Local

എസ്ഐആർ ഫോം പൂരിപ്പിച്ച് നൽകാനുള്ള അവസാനദിവസം ഇന്ന്

Local

എസ്ഐആർ ഫോം പൂരിപ്പിച്ച് നൽകാനുള്ള അവസാനദിവസം ഇന്ന്

Perinthalmanna RadioDate: 18-12-2025 വോട്ടർപട്ടിക തീവ്ര പരിഷ്കരണത്തിൽ (എസ്ഐആർ) എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് നൽകേണ്ട സമയം വ്യാഴാഴ്ചതീരും. വിതരണം ചെയ്ത ഫോമുകളിൽ 99.9 ശതമാനത്തോളവും പൂരിപ്പിച്ചുകിട്ടി. കരട് വോട്ടർപട്ടിക 23-ന് പ്രസിദ്ധീകരിക്കും.25 ലക്ഷത്തിലേറെ പേരെ കണ്ടെത്താനായില്ല. രാഷ്ട്രീയപ്പാർട്ടികളുടെ പ്രതിനിധികളായ ബിഎൽഎമാരുമായിച്ചേർന്ന് ഇവരെ കണ്ടെത്താൻ ശ്രമിക്കും. കണ്ടെത്താനായില്ലെങ്കിൽ കരട് പട്ടികയിൽ ഉണ്ടാവില്ല. ഫോം പൂരിപ്പിച്ചു നൽകിയവരെല്ലാം കരട് പട്ടികയിൽ ഉണ്ടാകും.സമയപരിധി നീട്ടണമെന്ന കേരളത്തിന്റെ ഹർജി സുപ്രീംകോടതിയിൽ വ്യാഴാഴ്ച വരുന്നുണ്ട്. വ്യാഴാഴ്ച ബിഎൽഎമാർക്ക് അപേക്ഷകൾ ഒരുമിച്ചുനൽകാൻ അനുമതി നൽകിയിട്ടുണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. കേൽക്കർ പറഞ്ഞു. കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കുന്നതിനുമുൻപ്‌ ബിഎൽഎ ഒരുദിവസം അമ്പതിൽക്കൂടുതൽ അപേക്ഷ ബിഎൽഒക്ക് നൽകാൻ പാടില്ല. കരട് പട്ടി...
മേലാറ്റൂർ റെയിൽവേ ക്രോസിങ് സ്റ്റേഷൻ; പ്ലാറ്റ്‌ഫോം നിർമാണം അന്തിമഘട്ടത്തിലേക്ക്

Local

മേലാറ്റൂർ റെയിൽവേ ക്രോസിങ് സ്റ്റേഷൻ; പ്ലാറ്റ്‌ഫോം നിർമാണം അന്തിമഘട്ടത്തിലേക്ക്

Perinthalmanna RadioDate: 18-12-2025 മേലാറ്റൂർ : മേലാറ്റൂർ റെയിൽവേ സ്റ്റേഷനിൽ ക്രോസിങ് സ്റ്റേഷൻ നിർമിക്കുന്നതിനായുള്ള പ്ലാറ്റ്ഫോമിന്റെ പണി അന്തിമഘട്ടത്തിലേക്ക്. സ്റ്റേഷന്റെ പടിഞ്ഞാറു ഭാഗത്താണ് പ്ലാറ്റ്‌ഫോം നിർമിക്കുന്നത്.മണ്ണിട്ടുയർത്തിയ സ്ഥലത്ത് കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണഭിത്തി നിർമിച്ച് അതിനുമുകളിൽ ഇഷ്ടികവെച്ച് പ്ലാറ്റ്‌ഫോം ഒരുക്കുന്ന പണിയാണിപ്പോൾ നടക്കുന്നത്. റെയിൽവേ അനുവദിച്ച 8.60 കോടി രൂപ ചെലവിലാണ് ക്രോസിങ് സ്റ്റേഷനും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നത്.റെയിൽവേ ഗേറ്റിൽനിന്ന് അൽപ്പം മുന്നോട്ടുനീങ്ങി നിലവിലെ പാളത്തിനു സമാന്തരമായി വടക്കു ഭാഗത്തേക്ക് 540-ഓളം മീറ്റർ നീളത്തിലാണ് ക്രോസിങ് സ്റ്റേഷനുള്ള പാളവും പ്ലാറ്റ്‌ഫോമും നിർമിക്കുന്നത്. പാളം സ്ഥാപിക്കുന്നതിനുള്ള കോൺക്രീറ്റ് ബ്ലോക്കുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഇതോടൊപ്പം സിഗ്നൽ സംവിധാനത്തിനും മറ്റുമായി പുതിയ കെട്ടിടവും നിർമിക്കുന്നുണ്ട്. ...
മൂന്നാർ അതി ശൈത്യത്തിലേക്ക്;  സഞ്ചാരികളുടെ തിരക്കേറുന്നു

Local

മൂന്നാർ അതി ശൈത്യത്തിലേക്ക്;  സഞ്ചാരികളുടെ തിരക്കേറുന്നു

Perinthalmanna RadioDate: 17-12-2025 മൂന്നാർ: തണുപ്പ് ആസ്വദിക്കുന്നതിനായി ഇനി മൂന്നാറിലേക്ക് പോകാം. പ്രദേശം അതിശൈത്യത്തിലേക്ക് നീങ്ങുകയാണ്. വരും ദിവസങ്ങളിൽ താപനില പൂജ്യത്തിന് താഴെയെത്തുമെന്നാണ് സൂചന. തണുപ്പ് വർധിച്ചത് ഏറെനാളായി ആലസ്യത്തിലായിരുന്ന വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകിയിട്ടുണ്ട് തുടർച്ചയായി പെയ്ത മഴയാണ് മേഖലയ്ക്ക് തിരിച്ചടിയായത്. എന്നാൽ, മാനംതെളിഞ്ഞതോടെ വിനോദസഞ്ചാരികളുടെ വരവുവർധിച്ചു. ശിശിരത്തിലെ തണുപ്പാസ്വദിക്കുന്നതിനാണ് ഇപ്പോൾ സഞ്ചാരികൾ മൂന്നാറിലെത്തുന്നത്.പ്രദേശത്തെ കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ ലക്ഷ്മി എസ്റ്റേറ്റിൽ രേഖപ്പെടുത്തി. ചൊവ്വാഴ്ച നാല് ഡിഗ്രിയാണ്. ചെണ്ടുവര, ദേവികുളം എന്നിവിടങ്ങളിൽ അഞ്ച് ഡിഗ്രിയും സെവൻമലയിൽ 6 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് തിങ്കളാഴ്ച പുലർച്ചെ നല്ലതണ്ണി, തെന്...
തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് 26നും 27നും

Local

തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് 26നും 27നും

Perinthalmanna RadioDate: 17-12-2025 മലപ്പുറം : പൊതു തെരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 21ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള അധ്യക്ഷൻ, ഉപാധ്യക്ഷൻ തെരഞ്ഞെടുപ്പ് തീയതിയും സമയവും സംബന്ധിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. മുനിസിപ്പൽ കൗൺസിലുകളിലെയും കോർപറേഷനുകളിലെയും ചെയർപേഴ്സ‌ൻ, മേയർ തെരഞ്ഞെടുപ്പ് ഡിസംബർ 26ന് രാവിലെ 10.30നും ഡെപ്പൂട്ടി ചെയർപേഴ്സ‌ൻ, ഡെപ്പൂട്ടി മേയർ തെരഞ്ഞെടുപ്പ് അന്ന് ഉച്ചക്ക് 2.30നും നടത്തും.ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് 27ന് രാവിലെ 10.30നും വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചക്കുശേഷം 2.30നും നടക്കും. ജില്ല പഞ്ചായത്ത്, കോർപറേഷൻ എന്നിവയിൽ ജില്ല കലക്ടറാണ് വരണാധികാരി. ഗ്രാമപഞ്ചായത്തിലും ബ്ലോക്ക് പഞ്ചായത്തിലും അതത് സ്ഥാപനങ്ങളിലെ വരണാധികാരികൾക്കാണ് ചുമതല. നഗരസഭകളിൽ വരണാധികാരിക...
എസ്.ഐ.ആർ എന്യൂമറേഷൻ നാളെ അവസാനിക്കും, തിരികെയെത്താൻ 19,460 ഫോമുകൾ

Local

എസ്.ഐ.ആർ എന്യൂമറേഷൻ നാളെ അവസാനിക്കും, തിരികെയെത്താൻ 19,460 ഫോമുകൾ

Perinthalmanna RadioDate: 17-12-2025 സംസ്ഥാനത്ത് എസ്.ഐ.ആർ എന്യൂമറേഷൻ ഫോമുകൾ പൂരിപ്പിച്ച് സമർപ്പിക്കുന്നതിനുള്ള അവസാന സമയം വ്യാഴാഴ്ച അവസാനിക്കും. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയായിരുന്നു ആദ്യം നിശ്ചയിച്ച സമയമെങ്കിലും സർക്കാർ സമ്മർദങ്ങളുടെയും കോടതി ഇടപെടലുകളുടെയും ഫലമായി ഡിസംബർ 18 വരെ സമയപരിധി നീട്ടുകയായിരുന്നു. സംസ്ഥാനത്താകെ 2.78 കോടി വോട്ടർമാർക്കാണ് എന്യൂമറേഷൻ ഫോം തയാറാക്കിയത്. ഏറ്റവും ഒടുവിലെ കണക്കുകൾ പ്രകാരം നടപടികൾ പൂർത്തിയാക്കി അപ്ലോഡ് ചെയ്ത ഫോമുകളുടെ എണ്ണം 2.77 കോടിയാണ്. 19,460 ഫോമുകളാണ് ഇനി മടങ്ങിയെത്താനുള്ളത്.അപ്ലോഡ് ചെയ്ത 2.77 കോടിയിൽ 25.08 ലക്ഷം പേരെ കണ്ടെത്താനായിട്ടില്ല. ഇവരിൽ എട്ട് ലക്ഷത്തോളം മരിച്ചവരുടെയും ഇരട്ടിപ്പായി പട്ടികയിൽ ഉൾപ്പെട്ടവരുടെയും പേരുകളാണ്. ശേഷിക്കുന്ന 17 ലക്ഷത്തോളം പേരാണ് സ്ഥിരമായി താമസം മാറിപ്പോയവരോ അല്ലെങ്കിൽ വീട് അടഞ്ഞുകിടക്കുന്നതിനാൽ കണ്ടെത്താനാകാത്തവ...
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരംപുറപ്പാട് മാർച്ച് 25ന്

Local

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് പൂരംപുറപ്പാട് മാർച്ച് 25ന്

Perinthalmanna RadioDate: 17-12-2025 അങ്ങാടിപ്പുറം : തിരുമാന്ധാംകുന്ന് ഭഗവതീക്ഷേത്രത്തിൽ ആചാരപൂർവം 'പൂരം കുറിക്കൽ' ചടങ്ങ് നടന്നു. ധനുമാസത്തിലെ ആദ്യ ചൊവ്വാഴ്‌ചയാണ് ചടങ്ങ് നടത്തിവരുന്നത്.രാത്രി സന്ധ്യാവേലയ്ക്ക് ശ്രീമൂലസ്ഥാനത്തെ പൂജയ്ക്കുശേഷം തിരുമുറ്റത്തുനടന്ന ചടങ്ങിൽ കാവുടയനായർ വി. ബാലചന്ദ്രൻ, തന്ത്രി, ട്രസ്റ്റി പ്രതിനിധി, ക്ഷേത്രം ഭാരവാഹികൾ, ഭക്തർ എന്നിവർക്ക് അഭിമുഖമായിനിന്ന് 'പൂരം കുറിക്കുകയല്ലേ' എന്ന് മൂന്നാവർത്തി ചോദിച്ചശേഷം നിലവിളക്ക് തെളിച്ചു. ട്രസ്റ്റി പ്രതിനിധി കുറിക്കാമെന്ന് മറുപടി നൽകുകയും ചെയ്യുന്നതാണ് ചടങ്ങ്.തന്ത്രി പന്തലക്കോട്ടത്ത് നാരായണൻ നമ്പൂതിരി, ട്രസ്റ്റി പ്രതിനിധികളായ കൃഷ്ണകുമാർ രാജ, ചന്ദ്രരാജശേഖരവർമ രാജ, പ്രകാശൻ തമ്പുരാൻ, അസിസ്റ്റന്റ് മാനേജർ എ.എൻ. ശിവപ്രസാദ്, ക്ഷേത്രം ജീവനക്കാർ, ഭക്തർ എന്നിവർ പങ്കെടുത്തു. മീനമാസത്തിലെ മകീര്യം നക്ഷത്രത്തിനാണ് വള്ളുവനാടിന്റെ മഹോത്സവമായ തി...
വിഘ്നേഷ് പുത്തൂര്‍ ഇനി രാജസ്ഥാന്‍ റോയല്‍സിൽ
Local

വിഘ്നേഷ് പുത്തൂര്‍ ഇനി രാജസ്ഥാന്‍ റോയല്‍സിൽ

Perinthalmanna RadioDate: 16-12-2025 പെരിന്തൽമണ്ണ: ചൈനാമാന്‍ സ്പിന്നറായ പെരിന്തൽമണ്ണയുടെ സ്വന്തം ഐപിഎൽ താരം വിഘ്നേഷ് പുത്തൂരിനെ സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. അടിസ്ഥാന വിലയായ 30 ലക്ഷം രൂപക്കാണ് വിഘ്നേഷിനെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. ലേലത്തില്‍ വിഘ്നേഷിന്‍റെ പേര് വന്നപ്പോള്‍ മുന്‍ ടീമായ മുംബൈ ഇന്ത്യൻസ് അടക്കം മറ്റ് ടീമുകളൊന്നും രംഗത്തു വരാതിരുന്നതോടെയാണ് അടിസ്ഥാന വിലക്ക് തന്നെ വിഘ്നേഷിനെ രാജസ്ഥാന് സ്വന്തമാക്കാനായത്. കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സ് താരമായിരുന്നു വിഘ്‌നേഷ് പുത്തൂര്‍ .കഴിഞ്ഞ സീസണിലും 30 ലക്ഷം രൂപക്കാണ് വിഘ്നേഷ് മുംബൈയിലെത്തിയത്. അരങ്ങേറ്റ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ നായകന്‍ റുതുരാജ് ഗെയ്ക്‌വാദിന്‍റെ വിക്കറ്റ് അടക്കം നാലോവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി തിളങ്ങിയ വിഘ്നേഷിന് പക്ഷെ പരിക്ക് തിരിച്ചടിയായി. ഇത്തവണ ഐപിഎൽ മിനി താരലേതത്തിന് മുമ്പ് വ...
പെരിന്തൽമണ്ണ നഗരസഭയിലെ അടുത്ത ചെയർപേഴ്സൺ ആര്?

Local

പെരിന്തൽമണ്ണ നഗരസഭയിലെ അടുത്ത ചെയർപേഴ്സൺ ആര്?

Perinthalmanna RadioDate: 16-12-2025 പെരിന്തൽമണ്ണ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ വിലയിരുത്തൽ പൂർത്തിയാക്കിയ രാഷ്ട്രീയ പാർട്ടികളും മുന്നണികളും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങൾ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. പെരിന്തൽമണ്ണ നഗരസഭയിലെ ചെയർപേഴ്സൺ സ്ഥാനം ഇത്തവണ വനിതാ സംവരണമായതിനാൽ ചെയർപേഴ്സൺ സ്ഥാനത്തെ കുറിച്ചുള്ള ചർച്ചകൾ സജീവമാണ്.ചെയർപേഴ്സൺ സ്ഥാനത്തേക്ക് മുസ്‌ലിം ലീഗ് നേതാവ് സുരയ്യ ഫാറൂഖിന്റെ പേരാണ് നിലവിൽ പരിഗണനയിലുള്ളത്. കൗൺസിലറെന്ന നിലയിലെ പ്രവർത്തന പരിചയവും പാർട്ടി നേതൃത്വത്തിന്റെ പിന്തുണയും സുരയ്യ ഫാറൂഖിന് അനുകൂല ഘടകങ്ങളായി കണക്കാക്കപ്പെടുന്നു.അതേസമയം, വൈസ് ചെയർമാൻ സ്ഥാനത്തേക്ക് കോൺഗ്രസ് നേതാവ് എം.ബി. ഫസൽ മുഹമ്മദ് പരിഗണനയിൽ ഉള്ളതായി സൂചനകളുണ്ട്. അന്തിമ തീരുമാനം മുന്നണി നേതൃത്വത്തിന്റെ ഔദ്യോഗിക ചർച്ചകൾക്ക് ശേഷം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ. --...
നിലമ്പൂർ പാതയിലെ മെമു സർവീസിന് നാളെ മുതൽ തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Local

നിലമ്പൂർ പാതയിലെ മെമു സർവീസിന് നാളെ മുതൽ തുവ്വൂരിൽ സ്റ്റോപ്പ് അനുവദിച്ചു

Perinthalmanna RadioDate: 16-12-2025 പെരിന്തൽമണ്ണ : നിലമ്പൂർ- ഷൊർണൂർ പാതയിലെ മെമു സർവീസിനു രാത്രിയിൽ ഷൊർണൂരിൽ നിന്ന് നിലമ്പൂരിലേക്കുള്ള യാത്രയിലും പുലർച്ചെ നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള യാത്രയിലും തുവ്വൂരിൽ സ്റ്റോപ് അനുവദിച്ചു. നാളെ മുതൽ മെമു സർവീസ് ഇവിടെ നിർത്തി തുടങ്ങും. പരീക്ഷണാടിസ്ഥാനത്തിലാണ് സ്‌റ്റോപ്പുകൾ അനുവദിക്കുന്നത്.തുവ്വൂരിൽ നിന്നുള്ള യാത്രക്കാർക്കു മെമു സർവീസിൽ കയറിപ്പറ്റാൻ രാത്രിയിൽ മേലാറ്റൂരിലോ വാണിയമ്പലത്തോ എത്തുകയേ വഴിയുണ്ടായിരുന്നുള്ളൂ. മാത്രമല്ല രാത്രിയിൽ ഈ ട്രെയിനിൽ എത്തുന്ന തുവ്വൂരുകാർ ഇവിടങ്ങളിൽ ഇറങ്ങി ഓട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. മെമു സർവീസ് ആരംഭിച്ചതു മുതലുള്ള ആവശ്യമായിരുന്നു തുവ്വൂരിലെ സ്റ്റോപ്.കഴിഞ്ഞ ദിവസം, ഷൊർണൂർ–നിലമ്പൂർ യാത്രയിൽ തുവ്വൂരിൽ സ്റ്റോപ് അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു.പുതിയ ഉത്തരവ് പ്രകാരം പുലർച്ചെ നിലമ്പൂരിൽനിന്നു ഷൊർണൂരിലേക്കുള...
എസ്.ഐ.ആർ: 25 ലക്ഷം വോട്ടർമാർ പുറത്ത്

Local

എസ്.ഐ.ആർ: 25 ലക്ഷം വോട്ടർമാർ പുറത്ത്

Perinthalmanna RadioDate: 16-12-2025 തീവ്ര വോട്ടർപട്ടിക പരിഷ്കരണ (എസ്.ഐ.ആർ) നടപടികൾ അന്തിമ ഘട്ടത്തിലേക്ക് നീങ്ങവേ സംസ്ഥാനത്ത് 25,72,889 വോട്ടർമാർ പുറത്ത്. കരട് വോട്ടർപട്ടിക 23ന് പ്രസിദ്ധീകരിക്കും. ഒക്ടോബറിൽ എസ്.ഐ.ആർ നടപടി തുടങ്ങിയപ്പോൾ പട്ടികയിലുണ്ടായിരുന്നവർ 2,78,59,855പേർ. കരട് പട്ടികയിൽ ഉണ്ടാവുക 2,52,86,966പേർ. പുറത്താക്കപ്പെടുന്നവരിൽ കൂടുതൽ തിരുവനന്തപുരത്ത്- 4,36,857.പുറത്താകുന്നവരുടെ പട്ടിക ഇന്ന് തിരഞ്ഞെടുപ്പു കമ്മിഷൻ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ ഉണ്ടെങ്കിലും 2002ലെ പട്ടികയുമായി മാപ്പിംഗ് നടത്താനാകാത്തവർക്ക് തെളിവ് ഹാജരാക്കാൻ നോട്ടീസ് നൽകും. ബോദ്ധ്യപ്പെട്ടാൽ നിലനിറുത്തും. അല്ലെങ്കിൽ ഒഴിവാക്കും.എന്യൂമറേഷൻ ഫോം ഡിജിറ്റൈസ് ചെയ്യാൻ പറ്റാത്തതിലൂടെ ഉൾപ്പെടാതെ പോയവർ 71,877, മരിച്ചവർ 6,44,547, കണ്ടെത്താൻ സാധിക്കാത്തവർ 7,11,958, സ്ഥിരമായി താമസം മാറിയവർ 8,19,346, ഇരട്ടിപ്പ് 1,3...