Local

വലയിൽ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിന് പുതുജീവൻ

Local

വലയിൽ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിന് പുതുജീവൻ

Perinthalmanna RadioDate: 09-01-2026 മഞ്ചേരി: വേട്ടേക്കോട് പന്നിയെ തടയാൻ വീടിന് ചുറ്റും സ്ഥാപിച്ച വലയിൽ കുരുങ്ങി പരിക്കേറ്റ പെരുമ്പാമ്പിനെ യൂത്ത് ലീഗ് പ്രവർത്തകൻ ഇബ്രാഹിം പുല്ലഞ്ചേരി അറിയിച്ചതിനെ അടിസ്ഥാനത്തിൽ വനം വകുപ്പ് സർപ്പ വളണ്ടിയർമാരായ ഉസ്മാൻ പാപ്പിനിപ്പാറയും സാനിഫ് മഞ്ചേരിയും എത്തി വല മുറിച്ചു മാറ്റുകയും ശുശ്രൂഷ ആവശ്യമായ പാമ്പിനെ മലപ്പുറം ജില്ലാ വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ച് ഡോ: ബിന്ദു ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിൽ ആവശ്യമായ ചികിത്സ നൽകുകയും ചെയ്തു, പാമ്പിനെ വനം വകുപ്പിന് കൈമാറും. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
കുളിർമലയിൽ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Local

കുളിർമലയിൽ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു

Perinthalmanna RadioDate: 09-01-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കുളിർമലയിൽ പടർന്നു പിടിച്ച തീ അണയ്ക്കാനുള്ള തീവ്രശ്രമം തുടരുന്നു. കുന്നിൻ്റെ വിവിധ ഭാഗങ്ങളിലേക്ക് തീ പടരുന്ന സാഹചര്യത്തിൽ പെരിന്തൽമണ്ണ ഫയർഫോഴ്സും മലപ്പുറം ജില്ലാ ട്രോമാ കെയർ വൊളന്റിയർമാരും ചേർന്നാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് ലീഡർ ജബ്ബാർ ജൂബിലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്ത് രക്ഷാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. കാറ്റ് തീ അണയ്ക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നുണ്ടെങ്കിലും തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കാനുള്ള കഠിന പരിശ്രമത്തിലാണ് സംഘം.ട്രോമാ കെയർ വൊളന്റിയർമാരായ നിസാം, ഫാറൂഖ്, സുബീഷ്, ജിൻഷാദ്, സനൂബ്, യധു, വിനോദ്, രവീന്ദ്രൻ, വാഹിദ, റിയാസ് അലനല്ലൂർ എന്നിവരും ഫയർഫോഴ്സ് ഉദ്യോഗസ്ഥരും സ്ഥലത്ത് ക്യാമ്പ് ചെയ്ത് തീ അണച്ചു കൊണ്ടിരിക്കുകയാണ്. തീ കൂടു...
പെരിന്തൽമണ്ണ നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് നഷ്ടമായി

Local

പെരിന്തൽമണ്ണ നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് നഷ്ടമായി

Perinthalmanna RadioDate: 09-01-2026 പെരിന്തൽമണ്ണ:  നഗരസഭയിൽ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം യു.ഡി.എഫിന് നഷ്ടമായി. യു.ഡി.എഫിലെ നിഷാ സുബൈർ തിരഞ്ഞെടുപ്പിന് എത്തിയില്ല. തുടർന്ന് ആറംഗങ്ങളുള്ള സ്ഥിരം സമിതിയിൽ സി.പി.എമ്മിന്റെ മൂന്ന് പേരുടെ പിന്തുണയോടെ സി.പി.എമ്മിലെ തന്നെ അമ്പിളി മനോജ് അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.വികസനകാര്യ സ്ഥിരം സമിതിയിൽ കോൺഗ്രസിലെ ദിനേഷ് കണക്കഞ്ചേരി, ലീഗ് വാർഡിൽ നിന്ന് വിജയിച്ച കോൺഗ്രസിലെ പച്ചീരി സുബൈർ എന്നിവർ നാമനിർദ്ദേശം നൽകിയിരുന്നു. തുടർന്ന് നറുക്കെടുപ്പിലൂടെ ദിനേഷ് വിജയിക്കുകയായിരുന്നു.37 കൗൺസിലർമാരുള്ള പെരിന്തൽമണ്ണ നഗരസഭയിൽ 21 കൗൺസിലർമാരുടെ പിൻബലത്തോടെ അധികാരത്തിൽ വന്നതാണ് യു.ഡി.എഫ് ഭരണസമിതി. മുസ്ലിം ലീഗിലെ പച്ചീരി സുരയ്യയാണ് ചെയർപേഴ്സൺ. കോൺഗ്രസിലെ ഫസൽ മുഹമ്മദിനെ വൈസ് ചെയർപേഴ്സണായും തിരഞ്ഞെടുത്തിരുന്നു. മുസ്ലിം ലീഗിന് 15-ഉം കോൺഗ്രസിന് 5-ഉം സി.പി.എമ്മിന...
പെരിന്തൽമണ്ണ നടന്ന മോഷണങ്ങൾക്ക് തുമ്പുണ്ടാക്കാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു

Local

പെരിന്തൽമണ്ണ നടന്ന മോഷണങ്ങൾക്ക് തുമ്പുണ്ടാക്കാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു

Perinthalmanna RadioDate: 09-01-2026 പെരിന്തൽമണ്ണ: പെരിന്തൽമണ്ണ സ്റ്റേഷൻ പരിധിയിൽ  നാല് മാസത്തിനുള്ളിൽ നടന്ന മൂന്ന് വൻ മോഷണ സംഭവങ്ങൾക്ക് തുമ്പുണ്ടാക്കാനാവാതെ പൊലിസ് ഇരുട്ടിൽ തപ്പുന്നു. കഴിഞ്ഞ നവംബർ 17 നും ഒക്ടോബർ  19 നും ഡിസംബർ ഒൻപതിനുമാണ് മോഷണം നടന്നത്.നവംബറിൽ പുത്തനങ്ങാടിയിലെ അടച്ചിട്ട വീട്ടിൽ നിന്ന് 13 പവൻ സ്വർണ ഭരണം കളവ് ചെയ്തതാണ് ആദ്യ സുംഭവം. ഒക്ടോബർ 19 ന് രാത്രി പെരിന്തൽമണ്ണ നഗരത്തിൽ പട്ടാമ്പി റോഡിൽ നാല് കടകളിലാണ് മോഷണം നടന്നത്.ഡിസംബർ ഒൻപതിന് പെരിന്തൽമണ്ണ നഗരത്തിലെ കോഴിക്കോട് റോഡിൽ ജൂബിലി ജങ്ഷനിലെ മൂന്ന് കടകളിൽ ഒറ്റ രാത്രിയിൽ മോഷണം നടന്നതാണ് മൂന്നാമത്തെ കവർച്ച. നവംബർ 17-ന് സന്ധ്യക്ക് അങ്ങാടിപ്പുറം പുത്തനങ്ങാടി ചോലയിൽ കുളമ്പിൽ ആളില്ലാത്ത വീട്ടിൽ നിന്ന് സ്വർണാഭരണങ്ങളും പണവും കവർന്നിരുന്നു. ഒക്ടോബർ 19 ന് രാത്രി പെരിന്തൽമണ്ണ നഗരത്തിൽ പട്ടാമ്പി റോഡിൽ നാല് കടകളിലാണ് മോഷണം നടന്നത...
പുതിയ തൂതപ്പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി

Local

പുതിയ തൂതപ്പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി

Perinthalmanna RadioDate: 08-01-2026 തൂത: തൂതപ്പാലത്തിന് സമാന്തരമായി നിർമിക്കുന്ന പുതിയ പാലത്തിന്റെ തൂണുകളുടെ നിർമാണം പൂർത്തിയായി. ഗർഡറുകൾ സ്ഥാപിക്കുന്ന പ്രവൃത്തി വെള്ളിയാഴ്ച തുടങ്ങും. തൂത-മുണ്ടൂർ സംസ്ഥാന പാത നാലു വരിയായി നവീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് മലപ്പുറം- പാലക്കാട് ജില്ലാ അതിർത്തിയിലെ തൂതപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്. പാലത്തിന് വലിയ വാഹനങ്ങൾക്ക് എതിരെ വരുന്ന വലിയ വാഹനങ്ങൾക്ക് വശംകൊടുക്കുവാൻ വീതിയില്ലാത്തതിനാൽ നിലവിൽ ഗതാഗത ക്കുരുക്കിന് ഇടയാക്കുന്നുണ്ട്.നാലുവരിപ്പാത പ്രയോജന പെടുത്തണമെങ്കിൽ പുതിയ പാലം നിർമിക്കണമെന്നത് കൊണ്ടാണ് നിലവിലെ തൂതപ്പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിക്കുന്നത്. 2025 ഫെബ്രുവരിയിലാണ് പാലം നിർമാണം തുടങ്ങിയത്. ശക്തമായ മഴയിൽ പുഴയിൽ വെള്ളം കൂടിയതോടെ ജൂലൈ 25-ന് നിർമാണം താൽക്കാലികമായി നിർത്തിവെച്ചു. പുഴയിലെ വെള്ളം കുറഞ്ഞതോടെ ഡിസംബറിലാണ് നിർമാണ...
പെരിന്തൽമണ്ണ ടൗൺ നവീകരണത്തിന് പ്രഥമ പരിഗണനയെന്ന് നഗരസഭാധ്യക്ഷ

Local

പെരിന്തൽമണ്ണ ടൗൺ നവീകരണത്തിന് പ്രഥമ പരിഗണനയെന്ന് നഗരസഭാധ്യക്ഷ

Perinthalmanna RadioDate: 08-01-2026 പെരിന്തൽമണ്ണ: ടൗൺ നവീകരണത്തിന് പ്രഥമ പരിഗണന നൽകുമെന്ന് പെരിന്തൽമണ്ണ നഗരസഭാധ്യക്ഷ പച്ചീരി സുരയ്യ ഫാറൂഖ്. പെരിന്തൽമണ്ണ നഗര വികസനവുമായി ബന്ധപ്പെട്ട് വായനക്കാരുടെ ആശയങ്ങളും അഭിപ്രായങ്ങളും പങ്കുവയ്ക്കാൻ മലയാള മനോരമ നടത്തിയ ഫോൺ ഇൻ പരിപാടിയിൽ മറുപടി പറയുകയായിരുന്നു അധ്യക്ഷ.നഗരത്തിൽ തകർന്നു കിടക്കുന്ന അഴുക്കുചാലുകൾ മണ്ണുനീക്കി സ്ലാബുകൾ നവീകരിച്ച് ഇന്റർലോക്ക് ചെയ്ത് നടപ്പാതകൾ ഒരുക്കും. നഗരസഭാ പരിധിയിലെ നിലവിലുള്ള റോഡുകളെല്ലാം ഒരു വർഷത്തിനകം അറ്റകുറ്റപ്പണി നടത്തി നവീകരിക്കും. നഗരസഭാ ഓഫിസ് ജനസൗഹൃദമാക്കും. നഗരസഭയ്‌ക്ക് നിലവിൽ കോടികളുടെ ബാധ്യതയുണ്ട്. ശമ്പളം നൽകാൻ പോലും പ്രയാസപ്പെടേണ്ട സാഹചര്യമാണ്. കരാറുകാർക്ക് മാത്രം 20 കോടി രൂപയോളം നൽകാനുണ്ട്. ഇവരിൽ വർഷങ്ങൾ പിന്നിട്ടവരും ഉണ്ട്. മാർക്കറ്റ് സമുച്ചയം ലേലം ചെയ്‌തെ‌ടുത്ത പ്രവാസികളുടെ വകയിൽ 22 കോടിയോളം രൂപ നൽകാണ്ട്. വിവ...
തട്ടാരക്കാട് ആയുർവേദ ഡിസ്‌പെൻസറി അരിയൻ പാടം റോഡ് ഉദ്ഘാടനം ചെയ്തു

Local

തട്ടാരക്കാട് ആയുർവേദ ഡിസ്‌പെൻസറി അരിയൻ പാടം റോഡ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 08-01-2026 അങ്ങാടിപ്പുറം : അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്തിലെ 16-ാം വാർഡ് തട്ടാരക്കാട് ആയുർവേദ ഡിസ്‌പെൻസറി അരിയൻ പാടം റോഡിന്റെ ഒന്നാംഘട്ട നവീകരണ പ്രവർത്തികൾ പൂർത്തിയാക്കി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി നാട്ടുകാർ പങ്കെടുത്ത ഉത്സവ പ്രതീതിയായ ചടങ്ങിൽ അങ്ങാടിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷബീർ കറുമുക്കിൽ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ സലാം ആറങ്ങോടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ പെരിന്തൽമണ്ണ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ അനിൽ പുലിപ്ര, 23-ാം വാർഡ് മെമ്പർ അബുത്വാഹിർ തങ്ങൾ, വാക്കാട്ടിൽ സുനിൽ ബാബു, വാക്കാട്ടിൽ ഇക്ബാൽ, മുഹമ്മദ് എന്ന കുഞ്ഞാപ്പ , മാമച്ചൻ, ബഷീർ കിനാതിയിൽ, കേശവൻ, ബഷീർ എ, ബാബുച്ചായൻ , അബ്ദു വി, പുളിയൻ കുന്നൻ സുലൈമാൻ, ഷുഹൈബ് തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിച്ചു. ചടങ്ങിന് മുൻ മെമ്പർ കദീജ ടീച്ചർ സ്വാഗതവും അബുബക്കർ പോത്തുകാട്ടിൽ നന...
ബൈപാസ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ അശാസ്ത്രീയമെന്ന് ബസ് തൊഴിലാളികൾ

Local

ബൈപാസ് ജംഗ്ഷനിലെ ട്രാഫിക് സിഗ്നൽ അശാസ്ത്രീയമെന്ന് ബസ് തൊഴിലാളികൾ

Perinthalmanna RadioDate: 08-01-2026 പെരിന്തൽമണ്ണ: കോഴിക്കോട് റോഡ് ബൈപാസ് ജംക്‌ഷനിൽ നടപ്പാക്കിയ ട്രാഫിക് സിഗ്നൽ സംവിധാനം അശാസ്‌ത്രീയമെന്ന് ബസ് തൊഴിലാളികൾ. കൃത്യമായ പഠനം നടത്താതെ സിഗ്‌നൽ സ്ഥാപിച്ചതു വഴി ഗതാഗതക്കുരുക്ക് രൂക്ഷമായതായാണ് ആക്ഷേപം.ഇതുമൂലം സമയ ബന്ധിതമായി സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾക്ക് ട്രിപ്പ്‌ വരെ മുടങ്ങുന്ന സാഹചര്യമാണുള്ളത്. ഇതുവഴി ഉടമസ്ഥർക്കും തൊഴിലാളികൾക്കും സാമ്പത്തിക നഷ്‌ടവുമുണ്ട്. പ്രശ്‌ന പരിഹാരത്തിന് നടപടി ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് ജില്ലാ ബസ് തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ കമ്മിറ്റി മുന്നറിയിപ്പു നൽകി. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
മണ്ണാത്തിക്കടവ് പാലത്തിൽ  രൂപപ്പെട്ട വിടവ് അപകട ഭീഷണിയാകുന്നു

Local

മണ്ണാത്തിക്കടവ് പാലത്തിൽ  രൂപപ്പെട്ട വിടവ് അപകട ഭീഷണിയാകുന്നു

Perinthalmanna RadioDate: 08-01-2026 ആലിപ്പറമ്പ് : കാമ്പുറം മണ്ണാത്തിക്കടവ് പാലത്തിന്റെ ഉപരിതലത്തിൽ രൂപപ്പെട്ട വിടവ് ഇരുചക്ര വാഹനങ്ങൾക്കും ചെറു വാഹനങ്ങൾക്കും അപകട ഭീഷണി ആകുന്നു. പാലത്തിന്റെ ഇരു തൂണുകളെ ബന്ധിപ്പിക്കുന്ന കോൺക്രീറ്റ് ബീമുകൾക്ക് ഇടയിലെ ടാർ ചെയ്ത ഭാഗം അടർന്നു പോയി പാലത്തിന് കുറുകെ രൂപപ്പെട്ട ചാലാണ് അപകടഭീഷണി ആകുന്നത്.പാലത്തിന്റെ മൂന്നിടത്ത് ഇത്തരത്തിൽ ടാർ ചെയ്ത ഭാഗം അടർന്നു പോയിട്ടുണ്ട്. വേഗത്തിൽ വരുന്ന വാഹനങ്ങൾ വിടവ് കണ്ട് പെട്ടെന്ന് നിർത്താൻ ശ്രമിക്കുന്നത് പിന്നിലെ വാഹനം വന്നിടിക്കാൻ ഇടയാക്കും. കരിക്കല്ലത്താണി- പൂവ്വത്താണി- കാമ്പുറം റോഡിനെ ചെർപ്പുള്ളശ്ശേരി- മുണ്ടൂർ സംസ്ഥാന പാതയുമായി ബന്ധിപ്പിക്കുന്നതാണ് മണ്ണാത്തിക്കടവ് പാലം.തൂത- മുണ്ടൂർ റോഡ് നാലു വരിയായി നവീകരിച്ചതോടെ ആലിപ്പറമ്പ്, കാമ്പുരം ഭാഗത്തുനിന്ന് വെള്ളിയേഴി, മാങ്ങോട് വഴി പാലക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഏറെയാണ്....
തിരുവേഗപ്പുറ പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പുരോഗമിക്കുന്നു

Local

തിരുവേഗപ്പുറ പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പുരോഗമിക്കുന്നു

Perinthalmanna RadioDate: 07-01-2026 വളാഞ്ചേരി: പാലക്കാട് മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന തിരുവേഗപ്പുറ പാലത്തിന്റെ ബലപ്പെടുത്തൽ പ്രവർത്തികൾ പുരോഗമിക്കുന്നു. പാലത്തിന്റെ വിള്ളൽ വീണ ഭാഗത്ത് കോൺക്രീറ്റ് പ്രവർത്തികളാണ് നടക്കുന്നത്. കൂടാതെ പാലത്തിനടിയിലെ രണ്ട് ബീമുകൾക്കിടയിൽ പുതിയ സ്ലാബ് നിർമ്മിക്കുന്ന പ്രവർത്തികളും നടക്കുന്നുണ്ട്. തിരൂർ പിഡബ്ല്യുഡി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർ ധീരജ് കുമാർ, ഓവർസിയർ സൗമ്യ, മഞ്ചേരി ബ്രിഡ്ജ് സെക്ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തികൾ പുരോഗമിക്കുന്നത്.പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായും നിരോധിച്ചാണ് പ്രവർത്തികൾ നടക്കുന്നത്. ഈ കഴിഞ്ഞ ഒക്ടോബർ 31-നാണ് പാലത്തിന് മുകളിൽ വിള്ളൽ വീണത്. തുടർന്ന് ഭാഗികമായുള്ള ഗതാഗത നിയന്ത്രണം പാലത്തിൽ ഏർപ്പെടുത്തിയിരുന്നു. ഹൈവേ റിസർച്ച് ടീമിന്റെ പരിശോധനയ്ക്ക് ശേഷമാണ് ചരക്ക...