പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പിടിയിൽ
Perinthalmanna RadioDate: 24-12-2025 പെരിന്തൽമണ്ണ ∙ പൊലീസിനെ ആക്രമിച്ച് പരുക്കേൽപ്പിച്ച് രക്ഷപ്പെട്ട കാപ്പ കേസ് പ്രതി പൊലീസ് പിടിയിലായി. വിവിധ മോഷണക്കേസുകളിലും കവർച്ച, എൻഡിപിഎസ് കേസുകളിലും പ്രതിയായ പട്ടിക്കാട് കീഴാറ്റൂർ സ്വദേശി ഓടുപറമ്പൻ അജ്മലിനെ(30) ആണ് പെരിന്തൽമണ്ണ ഡിവൈഎസ്പി എ.പ്രേംജിത്ത് , മേലാറ്റൂർ ഇൻസ്പെക്ടർ എ.സി.മനോജ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് സംഘം കോയമ്പത്തൂരിൽ നിന്ന് പിടികൂടിയത്.കാപ്പ നിയമപ്രകാരം പ്രവേശന വിലക്കുള്ള അജ്മൽ വീട്ടിലെത്തിയതായി വിവരമറിഞ്ഞ് അറസ്റ്റ് ചെയ്യാനെത്തിയ മേലാറ്റൂർ എസ്ഐ ഉൾപ്പെടെയുള്ള പൊലീസ് സംഘത്തെ തന്റെ കയ്യിലെ സ്റ്റീൽ വളകൊണ്ട് തലയ്ക്ക് കുത്തിയും അടിച്ചും പരുക്കേൽപ്പിച്ചായിരുന്നു മുൻപ് ഓടിരക്ഷപ്പെട്ടത്.തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോയമ്പത്തൂരിൽ ഒളിവിൽ താമസിക്കുന്നതായി കണ്ടെത്തി അജ്മലിനെ പിടികൂടിയത്. ..............










