പെരിന്തൽമണ്ണ മണ്ഡലത്തിലെ എസ്ഐആർ ഡിജിറ്റൈസേഷൻ 85 ശതമാനം പൂർത്തിയായി
Perinthalmanna RadioDate: 02-12-2025 പെരിന്തൽമണ്ണ ∙ നിയമസഭ മണ്ഡലത്തിലെ എസ്ഐആർ ഡിജിറ്റൈസേഷൻ ജോലികൾ 85 ശതമാനം പൂർത്തിയായി. പെരിന്തൽമണ്ണ സബ് കലക്ടർ ഓഫിസ് ഹാൾ, താലൂക്ക് ഓഫിസ് ഹാൾ എന്നിവിടങ്ങളിലായി നവംബർ 21 ന് തുടങ്ങിയ ജോലികളിൽ 183 ബിഎൽഒമാരും ഓരോ ദിവസവും വിവിധ കോളജുകളിൽ നിന്നുള്ള 30 വീതം വിദ്യാർഥികളും ചേർന്നാണ് ജോലികൾ പൂർത്തികരിച്ചത്. ഇആർഒ കൂടിയായ സബ്കലക്ടറുടെ നേതൃത്വത്തിൽ നടന്ന ജോലികളിൽ ടെക്നിക്കൽ അസിസ്റ്റന്റുമാരായ മുഹമ്മദ് കാസിം, ടി.എ.വിഷ്ണു എന്നിവർ ബിഎൽഒമാരെയും വിദ്യാർഥികളെയും ഏകോപിപ്പിച്ച് ജോലികളുടെ പൂർത്തീകരണം നടത്തി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
...










