Local

അതിക്രമം നടന്ന മുസ്ലീം ലീഗ് ഓഫിസിൽ പോലീസ് തെളിവെടുപ്പ് നടത്തി; 14 പേർക്കെതിരെ കേസെടുത്തു

Local

അതിക്രമം നടന്ന മുസ്ലീം ലീഗ് ഓഫിസിൽ പോലീസ് തെളിവെടുപ്പ് നടത്തി; 14 പേർക്കെതിരെ കേസെടുത്തു

Perinthalmanna RadioDate: 22-12-2025 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ  അതിക്രമം നടന്ന മുസ്ലീം ലീഗ് ഓഫിസിൽ പോലീസ് തെളിവെടുപ്പ് നടത്തി. ഓഫീസിന് അകത്ത് പുറമേ നിന്ന് വീണ അട്ടിക്കല്ല് കണ്ടെത്തി. ആക്രമണ സംഭവത്തിൽ 14 സിപിഎം പ്രവർത്തകർക്ക് എതിരെ കേസെടുത്തു. അഞ്ച്പേർ പോലീസ് കസ്റ്റഡിയിലുണ്ട്.ഇന്നലെ രാത്രിയിലാണ് സിപിഎം ഓഫീസ് ആക്രമിച്ചു എന്നാരോപിച്ച് സിപിഎം പ്രവർത്തകർ മുസ്ലിം ലീഗ് ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയത്. ഇതിനിടക്കാണ് പ്രവർത്തകരിൽ ചിലർ മുസ്ലിം ലീഗ് ഓഫീസിലേക്ക് കല്ലെറിഞ്ഞത്. ഇതോടെ കുറ്റക്കാർക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇന്ന് പെരിന്തൽമണ്ണ മണ്ഡലത്തില്‍  ഹർത്താൽ പ്രഖ്യാപിച്ചിരുന്നെങ്കിലും അഞ്ച് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തതോടെ ഹർത്താൽ പിൻവലിച്ചു. --------------------------------------...
പെരിന്തൽമണ്ണ നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് അധികാരത്തിൽ

Local

പെരിന്തൽമണ്ണ നഗരസഭയിൽ ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് അധികാരത്തിൽ

Perinthalmanna RadioDate: 22-12-2025 പെരിന്തൽമണ്ണ :  നഗരസഭ ഭരണത്തിൽ നിന്ന് എൽഡിഎഫിനെ പടിയിറക്കി ചരിത്രത്തിൽ ആദ്യമായി യുഡിഎഫ് അധികാരത്തിൽ. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച 37 കൗൺസിലർമാർ ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്തു.നഗരസഭാ ടൗൺ ഹാളിൽ തിങ്ങിനിറഞ്ഞ പ്രവർത്തകരുടെ ആവേശാരവത്തിലായിരുന്നു കൗൺസിലർമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ്. നഗരസഭയിലെ മുതിർന്ന അംഗം ആറാം വാർഡ് കുളിർമലയിൽ നിന്ന് വിജയിച്ച യുഡിഎഫിലെ പ്രൊഫ. നാലകത്ത് ബഷീറിന് റിട്ടേണിങ്ങ് ഓഫീസർ ജില്ലാ ഇൻഡസ്ട്രിയൽ ജനറൽ മാനേജർ എം. ഗിരീഷ് സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് ഒന്ന് മുതൽ 37 വരെയുള്ള വാർഡുകളിൽനിന്ന് വിജയിച്ച കൗൺസിലർമാർക്ക് നാലകത്ത് ബഷീർ സത്യവാചകം ചൊല്ലിക്കൊടുത്തു.തുടർന്ന് നാലകത്ത് ബഷീറിന്റെ അധ്യക്ഷതയിൽ ആദ്യ കൗൺസിൽ യോഗംചേർന്നു. 26-ന് രാവിലെ 10-ന് നഗരസഭാ അധ്യക്ഷയെയും ഉച്ചയ്ക്ക് 2.30-ന് ഉപാധ്യക്ഷനെയും തിരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനം കൗൺസിൽ യോഗത...
പെരിന്തൽമണ്ണയിലെ ഇന്നത്തെ  ഹർത്താൽ പിൻവലിച്ചു

Local

പെരിന്തൽമണ്ണയിലെ ഇന്നത്തെ  ഹർത്താൽ പിൻവലിച്ചു

Perinthalmanna RadioDate: 22-12-2025 പെരിന്തൽമണ്ണ നിയോജക മണ്ഡലം മുസ്ലിം ലീഗ് ഓഫീസ് ആക്രമിച്ച സിപിഎം ഗുണ്ടകളെ പോലീസ് പിടികൂടിയതിനാലും സാധാരണക്കാർക്കും പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ഉണ്ടായേക്കാവുന്ന അസൗകര്യങ്ങൾ കണക്കിലെടുത്തും യുഡിഎഫ് ഇന്ന് നടത്താൻ ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചതായി പെരിന്തൽമണ്ണ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി അറിയിച്ചു.  ...............................................*കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക*---------------------------------------------- *പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക*https://chat.whatsapp.com/B8bFzD8KOmd4Ats7h5bOJu---------------------------------------------*®Perinthalmanna Radio**വാർത്തകൾ ഇനി നിങ്ങളുടെ വിര...
പെരിന്തൽമണ്ണയിൽ ഇന്ന് (22-12-25) തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ

Local

പെരിന്തൽമണ്ണയിൽ ഇന്ന് (22-12-25) തിങ്കളാഴ്ച യുഡിഎഫ് ഹർത്താൽ

Perinthalmanna RadioDate: 22-12-2025പെരിന്തൽമണ്ണയിലെ മുസ്‌ലിം ലീഗ് ഓഫീസിന് നേരെയുണ്ടായ കല്ലേറിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ ഇന്ന് (ഡിസംബർ 22) തിങ്കളാഴ്ച രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ യുഡിഎഫ് ഹർത്താലിന് ആഹ്വാനം നൽകി.ഞായറാഴ്ച രാത്രി ഒമ്പത് മണിയോടെയാണ് പെരിന്തൽമണ്ണയിലെ ലീഗ് ഓഫീസിനു നേരെ ആക്രമണമുണ്ടായത്. സിപിഎം പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന് ലീഗ് ആരോപിച്ചു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പ്രദേശത്ത് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. അക്രമത്തിൽ ലീഗ് ഓഫീസിന്റെ ചില്ലുകളടക്കം തകർന്നിട്ടുണ്ട്.അതേസമയം, നേരത്തെ സിപിഎം ഓഫീസിന് നേരെയും കല്ലേറുണ്ടായിരുന്നു. മുസ്‌ലിം ലീഗാണ് ഈ കല്ലേറിന് പിന്നിലെന്ന് സിപിഎമ്മും ആരോപിച്ചു. ഇതിന് പിന്നാലെ നടന്ന സിപിഎം പ്രതിഷേധത്തിനിടെ പ്രവർത്തകർ തങ്ങളുടെ ഓഫീസിന് നേരെ കല്ലെറിഞ്ഞുവെന്നാണ് ലീഗ് ആരോപിക്കുന്നത്...................................
മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയില്‍ വൈറല്‍ പനി കേസുകൾ വർദ്ധിക്കുന്നു

Local

മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയില്‍ വൈറല്‍ പനി കേസുകൾ വർദ്ധിക്കുന്നു

Perinthalmanna RadioDate: 21-12-2025 മലപ്പുറം: കടുത്ത മഞ്ഞും വെയിലും ഇടകലർന്ന കാലാവസ്ഥയില്‍ വൈറല്‍ പനി ബാധിതരുടെ എണ്ണം ജില്ലയില്‍ വർദ്ധിക്കുന്നു. ചുമ ബാധിതരുടെ എണ്ണവും കൂടിയിട്ടുണ്ട്. ഈ മാസം ഇതുവരെ 24,868 പേർ പനി ബാധിച്ച്‌ ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളില്‍ ചികിത്സ തേടി. ഇതില്‍ 84 പേർക്ക് കിടത്തി ചികിത്സ ആവശ്യം വന്നിട്ടുണ്ട്. ദിവസം ശരാശരി 1,400 പേർ സർക്കാർ ആശുപത്രികളില്‍ മാത്രം ചികിത്സ തേടിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും മറ്റും ചികിത്സ തേടി പോവുന്നവരുടെ എണ്ണം എടുത്താല്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ കൂടും. വൈകിട്ടോടെ തുടങ്ങുന്ന മഞ്ഞും കടുത്ത തണുപ്പും രാവിലെ വരെ നീളുന്നുണ്ട്. പിന്നീട് ചൂട് കൂടുന്ന അവസ്ഥയും രോഗ വ്യാപനത്തിന് അനുകൂല സാഹചര്യം ഒരുക്കുന്നുണ്ട്.നാല് ദിവസം വരെ നീളുന്ന പനിയും കൗണ്ട് കുറയുന്ന പ്രവണതയും ശരീരവേദനയുമാണ് പ്രധാന ലക്ഷണം. പനി മാറിയാലും ദിവസങ്ങളോളം നീളുന്ന ചുമയും ക്ഷ...
ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

Local

ട്രെയിൻ ടിക്കറ്റ് നിരക്ക് കൂട്ടി; വെള്ളിയാഴ്ച മുതൽ പ്രാബല്യത്തിൽ

Perinthalmanna RadioDate: 21-12-2025 ന്യൂഡൽഹി: യാത്രാടിക്കറ്റ് നിരക്ക് വർധിപ്പിച്ച് ഇന്ത്യൻ റെയിൽവേ. ഡിസംബർ 26 മുതൽ നിരക്ക് വർധന നിലവിൽ വരും. 600 കോടി രൂപയുടെ അധിക വരുമാനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 215 കിലോമീറ്ററിൽ കൂടുതലുള്ള യാത്രക്കാണ് ടിക്കറ്റ് നിരക്ക് വർധനയുണ്ടാവുക. പാസഞ്ചർ ട്രെയിനുകളിൽ ഒരു പൈസയും മെയിൽ/എക്‌സ്പ്രസ് നോൺ എസി, എസി കോച്ചുകളിലെ യാത്രകൾക്ക് കിലോമീറ്ററിന് രണ്ട് പൈസയുമാണ് വർധന.നോൺ എസി കോച്ചിൽ 500 കിലോമീറ്റർ യാത്ര ചെയ്യുന്നവർ 10 രൂപ അധികമായി നൽകണം. സബർബൻ, സീസൺ ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിട്ടില്ല. 2018ന് ശേഷം ഇന്ത്യയിൽ റെയിൽവേ നിരക്ക് വർധിപ്പിച്ചിട്ടില്ലെന്നും നടത്തിപ്പ് ചെലവ് വർധിച്ചതിനാലാണ് ഇപ്പോൾ ചാർജ് കൂട്ടുന്നതെന്നും റെയിൽവേ മന്ത്രാലയം അറിയിച്ചു.ക്രിസ്മസ്, പുതുവത്സര സീസൺ ലക്ഷ്യമിട്ട് എട്ട് സോണുകളിലായി 244 പ്രത്യേക ട്രെയിൻ സർവീസ് നടത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്. ...
പൊന്ന്യാകുറുശ്ശി ദുബായ്പടി വളവിൽ സിമന്റ് ടാങ്കർ ലോറി മറിഞ്ഞു

Local

പൊന്ന്യാകുറുശ്ശി ദുബായ്പടി വളവിൽ സിമന്റ് ടാങ്കർ ലോറി മറിഞ്ഞു

Perinthalmanna RadioDate: 21-12-2025 പെരിന്തൽമണ്ണ: കോഴിക്കോട് - പാലക്കാട് ദേശീയ പാതയിലെ പൊന്ന്യാകുറുശ്ശി ദുബായ്പടി വളവിൽ നിയന്ത്രണം വിട്ട സിമന്റ് ടാങ്കർ മറിഞ്ഞു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയായിരുന്നു അപകടം.തമിഴ്‌നാട്ടിലെ മേട്ടൂരിൽ നിന്നും സിമന്റ് പൊടിയുമായി കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്നു ടാങ്കറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഡ്രൈവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.പുലർച്ചെയായതിനാൽ റോഡിൽ മറ്റ് വാഹനങ്ങൾ കുറവായത് വലിയൊരു ദുരന്തം ഒഴിവാക്കി. അപകടത്തെത്തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗത തടസ്സമുണ്ടായി. രണ്ട് വലിയ ക്രെയിനുകൾ സംഭവസ്ഥലത്തെത്തിച്ച് ടാങ്കറിന്റെ ക്യാബിൻ ഉൾപ്പെടെയുള്ള മുൻഭാഗം റോഡിൽ നിന്നും മാറ്റിയിട്ടുണ്ട്. എന്നാൽ ടാങ്കറിൽ പൂർണ്ണമായും ലോഡ് ഉള്ളതിനാൽ, രാത്രിയോടെ മാത്രമേ വാഹനം പൂർണ്ണമായി നീക്കം ചെയ്യാൻ സാധിക്കൂ എന്ന് അധികൃതർ അറിയിച്ചു.അപകടങ്ങൾ നിത്യ സംഭവമാകുന്ന ദുബായ്പടി വ...
ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്; ചരിത്ര മുഹൂർത്തം ആഘോഷമാക്കാൻ യുഡിഎഫ്

Local

ജനപ്രതിനിധികളുടെ സത്യപ്രതിജ്ഞ ഇന്ന്; ചരിത്ര മുഹൂർത്തം ആഘോഷമാക്കാൻ യുഡിഎഫ്

Perinthalmanna RadioDate: 21-12-2025 പെരിന്തൽമണ്ണ : പെരിന്തൽമണ്ണ നഗരസഭയിലെ 37 വാർഡുകളിൽ നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവിൽ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട 37 കൗൺസിലർമാരും ഞായറാഴ്ച സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും. 21 യുഡിഎഫ് കൗൺസിലർമാരും 16 എൽഡിഎഫ് കൗൺസിലർമാരും ഇനിയുള്ള അഞ്ച് വർഷം ഭരണനിർവഹണം നടത്താനുള്ള ചുമതലയിലേക്ക് കടക്കും. 30 വർഷത്തെ നഗരസഭയുടെ ചരിത്രത്തിൽ യുഡിഎഫിന് ഭൂരിപക്ഷമുള്ള ഭരണസമിതി നിലവിൽ വരുന്നു എന്ന പ്രത്യേകതയാണ് ഇത്തവണയുള്ളത്. രാവിലെ 10 മണിക്ക് മുനിസിപ്പൽ ടൗൺഹാളിൽ സത്യപ്രതിജ്ഞാചടങ്ങുകൾ നടക്കും.ആരാവും നഗരസഭാ അധ്യക്ഷയാവുക എന്ന കാര്യത്തിൽ യുഡിഎഫിന്റെ ഔദ്യോഗിക പ്രഖ്യാപനം ഞായറാഴ്ചയ്ക്കുശേഷമുണ്ടാവും. 27-നാണ് അധ്യക്ഷസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.പെരിന്തൽമണ്ണ നഗരസഭയിൽ മുസ്‍ലിംലീഗിലെ സുരയ്യ ഫാറൂഖിന്റെ പേരാണ് ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് പരിഗണനയിലുള്ളത്. കോൺഗ്രസിൽനിന്നുള്ള എ...
ജപ്പാനീസ് എന്‍സഫലൈറ്റിസിനെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒ
Local

ജപ്പാനീസ് എന്‍സഫലൈറ്റിസിനെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒ

Perinthalmanna RadioDate: 20-12-2025മലപ്പുറം: ജപ്പാനീസ് എന്‍സഫലൈറ്റിസിനെതിരെ (ജപ്പാന്‍ ജ്വരം) ജാഗ്രത അനിവാര്യമാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ടി.കെ ജയന്തി. എല്ലാ രക്ഷിതാക്കളും കുട്ടികള്‍ക്ക് ജെ.ഇ. വാക്സിന്‍ നല്‍കണമെന്നും ഡി.എം.ഒ അഭ്യര്‍ത്ഥിച്ചു. ജപ്പാനീസ് എന്‍സഫലൈറ്റിസ് ബോധവത്ക്കരണം ശക്തിപ്പെടുത്തുന്നതിനുള്ള ജില്ലാതല പരിശീലനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന ചടങ്ങില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. എ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു.കൊതുകുകള്‍ വഴി പകരുന്ന ഒരു ഗുരുതര വൈറസ് രോഗമാണ് ജപ്പാനീസ് എന്‍സഫലൈറ്റിസ്. തലച്ചോറിനെ ബാധിക്കുന്ന ഒരു ഗുരുതര രോഗാവസ്ഥയാണിത്. പ്രത്യേകിച്ച് കുട്ടികളെയാണ് ഇത് കൂടുതലായി ബാധിക്കുന്നത്. തീവ്രമായ പനി, ശക്തമായ തലവേദന, ബോധക്ഷയം, അപസ്മാരം, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. പിടിപ്പെട്ടാല്‍ ചികിത്സയില്...
തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

Local

തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ

Perinthalmanna RadioDate: 20-12-2025 പെരിന്തൽമണ്ണ: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങളുടെ സത്യപ്രതിജ്ഞ ഞായറാഴ്ച നടക്കും. നിലവിലെ ഭരണ സമിതിയുടെ അഞ്ചു വര്‍ഷ കാലാവധി ശനിയാഴ്ച അവസാനിക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ല പഞ്ചായത്ത്, മുനിസിപ്പല്‍ കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ ഞായറാഴ്ച രാവിലെ 10നും കോര്‍പറേഷനില്‍ 11.30നുമാണ് സത്യപ്രതിജ്ഞ. പ്രായം കൂടിയ അംഗങ്ങളാവും ആദ്യം സത്യപ്രതിജ്ഞ ചെയ്യുക. സത്യ പ്രതിജ്ഞ/ദൃഢ പ്രതിജ്ഞ എന്നിവ ചെയ്താണ് അംഗങ്ങൾ അധികാരമേൽക്കുക. മുതിർന്ന അംഗം സർക്കാർ ഇതിലേക്ക് ചുമതലപ്പെടുത്തിയ ഉദ്യോഗസ്ഥർ മുമ്പാകെയാണ് പ്രതിജ്ഞയെടുക്കേണ്ടത്.കോർപറേഷനുകളിലും ജില്ല പഞ്ചായത്തുകളിലും കലക്ടർമാരെയും ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിൽ അതത് സ്ഥാപനങ്ങളിലെ വരണാധികാരികളെയുമാണ് ഇതിനായി ചുമതലപ്പെടുത്തിയിട്ടുള്ളത്. മുനിസിപ്പൽ കൗൺസിലുകളിൽ ഇതിനായി നിയോഗിച്ചിട്ടുള്ള വരണാധികാരി...