പുതിയ തൂതപ്പാലം ഉടൻ ഗതാഗതത്തിന് തുറന്നുകൊടുക്കും
Perinthalmanna RadioDate: 08-03-2026 പെരിന്തൽമണ്ണ: തൂത പാലത്തിന് സമാന്തരമായി നിർമാണം പൂർത്തിയാക്കിയ പുതിയ പാലത്തിന്റെ ശേഷിക്കുന്നപണി അടുത്തയാഴ്ച പൂർത്തിയാക്കി ഉടൻ ഗതാഗതത്തിന് തുറന്നു കൊടുക്കും. പാലത്തിലെയും അപ്രോച്ച് റോഡിലേയും ആദ്യ ഘട്ടം ഉപരിതലടാറിങ് കഴിഞ്ഞയാഴ്ച പൂർത്തിയായി. കൈവരിയുടെ ഏതാനുംഭാഗങ്ങളുടെ കോൺക്രീറ്റ്, പെയ്ന്റിങ് എന്നിവ മാത്രമാണ് പൂർത്തിയാകാനുള്ളത്. കൈവരിയുടെ കോൺക്രീറ്റുപണി ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.തൂത-മുണ്ടൂർ സംസ്ഥാനപാത നാലുവരിയാക്കി നവീകരിക്കുന്ന പദ്ധതിയിലുൾപ്പെടുത്തിയാണ് മലപ്പുറം-പാലക്കാട് ജില്ലാ അതിർത്തിയിലെ തൂതപ്പുഴയ്ക്കു കുറുകെയുള്ള തൂതപ്പാലത്തിന് സമാന്തരമായി പുതിയപാലം നിർമിച്ചത്. 140 മീറ്റർ നീളവും 10 മീറ്റർ വീതിയും കിഴക്കുഭാഗത്ത് നടപ്പാതയുമുള്ള പാലമാണ് പൂർത്തിയാകുന്നത്.2025 ഫെബ്രുവരിയിലാണ് നിർമാണം തുടങ്ങിയത്. തൂണുകളുടെപണി പൂർത്തിയാകുന്നതിനുമുൻപ് പുഴയിൽ വെള്ളം കൂടി...










