Local

ഒരാഴ്ചയ്ക്കകം വീണ്ടും ഇന്ധന, പാചകവാതക വില വർധിച്ചേക്കും

Local

ഒരാഴ്ചയ്ക്കകം വീണ്ടും ഇന്ധന, പാചകവാതക വില വർധിച്ചേക്കും

Perinthalmanna RadioDate: 02-05-2026 സാധാരണക്കാർക്ക് വീണ്ടും ഇരുട്ടടി. ഒരാഴ്ചയ്ക്കകം രാജ്യത്ത് വീണ്ടും ഇന്ധന, പാചകവാതക വില വർധിച്ചേക്കും . അന്തിമ തീരുമാനത്തിന് മുൻപായി എണ്ണ കമ്പനികളുടെയും മറ്റും സാഹചര്യം വിലയിരുത്തുന്നത് സർക്കാർ തുടരുകയാണ്. പെട്രോൾ, ഡീസൽ വില ലീറ്ററിന് 4 മുതൽ 5 രൂപ വരെ വർധിച്ചേക്കാം. ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതക സിലിണ്ടറിന് 40 മുതൽ 50 രൂപ വരെ വർധിക്കാനാണ് സാധ്യത. തിരഞ്ഞെടുപ്പിനുശേഷം ഇന്ധന, പാചകവാതകവില കേന്ദ്രസർക്കാർ വർധിപ്പിക്കുമെന്നും സാധാരണക്കാരന്റെ തോളിൽ അമിതഭാരം അടിച്ചേൽപ്പിക്കും എന്നും രാഹുൽഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വിമർശിക്കുന്നതിനിടെയാണ് നീക്കം. പ്രതിപക്ഷ ആരോപണങ്ങളെ സർക്കാർ തള്ളിയിരുന്നുവെങ്കിലും പശ്ചിമേഷ്യൻ സംഘർഷം മൂലമുള്ള പ്രതിസന്ധി നീണ്ടുപോകുന്നതിനാൽ വില വർധിപ്പിക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഇല്ലെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന വിവരം. ..............
സംസ്ഥാനത്ത് ഇന്നും വേനൽമഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Local

സംസ്ഥാനത്ത് ഇന്നും വേനൽമഴക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

Perinthalmanna RadioDate: 02-05-2026 സംസ്ഥാനത്ത് ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്. നാളെ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് തുടരുകയാണ്. ഒരാഴ്ചയ്ക്കകം താപനില 46 ഡിഗ്രി സെൽഷ്യസ് കടക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നി...
നിയമസഭ തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ രണ്ട് നാള്‍ മാത്രം

Local

നിയമസഭ തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ രണ്ട് നാള്‍ മാത്രം

Perinthalmanna RadioDate: 02-05-2026 പെരിന്തൽമണ്ണ: നിയമസഭ തിരഞ്ഞെടുപ്പിന്റെ ജനവിധിയറിയാൻ രണ്ട് നാള്‍ മാത്രം.  തിങ്കളാഴ്ച നടക്കുന്ന വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി തെരഞ്ഞെടുപ്പ് കമ്മീഷൻ.സംസ്ഥാനത്തുടനീളം 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് തന്നെ വോട്ടെണ്ണല്‍ ആരംഭിക്കുന്നതിനായുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു.ഖേല്‍ക്കർ അറിയിച്ചു.ആകെ 15,465 ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ ജോലിക്കായി സജ്ജീകരിച്ചിട്ടുള്ളത്. 140 ആർഒമാർ, 1,340 അഡീഷണല്‍ എആർഒമാർ, 4,208 മൈക്രോ ഒബ്‌സർവർമാർ, 4,208 കൗണ്ടിംഗ് സൂപ്പർവൈസർമാർ, 5,563 കൗണ്ടിംഗ് അസിസ്റ്റന്റുമാർ എന്നിവർ വോട്ടെണ്ണല്‍ ജോലിയുടെ ഭാഗമാകും. സ്ഥാനാർത്ഥികളുടെയോ ഏജന്റുമാരുടെയോ സാന്നിധ്യത്തില്‍ ഒബ്‌സർവറുടെ സാക്ഷ്യപത്രത്തോടെ വീഡിയോ റെക്കോർഡിംഗോട് ക...
പാചകവാതക വില വർധന; മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

Local

പാചകവാതക വില വർധന; മെയ് 6ന് ഹോട്ടലുകൾ അടച്ചിടും

Perinthalmanna RadioDate: 01-05-2026 വാണിജ്യ സിലിണ്ടര്‍ വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഹോട്ടൽ ഉടമകള്‍ സമരത്തിലേക്ക്. മെയ് ആറിന് സംസ്ഥാന വ്യാപകമായി ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കും. കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് അസോസിയേഷനാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 19 കിലോ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂടിയതിലാണ് പ്രതിഷേധം. ഇതോടെ ഹോട്ടല്‍ മേഖലയ്ക്ക് കടുത്ത ആഘാതം സൃഷ്ടിച്ച് സംസ്ഥാനത്ത് വാണിജ്യ സിലിണ്ടര്‍ വില മൂവായിരം കടന്നു. പ്രവര്‍ത്തനച്ചെലവിന്റെ പേരില്‍ ഹോട്ടലുകള്‍ വിഭവങ്ങള്‍ക്ക് വില കൂട്ടിയാല്‍ ഉപഭോക്താക്കള്‍ക്കും അത് വലിയ തിരിച്ചടിയാകും. എന്നാല്‍ ഗാര്‍ഹിക സിലിണ്ടറിന് വില കൂട്ടിയിട്ടില്ല.എല്‍പിജി നിയന്ത്രണം കാരണം സംസ്ഥാനത്തങ്ങോളമിങ്ങോളം അടച്ചു പൂട്ടിയ ഹോട്ടലുകള്‍ പതുക്കെ സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണ് അടുത്ത ആഘാതം. നേരത്തെ സിലിണ്ടറിന് നൂറും നൂറ്റമ്പതും രൂപയുമൊക്കെയാ...
അങ്ങാടിപ്പുറത്ത് സീബ്രാവരകൾ മാഞ്ഞു; കാൽനട യാത്രക്കാർ ദുരിതത്തിൽ

Local

അങ്ങാടിപ്പുറത്ത് സീബ്രാവരകൾ മാഞ്ഞു; കാൽനട യാത്രക്കാർ ദുരിതത്തിൽ

Perinthalmanna RadioDate: 01-05-2026 അങ്ങാടിപ്പുറം: ദേശീയ പാതയിൽ അങ്ങാടിപ്പുറത്ത് വിവിധയിടങ്ങളിലെ സീബ്രാവരകൾ മാഞ്ഞു പോയി. അമ്പലപ്പടിയിലെ സിബ്രാവരകൾ പൂർണമായും ഇല്ലാതായിട്ടുണ്ട്. അങ്ങാടിപുറത്തെ ഏറ്റവും തിരക്കേറിയ ജങ്‌ഷനാണ് തിരുമാന്ധാംകുന്ന് ക്ഷേത്ര ഗോപുരത്തിന് അടുത്തുള്ള അമ്പലപ്പടി. നൂറു കണക്കിനു പേരാണ് നിത്യേന ക്ഷേത്ര ദർശനത്തിനായി അങ്ങാടിപ്പുറത്ത് എത്തുന്നത്. തളി ക്ഷേത്രത്തിന് താഴെയും മിൽമ കടയ്ക്കു സമീപവുമുള്ള വരകളും മാഞ്ഞു പോയിട്ടുണ്ട്.സീബ്രാവരകൾ മാഞ്ഞതോടെ റോഡ് മുറിച്ചു കടക്കാൻ പ്രയാസപ്പെടുന്ന അവസ്ഥയാണിപ്പോൾ. റോഡിൻ്റെ വശങ്ങളിലായി ചെറിയ തോതിൽ മാത്രമാണ് വരകൾ കാണുന്നത്. ഇടതടവില്ലാതെ വാഹനങ്ങൾ ഒഴുകി കൊണ്ടിരിക്കുന്ന റോഡാണ് കോഴിക്കോട്- പാലക്കാട് ദേശീയ പാത, സീബ്രാ വരകൾ മാഞ്ഞു പോയത് കാൽ നടക്കാർക്ക് ഏറെ പ്രയാസമായിരിക്കുന്നു. ട്രാഫിക് പോലീസിന്റെ സേവനം ഇല്ലാത്ത അവസ രങ്ങളിൽ ഏറെ ഭീതിയോടെയാണ് കുട്ടികളും...
പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും

Local

പെട്രോൾ, ഡീസൽ വില കൂട്ടിയേക്കും

Perinthalmanna RadioDate: 01-05-2026 ന്യൂഡൽ‌ഹി:  നിയമസഭാ തിരഞ്ഞെടുപ്പുകൾക്കു ശേഷം പെട്രോൾ, ഡീസൽ വില കൂട്ടുമെന്ന സന്ദേശങ്ങൾ വ്യാജമെന്ന് ആവർത്തിച്ചുകൊണ്ടിരുന്ന കേന്ദ്ര സർക്കാർ ചുവടുമാറ്റുന്നു. വൈകാതെ വില കൂട്ടിയേക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതിമാസ അവലോകന റിപ്പോർട്ടിലെ സൂചന. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്നു മിക്ക രാജ്യങ്ങളും വില കൂട്ടിയതായും വർധന ഒഴിവാക്കാനാകാത്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു.യുഎസ്–ഇറാൻ സംഘർഷം രൂക്ഷമാകുമെന്ന ആശങ്കകളെത്തുടർന്ന് 2 ദിവസമായി ക്രൂഡോയിൽ വില കുതിക്കുകയാണ്. ഇന്ത്യ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന ബ്രെന്റ് ക്രൂഡിന്റെ വില ഇന്നലെ ബാരലിന് 126 ഡോളർ വരെ ഉയർന്നു. 4 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിലയാണിത്. വില പിന്നീട് 113–114 ഡോളറിലേക്കു താഴ്ന്നു. പശ്ചിമേഷ്യൻ സംഘർഷം തുടങ്ങുംമുൻപ് ഡിസംബർ, ജനുവരി മാസങ്ങളിൽ 60 ഡോളറിനടുത്തായിരുന്നു വില.ഹോർമുസ് കടലിടുക്ക് വഴിയുള്ള ചരക...
സംസ്ഥാനത്ത് ഇന്നും വേനൽ മഴ; മലപ്പുറം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Local

സംസ്ഥാനത്ത് ഇന്നും വേനൽ മഴ; മലപ്പുറം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലേർട്ട്

Perinthalmanna RadioDate: 01-05-2026 സംസ്ഥാനത്ത് കൊടുംചൂടിന് ആശ്വാസമായി വേനൽ മഴ കനക്കുന്നു. ഇന്നും പരക്കെ വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത. മഴ സാഹചര്യം കണക്കിലെടുത്ത് കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടണെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.നാളെ (2/05/2026) ആലപ്പുഴ, കോട്ടയം, എറണാകുളം, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കുമെന്നാണ് പ്രവചനം. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് നൽകിയ മുന്നറിയിപ്പിൽ പറയുന്നു.സംസ്ഥാനത്തെ കടുത്ത വേനലിന് ആ...
വാണിജ്യപാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

Local

വാണിജ്യപാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു

Perinthalmanna RadioDate: 01-05-2026 ന്യൂഡല്‍ഹി: രാജ്യത്ത് കടുത്ത ഇന്ധനക്ഷാമം അനുഭവപ്പെടുന്നതിനിടെ വാണിജ്യ പാചക വാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. 19 കിലോ ഭാരമുള്ള വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വിലയില്‍ 993 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ രാജ്യ തലസ്ഥാനമായ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 3,071.50 രൂപയായി ഉയരും.  മുംബൈയില്‍ എല്‍പിജി വില 2031 രൂപയില്‍ നിന്നും 3024 രൂപയായി വര്‍ധിച്ചു.ഗാര്‍ഹികസിലിണ്ടറിന്റെ വിലയില്‍ കമ്പനികള്‍ മാറ്റം വരുത്തിയിട്ടില്ല. ഫെബ്രുവരിക്ക് ശേഷം മൂന്ന് തവണയാണ് വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ചത്. മാര്‍ച്ചില്‍ 144 രൂപയുടെ വര്‍ധനയുണ്ടായപ്പോള്‍ ഏപ്രില്‍ ഒന്നിന് 200 രൂപയുടെ വര്‍ധനയുണ്ടായി.വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില വര്‍ധിച്ച് റസ്റ്ററന്റുകള്‍ ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കളുടെ വിലവര്‍ധനക്ക് ഇട...
വേനൽച്ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും കനത്ത മഴ

Local

വേനൽച്ചൂടിന് ആശ്വാസമായി പെരിന്തൽമണ്ണയിലും കനത്ത മഴ

Perinthalmanna Radio_Date: 30-04-2026 പെരിന്തൽമണ്ണ: ആഴ്ചകളായി തുടരുന്ന കഠിനമായ വേനൽച്ചൂടിന് നേരിയ ആശ്വാസമായി പെരിന്തൽമണ്ണയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ എത്തി. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെ പെയ്ത് തുടങ്ങിയ കനത്ത മഴ നാടിന് വലിയ ആശ്വാസമാണ് പകർന്നു നൽകിയത്. മേഖലയിൽ താപനില ക്രമാതീതമായി ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ പെയ്ത ഈ മഴ അന്തരീക്ഷത്തിലെ ചൂട് ഗണ്യമായി കുറയ്ക്കുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ. ഉച്ചസമയങ്ങളിൽ അനുഭവപ്പെട്ടിരുന്ന കടുത്ത വെയിലിനും ഉഷ്ണത്തിനും ഇതോടെ താൽക്കാലിക ശമനമായി. വേനൽ മഴയുടെ വരവ് കർഷകർക്കും വലിയ ആശ്വാസമാണ് നൽകുന്നത്. വരും ദിവസങ്ങളിലും മഴ തുടരുകയാണെങ്കിൽ വരൾച്ചാ ഭീഷണിയിൽ നിന്നും നാട്ടുകാർക്ക് ആശ്വാസം ലഭിക്കും. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------...
വെള്ളക്കെട്ട് അപകടവും രക്ഷാ പ്രവർത്തനവും;  ബോധവൽക്കരണ വിഡിയോയുമായി അഗ്നിരക്ഷാസേന

Local

വെള്ളക്കെട്ട് അപകടവും രക്ഷാ പ്രവർത്തനവും;  ബോധവൽക്കരണ വിഡിയോയുമായി അഗ്നിരക്ഷാസേന

Perinthalmanna RadioDate: 30-04-2026 പെരിന്തൽമണ്ണ : വെള്ളക്കെട്ടിൽ കുട്ടികൾ വീണ് അപകടം പറ്റിയാൽ ചെയ്യേണ്ട കാര്യങ്ങൾ ചേർത്ത് വിഡിയോ ചിത്രീകരിച്ച് ഫയർ ആൻ ഡ് റസ്ക്യൂ വിഭാഗം. കളിക്കുന്നതിനിടെ കുളത്തിൽ വീണ ബോളെടുക്കാൻ പോയ കുട്ടി അപകടത്തിൽ പെടുന്നതും അവനെ അന്വേഷിച്ചു വന്ന കൂട്ടുകാർ അപകടത്തിൽ പെടുന്നതുമാണ് ചിത്രീകരിച്ചത്.കൃഷിയിടത്തിലെ തൊഴിലാളികളും നാട്ടുകാരും രക്ഷാ പ്രവർത്തനം നടത്തുന്നതും വാർഡ് മെംബർ ഫയർ ഫോഴ്സ‌ിനെ വിളിക്കുന്നതും ഫയർ സ്റ്റേഷനിൽ അലാറം മുഴക്കി സേനാ അംഗങ്ങൾ സ്‌കൂബ ഉൾപ്പെടെയുള്ള സന്നാഹങ്ങളുമായി സംഭവ സ്ഥലത്തെത്തി അപകടത്തിൽ പെട്ട കുട്ടികളെ മുങ്ങിയെടുത്ത് ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതുമാണ് ചിത്രീകരിച്ചത്.സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഷിഹാബ് ചോലക്കലാണ് ആശയത്തിനു പിന്നിൽ. സമൂഹ മാധ്യമങ്ങളിലൂടെയാണ് ബോധവത്കരണ വിഡിയോ പ്രചരിപ്പിക്കുന്നത്. സിവിൽ ഡിഫൻസ് കോ ഓഡിനേറ്ററും ഫയർ ആൻഡ് റെസ്ക്യ...