Local

തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സ്‌നേഹപ്പുതപ്പുമായി നാസർ തൂത

Local

തെരുവോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് സ്‌നേഹപ്പുതപ്പുമായി നാസർ തൂത

Perinthalmanna RadioDate: 17-01-2026 പെരിന്തൽമണ്ണ:  തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് പുതപ്പുകൾ സമ്മാനിച്ച് ജീവകാരുണ്യ പ്രവർത്തകൻ നാസർ തൂത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ തെരുവോരങ്ങളിൽ അന്തിയുറങ്ങുന്ന ആയിരത്തോളം പേർക്ക് ഇതിനകം പുതപ്പുമായി നാസർ തൂതയും സംഘവുമെത്തി. രാത്രികാലങ്ങളിൽ റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ബസ് സ്റ്റാൻഡുകളിലും കടത്തിണ്ണകളിലും തണുത്ത് വിറങ്ങലിച്ചു കിടക്കുന്ന നിലാരംബരെ തേടിയാണ് സ്വന്തം വാഹനത്തിൽ ഈ സംഘത്തിന്റെ യാത്ര. സംഘം നേരിട്ടെത്തി പുതപ്പുകൾ നൽകുകയാണ് ചെയ്യുന്നത്.സുഹൃത്തുക്കളുടെയും സുമനസ്സുകളുടെയും സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നു നാസർ തൂത പറഞ്ഞു. മണവാട്ടിമാർക്ക് സൗജന്യമായി വിവാഹ വസ്ത്രങ്ങൾ സമ്മാനിക്കുന്ന നാസർ തൂത ഡ്രസ് ബാങ്ക് ഇതിനകം 6 വർഷം പൂർത്തിയാക്കി. കേരളത്തിനകത്തും പുറത്ത...
ആനമങ്ങാട് – മണലായ റോഡിൽ ഭാരവാഹനങ്ങൾക്ക് ഗതാഗതം നിരോധനം

Local

ആനമങ്ങാട് – മണലായ റോഡിൽ ഭാരവാഹനങ്ങൾക്ക് ഗതാഗതം നിരോധനം

Perinthalmanna RadioDate: 17-01-2026 പെരിന്തൽമണ്ണ: ആനമങ്ങാട് - മണലായ റോഡിൽ കിഫ്ബി പദ്ധതിയുടെ ഭാഗമായി പൈപ്പ് ലൈൻ പ്രവൃത്തികൾ  നടക്കുന്നതിനാൽ ഇതു വഴിയുള്ള ഭാരം കൂടിയ വാഹനങ്ങളുടെ ഗതാഗതം ഇന്ന് (ജനുവരി 17) മുതൽ പ്രവൃത്തി പൂർത്തീകരിക്കുന്നത് വരെ പൂർണമായും നിരോധിച്ചു. ഈ റോഡ് വഴി പോകേണ്ട ഭാരം കൂടിയ വാഹനങ്ങൾ  എടത്തറ- മണലായ- കണ്ടഞ്ചിറ- മുതുകുറുശ്ശി വഴിയും  പാറൽ - കണ്ടഞ്ചിറ- മുതുകുറുശ്ശി വഴിയും പോകണമെന്ന് മഞ്ചേരി പൊതു മരാമത്ത് വകുപ്പ് നിരത്തുകൾ വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക...
അങ്ങാടിപ്പുറത്ത് കാപ്പ കേസ് പ്രതിയുടെ പരാക്രമം; രണ്ടുപേർക്ക് കുത്തേറ്റു, പോലീസുകാർക്കും പരിക്ക്

Local

അങ്ങാടിപ്പുറത്ത് കാപ്പ കേസ് പ്രതിയുടെ പരാക്രമം; രണ്ടുപേർക്ക് കുത്തേറ്റു, പോലീസുകാർക്കും പരിക്ക്

Perinthalmanna RadioDate: 17-01-2026 പെരിന്തൽമണ്ണ: അങ്ങാടിപ്പുറത്ത് കാപ്പ കേസ് പ്രതിയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പെരിന്തൽമണ്ണ പൊലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ, സിവിൽ പൊലീസ് ഓഫിസർ സുരേന്ദ്ര ബാബു എന്നിവർക്കും പരിക്കേറ്റു. ഏറെ നേരത്തെ ബലപ്രയോഗത്തിന് ശേഷം അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കൽ അജ്നാസിനെ (35) പൊലീസ് കീഴ്പ്പെടുത്തി.അങ്ങാടിപ്പുറത്ത് ബാറിനടുത്തായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന പ്രതി റോഡിന് കുറുകെ ബൈക്ക് നിർത്തിയിട്ടിരുന്നത് മാറ്റിയിടാൻ കാറിൽ വന്ന വലമ്പൂർ സ്വദേശികളായ സന്ദീപ്, വിജേഷ് എന്നിവർ ആവശ്യപ്പെട്ടതോടെയാണ് തർക്കമുണ്ടായത്. വിജേഷിനെയും സന്ദീപിനെയും പ്രതി കുത്തി. സന്ദീപിന്റെ കൈക്കും വിജേഷിന്റെ തലയിലും ഗുരുതര പരിക്കേറ്റു. ഇരുവരെയും ആദ്യം പെരിന്തൽമണ്ണ ഗവ. ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പിന്നീട് പെരിന്തൽമണ്ണ മൗലാന ആശുപത്രിയി...
ആനമങ്ങാട് പൈപ്പ്  ലൈൻ തകർന്ന ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ ആരംഭിച്ചു

Local

ആനമങ്ങാട് പൈപ്പ്  ലൈൻ തകർന്ന ഭാഗത്ത് അടിയന്തിര അറ്റകുറ്റപ്പണികൾ ആരംഭിച്ചു

Perinthalmanna RadioDate: 16-01-2026 പെരിന്തൽമണ്ണ: രാമചാടി - അലിഗഡ് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈനിൽ ഉണ്ടായ തകരാറിനെ തുടർന്ന് ആനമങ്ങാട് പുന്നക്കോട്  ഭാഗത്ത് റോഡ് തകർന്ന സംഭവത്തിൽ പരിഹാര നടപടികൾ അതി വേഗത്തിലാക്കി. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ അപകടത്തിന് പിന്നാലെ, വെള്ളിയാഴ്ച രാവിലെ തന്നെ ജല അതോറിറ്റിയുടെ നേതൃത്വത്തിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു.ചേലാമലയിലെ ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നും പെരിന്തൽമണ്ണയിലെ ജലസംഭരണിയിലേക്ക് വെള്ളമെത്തിക്കുന്ന പ്രധാന പൈപ്പിന്റെ ജോയിന്റ് വേർപെട്ടതാണ് അപകടത്തിന് കാരണമായത്. വ്യാഴാഴ്ച വൈകിട്ട് മൂന്ന് മണിയോടെ അതിശക്തമായ രീതിയിൽ വെള്ളം കുത്തിയൊലിച്ചതോടെ നവീകരിച്ച ആനമങ്ങാട് - മണലായ - മുതുകുർശി റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചു പോവുകയും റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.വെള്ളിയാഴ്ച രാവിലെ മുതൽ ജെ.സി.ബി ഉപയോഗിച്ച് ആഴത്തിൽ മണ്ണ് നീക്കം ചെയ്തു കൊണ്ടുള്...
ജില്ലയിൽ മോട്ടോർ നിയമ ലംഘനങ്ങൾക്ക് 15 ദിവസത്തിനിടെ 6.3 ലക്ഷം രൂപ പിഴയീടാക്കി

Local

ജില്ലയിൽ മോട്ടോർ നിയമ ലംഘനങ്ങൾക്ക് 15 ദിവസത്തിനിടെ 6.3 ലക്ഷം രൂപ പിഴയീടാക്കി

Perinthalmanna RadioDate: 16-01-2026 മലപ്പുറം ∙കാലാവധി അവസാനിച്ച വാഹനങ്ങൾ ഉപയോഗിക്കുന്നതുൾപ്പെടെ റജിസ്്രേഷൻ നിയമ ലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജില്ലയിൽ മോട്ടർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് 2,49,000 രൂപ. 83 പേരിൽ നിന്നാണ് ഇത്രയും തുക ഈടാക്കിയത്. റോഡ് സുരക്ഷാ മാസാചരണത്തിന്റെ ഭാഗമായി ഈ മാസം 3 മുതൽ മോട്ടർ വാഹന വകുപ്പ് വാഹന പരിശോധന കർശനമാക്കിയിരുന്നു. 15 ദിവസത്തിനിടെ ജില്ലയിൽ ആകെ കണ്ടെത്തിയത് 437 നിയമ ലംഘനങ്ങളാണ്. ഇതിൽ 6,30,100 രൂപ പിഴയായി ഈടാക്കി. ഈ മാസം 31വരെ മാസാചരണം തുടരും. വാഹന പരിശോധന കർശനമാക്കിയതിനു പുറമേ ട്രാഫിക് ബോധവൽക്കരണം ഉൾപ്പെടെയുള്ള പരിപാടികളും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്.നമ്പർ പ്ലേറ്റ് മറച്ച് വാഹനമോടിക്കൽ, ഹെൽമെറ്റ് ഇല്ലാതെ വാഹനമോടിക്കൽ, നിയമവിരുദ്ധമായ രൂപമാറ്റം വരുത്തൽ, ഇൻഷുറൻസ് ഇല്ലാത്തത് എന്നിവയാണ് പിടിക്കപ്പെട്ട പ്രധാന നിയമലംഘനങ്ങൾ.*നിയമ ലംഘനങ്ങൾക്ക് ച...
14 കാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിനരികിൽ; 16കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

Local

14 കാരിയുടെ മൃതദേഹം റെയിൽവെ ട്രാക്കിനരികിൽ; 16കാരനായ ആൺസുഹൃത്ത് കസ്റ്റഡിയിൽ

Perinthalmanna RadioDate: 16-01-2026 വണ്ടൂർ:  വാണിയമ്പലത്തിന് അടുത്ത് റെയിൽവേ ട്രാക്കിനോട് ചേർന്നുള്ള കുറ്റിക്കാട്ടിൽ ഒമ്പതാം ക്ലാസ്  വിദ്യാർഥിനിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വാണിയമ്പലത്തിനും തൊടിയപുലത്തിനും ഇടയിലാണ് 14കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ സ്കൂളിലേക്ക് പോയ പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയിരുന്നില്ല. സംഭവത്തില്‍ 16കാരനായ ആൺസുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.ഇന്നലെ രാവിലെ 9.30ന് കുട്ടി സ്കൂളിനടുത്ത് കുട്ടി ബസിറങ്ങിയിരുന്നു. പിന്നീട് കുട്ടിയെ ആരും കണ്ടിട്ടില്ല. യൂണിഫോമിൽ കൈകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ മൃതദേഹം.സംഭവത്തില്‍ പ്ലസ് വൺ വിദ്യാർഥിയായ 16 കാരനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. 16 കാരൻ കുറ്റസമ്മതം നടത്തിയെന്നാണ് സൂചന. സംശയം തോന്നി പൊലീസ് കസ്റ്റഡിയിലെടുത്തപ്പോൾ പ്രതി തന്നെയാണ് മൃതദേഹം കാണിച്ചു കൊടുത്തത്. കഴുത്ത് ഞെരിച്ചായിരുന്നു കൊലപ...
പെരിന്തൽമണ്ണയിൽ കെ.ടി. ജലീൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

Local

പെരിന്തൽമണ്ണയിൽ കെ.ടി. ജലീൽ എൽഡിഎഫ് സ്ഥാനാർഥിയായേക്കും

Perinthalmanna RadioDate: 16-01-2026പെരിന്തൽമണ്ണ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.ടി. ജലീൽ തവനൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കില്ലെന്ന് റിപ്പോർട്ട്. ജലീലിനെ ഇത്തവണ പെരിന്തൽമണ്ണയിൽ മത്സരിപ്പിക്കാനാണ് സിപിഐഎം ആലോചിക്കുന്നത്. തവനൂരിൽ യുവനേതാവ് വി.പി. സാനുവിനെ എൽഡിഎഫ് സ്ഥാനാർത്ഥിയാക്കാനാണ് സാധ്യത.തദ്ദേശ തിരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിൽ യുഡിഎഫ് വലിയ മുന്നേറ്റമാണ് ഉണ്ടാക്കിയത്. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളും ഭരിക്കുന്നത് യുഡിഎഫ് ആണ്. കൂടാതെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ യുഡിഎഫ് വ്യക്തമായ ലീഡ് നേടിയിരുന്നു. ഈ സാഹചര്യത്തിൽ വി.പി. സാനുവിനെപ്പോലൊരു യുവനേതാവിനെ ഇറക്കുന്നത് ഗുണകരമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. കഴിഞ്ഞ തവണ ഫിറോസ് കുന്നുംപറമ്പിലിനെതിരെ ജലീൽ വിജയിച്ചെങ്കിലും ഭൂരിപക്ഷം കുറവായിരുന്നു.അതേസമയം, ശക്തമായ മത്സരത്തിലൂടെ കഴിഞ്ഞ തവണ നഷ്ടമായ പെരിന്തൽമണ്ണ മണ്ഡലം ജലീലിലൂടെ തിരിച്ചു പിടിക...
എസ്.ഐ.ആറിൽ സുപ്രീംകോടതി; കേരളത്തിൽ വോട്ട് നീക്കിയവരുടെ സമയം നീട്ടണം

Local

എസ്.ഐ.ആറിൽ സുപ്രീംകോടതി; കേരളത്തിൽ വോട്ട് നീക്കിയവരുടെ സമയം നീട്ടണം

Perinthalmanna RadioDate: 16-01-2026 കേരളത്തിലെ എസ്.ഐ.ആർ കരട് വോട്ടർ പട്ടികയിൽ നിന്ന് വെട്ടിമാറ്റിയവർക്ക് പരാതി സമർപ്പിക്കാൻ സമയപരിധി നീട്ടിനൽകുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീംകോടതി. വെട്ടിമാറ്റപ്പെട്ടവരുടെ പേരുവിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിന് പുറമെ കേരളത്തിലെ എല്ലാ ഗ്രാമപഞ്ചായത്ത് ഓഫിസുകളിലും സർക്കാർ ഓഫിസുകളിലും പ്രസിദ്ധീകരിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു.24 ലക്ഷം പേരുകൾ 2025ലെ വോട്ടർ പട്ടികയിൽ നിന്ന് കമീഷൻ വെട്ടിമാറ്റിയതിൽ പലരും യഥാർഥ വോട്ടർമാരാണെന്നും അവർക്ക് തങ്ങളുടെ എതിർവാദം സമർപ്പിക്കാൻ സമയം നൽകേണ്ടതുണ്ടെന്നും ഹരജിക്കാരുടെ അഭിഭാഷകർ വാദിച്ചു. എന്നാൽ, വെട്ടിമാറ്റപ്പെട്ടവരുടെ പട്ടിക ലഭ്യമാക്കിയിട്ടില്ല. അത് കിട്ടിയശേഷം എന്തുകൊണ്ട് വെട്ടിമാറ്റിയെന്ന് വോട്ടർമാർക്ക് കമീഷനോട് ചോദിക്കാൻ അവസരം നൽകേണ്ടതുണ്ടെന്നും അഭിഭാഷകർ ...
ഹോട്ട്സ്പോട്ടുകളില്‍ പരിശോധന തുടര്‍ന്ന് എക്സൈസ് സംഘം

Local

ഹോട്ട്സ്പോട്ടുകളില്‍ പരിശോധന തുടര്‍ന്ന് എക്സൈസ് സംഘം

Perinthalmanna RadioDate: 16-01-2026 പെരിന്തല്‍മണ്ണ: ഹോട്ട്സ്പോട്ടുകളില്‍ പരിശോധന തുടർന്ന് എക്സൈസ്. ഇന്റലിജൻസ് ജോയിന്റ് എക്സൈസ് കമ്മീഷണറുടെ നിർദേശാനുസരണം കൊടികുത്തിമല, മാനത്തുമംഗലം ബൈബാസ് എന്നിവിടങ്ങളിലാണ് ഇന്നലെ പെരിന്തല്‍മണ്ണ എക്സൈസ് റേഞ്ച് സംഘം മിന്നല്‍ പരിശോധന നടത്തിയത്.പരിശോധനയില്‍ നാല് കേസുകള്‍ രജിസ്റ്റർ ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു. ഹോട്ട് സ്പോട്ടുകള്‍ കേന്ദ്രീകരിച്ച്‌ പരിശോധന തുടരുമെന്നും മദ്യം, മയക്കുമരുന്ന് സംബന്ധമായ പരാതികള്‍ മലപ്പുറം എക്സൈസ് കണ്ട്രോള്‍ റൂം നന്പറായ 04832 734 886 എന്ന നന്പറിലോ 9061178000, 9447178000 എന്നീ ടോള്‍ഫ്രീ നന്പറുകളിലോ വിവരം തരണമെന്ന് അധികൃതർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരി...
രാമൻചാടി കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ്പൊട്ടി റോഡ് തകർന്നു

Local

രാമൻചാടി കുടിവെള്ള പദ്ധതിയുടെ വലിയ പൈപ്പ്പൊട്ടി റോഡ് തകർന്നു

Perinthalmanna RadioDate: 15-01-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ നഗരസഭയുടെ രാമൻചാടി- അലീഗഡ് കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈൻ പൊട്ടി റോഡ് തകർന്നു. ആനമങ്ങാട് പുന്നക്കോട് ശിവ ക്ഷേത്രത്തിന് സമീപത്തെ ഓവുപാലത്തോട് ചേർന്നാണ് വലിയ പൈപ്പ് പൊട്ടിയത്. തുടർന്ന് റോഡിൽ വലിയ കുഴി രൂപപ്പെടുകയും ആനമങ്ങാട്- മണലായ റോഡിന്റെ ഒരു ഭാഗം പൂർണ്ണമായും ഒലിച്ചു പോവുകയും ചെയ്തു. ഇതോടെ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.തൂതപ്പുഴയിലെ രാമൻ ചാടിയിൽ നിന്നും പെരിന്തൽമണ്ണയിലെ ജല സംഭരണികളിലേക്ക് വെള്ളം എത്തിക്കുന്ന പ്രധാന ലൈനാണ് തകർന്നത്.  നിലവിൽ നാട്ടുകാരുടെ നേതൃത്വത്തിലാണ് വാഹനങ്ങൾ നിയന്ത്രിക്കുന്നത്.പെരിന്തൽമണ്ണ നഗരസഭയിലേക്കും ആലിപ്പറമ്പ് പഞ്ചായത്തിലെ വിവധ ഭാഗങ്ങളിലേക്കും വെള്ളമെത്തിക്കുന്ന പൈപ്പ് ലൈൻ ആയതിനാൽ വരും ദിവസങ്ങളിൽ ഈ പ്രദേശങ്ങളിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകാൻ സാധ്യതയുണ്ട്. റോഡിന്റെ ബാക്കി ഭ...