Local

ജൂബിലി റോഡിൽ നിയന്ത്രണം വിട്ട 2 വാഹനങ്ങൾ ഒരേ സമയം കടയിലേക്ക് ഇടിച്ചു കയറി

Local

ജൂബിലി റോഡിൽ നിയന്ത്രണം വിട്ട 2 വാഹനങ്ങൾ ഒരേ സമയം കടയിലേക്ക് ഇടിച്ചു കയറി

Perinthalmanna RadioDate: 30-06-2026 പെരിന്തൽമണ്ണ: ജൂബിലി റോഡിലെ ചായമുക്ക് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന കടയിലേക്ക് ഒരേ സമയം രണ്ട് വാഹനങ്ങൾ ഇടിച്ചു കയറി. ചൊവ്വാഴ്ച പുലർച്ചെയാണ് അപകടം നടന്നത്. അപകടത്തിൽ വാഹന യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. പുലർച്ചെ ആയതിനാൽ കടയിലും റോഡിലും ആളുകൾ ഇല്ലാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.പാലക്കാട് ഭാഗത്തു നിന്നും വന്ന കാറും കോഴിയുമായി വന്ന പിക്കപ്പ് ലോറിയുമാണ് അമിത വേഗതയിലെത്തി ഒരേ സമയം കടയിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.റോഡിന്റെ വീതിക്കുറവും അപകട സൂചനാ ബോർഡുകളുടെ അഭാവവുമാണ് പ്രദേശത്ത് അപകടങ്ങൾക്ക് പ്രധാന കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു . ഇവിടെ അപകടങ്ങൾ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഒരു കാർ സ്കൂട്ടറിനെ ഇടിച്ച് സമാനമായ അപകടം നടന്നിരുന്നു. ഇതിന് മുമ്പും ഇവിടെ നിരവധി അപകടങ്ങൾ നടന്നിട്ടുണ്ട്...
മഴ പെയ്താൽ കുന്നപ്പള്ളി കൊല്ലക്കോട് നിവാസികൾക്ക് ദുരിതകാലം

Local

മഴ പെയ്താൽ കുന്നപ്പള്ളി കൊല്ലക്കോട് നിവാസികൾക്ക് ദുരിതകാലം

Perinthalmanna RadioDate: 30-06-2026 പെരിന്തൽമണ്ണ : മഴക്കാലമെത്തിയാൽ പിന്നെ കുന്നപ്പള്ളി കൊല്ലക്കോട് നിവാസികൾക്ക് ദുരിതകാലം. ചെറിയ മഴയിൽ പോലും കൊല്ലക്കോട്, ചെറുമല, കരിവെട്ടി, റൈലിൻകര പ്രദേശത്തേക്ക് പോകുന്ന പ്രധാന റോഡ് വെള്ളത്തിന് അടിയിലാകും. ഈ പ്രദേശങ്ങളിലെ മുന്നൂറിലധികം കുടുംബങ്ങൾ പുറംലോകവുമായി ബന്ധപ്പെടാനാകാതെ ഒറ്റപ്പെടും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും ഈ പ്രദേശം ഒറ്റപ്പെട്ടു.കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയിൽ പ്രദേശം പൂർണമായും വെള്ളക്കെട്ടിലായി. പ്രദേശത്തേക്കുള്ള പ്രധാന പ്രവേശന വഴിയിൽ വെള്ളം കയറിയതോടെ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. മഴവെള്ളപ്പാച്ചിലുണ്ടാകുമ്പോൾ പ്രദേശവാസികൾ ആശ്രയിക്കുന്ന എസ്എൻഡിപി കോളജ് റോഡിലെ കലുങ്ക് നിർമാണം മുഴുവനാകാത്തതു ദുരിതം ഇരട്ടിയാക്കി.ഇവിടെ റെയിൽവേ അടിപ്പാത യാഥാർഥ്യമായാൽ മുന്നൂറിലധികം വരുന്ന കുടുംബങ്ങളുടെ ദുരിതത്തിന് ആശ്വാസമാകും. പെരിന്തൽമണ്ണ ടൗണിലേക്കും പ്രധാന ക...
ഫോൺ നമ്പർ പങ്കിടേണ്ടതില്ല: യൂസർനെയിം സംവിധാനവുമായി വാട്സാപ്പ്

Local

ഫോൺ നമ്പർ പങ്കിടേണ്ടതില്ല: യൂസർനെയിം സംവിധാനവുമായി വാട്സാപ്പ്

Perinthalmanna RadioDate: 30-06-2026 ഫോൺനമ്പർ കൈമാറാതെതന്നെ വാട്സാപ്പ് ഉപയോഗിക്കാൻ വഴിയൊരുങ്ങുന്നു. ഫോൺനമ്പരിനുപകരം ഉപയോക്താക്കൾക്ക് പ്രത്യേകം യൂസർനെയിമുകൾ തിരഞ്ഞെടുക്കാനുള്ള പുതിയ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് വാട്സാപ്പിന്റെ മാതൃ കമ്പനിയായ മെറ്റ അറിയിച്ചു.ഫോൺ നമ്പറുകളുടെ സ്വകാര്യത പൂർണമായി സംരക്ഷിക്കുന്നതിന് പുതിയമാറ്റം സഹായിക്കും. ഇതോടെ, ഗ്രൂപ്പ് ചാറ്റുകളുടെ ഭാഗമാകുമ്പോഴോ ആദ്യമായി ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ സന്ദേശങ്ങൾ അയക്കുമ്പോഴോ ഫോൺനമ്പർ പങ്കിടേണ്ട ആവശ്യം വരുന്നില്ല.കൂടാതെ ഇൻസ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് എന്നിവയിൽനിന്ന് വ്യത്യസ്തമായി വാട്സാപ്പിൽ യൂസർനെയിമുകൾ തിരയാൻ സാധിക്കില്ലെന്നും ഒരാളുടെ കൃത്യമായ യൂസർനെയിം അറിയാവുന്നവർക്കുമാത്രമേ അവരുമായി വാട്സാപ്പിൽ ബന്ധപ്പെടാൻ കഴിയൂ എന്നും കമ്പനി വ്യക്തമാക്കി. ലോകത്ത് 300 കോടിയിലധികം ഉപയോക്താക്കളുണ്ട് വാട്സാപ്പിന്.*നിങ്ങളുടെ വാട്സാപ്പ് യൂസർനെയിം (Usern...
97.60 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ

Local

97.60 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്‌റ്റിൽ

Perinthalmanna RadioDate: 30-06-2026 കൊളത്തൂർ ∙ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കൊളത്തൂർ പൊലീസും ഡാൻസാഫ് സ്ക്വാഡും നടത്തിയ പരിശോധനയിൽ വിൽപനയ്ക്കെത്തിച്ച 97.60 ഗ്രാം എംഡിഎംഎയുമായി തിരൂർ സ്വദേശിയെ അറസ്‌റ്റ് ചെയ്‌തു. വൈലത്തൂർ അതൃശ്ശേരിയിലെ പാട്ടുരാട്ട് സക്കീർ ഹുസൈൻ (43) ആണ് പിടിയിലായത്.ഉൾപ്രദേശങ്ങളിലെ ആളൊഴിഞ്ഞ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് ലഹരിവിൽപനയും ഉപയോഗവും നടക്കുന്നതായി ജില്ലാ പൊലീസ് മേധാവിക്ക് വിവരം ലഭിച്ചിരുന്നു. മലപ്പുറം നർകോട്ടിക് സെൽ ഡിവൈഎസ്പി എൻ.ഒ.സിബി, പെരിന്തൽമണ്ണ ഡിവൈഎസ്പി എം.ബി.ലത്തീഫ് എന്നിവരുടെ നേതൃത്വത്തിൽ കൊളത്തൂർ പൊലീസും ഡാൻസാഫ് സംഘവും ഇത്തരം പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം നടത്തിവരികയായിരുന്നു.കൊളത്തൂർ പലകപ്പറമ്പ് പാങ്ങ് റോഡിൽ നടത്തിയ പരിശോധനയിലാണ്, ഓട്ടോറിക്ഷയിൽ കടത്തിയ എംഡിഎംഎയുമായി സക്കീർഹുസൈൻ പൊലീസ് സംഘത്തിന്റെ പിടിയിലാവുന്നത്. ഇയാളെ കഴിഞ്ഞ വർഷം എംഡിഎംഎയുമായി എക്സൈസ് പിടിക...
ഫുട്ബോളാണ് ലഹരി; ലഹരിക്കെതിരെ ബോധവൽക്കരണവുമായി പെരിന്തൽമണ്ണ പോലീസിന്റെ ഫുട്ബോൾ മത്സരം

Local

ഫുട്ബോളാണ് ലഹരി; ലഹരിക്കെതിരെ ബോധവൽക്കരണവുമായി പെരിന്തൽമണ്ണ പോലീസിന്റെ ഫുട്ബോൾ മത്സരം

Perinthalmanna RadioDate: 29-06-2026 പെരിന്തൽമണ്ണ: വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന് എതിരെ 'ഓപ്പറേഷൻ തൂഫാന്റെ' ഭാഗമായി പെരിന്തൽമണ്ണ പോലീസ് സ്റ്റേഷന്റെ നേതൃത്വത്തിൽ ഫുട്ബോൾ മത്സരം സംഘടിപ്പിച്ചു. യുവതലമുറയ്ക്ക് ശക്തമായ സന്ദേശം നൽകുന്നതിനായി 'ഫുട്ബോളാണ് ലഹരി' എന്ന പേരിലാണ് പാലൊളിപ്പറമ്പ് ലൂസൈൽ ഫുട്ബോൾ ടർഫിൽ വെച്ച് സൗഹൃദ മത്സരം സംഘടിപ്പിച്ചത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പെരിന്തൽമണ്ണ പോലീസ് ഇൻസ്പെക്ടർ സുമേഷ് സുധാകരൻ നിർവഹിച്ചു.ലഹരിവിരുദ്ധ സന്ദേശം മുൻനിർത്തി നടത്തിയ ഈ ടൂർണമെന്റിൽ പെരിന്തൽമണ്ണ ട്രാഫിക് യൂണിറ്റ്, പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ എന്നീ ടീമുകൾക്ക് പുറമെ പെരിന്തൽമണ്ണ പൊന്നിയാകുറുശ്ശി ടൗൺ ടീമിന്റെ നേതൃത്വത്തിലുള്ള മറ്റ് രണ്ട് ടീമുകളും പങ്കാളികളായി. ആവേശകരമായ മത്സരത്തിനൊടുവിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫി പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ഹാരിസ് വിതരണം ചെയ്ത...
കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Local

കേരളത്തിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

Perinthalmanna RadioDate: 29-06-2026 സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജൂൺ 30 ന് കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ട് തുടരും. മഹാരാഷ്ട്ര തീരത്തോടു ചേർന്ന് മധ്യ-കിഴക്കൻ അറബിക്കടലിനും വടക്കൻ തെലങ്കാനയ്ക്കും മുകളിലായി രണ്ട് ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതാണ് മഴ ശക്തമാകാൻ കാരണം. ഇതിന്റെ സ്വാധീനത്തിൽ ജൂൺ 29 മുതൽ ജൂലൈ 3 വരെ കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ വ്യാപകമായ മഴ ലഭിക്കും.*ഓറഞ്ച് അലർട്ട്:*- ജൂൺ 29: കോഴിക്കോട്, കണ്ണൂർ, കാസർകോട്- ജൂൺ 30: കണ്ണൂർ, കാസർകോട്*മഞ്ഞ അലർട്ട്:*- ജൂൺ 29: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്  - ജൂൺ 30: ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക...
ജില്ലയിലെ 3 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

Local

ജില്ലയിലെ 3 ലക്ഷം കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

Perinthalmanna RadioDate: 29-06-2026 മലപ്പുറം: പൾസ് പോളിയോ ഇമ്യൂണൈസേഷൻ പരിപാടിയുടെ ഭാഗമായി ജില്ലയിൽ 5 വയസ്സിനു താഴെയുള്ള 3,00,101 കുട്ടികൾക്കു പോളിയോ തുള്ളിമരുന്ന് നൽകി.‍ 3925 പോളിയോ തുള്ളിമരുന്ന് വിതരണ ബൂത്തുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ, 66 പ്രത്യേക കേന്ദ്രങ്ങൾ, 34 മൊബൈൽ ടീമുകൾ എന്നിവ മുഖേന ജില്ലയിലെ 76.47% കുട്ടികളാണ് ജില്ലയിൽ ആദ്യ ദിനം പോളിയോ വാക്‌സീൻ എടുത്തത്.3,92,466 കുട്ടികളാണ് ജില്ലയിൽ അഞ്ചു വയസ്സിൽ താഴെയുള്ളത്. ആദ്യ ദിനം ബൂത്തിൽ എത്തി തുള്ളിമരുന്ന് സ്വീകരിക്കാൻ സാധിക്കാത്തവർക്ക് തുടർദിനങ്ങളിൽ ആരോഗ്യപ്രവർത്തകരും വൊളന്റിയർമാരും വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന് നൽകും.പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പൂക്കോട്ടൂർ ആരോഗ്യകേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി നിർവഹിച്ചു. പൾസ് പോളിയോ വാക്സിനേഷൻ ജീവിതത്തിനുള്ള നിക്ഷേപമാണെന്ന് അദ്ദേഹം പറ...
പെരിന്തൽമണ്ണയുടെ ക്രിയ പദ്ധതി വയനാട്ടിലേക്കും

Local

പെരിന്തൽമണ്ണയുടെ ക്രിയ പദ്ധതി വയനാട്ടിലേക്കും

Perinthalmanna RadioDate: 29-06-2026 പെരിന്തൽമണ്ണ : വിദ്യാഭ്യാസ രംഗത്ത് പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കുന്ന വിപ്ലവകരമായ മാറ്റങ്ങളെയും 'ക്രിയ' പദ്ധതിയെയും പ്രശംസിച്ച് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി എംപി. പെരിന്തൽമണ്ണയിലെ വിദ്യാഭ്യാസ മുന്നേറ്റങ്ങളെക്കുറിച്ച് നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എംഎൽഎ നജീബ് കാന്തപുരത്തെ ഫോണിൽ വിളിക്കുകയും തുടർന്ന് എംഎൽഎയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. പെരിന്തൽമണ്ണയിലെ വിവിധ പദ്ധതികൾ സമൂഹത്തിലുണ്ടാക്കിയ ചലനങ്ങളെക്കുറിച്ചും സിവിൽ സർവീസ് അക്കാദമിയുടെ നേട്ടങ്ങളെക്കുറിച്ചും ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ പ്രിയങ്ക ഗാന്ധി ചോദിച്ചറിഞ്ഞു. ഞായറാഴ്ച വൈകിട്ട് കോഴിക്കോട്ടാണ് കൂടിക്കാഴ്ച നടന്നത്.പെരിന്തൽമണ്ണയിലെ മാതൃക സ്വന്തം ലോക്‌സഭാ മണ്ഡലമായ വയനാട്ടിലും നടപ്പാക്കാൻ ആഗ്രഹിക്കുന്നതായി പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. വയനാട്ടിലെ വിദ്യാർഥികളുടെ ശാക്തീകരണത്തിനായി ന...
സംസ്ഥാനത്ത് കാലവർഷത്തിൽ ഇത്തവണ 35 ശതമാനം കുറവ്

Local

സംസ്ഥാനത്ത് കാലവർഷത്തിൽ ഇത്തവണ 35 ശതമാനം കുറവ്

Perinthalmanna RadioDate: 28-06-2026 പെരിന്തൽമണ്ണ: സംസ്ഥാനത്ത് കാലവർഷത്തിൽ ഇത്തവണ 35 ശതമാനം കുറവ്. മൺസൂൺ തുടങ്ങിയ ജൂൺ നാലുമുതൽ കഴിഞ്ഞ ദിവസംവരെയുള്ള കണക്കാണിത്. ഇടുക്കി, വയനാട് ജില്ലകളിലാണ് കാര്യമായ മഴക്കുറവ്. എൽനിനോ പ്രതിഭാസമാണ് ഇതിന് കാരണമെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലാ (കുസാറ്റ്) റഡാർ ഗവേഷണകേന്ദ്രം ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു.ഇങ്ങനെ മഴ കുറയുന്ന പ്രവണത 15 വർഷമായുണ്ട്. 2025-ൽ എട്ടു ശതമാനമായിരുന്നു കാലവർഷം തുടങ്ങി ഇതേ കാലയളവിലെ മഴയുടെ കുറവ്. 2024-ൽ 37 ശതമാനം, 2023-ൽ 66 ശതമാനം, 2021-ൽ 54 ശതമാനം, 2020-ൽ 17 ശതമാനം എന്നിങ്ങനെയായിരുന്നു കുറവ്. രാജ്യമാകെ 41 ശതമാനമാണ് മഴക്കുറവ്. കേരളത്തിലെ 44 നദികളെയും മഴക്കുറവ് ബാധിക്കും. എൽനിനോ എഫക്ട് 12-15 മാസം വരെ തുടരാമെന്നും ഡോ. അഭിലാഷ് പറഞ്ഞു.ദക്ഷിണ അമേരിക്കയിലെ പെറുവിന്റെ തീരത്ത് ശാന്തസമുദ്രത്തിലെ ഉപരിതല താപനില അസാധാരണമായി കൂടുന്ന പ്രതിഭാസമാ...
താമരശ്ശേരി ചുരം വളവുകളിലെ നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക്

Local

താമരശ്ശേരി ചുരം വളവുകളിലെ നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക്

Perinthalmanna RadioDate: 28-06-2026 താമരശ്ശേരി ചുരത്തിലെ മൂന്നു വളവുകളിൽ നടക്കുന്ന നിർമാണ പ്രവൃത്തികളിൽ മെല്ലെപ്പോക്ക്, ഗതാഗതക്കുരുക്ക് രൂക്ഷം. ആവശ്യത്തിനു തൊഴിലാളികളില്ല. ഭാരവാഹനങ്ങളുടെ ഗതാഗത നിയന്ത്രണം പ്രഖ്യാപിച്ചതും പാഴ്‌വാക്കായി. ചുരത്തിലെ വളവുകളുടെ നവീകരണ പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതാണ് നിലവിൽ കുരുക്കു രൂക്ഷമാക്കുന്നത്. 6, 7, 8 വളവുകളാണു വീതികൂട്ടി നവീകരിക്കുന്നത്. ആവശ്യത്തിനു പണിക്കാരില്ലാതെ ഇഴയുന്ന പ്രവൃത്തി കാണുമ്പോഴറിയാം, ഇത് അടുത്തകാലത്തൊന്നും തീരില്ല. അടിത്തറ നിർമാണം തുടങ്ങിയിട്ടു പോലുമില്ല.ആറാം വളവിൽ നട്ടംതിരിയും ചുരത്തിലെ കുരുക്കിൽ ഉരുകിത്തീരുകയാണ് യാത്രക്കാർ. പ്രവൃത്തി നടക്കുന്ന ആറാം വളവിൽ മിക്ക ദിവസങ്ങളിലും വാഹനങ്ങൾ കുടുങ്ങാറുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 9.30ന് ചുരം കയറിയ കണ്ടെയ്നർ ലോറി ആറാം വളവിൽ കേടായതോടെ രണ്ടര മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഹൈവേ പൊലീസും അടിവാരം ഔട്ട് പോസ്റ...