Local

മേലാറ്റൂർ- പുലാമന്തോൾ പാത; കെ.എസ്.ടി.പി ഉദ്യോഗസ്ഥർ താലൂക്ക് വികസന സമിതിയിൽ എത്തിയില്ല
Local

മേലാറ്റൂർ- പുലാമന്തോൾ പാത; കെ.എസ്.ടി.പി ഉദ്യോഗസ്ഥർ താലൂക്ക് വികസന സമിതിയിൽ എത്തിയില്ല

Perinthalmanna RadioDate: 05-02-2023പെരിന്തൽമണ്ണ: കരാറുകാരുടെ കാലാവധി കഴിഞ്ഞിട്ടും നിർമാണം ഇഴയുന്ന മേലാറ്റൂർ- പുലാമന്തോൾ പാത സംബന്ധിച്ച് വിശദീകരണം നൽകാൻ കെ.എസ്.ടി.പി ഉദ്യോഗസ്ഥർ പെരിന്തൽമണ്ണ താലൂക്ക് വികസന സമിതിയിൽ എത്തിയില്ല. ഇക്കാര്യം കലക്ടർക്ക് റിപ്പോർട്ട് ചെയ്യാൻ പെരിന്തൽമണ്ണ യോഗത്തിൽ തീരുമാനമായി. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് വിഭാഗം ഉദ്യോഗസ്ഥരാണ് റോഡ് നിർമാണത്തിന് മേൽനോട്ടം വഹിക്കുന്നത്. ഒന്നര വർഷം കൊണ്ട് തീർക്കേണ്ട പ്രവൃത്തി രണ്ടര വർഷമാവുകയാണ്.താലൂക്കിലെ നെല്ലു സംഭരണം കുറ്റമറ്റ രീതിയിൽ പൂർത്തി ആക്കണമെന്നും മുഴുവൻ നെല്ലും സർക്കാർ ഏറ്റെടുക്കണമന്നും ആവശ്യമുയർന്നു. വിദ്യാർഥികൾക്ക് യൂനിഫോമിനുള്ള വിഹിതം അക്കൗണ്ടുകളിലേക്ക് നൽകാതെ തുണിയെടുത്ത് നൽകണമെന്നും പച്ചത്തേങ്ങ ശേഖരണത്തിന് കൂടുതൽ കേന്ദ്രങ്ങൾ കണ്ടെത്തണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. നബീജ് കാന്തപുരം എം.എൽ.എ, ബ്ലോക്...
സംസ്ഥാനത്ത് പ്രതിഷേധം വ്യാപകം; കൂട്ടിയ ഇന്ധന സെസ് കുറച്ചേക്കും
Local

സംസ്ഥാനത്ത് പ്രതിഷേധം വ്യാപകം; കൂട്ടിയ ഇന്ധന സെസ് കുറച്ചേക്കും

Perinthalmanna RadioDate: 05-02-2023സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ ഇന്ധന സെസ് പിൻവലിക്കാൻ സർക്കാരിനുമേൽ ശക്തമായ രാഷ്ട്രീയ സമ്മർദം. സെസ് കുറയ്ക്കാനോ പൂർണമായ പി‍ൻവലിക്കാനോ ഉള്ള സാധ്യത ശക്തമായി. വർധന ഒരു രൂപയായി കുറയ്ക്കാനുള്ള ആലോചനയ്ക്കാണു മുൻഗണന. നിയമസഭയിലായിരിക്കും ഇതുസംബന്ധിച്ച പ്രഖ്യാപനം.വർധനയെ പരസ്യമായി തള്ളിപ്പറയുന്നില്ലെങ്കിലും കടുത്ത ജനരോഷത്തിനിടയാക്കിയ തീരുമാനമെന്ന വികാരമാണ് ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കുള്ളത്. പ്രശ്നങ്ങൾ സർക്കാർ പഠിക്കട്ടെയെന്ന് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പ്രതികരിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തി. മന്ത്രി കെ.എൻ.ബാലഗോപാൽ വൈകിട്ട് ധനവകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ചയും നടത്തി. മുഖ്യമന്ത്രിക്കെതിരെ ഇന്നലെയും പ്രതിഷേധമുണ്ടായി.ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നൊരുക്കമെന്ന നി...
മേലാറ്റൂർ -ചെമ്മാണിയോട് ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു
Local

മേലാറ്റൂർ -ചെമ്മാണിയോട് ബൈപ്പാസ് റോഡ് ഉദ്ഘാടനം ചെയ്തു

Perinthalmanna RadioDate: 05-02-2023മേലാറ്റൂർ: റബ്ബറൈസ് ചെയ്ത് നവീകരിച്ച മേലാറ്റൂർ -ചെമ്മാണിയോട് ബൈപ്പാസ് റോഡ് നാടിനു സമർപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഉത്സവാന്തരീക്ഷത്തിൽ നടന്ന ചടങ്ങിൽ നജീബ് കാന്തപുരം എം.എൽ.എ റോഡിന്റെ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്തും എം.എൽ.എ.യും 50 ലക്ഷം രൂപ വീതവും പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് 20 ലക്ഷം രൂപയും മേലാറ്റൂർ ഗ്രാമപ്പഞ്ചായത്ത് 87 ലക്ഷം രൂപയും വകയിരുത്തിയാണ് നവീകരണം നടത്തിയത്.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന അജിത് പ്രസാദ്, ജില്ലാ പഞ്ചായത്ത് അംഗം റഹ്‌മത്തുന്നിസ താമരത്ത്, ജനപ്രതിനിധികളായ പി. അസീസ്, പി. ഉസ്മാൻ, എ.കെ. യൂസഫ് ഹാജി, പി. ഹിഷാം വാഫി, പാതിരമണ്ണ റഹ്‌മത്ത്, മേലാറ്റൂർ സർവീസ് ബാങ്ക് പ്രസിഡന്റ് സി. അബ്ദു...
പുത്തനങ്ങാടി ശുഹദാ ആണ്ട് നേർച്ച നാളെ സമാപിക്കും
Local

പുത്തനങ്ങാടി ശുഹദാ ആണ്ട് നേർച്ച നാളെ സമാപിക്കും

Perinthalmanna RadioDate: 04-02-2023പുത്തനങ്ങാടി: അഞ്ച് ദിവസമായി നടക്കുന്ന പുത്തനങ്ങാടി ശുഹദാ ആണ്ട് നേർച്ചയും അനുസ്മരണ സമ്മേളനവും ഞായറാഴ്ച്ച സമാപിക്കും. രാവിലെ 8 ന് നടക്കുന്ന ഖത്തം: ദു:അ അന്ന ദാനത്തോടെയാണ് നേർച്ച സമാപിക്കുക. വെളിയാഴ്ച്ച നടന്ന മത പ്രദാഷണ സദസ് പാണക്കാട് സാബിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മുസ്തഫ ഹുദവി ആക്കോട് മുഖ്യ പ്രാഭാഷണം നടത്തി. ശുഹദാ മുദരിസ് കുഞ്ഞി മുഹമ്മദ് ഫൈസി ചടങ്ങിൽ അധ്യക്ഷനായിരുന്നു. ഞായറാഴ്ച രാവിലെ ശുഹദ മഖാമിൽ രാവിലെ 8 മണിക്ക് നടക്കുന്ന ഖത്തം ദുആ മൗലിദ് പാരായണ സദസ്സിന് തെയോട്ട് ചിറ ഖാസി അബ്ദുൽ ഷുക്കൂർ മദനി അമ്മിനിക്കാട് നേതൃത്വം നൽകും. തുടർന്ന്  ആയിരങ്ങൾ പങ്കെടുക്കുന്ന അന്നദാനത്തോടെ നേർച്ചക്ക് സമാപനമാകും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക---------...
ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് പദ്ധതിക്ക് ഇത്തവണയും അവഗണന
Local

ഓരാടംപാലം- മാനത്തുമംഗലം ബൈപാസ് പദ്ധതിക്ക് ഇത്തവണയും അവഗണന

Perinthalmanna RadioDate: 04-02-2023പെരിന്തൽമണ്ണ: ദേശീയ പാതയിലെ കുരുക്ക് കുറക്കുന്ന ഓരാടംപാലം - മാനത്തുമംഗലം ബൈപാസ് പദ്ധതിക്ക് ബജറ്റിൽ ഇത്തവണയും അവഗണന. ഓരാടംപാലം -മാനത്തുമംഗലം ബൈപാസ് സ്ഥലമെടുപ്പിന് ടോക്കൺ തുക മാത്രമാണ് വകയിരുത്തിയത്. അങ്ങാടിപ്പുറം ഓരാടംപാലം മുതൽ പെരിന്തൽമണ്ണ ടൗണിന് സമീപം മാനത്തു മംഗലം വരെ നീളുന്ന ബൈപാസാണ് വിഭാവനം ചെയ്തിട്ടുള്ളത്. രണ്ട് പട്ടണങ്ങളിലെയും തീരാശാപമായ ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്നത് 2021ലെ നിയമസഭ തെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമായിരുന്നു. രണ്ടിടത്തെയും വ്യാപാരികളും പൊതു ജനങ്ങളും ഇതിന് പിന്തുണയും നൽകി. മൂന്നു മാസം മുമ്പ് കിഫ്ബി എൻജിനീയറിങ് വിഭാഗം പെരിന്തൽമണ്ണയിൽ എത്തി, നേരത്തേ തയാറാക്കിയ അലൈൻമെൻ്റ് പരിശോധിച്ച് പാത കടന്നു പോകേണ്ട ഭൂമി നടന്നു കണ്ടിരുന്നു. എന്നാൽ, ഇപ്പോഴും പദ്ധതി കിഫ്ബി ഏറ്റെടുത്തിട്ടില്ല. 4.01 കി.മി നീളത്തിൽ 36.5 ഹെക്ടർ ഭൂമി റോഡിനാ...
പെൺകൂട്ടായ്മയിൽ നിർമ്മിച്ച കുളം കൗതുകമാകുന്നു
Local

പെൺകൂട്ടായ്മയിൽ നിർമ്മിച്ച കുളം കൗതുകമാകുന്നു

Perinthalmanna RadioDate: 04-02-2023മേലാറ്റൂർ: ഗ്രാമപ്പഞ്ചായത്തിലെ എട്ടാം വാർഡിൽ പെൺകൂട്ടായ്മയിൽ നിർമ്മിച്ച കുളം കൗതുകമാകുന്നു. ചെമ്മാണിയോട് അപ്പേങ്ങൽ വാസുദേവന്റെ മണ്ണാർക്കോട് പാടത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുളം നിർമ്മിച്ചത്. കാർഷികാവശ്യത്തിന് വെള്ളം എടുക്കുന്നതിനായാണ് കുളം തീർത്തത്. 2021-22, 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 1,14,243 രൂപ ചെലവിൽ എട്ടു മീറ്റർ നീളത്തിലും എട്ടു മീറ്റർ വീതിയിലുമാണ് കുളം നിർമ്മിച്ചിട്ടുള്ളത്.333 തൊഴിൽദിനങ്ങൾ പ്രയോജനപ്പെടുത്തിയാണ് കുളത്തിന്റെ നിർമാണം പൂർത്തിയാക്കിയത്. ആലപ്പുഴയിൽനിന്നെത്തിച്ച കയർഭൂവസ്ത്രംകൊണ്ടാണ്‌ കുളത്തിന്റെ ചുറ്റുഭാഗത്തിനും സംരക്ഷണം ഒരുക്കിയത്. എൻ.ആർ.ഇ.ജി.എസ്. അസി. എൻജിനീയർ വി. അരുൺകൃഷ്ണൻ, ഓവർസിയർ ഷിനി രാമദാസ്, തൊഴിലുറപ്പ് പദ്ധതി എട്ടാം വാർഡ് മേറ്റ് പ്രജിത എന്നിവരുടെ നേതൃത്വത്തിൽ 15-ഓളം സ്ത്രീതൊഴിലാളികളാണ് കുളത്...
പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു
Local

പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

Perinthalmanna RadioDate: 04-02-2023പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. ചെന്നൈയിലെ വസതിയിലായിരുന്നു അന്ത്യം. 77 വയസായിരുന്നു. നെറ്റിയിലുണ്ടായ മുറിവിനെത്തുടർന്ന് ചികിത്സയിലിരിക്കേയാണ് മരണം. ചലച്ചിത്ര രംഗത്തെ നിരവധി പേർ മരണത്തിൽ അനുശോചനമറിയിച്ചു.എട്ടാം വയസ്സിൽ ആകാശവാണിയിൽ ആദ്യ ഗാനം ആലപിച്ചാണ് വാണി ജയറാം സംഗീത ലോകത്ത് ചുവടു വയ്ക്കുന്നത്. തുടർന്ന് മലയാളം, കന്നഡ, തെലുഗു, മറാത്തി, ഹിന്ദി ഭാഷകളിലായി പതിനായിരത്തിലേറെ പാട്ടുകൾ പാടി. മൂന്ന് തവണ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ വാണി ജയറാമിനെ ഈ വർഷം പത്മഭൂഷൺ നൽകി രാജ്യം ആദരിച്ചിരുന്നു.'സ്വപ്‌നം' എന്ന ചിത്രത്തിലൂടെ സലിൽ ചൗധരിയാണ് വാണി ജയറാമിനെ മലയാളത്തിൽ അവതരിപ്പിക്കുന്നത്. ഈ സിനിമയിലെ 'സൗരയുഥത്തിൽ വിടർന്നൊരു കല്യാണ' എന്ന ഗാനം ഏറെ ശ്രദ്ധനേടിയതോടെ വാണി ജയറാം എന്ന ഗായികയെ മലയാള സിനിമ ഏറ്റെടുത്തു.1971ൽ പുറത്തിറങ്ങ...
മുസ്‌ലിംലീഗ് പെരിന്തൽമണ്ണ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു
Local

മുസ്‌ലിംലീഗ് പെരിന്തൽമണ്ണ നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു

Perinthalmanna RadioDate: 04-02-2023പെരിന്തൽമണ്ണ: ശനിയാഴ്ച നടക്കേണ്ട മുസ്‌ലിം ലീഗ് പെരിന്തൽമണ്ണ നിയോജകമണ്ഡലം കമ്മിറ്റി തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തു. കഴിഞ്ഞമാസം നടന്ന ഏലംകുളത്തെ മുസ്‌ലിംലീഗ് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് മുഴുവൻ കൗൺസിലർമാരെയും അറിയിക്കാതെ ചട്ടവിരുദ്ധമായി നടത്തിയതാണെന്നും തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് മുൻഭാരവാഹികൾ ഉൾപ്പെടെ ഒരുവിഭാഗം കോടതിയെ സമീപിച്ചിരുന്നു.പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് വിഷയം തീരുമാനമാകാതെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് നടത്തുന്നത് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. ജനുവരി 20-ന് പഞ്ചായത്ത് കമ്മിറ്റി തിരഞ്ഞെടുപ്പ് നടത്തുമെന്ന് കൗൺസിലർമാരെ നേരത്തെ വരണാധികാരി അറിയിച്ചിരുന്നു. എന്നാൽ ഇത് മാറ്റിവെക്കുകയും 25-ന് പകുതിയോളം കൗൺസിലർമാരെയും അറിയിക്കാതെ തിരഞ്ഞെടുപ്പ് നടത്തുകയായിരുന്നുവെന്നാണ് പരാതി. 115 കൗൺസിലർമാരാണ് ഏലംകുളത്ത...
പെരിന്തൽമണ്ണ അൽഫോൺസ ദേവാലയ തിരുനാൾ കൊടിയേറി
Local

പെരിന്തൽമണ്ണ അൽഫോൺസ ദേവാലയ തിരുനാൾ കൊടിയേറി

Perinthalmanna RadioDate: 04-02-2023പെരിന്തൽമണ്ണ: വിശുദ്ധ അൽഫോൺസ ഫൊറോന ദേവാലയത്തിൽ അൽഫോൺസാമ്മയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ ആഘോഷം തുടങ്ങി. വികാരി ഫാ. ആന്റണി കാരിക്കുന്നേൽ തിരുനാൾ കൊടിയേറ്റ് നടത്തി. തുടർന്ന് വിശുദ്ധ കുർബാനയുണ്ടായി. ശനിയാഴ്ച വൈകീട്ട് 4.45-ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് താമരശേരി രൂപത മതബോധന ഡയറക്ടർ ഫാ. രാജേഷ് പള്ളിക്കാവയലിൽ കാർമികത്വം വഹിക്കും. ഇടവക ദിനാഘോഷവും സൺഡേ സ്കൂളിന്റെയും ഭക്തസംഘടനകളുടെയും കലാപരിപാടികളും സ്‌നേഹവിരുന്നും ഉണ്ടാകും. പ്രധാന തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 6.30-ന് വിശുദ്ധ കുർബാനയുണ്ടാകും. വൈകീട്ട് നാലരയ്ക്ക് തിരുനാൾ കുർബാനയ്ക്ക് ഫാ. ഷോബി ചെട്ടിയത്ത് കാർമികത്വം വഹിക്കും. ഫാ. ജിൽസൻ തയ്യിൽ വചനസന്ദേശം നൽകും. ഏഴിന് വാദ്യമേളങ്ങളോടെ നഗരപ്രദക്ഷിണം നടക്കും. തിങ്കളാഴ്ച മരിച്ചവരുടെ ഓർമദിനാചരണവും സെമിത്തേരി സന്ദർശനവും ഉണ്ടാകും.......................
പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു
Local

പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു

Perinthalmanna RadioDate: 04-02-2023പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ വിദ്യാർഥിക്ക് നോറോ വൈറസ് സ്ഥിരീകരിച്ചു. സ്വകാര്യ പാരാമെഡിക്കൽ കോളജ് ഹോസ്റ്റലിലെ വിദ്യാർഥിക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഹോസ്റ്റലിലെ 55 വിദ്യാർഥികൾ നീരീക്ഷണത്തിലാണ്. ജില്ലാ ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ആരംഭിച്ചു.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുകhttps://chat.whatsapp.com/BuEppF2WClmF172FMFIJJx---------------------------------------------®Perinthalmanna Radioവാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ ...