Local

അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു

Local

അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു

Perinthalmanna RadioDate: 31-03-2026 അമേരിക്ക ഉൾപ്പെടെ ഇരുപത് രാജ്യങ്ങളിൽ പുതിയ കോവിഡ് വകഭേദം വ്യാപിക്കുന്നു. സികാഡ എന്നു വിളിക്കുന്ന BA.3.2 ആണ് നിരവധി രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.ഒമിക്രോൺ ഉപവിഭാഗമായ BA.3.2 വേഗത്തിൽ പടരുന്നതും പ്രതിരോധസംവിധാനത്തെ എളുപ്പത്തിൽ മറികടക്കുന്നതുമാണെന്ന് വിദഗ്ധർ പറയുന്നു. നിരവധി വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമാണെങ്കിലും മരണകാരണമായേക്കാവുന്ന വിധം മാരകമല്ലെന്നും വിദഗ്ധർ വ്യക്തമാക്കുന്നുണ്ട്.അമേരിക്കയിലും യൂറോപ്പിലും ഏഷ്യയിലുമായി ഇരുപതിലേറെ രാജ്യങ്ങളിൽ രോഗവ്യാപനമുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഒമിക്രോൺ വകഭേദത്തിന് സമാനമായ ലക്ഷണങ്ങളാണ് സികാഡയിലും പ്രകടമാകുന്നത്. പനി, ക്ഷീണം, തൊണ്ടവേദന, ചുമ, മൂക്കടപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയാണവ. ചിലരിൽ തലവേദന, ശരീരവേദന, നേരിയ ശ്വാസതടസ്സം തുടങ്ങിയവയും കണ്ടുവരുന്നുണ്ട്.ലോകത്തിന്റെ പല ഭാഗങ്ങളിലും പുതിയ വകഭേദം വ്യാപിക്കുന്ന പശ്ചാ...
എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 16 മുതൽ

Local

എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയം ഏപ്രിൽ 16 മുതൽ

Perinthalmanna RadioDate: 31-03-2026 തിരുവനന്തപുരം ∙ ഗൾഫ് രാജ്യങ്ങൾ ഒഴികെയുള്ള ഇടങ്ങളിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് സമാപനം. 4.17 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്. മൂല്യ നിർണയം ഏപ്രിൽ 16ന് ആരംഭിക്കും. മേയ് മൂന്നാം ആഴ്ച ഫല പ്രഖ്യാപനം നടത്താനാണു ലക്ഷ്യം.ഇക്കുറി ചോദ്യ പ്പേപ്പറുകളുടെ നിലവാരം ഉയർത്തിയതിനാൽ എ പ്ലസ് നേടുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞേക്കുമെന്നു സൂചനയുണ്ട്.ഗൾഫിലെ യുദ്ധസാഹചര്യത്തിൽ അയവുണ്ടായാൽ പുതിയ ചോദ്യപ്പേപ്പർ ഉപയോഗിച്ച് പരീക്ഷ നടത്താനാണു തീരുമാനമെങ്കിലും അനിശ്ചിതത്വം തുടരുകയാണ്.കേരളത്തിലും ലക്ഷദ്വീപിലുമായി നടന്ന പരീക്ഷയുടെ മൂല്യനിർണയം പൂർത്തിയാകും മുൻപ് ഗൾഫിലെ പരീക്ഷകൾ നടത്താനായില്ലെങ്കിൽ ഫലപ്രഖ്യാപനത്തിനുശേഷം ‘സേ’ പരീക്ഷയ്ക്കൊപ്പം നടത്താനാണ് ആലോചനയെന്ന് പരീക്ഷാഭവൻ സെക്രട്ടറി എസ്. സന്തോഷ് കുമാർ പറഞ്ഞു. ...............................................കൂടുതൽ വാർത്തകൾക്ക് ...
ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

Local

ഏപ്രില്‍ മാസത്തില്‍ 14 ദിവസം ബാങ്ക് അവധി

Perinthalmanna RadioDate: 31-03-2026 ഏപ്രില്‍ മാസത്തില്‍ ബാങ്ക് ഇടപാടുകള്‍ നടത്താനിരിക്കുന്നവരാണെങ്കില്‍ ശ്രദ്ധിക്കണം. ഇത്തവണ ഏപ്രില്‍ മാസത്തില്‍ 14 അവധികളാണ് ഉള്ളത്.ഞായറാഴ്ച‍യും രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും അടക്കമുള്ള ദിവസങ്ങള്‍ കണക്കാക്കിയാണ് രാജ്യത്തെ വിവിധയിടങ്ങളില്‍ 14 അവധികള്‍ വരുന്നത്.വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസമുണ്ടാവും. പലതും പ്രദേശികമായി വരുന്ന അവധികളായതിനാലാണ് എല്ലാ സംസ്ഥാനങ്ങളിലും ഒരേ പോലെ വരാത്തത്.കേരളത്തിലിത് 11 അവധികളാണ്. കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാം ശനിക്കും നാലാം ശനിക്കും പുറമേ ഏപ്രില്‍ ഒന്ന്, പെസഹ വ്യാഴാഴ്ച, ദുഃഖ വെള്ളിയാഴ്ച, അംബേദ്കര്‍ ജയന്തി, വിഷു എന്നിവയാണ് വരുന്ന മറ്റ് അവധികള്‍.അവധികള്‍ ഇങ്ങനെ...ഏപ്രില്‍ 1 - വാര്‍ഷിക കണക്കെടുപ്പ്ഏപ്രില്‍ 2- പെസഹ വ്യാഴാഴ്ചഏപ്രില്‍ 3- ദുഃഖ വെള്ളിയാഴ്ചഏപ്രില്‍ 5- ഞായറാഴ്ചഏപ്രില്‍ 11- രണ്ടാം ശനിയാഴ്ചഏപ്രില്‍ 12- ഞായറാഴ്ചഏപ...
തിരുമാന്ധാംകുന്നിൽ ഇന്ന് ഏഴാംപൂരം

Local

തിരുമാന്ധാംകുന്നിൽ ഇന്ന് ഏഴാംപൂരം

Perinthalmanna RadioDate: 31-03-2026 അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതീ ക്ഷേത്രത്തിൽ ചൊവ്വാഴ്ച ഏഴാംപുരം. മീന മാസത്തിലെ മകീര്യം നാളിൽ തുടങ്ങുന്ന പൂരാഘോഷത്തിൽ പുരം നക്ഷത്രം വരുന്നത് ഏഴാം പൂരത്തിനാണ്. ഭഗവതിക്ക് ഉത്സവ ബലിയാണ് ഈ ദിവസത്തെ വിശേഷാൽ ചടങ്ങ്. ഉച്ചയ്ക്ക് 12.30-ന് ഉത്സവബലി തുടങ്ങും. തിങ്കളാഴ്ച 12.30-ന് ആരംഭിച്ച ശിവന്റെ ഉത്സവബലി മൂന്നു മണിക്കൂറിലധികം നീണ്ടു. നാലമ്പലത്തിന് അകത്ത് ബലിക്കല്ലുകളിൽ പ്രത്യേക പൂജയ്ക്ക് ശേഷം ശിവന്റെ തിടമ്പ് ആനപ്പുറത്ത് കോലത്തിൽ എഴുന്നള്ളിച്ച് ഭൂത ഗണങ്ങൾക്കായി ബലിക്കല്ലുകളിൽ ഹവിസ്സർപ്പിച്ച് ബലിപൂജ ചെയ്തു.ആറാം പുരത്തിന് 11-മത്തെയും 12-മത്തേയും ആറാട്ടുകൾ നടന്നു. വൈകീട്ട് ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളിൽ, പാഠകം എന്നിവ ഉണ്ടായി. സന്ധ്യക്ക് കണ്ണൂർ വരാഹി ഭജന സംഘത്തിന്റെ ഭജൻസ് അരങ്ങ് തകർത്തു. രാത്രി പുരപ്പറമ്പ് സോപാനം ഓഡിറ്റോറിയത്തിൽ പിന്നണി ഗായകൻ വിപിൻനാഥ് നയിച്ച ഗാന...
ജൂബിലി റോഡിൽ ലെവലിങ് പ്രവൃത്തികൾക്ക് തുടക്കമായി; ഏപ്രിൽ 2 വരെ രാത്രികാല ഗതാഗത നിയന്ത്രണം

Local

ജൂബിലി റോഡിൽ ലെവലിങ് പ്രവൃത്തികൾക്ക് തുടക്കമായി; ഏപ്രിൽ 2 വരെ രാത്രികാല ഗതാഗത നിയന്ത്രണം

Perinthalmanna RadioDate: 31-03-2026    പെരിന്തൽമണ്ണ:* നഗരത്തിലെ പ്രധാന പാതകളിലൊന്നായ ജൂബിലി റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ സുപ്രധാന ഘട്ടമായ ലെവലിങ് പ്രവൃത്തികൾക്ക് തുടക്കമായി. റോഡ് പൂർണ്ണമായും ബി.എം.ബി.സി. (BMBC) നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ മുന്നോടിയായാണ് നിലവിലെ പ്രവൃത്തികൾ നടക്കുന്നത്. പകൽ സമയങ്ങളിൽ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഗതാഗതം തടസ്സപ്പെടുത്താതെ, രാത്രിയിൽ മാത്രമാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 29 മുതൽ ഏപ്രിൽ 2 വരെ രാത്രി വൈകുന്നേരം 7 മണി മുതൽ രാവിലെ 6 മണി വരെയാണ് ഈ പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിച്ചിരിക്കുന്നത്. നവീകരണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് രാത്രി കാലങ്ങളിൽ പ്രവൃത്തികൾ ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാർ ഈ സമയക്രമം ശ്രദ്ധിക്കണമെന്നും ബദൽ പാതകൾ ഉപയോഗിക്കണമെന്നും പെരിന്തൽമണ്ണ നഗരസഭ ...
നിയമസഭാ തെരഞ്ഞെടുപ്പ്; ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി

Local

നിയമസഭാ തെരഞ്ഞെടുപ്പ്; ഭിന്ന ശേഷിക്കാർക്കും മുതിർന്നവർക്കുമുള്ള ഹോം വോട്ടിങ് തുടങ്ങി

Perinthalmanna RadioDate: 30-03-2026 മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭിന്നശേഷിക്കാർക്കും 85 നു മുകളിൽ പ്രായമുള്ളവർക്കുമുള്ള ഹോം വോട്ടിങ് ആരംഭിച്ചു. മലപ്പുറം ജില്ലയിലെ 16 നിയോജക മണ്ഡലങ്ങളിലായി 181 പേരടങ്ങുന്ന ടീമിനെയാണ് ഹോം വോട്ടിങിനായി നിയോഗിച്ചിട്ടുള്ളത്. ഇവർ അർഹരായവരുടെ വീടുകളിൽ നേരിട്ടെത്തി ബാലറ്റ് പേപ്പറുകൾ നൽകി വോട്ടുകൾ സുരക്ഷിതമായി ശേഖരിക്കും. ജില്ലയില്‍ അപേക്ഷ നൽകിയ 43,964 പേരിൽ 17721 പേർക്കാണ് ഹോം വോട്ടിങിന് അനുമതി ലഭിച്ചിട്ടുള്ളത്.  മുന്‍കൂട്ടി അപേക്ഷിച്ച 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് ഹോം വോട്ടിങ്ങിന് അവസരം. ഇവര്‍ക്ക് ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേന 12 ഡി ഫോറം വിതരണം ചെയ്തിരുന്നു. ഒരു പോളിങ് ഓഫീസര്‍, ഒരു പോളിങ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍, ഒരു പൊലീസ് ഉദ്യോഗസ്ഥന്‍, ഒരു വീഡിയോഗ്രാഫര്‍ എന്നിവരടങ്ങുന്ന പോളിംഗ് ടീമാണ് വീടുതോറും സന്...
സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

Local

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത

Perinthalmanna RadioDate: 30-03-2026 സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ഇന്നും നാളെയും ( തിങ്കളാഴ്ചയും ചൊവ്വാഴ്ചയും) ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്ന് മലപ്പുറം, കോഴിക്കോട് ജില്ലകളിലും ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലുമാണ് ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.അതേസമയം പകല്‍ സമയത്ത് പൊതുവേ ചൂട് കൂടുതലായിരിക്കും. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍...
ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാം

Local

ഡ്രൈവിങ് ലൈസൻസ് കാലാവധി കഴിഞ്ഞാലും 30 ദിവസം വരെ ഉപയോഗിക്കാം

Perinthalmanna RadioDate: 30-03-2026 ഡ്രൈവിങ് ലൈസൻസിന്റെ കാലാവധി തീർന്നാലും 30 ദിവസം വരെ അതുപയോഗിക്കാൻ അനുമതിനൽകി മോട്ടോർവാഹന നിയമത്തിൽ ഭേദഗതിവരുത്തി കേന്ദ്രം. ഇക്കാലയളവിൽ ലൈസൻസ് പുതുക്കാൻ അധികഫീസ് നൽകേണ്ട. ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷംമുൻപ് പുതുക്കിയാൽ കാലാവധി തീരുന്ന തീയതിമുതൽക്കാകും പ്രാബല്യം.കാലാവധി തീർന്നശേഷമാണ് പുതുക്കുന്നതെങ്കിൽ ആ തീയതിമുതൽക്കാകും പ്രാബല്യം. മോട്ടോർ വാഹനനിയമത്തിൽ മാത്രം 20 ഭേദഗതികളാണ് ലോക്സഭയിൽ വാണിജ്യ സഹമന്ത്രി ജിതിൻ പ്രസാദ അവതരിപ്പിച്ച ജൻ വിശ്വാസ് ഭേദഗതി ബില്ല്‌ലിലുള്ളത്.നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റകൃത്യങ്ങളിൽനിന്നൊഴിവാക്കിയും ശിക്ഷ ലഘൂകരിച്ചും 23 മന്ത്രാലയങ്ങൾക്ക് കീഴിലെ 79 കേന്ദ്ര നിയമങ്ങളിലായി 784 ഭേദഗതികൾ വരുത്തുന്നതാണ് ജൻ വിശ്വാസ് ഭേദഗതി ബിൽ. 79 കേന്ദ്രനിയമങ്ങളുടെ കൂട്ടത്തിലാണ് 1988-ലെ മോട്ടോർവാഹന നിയമവും ഉൾപ്പെട്ടത്.കഴിഞ്ഞവർഷം അവതരിപ്പിച്ച ബിൽ സെലക്ട്...
സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്; പ്രതി മുഹമ്മദ് റോഷൻ അറസ്റ്റ‌ിൽ

Local

സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്; പ്രതി മുഹമ്മദ് റോഷൻ അറസ്റ്റ‌ിൽ

Perinthalmanna RadioDate: 30-03-2026 പെരിന്തൽമണ്ണ: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ അപകീർത്തിപരമായ പോസ്റ്റിൽ പ്രതി മുഹമ്മദ് റോഷൻ പിടിയിൽ. അങ്ങാടിപ്പുറത്ത് വച്ചാണ് പ്രതിയെ പിടി കൂടിയത്. മുസ്‌ലിം ലീഗ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു. പോസ്റ്റ്‌ ഇട്ടതിനു ശേഷം പ്രതി ഫേസ്ബുക്ക് അക്കൗണ്ട് ഡിലീറ്റ് ചെയ്തിരുന്നു.വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവില്‍ നിന്നും 15 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്‍റെ തെളിവുകള്‍ പൊലീസിന് കിട്ടിയിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാതായതോടെയാണ് ഇയാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത്.ഇയാൾ കാപ്പാ കേസ് പ്രതിയാണ്. പെരിന്തൽമണ്ണ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോ...
സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

Local

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും

Perinthalmanna RadioDate: 30-03-2026 സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷ ഇന്ന് അവസാനിക്കും. ഏപ്രിൽ 16നാണ് മൂല്യനിർണയം ആരംഭിക്കുക. അതേസമയം ഫലം പ്രഖ്യാപനം മുൻ നിശ്ചയിച്ചതിൽ നിന്നും വൈകാനും സാധ്യതയുണ്ട്. സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി പരീക്ഷകൾ മാർച്ച് 5നാണ് ആരംഭിച്ചത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. സംസ്ഥാനത്ത് 3,031 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ...............................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------------------------------------------- പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/FXWqNeniWKuCY5QVi7FWIs---------------------------------------------®Perinthalm...