157.60 കോടിയുടെ ബജറ്റ് പദ്ധതി നിർദേശവുമായി പെരിന്തൽമണ്ണ
Perinthalmanna RadioDate: 01-02-2023പെരിന്തൽമണ്ണ: സംസ്ഥാന ബജറ്റിലേക്ക് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ നിന്ന് 20 പദ്ധതികളുടെ നിർദേശം നജീബ് കാന്തപുരം എം.എൽ.എ. സമർപ്പിച്ചു. ആകെ 157.60 കോടി രൂപ അടങ്കൽതുക വരുന്നതാണ് പദ്ധതി നിർദേശങ്ങൾ. രാമഞ്ചാടി, വെട്ടിച്ചുരുക്ക് കുടി വെള്ള പദ്ധതി പ്രദേശങ്ങളിൽ റെഗുലേറ്റർ/വിയർ സ്ഥാപിക്കുന്നതിന് 25 കോടിയുടെ നിർദേശമാണ് ഏറ്റവും കൂടിയ തുകയുടേത്.മറ്റു പദ്ധതി നിർദേശങ്ങളും അടങ്കൽ തുകയും. 1. തേലക്കാട് ജി.എൽ.പി. സ്‌കൂൾ കെട്ടിടനിർമാണം (ഒരുകോടി), 2. ആലിപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രം കെട്ടിടനിർമാണം (ഒരുകോടി), 3. അമ്മിനിക്കാട്-ഒടമല-പാറൽ റോഡ് നവീകരണം (മൂന്നുകോടി), 4. താഴേക്കോട് ജി.എൽ.പി. സ്‌കൂൾ കെട്ടിടനിർമാണം (2.5 കോടി), 5. തൂതപ്പുഴയ്ക്ക് കുറുകെ ഏലംകുളം പറയൻതുരുത്ത്-മാട്ടായ പാലം (എട്ടുകോടി), 6. ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് റോഡ് സ്ഥലമെടുപ്പടക്കമുള്ള പ്രാഥമിക പ്ര...










