുഡ് വിതരണം നിർത്തിവെച്ചും പ്രതിഷേധിക്കും.19 കിലോ വരുന്ന വാണിജ്യ സിലിണ്ടറിന് 993 രൂപ കൂട്ടിയ സാഹചര്യത്തിലാണ് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നത്. പണിമുടക്കുന്നവർ പാചകവാതക വിലക്കയറ്റം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പെട്രോളിയം കമ്പനികളുടെ ഓഫീസിന് മുന്നിലേക്കും. കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തും.പാചകവാതക വില വർധനവ് ഹോട്ടൽ വ്യവസായത്തെ പ്രതിസന്ധിയിലാക്കുന്നതാണെന്നും. എൽപിജി വില കുറച്ചില്ലെങ്കിൽ അനിശ്ചിതകാല സമരത്തിലേക്ക് പോകുമെന്നും കേരള ഹോട്ടൽ ആ...
ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക്; ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനം

Local

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക്; ഒരാഴ്ചയ്ക്കുള്ളില്‍ പ്രഖ്യാപനം

Perinthalmanna RadioDate: 05-05-2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതോടെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ്. ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. വിജയിച്ച് വന്ന എംഎല്‍എമാരായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ നിര്‍ദേശിക്കുക. ഇതിന് ശേഷം ഘടകകക്ഷികളുടെ കൂടി അഭിപ്രായം കേട്ടായിരിക്കും അന്തിമ പ്രഖ്യാപനം. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എന്നിവരുടെ പേരുകളാണ് ചര്‍ച്ചയിലുള്ളത്.തുടര്‍ച്ചയായി രണ്ടാം തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്ന പാര്‍ട്ടിയേയും മുന്നണിയേയും മുന്നില്‍ നിന്ന് നയിച്ച് ഗംഭീര തിരിച്ചുവരവിന് നേതൃത്വം നല്‍കിയ വി.ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്നാണ് അണികള്‍ക്കിടയിലുള്ള വികാരം. എന്നാല്‍ മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തലയെ പരിഗണിക്കണമെന്ന അഭി...