Local

താഴെ പൂപ്പലം മത്സ്യ മാർക്കറ്റിന് സമീപം സംസ്ഥാന പാത തകർന്ന് കുളമായി

Local

താഴെ പൂപ്പലം മത്സ്യ മാർക്കറ്റിന് സമീപം സംസ്ഥാന പാത തകർന്ന് കുളമായി

Perinthalmanna RadioDate: 02-07-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ഊട്ടി റോഡിൽ താഴെ പൂപ്പലം മത്സ്യ മാർക്കറ്റിന് സമീപം സംസ്ഥാന പാത പാടെ തകർന്ന നിലയിൽ. റോഡിലെ വലിയ കുഴികൾ ഇരുചക്ര വാഹനങ്ങൾക്കും മറ്റ് യാത്രക്കാർക്കും ഒരു പോലെ ഭീഷണിയായി മാറിയിരിക്കുകയാണ്. കുഴികൾ രൂപപ്പെട്ട് യാത്രാക്ലേശം രൂക്ഷമായതോടെ നാട്ടുകാർ തന്നെ മുൻകൈയെടുത്ത് ക്വാറിപ്പൊടിയിട്ടാണ് നിലവിൽ വാഹനങ്ങൾക്ക് കടന്നുപോകാൻ താത്കാലിക സൗകര്യം ഒരുക്കുന്നത്.മാസങ്ങൾക്ക് മുൻപ് ഈ ഭാഗത്ത് റോഡ് അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിലും ദിവസങ്ങൾക്കകം തന്നെ റോഡ് വീണ്ടും തകർന്ന് പഴയ പടിയാവുകയായിരുന്നു. നിർമ്മാണത്തിലെ അപാകതയാണ് പെട്ടെന്ന് തന്നെ റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. മഴ പെയ്യുന്നതോടെ വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് കാൽനട യാത്ര പോലും ദുഷ്കരമാണ്. അധികൃതർ അടിയന്തരമായി ഇടപെട്ട് ഗതാഗതം സുഗമമാക്കാൻ ശാശ്വതമായ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെയും യാത്ര...
തിരൂർക്കാട് ലോറി മറിഞ്ഞു; ഒന്നേമുക്കാൽ ലക്ഷം കോഴിമുട്ട നശിച്ചു

Local

തിരൂർക്കാട് ലോറി മറിഞ്ഞു; ഒന്നേമുക്കാൽ ലക്ഷം കോഴിമുട്ട നശിച്ചു

Perinthalmanna RadioDate: 02-07-2026 പെരിന്തൽമണ്ണ: തിരൂർക്കാട് കോഴിമുട്ട കയറ്റി പോവുകയായിരുന്ന ലോറി മറിഞ്ഞ് ഒന്നേമുക്കാൽ ലക്ഷം മുട്ട നശിച്ചു. റോഡ് സൈഡിൽ നിർത്തിയിട്ടിരുന്ന ടാങ്കർ ലോറിയിൽ തട്ടിയാണ് മുട്ടലോറി മറിഞ്ഞത്.തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് മാവൂരിലേക്ക് മുട്ട കയറ്റി വരികയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. വ്യാഴാഴ്ച രാവിലെ ഏഴേകാലോടെ ആയിരുന്നു സംഭവം. ലോറി മറിഞ്ഞതിനെ തുടർന്ന് ഒന്നേമുക്കാൽ ലക്ഷം മുട്ടകൾ നശിക്കുകയും മുട്ടയുടെ ദ്രാവകം റോഡിലൂടെ പരന്നൊഴുകുകയും ചെയ്തു.തുടർന്ന് മങ്കട പോലീസും പെരിന്തൽമണ്ണ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് റോഡ് വൃത്തിയാക്കി. മറിഞ്ഞ ലോറി നിവർത്തി റോഡിലെ ഗതാഗത തടസ്സങ്ങൾ നീക്കി. അപകടത്തിൽ ലോറിയിലെ തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന...
അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Local

അതിശക്തമായ മഴയ്ക്ക് സാധ്യത; നാളെ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Perinthalmanna RadioDate: 02-07-2026 നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെട്ടു. വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ തീരത്തിനും മുകളിലുള്ള ചക്രവാത ചുഴി സ്വാധീനത്താൽ, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള വടക്കൻ ഒഡീഷ - പശ്ചിമ ബംഗാൾ തീരങ്ങൾക്കു മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. സീസണിലെ ആദ്യ ന്യൂനമർദ്ദമാണ് ബംഗാൾ ഉൾക്കടലിൽ ഒഡിഷ -പശ്ചിമ ബംഗാൾ തീരത്ത് രൂപപ്പെട്ടത്.അടുത്ത 2-3 ദിവസങ്ങൾക്കുള്ളിൽ ഇത് കൂടുതൽ ശക്തിപ്രാപിക്കാൻ സാധ്യതയുണ്ട്. ഇന്ന് മുതൽ ജൂലൈ ആറ് വരെ കേരളത്തിലും മാഹിയിലും നേരിയ/ഇടത്തരം മഴയ്ക്കാണ് സാധ്യത. നാളെ കേരളത്തിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും ജൂലൈ രണ...
എ.ഐ ക്യാമറ കണ്ണടച്ചെന്ന് കരുതരുത്; നിയമം ലംഘിക്കാന്‍ നിന്നാല്‍ പണി പിന്നാലെ വരും

Local

എ.ഐ ക്യാമറ കണ്ണടച്ചെന്ന് കരുതരുത്; നിയമം ലംഘിക്കാന്‍ നിന്നാല്‍ പണി പിന്നാലെ വരും

Perinthalmanna RadioDate: 02-07-2026 സംസ്ഥാനത്ത് വാഹനം ഓടിക്കുന്നവരെ സര്‍വസമയവും നരീക്ഷിക്കുന്ന ഏക സംവിധാനമാണ് എ.ഐ ക്യാമറ. അതുകൊണ്ട് തന്നെ ഗതാഗത നിയമലംഘനം നടത്തുന്നവരുടെ പേടിസ്വപ്നവുമാണ് സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളിലായി മോട്ടോര്‍ വാഹനവകുപ്പ് സ്ഥാപിച്ചിരിക്കുന്ന എ.ഐ ക്യാമറകള്‍. എന്നാല്‍ ഇന്നലെ മുതല്‍ എ.ഐ ക്യാമറകള്‍ കണ്ണടച്ചെന്ന വാര്‍ത്ത പ്രചരിക്കുന്നുണ്ട്. വാര്‍ത്ത സത്യമാണ്, നിലവില്‍ എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘനങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് പിഴ ഈടാക്കുന്നില്ല. എന്ന് കരുതി ഇനി ക്യാമറയെ പേടിക്കേണ്ടായെന്ന് കരുതരുത്. പണി കൂട്ടത്തോടെ കിട്ടും.ക്യാമറകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ ഇന്‍റര്‍നെറ്റ് നല്‍കുന്ന കമ്പനിക്ക് പണം കൊടുക്കാത്തതിനാല്‍ അവര്‍ താല്‍കാലികമായി സേവനം അവസാനിപ്പിച്ചതാണ് പ്രശ്നം. അതുകൊണ്ടാണ് രണ്ട് ദിവസമായി ക്യാമറ കണ്ടെത്തുന്ന നിയമലംഘനങ്ങള്‍ക്കൊന്നും മോട്ടോര്‍ വാഹനവകുപ്പ് ന...
അവിശ്വസനീയ ജയത്തോടെ ഇംഗ്ലണ്ടും ബെൽജിയവും പ്രീക്വാർട്ടറിൽ

Local

അവിശ്വസനീയ ജയത്തോടെ ഇംഗ്ലണ്ടും ബെൽജിയവും പ്രീക്വാർട്ടറിൽ

Perinthalmanna RadioDate: 02-07-2026 ആദ്യ പകുതിയിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് ശേഷം ശക്തമായി തിരിച്ചടിച്ച് ഇംഗ്ലണ്ട് പ്രീക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയെ (DR Congo) തോൽപ്പിച്ചാണ് ഇംഗ്ലണ്ട് അവസാന 16-ലേക്ക് യോഗ്യത നേടിയത്. നായകൻ ഹാരി കെയ്‌ന്റെ (Harry Kane) ഇരട്ടഗോളുകളാണ് ഇംഗ്ലണ്ടിന് നാടകീയ ജയം സമ്മാനിച്ചത്. പ്രീക്വാർട്ടറിൽ മെക്സിക്കോയാണ് ഇംഗ്ലണ്ടിന്റെ എതിരാളികൾ.മത്സരത്തിന്റെ തുടക്കത്തിൽ ഇംഗ്ലണ്ടിനെ ഞെട്ടിച്ചുകൊണ്ട് കോംഗോയാണ് ആദ്യ ലീഡെടുത്തത്. കളി തുടങ്ങി ഏഴാം മിനിറ്റിൽ തന്നെ കോംഗോയുടെ വിങ്ങർ ബ്രയാൻ സിപെംഗ (Brian Cipenga) ഇംഗ്ലീഷ് പ്രതിരോധത്തെ കാഴ്ചക്കാരാക്കി ഗോൾ നേടി. ബോക്സിനുള്ളിൽ വെച്ച് പന്ത് നിയന്ത്രണത്തിലാക്കിയ സിപെംഗ, ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്‌ഫോർഡിനെ മറികടന്ന് വലതു കാൽ കൊണ്ടുതിർത്ത ലോ ഷോട്ടിലൂടെ കോംഗോയ്ക്ക് അപ്രതീക്ഷിത ലീഡ് സമ...
സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു

Local

സംസ്ഥാനത്തെ എഐ ക്യാമറകളുടെ പ്രവർത്തനം പൂർണ്ണമായി നിലച്ചു

Perinthalmanna RadioDate: 01-07-2026 സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ഇന്റർനെറ്റ് സേവനം നിലച്ചതിനെ തുടർന്ന് പൂർണ്ണമായി തടസ്സപ്പെട്ടു. പദ്ധതിയുടെ ചുമതലയുള്ള കെൽട്രോൺ ഇന്റർനെറ്റ് സേവന ദാതാക്കളായ ജിയോക്ക് വലിയ തുക കുടിശിക വരുത്തിയതാണ് സേവനം നിർത്തിവെക്കാൻ കാരണമായത്.സർക്കാരിൽ നിന്ന് കെൽട്രോണിന് ലഭിക്കാനുള്ള 90 കോടിയിലധികം രൂപയുടെ കുടിശിക വൈകുന്നതാണ് ഇന്റർനെറ്റ് കമ്പനിക്കുള്ള പണം നൽകുന്നതിന് തടസ്സമായത്. ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കപ്പെട്ടതോടെ ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് എത്താതായിട്ടുണ്ട്. ഇതിനാൽ തന്നെ എ ഐ ക്യാമറ ദൃശ്യങ്ങളിലുള്ള പുതിയ നിയമലംഘനങ്ങൾക്ക് പിഴ ചുമത്താൻ പറ്റാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. 2023 എപ്രിൽ മാസത്തിലായിരുന്നു സംസ്ഥാനത്തെ റോഡുകളിൽ മോട്ടോർ വാഹനവകുപ്പിന്റെ എ ഐ ക്യാമറകളുടെ പ്രവർത്തനം ആരംഭിച്ചത്. ...........................
പ്ലസ് വൺ പ്രവേശനം; നാല് ജില്ലകളിൽ 120 ബാച്ചുകൾ അനുവദിച്ചു

Local

പ്ലസ് വൺ പ്രവേശനം; നാല് ജില്ലകളിൽ 120 ബാച്ചുകൾ അനുവദിച്ചു

Perinthalmanna RadioDate: 01-07-2026 തിരുവനന്തപുരം : പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കാൻ നാല് ജില്ലകളിൽ 120 അധിക താൽക്കാലിക ബാച്ചുകൾ അനുവദിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. മലപ്പുറം 60, പാലക്കാട് 30, കോഴിക്കോട് 20, കാസർകോട് 10 എന്നിങ്ങനെയാണ് നാല് ജില്ലകളിലേക്ക് അനുവദിക്കുന്ന ബാച്ചുകൾ. ഇതിന് പുറമെ വയനാട് ജില്ലയിൽ ഗോത്രവർഗ മേഖലയിൽ പ്ലസ് വൺ സീറ്റ് കുറവ് പരിഹരിക്കാൻ ആവശ്യമായ പരിശോധന നടത്തി താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നതിന് പൊതു വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സർക്കാർ സ്‌കൂളുകൾക്ക് മുൻഗണന നൽകിയായിരിക്കും ബാച്ചുകൾ അനുവദിക്കുക. എയ്‌ഡഡ് സ്‌കൂളുകളെയും പരിഗണിക്കും. സ്കൂളുകളുടെ പട്ടിക പൊതു വിദ്യാഭ്യാസ വകുപ്പ് തയാറാക്കും. കഴിഞ്ഞ മന്ത്രിസഭ യോഗത്തിൽ പ്ലസ് വൺ താൽക്കാലിക ബാച്ചുകൾ അനുവദിക്കുന്നത് സംബന്ധിച്ച വിഷയം ചർച്ചക്ക് വന്നെങ്കിലും വിശദമായ കണക്ക് സഹിതം നിർദേശം സമർപ്പി...
ഓരാടംപാലം – മാനത്തുമംഗലം ബൈപാസ്; നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

Local

ഓരാടംപാലം – മാനത്തുമംഗലം ബൈപാസ്; നടപടികൾ വേഗത്തിലാക്കാൻ തീരുമാനം

Perinthalmanna RadioDate: 01-07-2026 പെരിന്തൽമണ്ണ : അങ്ങാടിപ്പുറത്തെയും പെരിന്തൽമണ്ണയിലെയും ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണുന്നതിനായി വിഭാവനം ചെയ്ത ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ തീരുമാനം. മേൽപാലം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് റെയിൽവേക്ക് നൽകാനുള്ള തുക എത്രയും വേഗത്തിൽ നൽകും. എട്ടു ലക്ഷം രൂപയാണ് റെയിൽവേക്ക് നൽകാനുള്ളത്. സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള പ്രാരംഭ പ്രവർത്തനങ്ങൾക്ക് ബജറ്റിൽ പത്ത് കോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ നിന്നാണ് റെയിൽവേക്ക് നൽകാനുള്ള തുക നൽകുക. ഡിസൈൻ, ഇൻവെസ്റ്റിഗേഷൻ പ്രവൃത്തികൾ ഉൾപ്പെടെയുള്ള തുടർ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ യോഗം ഉന്നത ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പദ്ധതി സമയബന്ധിതമായി പൂർത്തീകരിക്കുന്നതിന്റെ ഭാഗമായി ഓരോ ഘട്ടങ്ങളിലും മന്ത്രിയുട...
ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Local

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

Perinthalmanna RadioDate: 01-07-2026 രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍ ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റം ഇല്ല.വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ നീക്കിയിരുന്നു. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് എല്‍പിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തില്‍ സിലിണ്ടര്‍ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകള്‍ക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.നിലവില്‍ യുദ്ധത്തിന് മുന്‍പുള്ള തരത്തില്‍ വിതരണം പുനസ്ഥാപിക്കാനാണ് തീരുമാനം എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചത്. കടുത്ത ക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ എല്‍പിജി വിതരണത്തിന് പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങള്‍ക്കായിരിക്കുമെന്ന് കേ...
സ്വീഡനെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ

Local

സ്വീഡനെ മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിൽ

Perinthalmanna RadioDate: 01-07-2026 ആവേശകരമായ റൗണ്ട് ഓഫ് 32 പോരാട്ടത്തിൽ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് പ്രീ-ക്വാർട്ടറിലേക്ക്. ന്യൂയോർക്ക് ന്യൂജേഴ്സി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫ്രഞ്ച് പടയ്ക്കായി കിലിയൻ എംബപെ ഇരട്ട ഗോളുകളോടെ തിളങ്ങിയപ്പോൾ, മറ്റൊരു ഗോൾ ബ്രാഡ്ലി ബർകോളയുടെ വകയായിരുന്നു.മത്സരത്തിന്റെ ആദ്യ പകുതിയിലുടനീളം ഫ്രാൻസിന്റെ ശക്തമായ ആക്രമണങ്ങള്‍ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. സ്വീഡിഷ് ഗോൾകീപ്പർ ജാക്കോബ് സെറ്റർസ്ട്രോം ഒമ്പതോളം തകർപ്പൻ സേവുകളുമായി ഫ്രാൻസിനെ പലതവണ തടഞ്ഞു നിർത്തിയെങ്കിലും 45-ാം മിനിറ്റിൽ എംബപെയിലൂടെ ഫ്രാൻസ് ലീഡെടുത്തു. ഫ്രഞ്ച് കടന്നാക്രമണത്തെ സ്വീഡൻ അതിജീവിക്കുമെന്ന് തോന്നിച്ച നിമിഷത്തിലാണ്, ആദ്യപകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ കിലിയൻ എംബപെയുടെ വക ആദ്യഗോള്‍.ബോക്സിനുള്ളിൽ വെച്ച് സ്വീഡിഷ് പ്രതിരോധ നിരയെ കബളിപ്പിച്ച് എംബപെ തൊ...