Local

പെരിന്തൽമണ്ണ ചോദിച്ചത് 157 കോടി; ബജറ്റിൽ കിട്ടിയത് അഞ്ചുകോടി
Local

പെരിന്തൽമണ്ണ ചോദിച്ചത് 157 കോടി; ബജറ്റിൽ കിട്ടിയത് അഞ്ചുകോടി

Perinthalmanna RadioDate: 04-02-2023പെരിന്തൽമണ്ണ: നിയോജക മണ്ഡലം കാത്തിരുന്ന സ്വപ്ന പദ്ധതികളുടെ പൂർത്തീകരണം ഉൾപ്പെടെ 17 പദ്ധതികൾക്ക് ബജറ്റിൽ 100 രൂപ വീതം ടോക്കൺ മണിയിൽ ഒതുങ്ങി. അതേ സമയം 3 പദ്ധതികൾക്ക് ബജറ്റിൽ 5 കോടി രൂപ വകയിരുത്തി. തേലക്കാട് ജിഎൽപി സ്കൂൾ കെട്ടിടം (1 കോടി), അമ്മിനിക്കാട് ഒടമല പാറൽ റോഡ് നവീകര ണം (3 കോടി), ആലിപ്പറമ്പ് കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിർമാണം (1 കോടി) എന്നിവയ്ക്കാണ് തുക അനുവദിച്ചത്. ഇവയ്ക്ക് 20 ശതമാനം തുകയായ 1 കോടി രൂപയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നജീബ് കാന്തപുരം എം.എൽ.എ. സമർപ്പിച്ച 20 പദ്ധതി നിർദേശങ്ങളിൽപ്പെട്ടതാണ് ഈ മൂന്നെണ്ണം. ബാക്കി 17 എണ്ണത്തിന് 100 രൂപ വീതം വകയിരുത്തി ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകെ 157.60 കോടി രൂപ അടങ്കൽ വരുന്ന പദ്ധതി നിർദേശങ്ങളാണ് സമർപ്പിച്ചിരുന്നത്.രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടിവെള്ളപദ്ധതി പ്രദേശത്ത് റെഗുലേറ്റർ നിർമിക്ക...
മേലാറ്റൂർ- ചെമ്മാണിയോട് ബൈപാസ് റോഡ് നാളെ നാടിനു സമർപ്പിക്കും
Local

മേലാറ്റൂർ- ചെമ്മാണിയോട് ബൈപാസ് റോഡ് നാളെ നാടിനു സമർപ്പിക്കും

Perinthalmanna RadioDate: 03-02-2023മേലാറ്റൂർ: പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയായ മേലാറ്റൂർ - ചെമ്മാണിയോട് ബൈപാസ് റോഡിന്റെ ഉദ്ഘാടനം നാളെ നടക്കും. രാവിലെ 9ന് നടക്കുന്ന ഘോഷ യാത്രയ്ക്കു ശേഷം നജീബ് കാന്തപുരം എംഎൽഎ ഉദ് ഘാടനം നിർവഹിക്കും. ബൈപാസ് തുടങ്ങുന്ന ചെമ്മാണിയോട് പോസ്റ്റോഫിസ് പരിസരത്തു നിന്നു നാട മുറിച്ച ശേഷം ഘോഷയാത്ര ആരംഭിക്കും. ചെമ്മാണിയോട് മദ്രസയ്ക്ക് സമീപമാണ് ഉദ്ഘാടന ചടങ്ങുകൾ. വർഷങ്ങളായി പാടേ തകർന്നു കിടന്നിരുന്ന റോഡ് റബറൈസ്ഡ് ടാറിങ് പൂർത്തിയാക്കി ബുധനാഴ്ച വാഹനങ്ങൾക്കായി തുറന്നിരുന്നു. ഒന്നര മാസത്തിലേറെ റോഡ് മുഴുവനായും ഭാഗികമായും അടച്ചിട്ടാണ് പണി നടത്തിയത്. 2.2 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് പാത. 1.87 കോടി രൂപ ചെലവിലാണ് വീതികൂട്ടി റോഡ് പണി പൂർത്തിയാക്കിയത്. ഇതു വഴി മേലാറ്റൂരിൽ നിന്നു പെരിന്തൽമണ്ണയിലേക്ക് 3 കിലോമീറ്ററോളം ദൂരം ലാഭിക്കാനാകും............................................
നിലമ്പൂർ- ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ എൻജിൻ തകരാർ പതിവാകുന്നു
Local

നിലമ്പൂർ- ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ എൻജിൻ തകരാർ പതിവാകുന്നു

Perinthalmanna RadioDate: 03-02-2023പെരിന്തൽമണ്ണ; നിലമ്പൂർ - ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ എൻജിൻ തകരാർ പതിവായി. ഇന്നലെയും പാതയിലെ 4 ട്രെയിനുകൾ ഇതുമൂലം വൈകിയോടി. കഴിഞ്ഞ ദിവസം ഷൊർണൂർ- നിലമ്പൂർ ട്രെയിൻ പട്ടിക്കാ ട് വെച്ച് എൻജിൻ തകരാറിലായതു മൂലം 4 ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയിരുന്നു.ഇന്നലെ രാവിലെ 7ന് നിലമ്പുരിൽ നിന്ന് ഷൊർണൂരിലേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ട്രെയിൻ വാണിയമ്പലത്ത് നിന്ന് എടുത്ത് തൊടികപ്പുലത്ത് എത്തിയപ്പോഴാണ് എൻജിൻ തകരാറിലായത്. ഇതുമൂലം മുക്കാൽ മണിക്കൂറോളം ട്രെയിൻ വഴിയിൽ കിടന്നു. വേഗം കുറച്ചാണ് പിന്നീട് ട്രെയിൻ കടന്നു പോയത്.ഷൊർണൂരിലെത്തി തിരിച്ച് 9 ന് നിലമ്പൂരിലേക്ക് പോകേണ്ട ഈ ട്രെയിൻ 9.30 നാണ് പുറപ്പെട്ടത്. ഇതേ തുടർന്ന് 7.45 ന് അങ്ങാടിപ്പുറത്ത് എത്തിയ പാലക്കാട് -നിലമ്പൂർ ട്രെയിൻ അങ്ങാടിപ്പുറത്ത് 8.20 വരെ പിടിച്ചിട്ടു. 10.10 ന് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക...
സുഹൃത്തിന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍
Local

സുഹൃത്തിന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍

Perinthalmanna RadioDate: 02-02-2023പെരിന്തൽമണ്ണ: ഗള്‍ഫിലുള്ള സുഹൃത്തിന്‍റെ ഭാര്യയെ പീഡിപ്പിച്ച ശേഷം വിദേശത്തേക്ക് കടന്ന യുവാവ് അറസ്റ്റില്‍. സുഹൃത്തിന്‍റെ ഭാര്യയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന കേസില്‍ ഏലംകുളം മുതുകുര്‍ശ്ശി ശീലത്ത് വീട്ടില്‍ മുഹമ്മദ് അഷ്‌റഫിനെ (34)യാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. 2021 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം.വിദേശത്തായിരുന്ന പ്രതി കഴിഞ്ഞ മാസം 27നാണ് തിരികെ നാട്ടിലെത്തിയത്. പ്രവാസി യുവാവ് വീട്ടിലേക്കുള്ള ആവശ്യ സാധനങ്ങളെത്തിക്കാന്‍ ഏല്‍പിച്ച സുഹൃത്ത് വീട്ടിലേക്കു അതിക്രമിച്ചു കയറി സുഹൃത്തിന്‍റെ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചതായാണ് കേസ്. വീട്ടിലേക്കു ആവശ്യമായ സാധനങ്ങളെത്തിച്ചതോടൊപ്പം സുഹൃത്ത് ഭാര്യയുമായി സൗഹൃദത്തിൽ ആവുകയായിരുന്നു. പീന്നീട് വീട്ടിലേക്കു അതിക്രമിച്ചു കയറി യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി.ഭര്‍തൃമതിയായ യുവതി പെരിന്തല...
സംസ്ഥാന ബജറ്റിൽ പ്രതീക്ഷിച്ച് ഒരാടംപാലം – മാനത്ത്മംഗലം ബൈപ്പാസ്
Local

സംസ്ഥാന ബജറ്റിൽ പ്രതീക്ഷിച്ച് ഒരാടംപാലം – മാനത്ത്മംഗലം ബൈപ്പാസ്

Perinthalmanna RadioDate: 02-02-2023പെരിന്തൽമണ്ണ: സംസ്ഥാന സർക്കാറിൻ്റെ ബജറ്റിൽ പ്രതീക്ഷിച്ച് ഒരാടംപാലം - മാനത്ത്മംഗലം ബൈപ്പാസ്.  പെരിന്തൽമണ്ണ അങ്ങാടിപ്പുറം നഗരങ്ങളിലെയും ദേശീയ പാതയിലെയും തീരാത്ത കുരുക്കിന് പരിഹാരമായി നിർദേശിക്കപ്പെട്ട ബൈപ്പാസ് ഇപ്പോഴും  കടലാസിലൊതുങ്ങി നിൽക്കുകയാണ്.  അങ്ങാടിപ്പുറം ഓരാടംപാലം മുതൽ പെരിന്തൽമണ്ണ ഊട്ടി റോഡിൽ മാനത്ത് മംഗലത്ത് അവസാനിക്കുന്ന ബൈപാസ്. 4.1 കി.മി നീളവും 24 മീറ്റർ വീതിയുമുള്ള ബൈപാസിന് 36 ഹെക്ടർ  ഭൂമി വേണം. 2010ൽ ചുമതലയേറ്റ യു.ഡി.എഫ് സർക്കാർ ബൈപാസ് ഒഴിവാക്കി അങ്ങാടിപ്പുറം മേൽപാലം നിർമിച്ചു. പക്ഷേ, കുരുക്കിന് കുറവുണ്ടായില്ല.ഓരാടംപാലം- മാനത്തുമംഗലം ബൈപ്പാസ് റോഡ് യാഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നജീബ് കാന്തപുരം എം.എൽ.എ. കിഫ്ബി അധികൃതരുമായി  ജനുവരിയിൽ  തിരുവന്തപുരത്ത് ചർച്ച നടത്തിയിരുന്നു. ധനമന്ത്രി ക...
പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഒരേ ദിവസങ്ങളിൽ നടത്തുന്നതിനെതിരെ അധ്യാപകർ
Local

പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഒരേ ദിവസങ്ങളിൽ നടത്തുന്നതിനെതിരെ അധ്യാപകർ

Perinthalmanna RadioDate: 02-02-2023പ്ലസ് വൺ, പ്ലസ്ടു മോഡൽ പരീക്ഷ ഒരേ ദിവസങ്ങളിൽ നടത്തുന്നതിന് എതിരെ അധ്യാപകർ. ടൈം ടേബിളിലെ അശാസ്ത്രീയത കാരണം മുഴുവൻ വിദ്യാർഥികൾക്കും ഒരേ സമയം പരീക്ഷക്ക് ഹാജരാകേണ്ടിവരും. ഒരു ബെഞ്ചിൽ നാല് വിദ്യാർത്ഥികൾക്ക് ഇരിക്കേണ്ട അവസ്ഥയാണെന്നും പരാതിയുണ്ട്.ഈ മാസം 27 നാണ് മോഡൽ പരീക്ഷകൾ ആരംഭിക്കുന്നത്. മാർച്ച് 2ന് പ്ലസ് ടു വിദ്യാർഥികൾക്ക് ഇംഗ്ലീഷ് പരീക്ഷയും പ്ലസ് വൺ വിദ്യാർഥികൾക്ക് ഇക്കണോമിക്‌സ് ഫിസിക്‌സ് പരീക്ഷകളും നടക്കും. ഈ ദിവസങ്ങളിൽ സ്‌കൂളിൽ മുഴുവൻ വിദ്യാർഥികളും ഹാജർ ആകണം. അങ്ങനെ വരുമ്പോൾ ഒരു ബെഞ്ചിൽ നാലും അഞ്ചും കുട്ടികൾ ഇരുന്നു പരീക്ഷ എഴുതേണ്ടി വരും. ഹയർസെക്കൻഡറി വിഭാഗം മാത്രമുള്ള സ്‌കൂളുകളിലെ സ്ഥല പരിമിതിയും പരീക്ഷ നടത്തിപ്പിന് ബുദ്ധിമുട്ട് ഉണ്ടാക്കും.ഇത്തരത്തിലെ സമയ ക്രമം പരീക്ഷാ ക്രമീകരിക്കുന്നതിന് അധ്യാപകർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതിനൊപ്പം പ...
കളക്ടറേറ്റില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം ആരംഭിച്ചു
Local

കളക്ടറേറ്റില്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം ആരംഭിച്ചു

Perinthalmanna RadioDate: 02-02-2023മലപ്പുറം: കളക്ടറേറ്റില്‍  ജീവനക്കാരുടെ ഹാജര്‍ രേഖപ്പെടുത്താന്‍ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം ആരംഭിച്ചു. സംവിധാനത്തിന്റെ ഉദ്ഘാടനം അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി നിര്‍വഹിച്ചു. 2023 മാര്‍ച്ച് 31 നകം എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ബയോമെട്രിക് സംവിധാനം നടപ്പാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന്റെ ഭാഗമായാണ് സംവിധാനം ആരംഭിച്ചത്. സിവില്‍ സ്റ്റേഷനില്‍ റവന്യൂ വകുപ്പിന് കീഴിലാണ് ആദ്യ ഘട്ടത്തില്‍ പഞ്ചിങ് സംവിധാനം ആരംഭിച്ചിട്ടുള്ളത്. സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വകുപ്പുകളുടെ ഓഫീസുകളിലേക്ക് ഫെബ്രുവരി അവസാനത്തോടെയും താലൂക്ക്, വില്ലേജ് തലങ്ങളിലേക്ക് മാര്‍ച്ച് അവസാനത്തോടെയും സംവിധാനം വ്യാപിപ്പിക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെ...
കരിപ്പൂർ വിമാനത്താവളം; ഭൂമിയേറ്റെടുക്കൽ പ്രതിസന്ധിയിൽ
Local

കരിപ്പൂർ വിമാനത്താവളം; ഭൂമിയേറ്റെടുക്കൽ പ്രതിസന്ധിയിൽ

Perinthalmanna RadioDate: 02-02-2023കരിപ്പൂർ വിമാനത്താവളം വികസനത്തിനായി ഭൂമിയേറ്റെടുക്കും മുമ്പ് നഷ്ടപരിഹാരത്തിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടുള്ള പ്രദേശവാസികളുടെ പ്രതിഷേധത്തിൽ സാമൂഹികാഘാത പഠനം മുടങ്ങിയതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ച് ജില്ലാ ഭരണകൂടം. ഡെപ്യൂട്ടി കളക്ടർ (എൽ.എ)​ മുഖേന സർക്കാരിലേക്ക് സമർപ്പിച്ച റിപ്പോർട്ടിൽ മറുപടി ലഭിച്ച ശേഷം തുടർനടപടികൾ കൈക്കൊള്ളാനാണ് തീരുമാനം.പഠനം നടത്തുന്നതിനായി ജനുവരി 16ന് കരിപ്പൂരിലെത്തിയ തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്പ്മെന്റ് അധികൃതരെ നാട്ടുകാർ തടഞ്ഞിരുന്നു. സഹായം തേടി പള്ളിക്കൽ,​ നെടിയിരുപ്പ് ഗ്രാമപഞ്ചായത്ത് ഭരണസമിതികളെ സമീപിച്ചെങ്കിലും നാട്ടുകാരുടെ ആശങ്ക പരിഹരിക്കണമെന്ന നിലപാടാണ് സ്വീകരിച്ചത്. ഇതോടെ സാമുഹികാഘാത പഠനം താത്കാലികമായി നിറുത്തിവച്ച് സംഘം മടങ്ങി. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ...
രക്തബാങ്കിലെ തീപിടിത്തം;  സെൻട്രിഫ്യൂജ് ഉപകരണം തകരാറിലായി
Local

രക്തബാങ്കിലെ തീപിടിത്തം;  സെൻട്രിഫ്യൂജ് ഉപകരണം തകരാറിലായി

Perinthalmanna RadioDate: 02-02-2023പെരിന്തൽമണ്ണ: ജില്ലാ ആശുപത്രി രക്ത ബാങ്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തത്തിൽ രക്തം വേർതിരിക്കുന്നതിന് ഉപയോഗിക്കുന്ന സെൻട്രിഫ്യൂജ് ഉപകരണം തകരാറിലായി. ഉപകരണത്തിന്റെ ബോർഡ് കത്തി നശിക്കുകയായിരുന്നു. 30 ലക്ഷം രൂപയോളം വിലവരുന്ന ഉപകരണമാണിത്.റഫിജറേറ്ററിനും ജെൽകാർഡ് ഇൻക്യുബേറ്ററിനും കേടുപാടുണ്ട്. വൈദ്യുതി ഷോർട്ട് സർക്യുട്ടാണ് തീപിടിത്തത്തിന് ഇടയാക്കിയത് എന്നാണ് നിഗമനം. സ്റ്റബിലൈസർ ഉപയോഗിക്കാത്തതാണ് ഉപകരണങ്ങൾ കേടുവരുന്നതിന് ഇടയാക്കിയതെന്ന് ആരോപണമുണ്ട്.സംസ്ഥാനത്ത് തന്നെ ഏറെ ശ്രദ്ധേയമാണ് പെരിന്തൽമണ്ണയിലെ രക്തബാങ്ക്. ജില്ലയിലെയും സമീപ ജില്ലകളിലെയും ഏറെ പേർ ആശ്രയിക്കാറുണ്ട്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക--------------------------------------------...
പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തേടി ഹൈക്കോടതി
Local

പെരിന്തൽമണ്ണ തെരഞ്ഞെടുപ്പ് കേസിൽ തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട് തേടി ഹൈക്കോടതി

Perinthalmanna RadioDate: 02-02-2023പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് അടക്കമുള്ള രേഖകളടങ്ങിയ ഇരുമ്പ് പെട്ടിയിൽ നിന്ന് 482 പോസ്റ്റൽ വോട്ടുകൾ കാണാതായ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന നജീബ് കാന്തപുരത്തിന്റെ പുതിയ ഹർജിയിൽ ഹൈക്കോടതി കമ്മിഷന്റെ നിലപാട് തേടി. തിരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷിചേർത്ത് അന്വേഷണത്തിന് നിർദേശിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ഏഴ് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചിരിക്കുന്നത്. ഹർജി 10-ന് വീണ്ടും പരിഗണിക്കും.നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം. മുസ്തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കക്ഷിയല്ല. ബാലറ്റ് അടങ്ങിയ പെട്ടി കാണാതായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെയും സർക്ക...