ബാലറ്റ് പെട്ടി കാണാതായ സംഭവം; കേസ് ക്രൈംബ്രാഞ്ചിൽ നിന്നു മാറ്റി
Perinthalmanna RadioDate: 29-01-2023പെരിന്തൽമണ്ണയിലെ സ്പെഷൽ തപാൽ ബാലറ്റ് കാണാതായ സംഭവത്തിലെ പൊലിസ് അന്വേഷണ ചുമതലയിൽ വീണ്ടും മാറ്റം. രാവിലെ ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങിയ കേസ് ഉച്ചയ്ക്കു ശേഷം മലപ്പുറം ഡിവൈഎസ്പിക്കു കൈമാറി ജില്ലാ പൊലീസ് മേധാവി വീണ്ടും ഉത്തരവിട്ടു. ക്രൈം ബ്രാഞ്ച് ഫയലുകൾ വൈകിട്ടോടെ കൈമാറി. അന്വേഷണം തുടങ്ങിയതായി ഡിവൈഎസ്പി പി.അബ്ദുൽ ബഷീർ പറഞ്ഞു.ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസർ കൂടിയായ കലക്ടർ പരാതി നൽകിയതിനെ തുടർന്ന് ആദ്യം പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ റജിസ്റ്റർ ചെയ്ത കേസാണ് ജില്ലാ പൊലീസ് മേധാവി ക്രൈംബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലായിരു ന്നു അന്വേഷണം. ഇതിന്റെ ഭാഗമായി ഇന്നലെ തിരഞ്ഞെടുപ്പു വിഭാഗം ഡപ്യൂട്ടി കലക്ടറിൽ നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങളും രേഖകളും ശേഖരിക്കുകയും ചെയ്തു. പിന്നാലെയാണ് അന്വേഷണം വീണ്ടും മാറ്റിയത്. അട്ടിമറി സാധ്യത...










