Local

പെരിന്തൽമണ്ണയിൽ കുതിരയോട്ട മത്സരം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

Local

പെരിന്തൽമണ്ണയിൽ കുതിരയോട്ട മത്സരം കാണാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ

Perinthalmanna RadioDate: 06-04-2026 പെരിന്തൽമണ്ണ: മലപ്പുറം ജില്ലയുടെ കായിക ഭൂപടത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് പെരിന്തൽമണ്ണയിൽ നടന്ന പ്രഥമ കുതിരയോട്ട മത്സരം വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ദുബായ് പടിയിലെ സൂപ്പർ സോണിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് പെരിന്തൽമണ്ണയിലെ പാടശേഖരങ്ങളിൽ വച്ച് ഈ വിപുലമായ മത്സരം സംഘടിപ്പിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിൽ നിന്നുമുള്ള പ്രഗത്ഭരായ മത്സരാർത്ഥികൾ ഉൾപ്പെടെ അറുപതോളം കുതിരകളാണ് പോരാട്ടത്തിനിറങ്ങിയത്. സാധാരണയായി ഫുട്ബോളും ക്രിക്കറ്റും മാത്രം സജീവമായ മലപ്പുറത്തെ പാടവരമ്പുകളിൽ ഇതാദ്യമായാണ് ഇത്രയും വലിയൊരു കുതിരയോട്ട മത്സരം അരങ്ങേറുന്നത്. വിജയികൾക്കായി വൻതുകയുടെ ക്യാഷ് പ്രൈസുകളും ആകർഷകമായ ട്രോഫികളുമാണ് സംഘാടകർ നൽകിയത്.  അവധിക്കാലം ആയതിനാൽ മറ്റു ജില്ലകളിൽ നിന്ന് പോലും നിരവധി കുടുംബങ്ങൾ മത്സരം കാണാനായി പെരിന്തൽമണ്ണയിലെത്തി. കടുത്ത വേനൽ ചൂടിനെപ്...
ദേശീയപാത ടോള്‍ പ്ലാസകളില്‍ വെള്ളിയാഴ്ച മുതല്‍ പണം സ്വീകരിക്കില്ല; ഇനി മുതല്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ വഴി മാത്രം

Local

ദേശീയപാത ടോള്‍ പ്ലാസകളില്‍ വെള്ളിയാഴ്ച മുതല്‍ പണം സ്വീകരിക്കില്ല; ഇനി മുതല്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ വഴി മാത്രം

Perinthalmanna RadioDate: 05-04-2026 ന്യുഡല്‍ഹി: ദേശീയ പാതകളിലെ ടോള്‍ പ്ലാസകളില്‍ പണം നല്‍കിയുള്ള യാത്രയ്ക്ക് അവസാനമാകുന്നു. വെള്ളിയാഴ്ച (ഏപ്രില്‍ 10) മുതല്‍ രാജ്യത്തെ ടോള്‍ പ്ലാസകളില്‍ നേരിട്ട് പണം സ്വീകരിക്കില്ലെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.ഇനി മുതല്‍ ഫാസ്ടാഗ് അല്ലെങ്കില്‍ യു.പി.ഐ വഴി മാത്രമേ ടോള്‍ അടയ്ക്കാൻ സാധിക്കൂ. തിരക്കേറിയ റൂട്ടുകളിലെ ടോള്‍ പ്ലാസകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ നീക്കം.സർക്കാർ ഉദ്യോഗസ്ഥർ, പ്രതിരോധ സേനാംഗങ്ങള്‍ തുടങ്ങിയവർ വ്യക്തിഗത ആവശ്യങ്ങള്‍ക്കായി സ്വന്തം വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ടോള്‍ പ്ലാസകളില്‍ ഐ.ഡി കാർഡ് കാണിച്ച്‌ സൗജന്യമായി കടന്നുപോകുന്ന രീതിക്കും ഇതോടെ അവസാനമാകും.ടോള്‍ ഇളവ് വ്യക്തികള്‍ക്കല്ല, പദവിക്കോ അല്ലെങ്കില്‍ ആ ഓഫിസിനോ മാത്രമാണെന്ന് അധികൃതർ വ്യക്തമാക്കി. അർഹതപ്പെട്ട സർക്കാർ വാഹനങ്ങള്‍ക്ക് 'എക്സെംപ്റ്...
രണ്ട് മാസത്തെ റേഷന്‍ ഒരുമിച്ച് വാങ്ങാം; ശനിയാഴ്ച മുതല്‍ വിതരണം ആരംഭിച്ചു

Local

രണ്ട് മാസത്തെ റേഷന്‍ ഒരുമിച്ച് വാങ്ങാം; ശനിയാഴ്ച മുതല്‍ വിതരണം ആരംഭിച്ചു

Perinthalmanna RadioDate: 05-04-2026 സംസ്ഥാനത്ത് രണ്ട് മാസത്തേക്കുള്ള റേഷന്‍ വിഹിതം ഒരുമിച്ച് നല്‍കാന്‍ തീരുമാനമെടുത്ത് സംസ്ഥാന സര്‍ക്കാര്‍. ശനിയാഴ്ച മുതല്‍ വിതരണം ആരംഭിച്ചു. റേഷന്‍ കടകള്‍ വഴി മൂന്ന് മാസത്തെ റേഷന്‍ ഒരുമിച്ച് വിതരണം ചെയ്യാന്‍ കേന്ദ്ര നിര്‍ദേശം ഉണ്ടായിരുന്നെങ്കിലും ഇത്രയും അധികം സാധനങ്ങള്‍ സ്റ്റോക് ചെയ്യാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ട് മാസത്തേക്കുള്ള വിഹിതം വിതരണം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.ഏപ്രില്‍ നാല് മുതല്‍ മേയ് 30 വരെയുള്ള തീയതികളില്‍ ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്യും. ജൂണ്‍ മാസത്തേക്കുള്ള വിതരണത്തിനാവശ്യമായ സാധനങ്ങള്‍ എത്തുകയും ഏപ്രില്‍, മേയ് മാസങ്ങളിലെ വിഹിതം വിതരണം ചെയ്ത് തീരുകയും ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ ആ മാസത്തേക്കുള്ള വിതരണവും ആരംഭിക്കും. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തില്‍ ഇന്ധനലഭ്യത കുറഞ്ഞാല്‍ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനുള...
ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ

Local

ഉയർത്തെഴുന്നേൽപ്പിന്റെ സ്മരണയിൽ ഇന്ന് ഈസ്റ്റർ

Perinthalmanna RadioDate: 05-04-2026 പ്രത്യാശയുടെ സന്ദേശം പകർന്ന് ക്രൈസ്തവസമൂഹം ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു. പീഡാനുഭവങ്ങൾക്കും കുരിശുമരണത്തിനും ശേഷം യേശു ഉയർത്തെഴുന്നേറ്റതിൻറെ സ്മരണയിലാണ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നത്. അതിരുകളില്ലാത്ത സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രത്യാശയുടെയും ഓർമ്മപ്പെടുത്തലാണ് ഈസ്റ്റർ. യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ്മ പുതുക്കൽ.മനുഷ്യരാശിയുടെ പാപങ്ങൾ ഏറ്റെടുത്ത് കുരിശിൽ ജീവൻ വെടിഞ്ഞ യേശു മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റു എന്നാണ് വിശ്വാസം. ഈസ്റ്ററിലേക്ക് നയിക്കുന്ന നോമ്പ്, മരുഭൂമിയിലെ യേശുവിന്റെ നാൽപതു ദിവസത്തിന്റെ ഓർമ്മ പുതുക്കൽ കൂടിയാണ്. പ്രാർത്ഥനാനിർഭരമായ ആ ദിനങ്ങളിലൂടെയാണ് വിശ്വാസികളുടെ വിശുദ്ധിയിലേക്കുള്ള പ്രയാണം.ഒത്തുചേരലിന്റെയും സാഹോദ്യത്തിന്റെയും വിരുന്നു കൂടിയാണ് ഈസ്റ്റർ. അതിരുകളില്ലാത്ത സ്‌നേഹത്തിന്റേയും കാരുണ്യത്തിന്റെയും ദയയുടേയും ലോകത്തേക്ക്...
വള്ളുവനാടിന്റെ മഹാപൂരം ആവേശ നിറവിൽ കൊടിയിറങ്ങി
Local

വള്ളുവനാടിന്റെ മഹാപൂരം ആവേശ നിറവിൽ കൊടിയിറങ്ങി

Perinthalmanna RadioDate: 05-04-2026 അങ്ങാടിപ്പുറം:  തിരുമാന്ധാംകുന്നിൽ വള്ളുവനാടിന്റെ മഹാപൂരം ആവേശ നിറവിൽ കൊടിയിറങ്ങി. അനുബന്ധ പൂരം എഴുന്നള്ളിപ്പുകൾ തീർത്ത വർണക്കാഴ്‌ചകളുടെയും വാദ്യമേളങ്ങളുടെയും ക്ഷേത്ര കലാരൂപങ്ങളുടെയും മഹാ സംഗമത്തിന്റെ കാഴ്ചവസന്തം പതിനൊന്നാം പൂരത്തെ അവിസ്മരണീയമാക്കി. അനുബന്ധ പൂരങ്ങളുട‌െ ഭാഗമായി ക്ഷേത്ര നഗരിയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ എഴുന്നള്ളിപ്പുകൾ മുതുവറ മഹാവിഷ്‌ണു ക്ഷേത്ര പരിസരത്ത് സംഗമിച്ചു. ഉച്ചയ്‌ക്ക് ശേഷം അങ്ങാടിപ്പുറത്ത് ദേശീയപാതയിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരുന്നു.വൈകിട്ട് കീഴേട‌ം വേട്ടേക്കരൻ കാവിൽ നിന്നും റാവറമണ്ണ ശിവക്ഷേത്രത്തിൽ നിന്നും ഗജവീരന്മാരുടെ അകമ്പടിയോടും മേളത്തോടും കൂടി മുതുവറ ക്ഷേത്രത്തിലേക്കുള്ള എഴുന്നള്ളത്ത് തുടങ്ങി.മുതുവറ ക്ഷേത്ര പരിസരത്ത് സംഗമിച്ച എഴുന്നള്ളിപ്പുകൾ മഹാപൂരമായി തളിക്ഷേത്രത്തിലേക്കും അവിടെ നിന്ന് തിരുമാന്ധാംകുന്ന് ...
നിലമ്പൂർ- പാലക്കാട് പാസഞ്ചർ ട്രെയിനിന്റെ സമയത്തിൽ തത്കാലികമാറ്റം

Local

നിലമ്പൂർ- പാലക്കാട് പാസഞ്ചർ ട്രെയിനിന്റെ സമയത്തിൽ തത്കാലികമാറ്റം

Perinthalmanna RadioDate: 04-04-2026 പാലക്കാട് : തിരുച്ചിറപ്പള്ളി പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടത്തുന്നതിനായി ട്രെയിൻ സർവീസുകളിൽ മാറ്റങ്ങൾ വരുത്തിയതായി റെയിൽവേ അറിയിച്ചു.∙ നിലമ്പൂർ റോഡ് – പാലക്കാട് ജംക്‌ഷൻ പാസഞ്ചർ (56608) ഏപ്രിൽ 25 നും മേയ് 2 നും നിലമ്പൂർ റോഡിൽ നിന്ന് ആരംഭിക്കുന്ന യാത്ര ഷൊർണൂർ ജംക്‌ഷനിൽ അവസാനിപ്പിക്കും.∙ പാലക്കാട് ജംക്‌ഷൻ - നിലമ്പൂർ റോഡ് പാസഞ്ചർ (56607)ഏപ്രിൽ 26 ന് രാവിലെ 06.44 ന് ഒറ്റപ്പാലത്ത് നിന്ന് യാത്ര ആരംഭിക്കും. ഈ സർവീസ് പാലക്കാട് ജംക്‌ഷനും ഒറ്റപ്പാലത്തിനും ഇടയിൽ റദ്ദാക്കും ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭ...
സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Local

സംസ്ഥാനത്ത് വേനല്‍ മഴ ശക്തമാകുന്നു; ഇന്നും നാളെയും വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

Perinthalmanna RadioDate: 04-04-2026 സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ വേനൽ മഴയ്ക്ക് സാധ്യത. മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ വേനൽ മഴ ലഭിച്ചേക്കും. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് യല്ലോ അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ്. മലയോര മേഖലകളിൽ മഴ ശക്തമായേക്കും. മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യത. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പ് പാലിക്കണമെന്ന് ദുരന്ത നിവാണ അതോറിറ്റി അറിയിച്ചു.മഴയ്ക്കൊപ്പം തന്നെ ശക്തമായ ഇടിമിന്നലിനും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:ഏപ്രില്‍ 4 (ശനി): പത്തനംതിട്ട, ഇടുക്കി.ഏപ്രില്‍ 5 (ഞായര്‍): പത്തനംതിട്ട, ഇടുക്കി, എറണാകുളം.ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 64...
മെസ്സി പണം വാങ്ങി കേരളത്തെ ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ

Local

മെസ്സി പണം വാങ്ങി കേരളത്തെ ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ

Perinthalmanna RadioDate: 04-04-2026 മലപ്പുറം: മെസ്സി പണം വാങ്ങി ചതിച്ചെന്ന് കായികമന്ത്രി വി. അബ്ദുറഹിമാൻ. 16,000 മില്യൺ ഡോളർ അർജന്റീന ഫുട്ബാൾ അസോസിയേഷന് സ്പോൺസർ നൽകിയിട്ടും കരാർ ലംഘിച്ച് മെസി വരാതിരുന്നത് അവരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.തിരൂരിൽ പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി കൂടിയായ മന്ത്രി. ‘പണം നഷ്ടപ്പെട്ടത് സർക്കാറിനല്ല, സ്പോൺസർക്കാണ്. തിരൂരിലെ തെരഞ്ഞെടുപ്പിൽ ഇത് തനിക്കെതിരെ പ്രചാരണ വിഷയമാക്കുന്നുണ്ടെങ്കിലും അത് ജനങ്ങൾക്കിടയിൽ വിലപ്പോകില്ല. കൃത്യമായ കരാറുകൾ ഉണ്ടായിട്ടും അർജന്റീന ഫുട്ബാൾ അസോസിയേഷൻ കാണിച്ചത് വലിയ വഞ്ചനയാണ്. കരാറിലൊപ്പിട്ട ശേഷം വരാതിരുന്നത് നമ്മുടെ കുഴപ്പമല്ല, അവരുടെ കുഴപ്പമാണ്. ഫുട്‌ബാൾ പ്രേമികൾ ധാരാളമുള്ള കേരളം പോലൊരു സംസ്ഥാനത്തെ ചതിക്കുകയാണ് അവർ ചെയ്തത്’ -വി അബ്ദുറഹിമാൻ പറഞ്ഞു.ഫുട്ബാൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്‍റീന ടീമും...
തിരുമാന്ധാംകുന്ന് പതിനൊന്നാം പൂരം; അങ്ങാടിപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം

Local

തിരുമാന്ധാംകുന്ന് പതിനൊന്നാം പൂരം; അങ്ങാടിപ്പുറത്ത് ഇന്ന് ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 04-04-2026 പെരിന്തൽമണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പതിനൊന്നാം പൂരം ദിനമായ ഇന്ന് (ഏപ്രിൽ 04 ശനിയാഴ്ച) അങ്ങാടിപ്പുറം ഭാഗത്ത് ഇച്ചക്ക് 2:30 മുതൽ രാത്രി 9 മണി വരെ വാഹന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പെരിന്തൽമണ്ണ പോലീസ് അറിയിച്ചു.അങ്ങാടിപ്പുറം തളി ക്ഷേത്രം മുതൽ റെയിൽവേ മേൽപ്പാലം ഗവൺമെന്റ് പോളിടെക്നിക് കോളേജ് ജംഗ്ഷൻ വരെയായിരിക്കും നിയന്ത്രണം ഉണ്ടാവുക. പാലക്കാട് - കോഴിക്കോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മറ്റു വഴികളിലൂടെ കണ്ടെന്നു പോകണമെന്ന് അതികൃതർ അറിയിച്ചു. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttp...
ട്രെയിൻ ടിക്കറ്റ് എടുക്കും മുമ്പ്  അറിഞ്ഞിരിക്കാം  റെയിൽവെയുടെ ഏറ്റവും പുതിയ പരിഷ്കാരം

Local

ട്രെയിൻ ടിക്കറ്റ് എടുക്കും മുമ്പ്  അറിഞ്ഞിരിക്കാം  റെയിൽവെയുടെ ഏറ്റവും പുതിയ പരിഷ്കാരം

Perinthalmanna RadioDate: 03-04-2026 ഡൽഹി: ബോര്‍ഡിങ് സ്റ്റേഷൻ മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ പരിഷ്കരിച്ച് ഇന്ത്യൻ റെയിൽവെ. ഇന്ത്യൻ റെയിൽവേയുടെ '52 ആഴ്ചയിൽ 52 പരിഷ്കാരങ്ങൾ' (52 Reforms in 52 Weeks) പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് ഇപ്പോൾ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുമ്പ് വരെ തങ്ങളുടെ ബോർഡിങ് സ്റ്റേഷൻ മാറ്റാൻ സാധിക്കും. നേരത്തെ, ചാർട്ട് തയ്യാറാക്കുന്നതിന് മുമ്പായി ചുരുങ്ങിയത് 24 മണിക്കൂർ മുമ്പെങ്കിലും ഇത്തരത്തിലുള്ള മാറ്റങ്ങൾ വരുത്തണമായിരുന്നു. പുതിയ നിയമപ്രകാരം, യാത്രക്കാർക്ക് തങ്ങളുടെ കൺഫേംഡ് സീറ്റുകൾ നഷ്ടപ്പെടാതെ തന്നെ സൗകര്യപ്രദമായ മറ്റൊരു സ്റ്റേഷനിൽ നിന്ന് ട്രെയിൻ കയറാൻ സാധിക്കും. ആദ്യത്തെ റിസർവേഷൻ ചാർട്ടിൽ ഈ മാറ്റം പ്രതിഫലിക്കില്ലെങ്കിലും ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടുമുമ്പ് തയ്യാറാക്കുന്ന രണ്ടാമത്തെ ചാർട്ടിൽ പുതിയ ബോർഡിംഗ് പോയിന്റ് രേഖപ്പെടുത്തും. കേന്ദ്ര റെയിൽവേ മ...