കള്ളവോട്ട് തടയുന്ന ‘മാന്ത്രിക മഷി’; വിരലിലെ മഷി മായാത്തത് എന്തുകൊണ്ട്?
Perinthalmanna RadioDate: 10-04-2026 തിരഞ്ഞെടുപ്പ് കാലത്തെ ഏറ്റവും പ്രിയപ്പെട്ട കാഴ്ചകളിലൊന്നാണ് വോട്ട് ചെയ്തശേഷം വിരലില്‍ മഷി അടയാളവുമായി നിൽക്കുന്ന വോട്ടർമാരുടെ ചിത്രങ്ങൾ. വെറുമൊരു മഷി അടയാളത്തിനപ്പുറം പൗരധർമ്മത്തിന്റെയും തുല്യതയുടെയും പ്രതീകമായി ഈ മുദ്ര മാറിയിരിക്കുന്നു. ബാലറ്റ് പേപ്പറിൽ നിന്ന് വോട്ടിംഗ് യന്ത്രത്തിലേക്കും ഡിജിറ്റൽ യുഗത്തിലേക്കും വോട്ടെടുപ്പ് മാറിയെങ്കിലും 64 വര്‍ഷത്തിനിപ്പുറവും വിരലിലെ ഈ മായാത്ത മഷിക്ക് പകരം വയ്ക്കാൻ മറ്റൊരു സംവിധാനവും വന്നിട്ടില്ല. കള്ളവോട്ട് തടയുക എന്ന വലിയ ദൗത്യമാണ് ഈ കുഞ്ഞൻ മഷിക്കുപ്പി നിർവ്വഹിക്കുന്നത്. മായ്ക്കാന്‍ പലതരം വിദ്യകള്‍ പ്രയോഗിക്കാറുണ്ടെങ്കിലും അത്ര പെട്ടൊന്നും മഷി വിരലില്‍ നിന്നു പോകാറില്ല.*എന്തിന് മഷി പുരട്ടുന്നു?*ഇൻഡെലിബിൾ ഇങ്ക് (Indelible Ink) എന്ന് വിളിക്കപ്പെടുന്ന ഈ മഷിയുടെ ചരിത്രം തുടങ്ങുന്നത് 1961-ലാണ്. നാഷണൽ ഫിസിക്കൽ ലബോറട്ടറിയ...










