Local

രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് രണ്ടു പുതിയ കോച്ചുകൾ കൂടി

Local

രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് രണ്ടു പുതിയ കോച്ചുകൾ കൂടി

Perinthalmanna RadioDate: 02-01-2026 പെരിന്തൽമണ്ണ : പുതുവർഷ സമ്മാനമായി നിലമ്പൂർ- കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ് ട്രെയിനിന് രണ്ടു പുതിയ കോച്ചുകൾ കൂടി. ഇതോടെ നിലവിലുള്ള 14 കോച്ചുകളിൽനിന്ന് 16 കോച്ചുകളുള്ള ട്രെയിനായി ഇന്നലെ മുതൽ രാജ്യറാണി എക്സ്പ്രസ് മാറി. ഇന്നലെ രാവിലെയും രാത്രിയിലും പുതിയ കോച്ചുകളുമായാണ് സർവീസ് നടത്തിയത്. പുതുതായി ഒരു സ്ലീപ്പർ കോച്ചും ഒരു തേഡ് എസി കോച്ചുമാണ് ഇന്നലെ മുതൽ കൂട്ടിച്ചേർത്തത്.യാത്രക്കാരുടെ വലിയ തിരക്കുള്ള രാജ്യറാണി ട്രെയിനിൽ കോച്ചുകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. ഇതിന്റെ തുടർച്ചയായി ജനപ്രതിനിധികളും ട്രെയിൻ യാത്രക്കാരുടെയും ജനമൈത്രിയുടെയും സംഘടനകളും ഈ ആവശ്യം ഉന്നയിച്ചു വരികയായിരുന്നു.അതേസമയം ആധുനിക എൽഎച്ച്ബി കോച്ചുകളുടെ 24 കോച്ചുകളായി പൂർണ സർവീസായി മാറ്റണമെന്ന ആവശ്യമാണ് നിലവിലുള്ളത്. എന്നാൽ ഷൊർണൂർ- നിലമ്പൂർ റെയിൽവേ പാതയിലെ പ്രധാന സ്റ്റേഷനുകള...
ജില്ലയിൽ ആരോഗ്യ മേഖലയിൽ 470 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു

Local

ജില്ലയിൽ ആരോഗ്യ മേഖലയിൽ 470 തസ്തികകൾ ഒഴിഞ്ഞു കിടക്കുന്നു

Perinthalmanna RadioDate: 01-01-2026 പെരിന്തൽമണ്ണ : ജില്ലയിലെ ആരോഗ്യ മേഖലയിൽ ജില്ലാ–താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും മെഡിക്കൽ കോളജിലുമായി 470 തസ്തികകൾ ഇപ്പോഴും ഒഴിഞ്ഞു കി‌ടക്കുമ്പോൾ കഴിഞ്ഞ വർഷം സർക്കാർ സ്ഥിരം നിയമനം നൽകിയത് 153 പേർക്ക് മാത്രമെന്ന് വിവരം.ഇതിനു പുറമേ താൽക്കാലിക അടിസ്ഥാനത്തിൽ 96 പേരെയും നിയമിച്ചു. ഇതോടെ വലിയൊരു വിഭാഗവും താൽക്കാലിക ജീവനക്കാരാണ് ഇപ്പോഴുള്ളത്.മഞ്ചേരി മെഡിക്കൽ കോളജിൽ മാത്രം പ്രഫസർ(1), അസോഷ്യേറ്റ് പ്രഫസർ(3), അസി.പ്രഫസർ(9), സിഎസ്‌ആർ ടെക്‌നീഷ്യൻ(1), സീനിയർ റെസിഡ‍ന്റ്‌സ്(5), ജൂനിയർ റെസി‍ഡന്റ്‌സ്(14) എന്നിങ്ങനെ 33 തസ്തികകൾ ഒഴിഞ്ഞു കി‌ടക്കുകയാണ്.ജില്ലാ–താലൂക്ക് ആശുപത്രികളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലുമായി അസി.സർജന്മാരുടെ 6 തസ്തികകളും കാഷ്വൽറ്റി മെഡിക്കൽ ഓഫിസർമാരുടെ 4 തസ്തികകളും 25 ഓളം ഡോക്ടർമാരുടെ തസ്തികകളും ഉൾപ്പെടെ 437 തസ്തികകളാണ് ആകെ ഒഴിഞ്ഞു ക...
ഏറാന്തോട് തോട്ടിലെ രൂക്ഷഗന്ധം; പ്രദേശവാസികൾ ദുരിതത്തിൽ

Local

ഏറാന്തോട് തോട്ടിലെ രൂക്ഷഗന്ധം; പ്രദേശവാസികൾ ദുരിതത്തിൽ

Perinthalmanna RadioDate: 01-01-2026 അങ്ങാടിപ്പുറം: ഏറാന്തോട് തോട്ടില്‍ നിന്ന് ഉയരുന്ന രൂക്ഷഗന്ധത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ് പ്രദേശവാസികള്‍.കൃഷിയാവശ്യത്തിന് ജലം സംഭരിക്കാൻ കെട്ടിയ തടയണയിലേക്ക് പെരിന്തല്‍മണ്ണ നഗരത്തില്‍ നിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നതാണ് അസഹനീയമായ ദുർഗന്ധത്തിന് കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു.ഇതിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാർ ജില്ലാ കളക്ടർ അടക്കമുള്ളവർക്ക് നിവേദനം നല്‍കിയിരിക്കുകയാണ്. രണ്ടാഴ്ചയായി തോട്ടിലെ വെള്ളത്തിന് അസഹനീയമായ ഗന്ധമാണ്. രൂക്ഷഗന്ധമൂലം വീടിന് പുറത്തിറങ്ങാനോ ജനലോ വാതിലോ തുറന്നിടാനും കഴിയാതെ നാട്ടുകാർ പ്രയാസത്തിലാണ്. വർഷംതോറും കൃഷിയാവശ്യത്തിന് ജലം സംഭരിക്കാൻ തടയണ കെട്ടാറുണ്ട്.എന്നാല്‍ ഇത്തരത്തില്‍ ദുർഗന്ധം വമിക്കുന്നത് ഇതാദ്യമാണെന്ന് പ്രദേശത്തുകാർ പറയുന്നു. തോട്ടിലെ ജലം മലിനമായതോടെ സമീപത്തെ കിണറുകളിലെ വെള്ളവും ഉപയോഗശൂന്യമാകുമെന്ന് പ്രദ...
രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു

Local

രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു

Perinthalmanna RadioDate: 01-01-2026 രാജ്യത്ത് എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില വർദ്ധിപ്പിച്ചു. 19 കിലോ എൽപിജി വാണിജ്യ സിലിണ്ടറുകളുടെ വില 111 രൂപയാണ് വർദ്ധിപ്പിച്ചത്. ഇന്ന് മുതൽ പുതിയ വില പ്രാബല്യത്തിൽ വന്നു. എന്നാൽ, 14 കിലോ ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവുണ്ടായിട്ടില്ല.ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്ന വാണിജ്യ സിലിണ്ടറുകളുടെ കുത്തനെയുള്ള വിലവർദ്ധന ഭക്ഷണത്തിന്റെ വിലക്കയറ്റത്തിന് കാരണമാകുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കഴിഞ്ഞ കുറച്ചു കാലമായി സ്ഥിരമായി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, ഗാർഹിക സിലിണ്ടറുകളുടെ വില 2025 ഏപ്രിൽ മുതൽ മാറ്റമില്ലാതെ തുടരുകയാണ്. ---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പട്ടിക്കാട് ജാമിഅ സമ്മേളനം; വാഹന പ്രചരണ ജാഥ  ഉദ്ഘാടനം ചെയ്തു

Local

പട്ടിക്കാട് ജാമിഅ സമ്മേളനം; വാഹന പ്രചരണ ജാഥ  ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 01-01-2026 പെരിന്തൽമണ്ണ: പട്ടിക്കാട് ജാമിഅ നൂരിയ്യ അറബിയ്യ 63-ാം വാർഷിക 61-ാം സനദ് ദാന സമ്മേളത്തിന്റെ പ്രചരണാർത്ഥം ജനുവരി 2, 3 തിയ്യതികളിൽ നടക്കുന്ന വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ജാഥാ ക്യാപ്റ്റൻ സയ്യിദ് ജലാൽ തങ്ങൾ മുണ്ടുപറമ്പിന് പതാക നൽകി നിർവ്വഹിച്ചു. നൂറുൽ ഉലമാ സ്റ്റുഡൻസ് അസോസിയേഷന്റെ കീഴിൽ  ജില്ലാ, മേഖലാ തലങ്ങളിൽ നടക്കുന്ന പ്രചരണ ജാഥക്ക് വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം നൽകും. പാണക്കാട് വെച്ച് നടന്ന പരിപാടിയിൽ സമസ്ത വൈസ് പ്രസിഡന്റ്‌ കോട്ടുമല മൊയ്‌തീൻ കുട്ടി മുസ്‌ലിയാർ, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ബി.എസ്.കെ തങ്ങൾ, അലവി ഫൈസി കുളപ്പറമ്പ്, പാതിരമണ്ണ അബ്ദുറഹ്മാൻ ഫൈസി, ഖാദർ ഫൈസി കുന്നുംപുറം, ലത്തീഫ് ഫൈസി പാതിരമണ്ണ, അബ്ദുല്ലക്കോയ തങ്ങൾ ഇരുമ്പകശ്ശേരി മൊയ്‌തീൻ ഹാജി അൽ ഐൻ, അലവിക്കുട്ടി ഫൈസി മുതുവല്ലൂർ, പറമ്പൂർ ബാബു, ഷിയാസ് സുൽത...
പാങ്ങിൽ ഭൂമിക്കടിയിൽ ശബ്ദം; പരിസരവാസികൾ പരിഭ്രാന്തിയിലായി

Local

പാങ്ങിൽ ഭൂമിക്കടിയിൽ ശബ്ദം; പരിസരവാസികൾ പരിഭ്രാന്തിയിലായി

Perinthalmanna RadioDate: 01-01-2026 കൊളത്തൂർ: കുറുവ പഞ്ചായത്തിലെ ഈസ്റ്റ് പാങ്ങ് അയ്യാത്തപറമ്പിൽ ഭൂമിക്കടിയിൽ തുടർച്ചയായി നേരിയ ശബ്ദം കേൾക്കുന്നത് പരിസരവാസികളിൽ പരിഭ്രാന്തിയുണ്ടാക്കി. തച്ചപ്പറമ്പൻ ചെറിയാപ്പു ഹാജിയുടെ പറമ്പിന് സമീപത്ത് നിന്നാണ് നാല് ദിവസമായി ശബ്ദം കേൾക്കുന്നത്.ഇന്നലെ രാവിലെ സംഭവ സ്ഥലം കുറുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സലാം മാസ്റ്ററുടെയും സെക്രട്ടറി വിഷ്ണു ശശിയുടെയും നേതൃത്വത്തിൽ വൈസ് പ്രസിഡന്റ് മോയിക്കൽ സുലൈഖയും വാർഡ് മെമ്പർമാരും ഉദ്യോഗസ്ഥരും സന്ദർശിച്ചു.വിവരം റവന്യൂ അധികൃതരെയും അറിയിച്ചു. റവന്യൂ, വാട്ടർ അതോറിറ്റി അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. വാട്ടർ അതോറിറ്റിയുടെ ഇതുവഴിയുള്ള പൈപ്പ് ലൈനിൽ നിന്നാണ് ശബ്ദമെന്ന നിഗമനത്തിൽ പൈപ്പ് ലൈനിലൂടെയുള്ള നീരൊഴുക്ക് ബ്ലോക്ക് ചെയ്യുകയും തിരിച്ചു വിടുകയും ചെയ്തപ്പോൾ ശബ്ദം കുറഞ്ഞതായി കുറുവ പഞ്ചായത്ത് പ്രസിഡന്റ് സലാം മാസ്റ്റർ പറഞ്ഞു. ത...
കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും; ജനുവരി ഒന്നുമുതൽ ടോൾ പിരിക്കില്ല

Local

കോഴിക്കോട് ബൈപ്പാസിലെ ടോൾപിരിവ് വൈകും; ജനുവരി ഒന്നുമുതൽ ടോൾ പിരിക്കില്ല

Perinthalmanna RadioDate: 31-12-2025 കോഴിക്കോട്: രാമനാട്ടുകര മുതൽ വെങ്ങളം വരെയുള്ള കോഴിക്കോട് ബൈപ്പാസിൽ ടോൾ പിരിവ് വൈകും. ജനുവരി ഒന്നുമുതൽ ടോൾ പിരിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ടോൾ പിരിക്കാനുള്ള വിജ്ഞാപനം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ട്രയൽ റണ്ണിന് ശേഷം ടോൾ പിരിവ് തുടങ്ങുമെന്നാണ് ദേശീയപാത അതോറിറ്റി അറിയിച്ചിരിക്കുന്നത്.അതേസമയം സർവീസ് റോഡുകളുടെ നിർമാണം പൂർത്തിയാക്കാതെയും റോഡ് നിർമാണത്തിലെ അപാകത പരിഹരിക്കാതെയും ടോൾ പിരിവ് തുടങ്ങാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. ടോൾ പ്ലാസയ്ക്ക് സമീപത്തെ റോഡിന്റെ പ്രവൃത്തി ഇതുവരെയും പൂർത്തീകരിച്ചിട്ടില്ല. മാമ്പുഴ പാലത്തിലെ നിർമാണ പ്രവൃത്തികളും നടന്നുവരികയാണ്. .....---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം

Local

പെരിന്തൽമണ്ണ-പട്ടാമ്പി റോഡിൽ ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 31-12-2025 പെരിന്തൽമണ്ണ: ചെറുകര - അങ്ങാടിപ്പുറം റെയിൽവേ ലൈനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ പെരിന്തൽമണ്ണ-  പട്ടാമ്പി റോഡിൽ ജനുവരി 2-ന് രാത്രി 9 മണി മുതൽ ജനുവരി 3-ന് രാവിലെ 3 മണി വരെ ഗതാഗതം താൽക്കാലികമായി നിരോധിച്ചു. ഈ സമയത്ത് യാത്ര ചെയ്യുന്ന വാഹനങ്ങൾ പുളിങ്കാവ്–ചീരട്ടാമല– പരിയാപുരം വഴി അങ്ങാടിപ്പുറത്തേക്കും, പുലാമന്തോൾ - ഓണപ്പുട വഴി അങ്ങാടിപ്പുറത്തേക്കുള്ള ബദൽ റൂട്ടുകൾ ഉപയോഗിക്കണമെന്ന് അധികൃതർ അറിയിച്ചു. ---------------------------------------------Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...
പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി

Local

പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി

Perinthalmanna RadioDate: 31-12-2025 മലപ്പുറം: ജില്ലയിലെ പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി ജില്ല പൊലീസ് മേധാവി ആർ.വിശ്വനാഥിന്റെ നേതൃത്വത്തിൽ നീരിക്ഷണം ശക്തമാക്കി. ജില്ലയിലെ ആറ് സബ് ഡിവിഷൻ ഡിവൈ.എസ്.പിമാർ, ഇൻസ്പെക്ടർമാർ, എസ്.ഐമാർ ഉൾപ്പെടെയുള്ള ജില്ലയിലെ 1000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെയും പുതുവത്സര സുരക്ഷക്കായി വിന്യസിച്ചതായി എസ്.പി അറിയിച്ചു.വിനോദ സഞ്ചാര കേന്ദ്രങ്ങൾ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം തടയുന്നതിനുള്ള നിരിക്ഷണത്തിന് പ്രത്യേക സംഘത്തിന്റെയും, പൊലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് പ്രത്യേക പട്രോളിങ് സംഘത്തിന്റെയും, പ്രധാന ഇടങ്ങളിൽ മഫ്തി പൊലീസിന്റെയും സാന്നിധ്യമുണ്ടാകും. മുൻകൂർ അനുമതി വാങ്ങാതെയുള്ള ഉയർന്ന ശബ്ദ സംവിധാനങ്ങളും അനുവദിക്കില്ലെന്ന് എസ്.പി. അറിയിച്ചു. രാത്രി പാതയോരങ്ങളിലും മറ്റും അനധികൃത ആൾക്കൂട്ടം അനുവദിക്കില്ല. പൊതുനിരത്തുകളിൽ ആഘോഷത്തിന്റെ ഭാഗമായി വാഹന ഗതാഗതം തടസ്സപ്പെടുത്തുന്...
മലപ്പുറത്തുനിന്നും ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ തീപിടിത്തം

Local

മലപ്പുറത്തുനിന്നും ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ തീപിടിത്തം

Perinthalmanna RadioDate: 31-12-2025 മലപ്പുറത്ത് നിന്നും ഗവിയിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ യാത്രക്കിടെ തീപിടിത്തം. 28 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. യാത്രക്കാർക്ക് ആർക്കും പരിക്കേറ്റിട്ടില്ല.ഇന്നലെ രാത്രി ഒമ്പതോടെയാണ് സൂപ്പർ ഡീലക്സ് ബസ് മലപ്പുറം ഡിപ്പോയിൽ നിന്നും ഗവിയിലേക്ക് പുറപ്പെട്ടത്. കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസത്തിന്റെ ഭാഗമായിട്ടുള്ള ട്രിപ്പായിരുന്നു. ഇന്ന് പുലർച്ചെ 3.45ഓടെ കോട്ടയം മണിമല ജങ്ഷൻ കഴിഞ്ഞ് മൂന്നു കിലോമീറ്ററിന് ശേഷം പഴയിടത്തിനു സമീപത്തെത്തിയപ്പോഴാണ് ബസിന് തീപിടിച്ചത്.ബസിൽ നിന്നും പുക ഉയരുന്നതാണ് ആദ്യം കണ്ടത്. മറ്റൊരു വാഹനത്തിലെ ഡ്രൈവർ സംഭവം അറിയിക്കുകയായിരുന്നു. ഉടൻ ബസ് ജീവനക്കാർ യാത്രക്കാരെ പുറത്തിറക്കി. ബസ് പൂർണമായും കത്തി നശിച്ചു. കാഞ്ഞിരപ്പള്ളിയിൽ നിന്നും അഗ്നിശമന സേന സ്ഥലത്ത് എത്തിയിരുന്നു.തീപിടിത്തത്തിന് കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പൊൻകു...