Local

തിരുവിഴാംകുന്നിലേക്ക് കെഎസ്ആർടിസി രാത്രി സർവീസ് പുനരാരംഭിച്ചില്ല
Local

തിരുവിഴാംകുന്നിലേക്ക് കെഎസ്ആർടിസി രാത്രി സർവീസ് പുനരാരംഭിച്ചില്ല

Perinthalmanna RadioDate: 24-01-2023പെരിന്തൽമണ്ണ:  പെരിന്തൽമണ്ണയിൽ നിന്ന് രാത്രി എട്ടരയ്ക്ക് വെട്ടത്തൂർ വഴി തിരുവാഴാംകുന്നിലേ ക്കുള്ള കെഎസ്ആർടിസി ബസ് സർവീസ് പുനരാരംഭിക്കാത്തതി നാൽ യാത്രക്കാർക്ക് ദുരിതം. കോവിഡിന് ശേഷം ദിവസങ്ങൾ മാത്രമാണ് ബസ് സർവീസ് ഉണ്ടായിരുന്നത്. നിലവിൽ രാത്രി എട്ടോടെയാണ് പെരിന്തൽമണ്ണയിൽ നിന്ന് തിരുവാഴാംകുന്നിലേക്കുള്ള അവസാന ബസ്. ഇതിന് ശേഷം യാത്രക്കാർ ഓട്ടോറിക്ഷയെയോ മറ്റു വാഹനങ്ങളെയോ ആശ്രയിക്കണം. രാത്രി സർവീസ് നടത്തുന്ന ബസ് രാവിലെ ആറിന് തിരിച്ച് തിരുവിഴാംകുന്നിൽ നിന്ന് പെരിതൽമണ്ണയിലേക്കും സർവീസ് നടത്തിയിരുന്നു. മലയോര മേഖലയിൽ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള ജീവനക്കാർക്കും വിദ്യാർഥികൾക്കും അടക്കം ഏറെ ഉപകാര പ്രദമായിരുന്ന ഈ സർവീസ്. യാത്രാക്ലേശം പരിഹരിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ അധികൃതർക്ക് പരാതി നൽകിയിരുന്നു.........................................
ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ്; കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ആരംഭിച്ചു
Local

ഗ്രീൻഫീൽഡ് ഹൈവേ സ്ഥലമെടുപ്പ്; കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ആരംഭിച്ചു

Perinthalmanna RadioDate: 24-01-2023മലപ്പുറം: പാലക്കാട് - കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് കെട്ടിടങ്ങളുടെ വില നിര്‍ണ്ണയം ജില്ലയില്‍  ആരംഭിച്ചു. ഏറ്റെടുക്കുന്ന ഭൂമിയിലെ മുഴുവന്‍ നിര്‍മ്മിതികള്‍ക്കും വില നിര്‍ണ്ണയം നടത്തി നഷ്ടപരിഹാരം നല്‍കും. കെട്ടിടങ്ങളുടെ നഷ്ട പരിഹാരം തറ വിസ്തീര്‍ണ്ണത്തെ അടിസ്ഥാനപ്പെടുത്തിയാണ് കണക്കാക്കുക. മറ്റുള്ളവയ്ക്ക് വിശദമായിട്ടുള്ള വില നിര്‍ണ്ണയവും നടത്തും. ഏറ്റെടുക്കുന്ന ഭൂമിയിലുള്ള നഷ്ട പരിഹാരത്തിന്റെ കണക്കെടുപ്പ് ജില്ലയില്‍  എല്ലാ വില്ലേജുകളിലും   പൂര്‍ത്തിയായിട്ടുണ്ട്. കണക്കെടുപ്പിന് ശേഷമുള്ള വില നിര്‍ണ്ണയമാണ് നിലവില്‍  ആരംഭിച്ചിട്ടുള്ളത്. സ്ഥലമെടുപ്പ് കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍, ദേശീയ പാത അതോറിറ്റി ഉദ്യോഗസ്ഥര്‍, കണ്‍സള്‍ട്ടന്റ് ഏജന്‍സിയിലെ ഉദ്യോഗസ്ഥര്‍, പൊതു മരാമത്ത് വകുപ്പിലെ  ഉദ്യോഗസ്ഥര്‍...
ആളുമാറി ജപ്തി; പരാതി നൽകി സ്ഥല ഉടമകൾ
Local

ആളുമാറി ജപ്തി; പരാതി നൽകി സ്ഥല ഉടമകൾ

Perinthalmanna RadioDate: 24-01-2023പെരിന്തൽമണ്ണ: ഹർത്താൽ നഷ്ടം ഈടാക്കാനായി പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടലുമായി ബന്ധപ്പെട്ട് അങ്ങാടിപ്പുറം വില്ലേജിലെ പുത്തനങ്ങാടിയിൽ ആളുമാറി സ്വത്ത് കണ്ടു കെട്ടിയതിൽ ഭൂ ഉടമകൾ പെരിന്തൽമണ്ണ തഹസിൽദാർക്ക് പരാതി നൽകി.ഇടുപൊടിയൻ അലി, ഇടുപൊടിയൻ ഹംസ എന്നിവരാണ് തഹസിൽദാർ പി.എം. മായക്ക് പരാതി നൽകിയത്.35 വർഷത്തോളമായി പ്രവാസ ജീവിതം നയിക്കുന്ന താൻ ശാരീരിക അവശതകളെ തുടർന്നാണ് മാസങ്ങൾക്ക് മുൻപ് നാട്ടിലെത്തിയതെന്ന് ഹംസ പരാതിയിൽ പറയുന്നു.രാഷ്ട്രീയ, സാമൂഹിക, സമുദായിക സംഘടനകളിലൊന്നും അംഗമല്ല. ജപ്തി നോട്ടീസ് പതിക്കാനെത്തിയ ഉദ്യോഗസ്ഥരോട് ആളുമാറിയ വിവരം ബോധ്യപ്പെടുത്തിയപ്പോൾ അവർ നിസ്സഹായരാണെന്നാണ് മറുപടി ലഭിച്ചത്.കുടുംബത്തിനും തനിക്കും ഇതുമൂലം വലിയ മാനസിക പ്രയാസമാണുണ്ടായിരിക്കുന്നതെന്നും ഇതൊഴിവാക്കുവാൻ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ...
ബാലറ്റുപെട്ടി കാണാതായ സംഭവം; അബദ്ധം പറ്റിയതാണെന്ന് ഉദ്യോഗസ്ഥർ
Local

ബാലറ്റുപെട്ടി കാണാതായ സംഭവം; അബദ്ധം പറ്റിയതാണെന്ന് ഉദ്യോഗസ്ഥർ

Perinthalmanna RadioDate: 24-01-2023പെരിന്തൽമണ്ണയിൽ സ്പെഷൽ ബാലറ്റുകൾ സൂക്ഷിച്ച പെട്ടി കാണാതായ സംഭവം അബദ്ധത്തിൽ സംഭവിച്ചതെന്നു ഉദ്യോഗസ്ഥരുടെ വിശദീകരണം. പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ കാണാതായതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരിൽ മൂന്ന് പേർ ജില്ലാ കലക്ടറുടെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി. നിലവിൽ തിരുവനന്തപുരത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന് വിശദീകരണം നൽകാൻ രണ്ട് ദിവസം കൂടി സമയമനുവദിച്ചു. ഈ ആഴ്ച തന്നെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് ജില്ലാ കലക്ടർ റിപ്പോർട് സമർപ്പിക്കും.പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് കാണാതായ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കാണ് ജില്ലാ കലക്ടർ കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. പെരിന്തൽമണ്ണ ട്രഷറി ഓഫീസർ എൻ. സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്‍റ് എസ്. രാജീവ്, സഹകരണ ജോ. രജിസ്ട്രാർ ഓഫീസിലെ സീനിയർ ഇൻസ്പെക്ടർ സി എൻ പ്രതീഷ്, നിലവിൽ തിരുവനന്തപുരത്ത് ജോ. രജിസ്ട്രാറായ...
ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കെഎസ്ഇബിക്ക് 39 കോടിയുടെ കുടിശ്ശിക
Local

ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് കെഎസ്ഇബിക്ക് 39 കോടിയുടെ കുടിശ്ശിക

Perinthalmanna RadioDate: 23-01-2023മലപ്പുറം: ജില്ലയിലെ സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് വൈദ്യുതി ബോർഡിന് കുടിശ്ശികയായി കിട്ടാനുള്ളത് 39 കോടി രൂപ. മഞ്ചേരി, തിരൂർ, നിലമ്പൂർ സർക്കിളുകൾക്ക് കീഴിലെ കുടിശ്ശികയുടെ കണക്കാണിത്. ഏറ്റവും കൂടുതൽ കുടിശ്ശികയുള്ളത് മഞ്ചേരി സർക്കിളിലാണ്. 20.75 കോടി രൂപ. തിരൂർ സർക്കിളിൽ 12.60 കോടിയും നിലമ്പൂർ സർക്കിളിൽ 5.52 കോടി രൂപയും കുടിശികയായി കിട്ടാനുണ്ട്. കുടിശ്ശിക പിരിച്ചെടുക്കാൻ കെ.എസ്.ഇ.ബി ശ്രമിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. കുടിശ്ശിക നൽകാനുള്ള സർക്കാർ വകുപ്പുകളിൽ മുന്നിലുള്ളത് വാട്ടർ അതോറിറ്റിയാണ്. 18.48 കോടി രൂപ നൽകാനുണ്ട്. മഞ്ചേരി സർക്കിളിൽ 13.94 കോടിയും തിരൂരിൽ എട്ട് കോടിയും നിലമ്പൂരിൽ 4.54 കോടി രൂപയും വാട്ടർ അതോറിറ്റി കെ.എസ്.ഇ.ബിക്ക് നൽകാനുണ്ട്. കൃഷി വകുപ്പും ആഭ്യന്തര വകുപ്പും കോടികളുടെ കുടിശ്ശിക വരുത്തിയിട്ടുണ്ട്. അവശ്യ സർവീസുകളുടെ വൈദ്യുതി ബന്ധം വിച്ഛേദ...
കൈവെള്ളയിൽ ഒതുങ്ങും; ഹിഷ്മ എഴുതിയ ചരിത്ര പുസ്തകം
Local

കൈവെള്ളയിൽ ഒതുങ്ങും; ഹിഷ്മ എഴുതിയ ചരിത്ര പുസ്തകം

Perinthalmanna RadioDate: 23-01-2023പെരിന്തൽമണ്ണ: മലബാർ കലാപത്തെ കുറിച്ച് മനോഹരമായ കുഞ്ഞൻ പുസ്തകം ഒരുക്കി പ്ലസ് ടു വിദ്യാർഥിനി. മൂർക്കനാട് വലിയ പാലത്തിങ്കൽ ഹിഷ്മ (17) ആണ് രണ്ടര സെന്റീമീറ്റർ നീളവും വീതിയും 3.1 സെന്റീ മീറ്റർ കനവുമുള്ള കയ്യെഴുത്ത് പുസ്തകം തയാറാക്കിയത്. മലബാർ 1921-22 എന്നാണ് പേര്. കറുത്ത മഷിയിൽ അച്ചടിയെ വെല്ലുന്ന കയ്യെഴുത്തുമായാണ് പുസ്തകം. കരുപറമ്പ് ഫാത്തിമ ഇസ്ലാമിക് കോളജിലെ വിദ്യാർഥിനിയാണ് ഹിഷ്മ. 201 പേജുകളുള്ള 1921 മുതൽ 1922 വരെ നടന്ന മലബാർ കലാപവും അനന്തര സംഭവ വികാസങ്ങളുമാണ് പ്രതിപാതിക്കുന്നത്. മുഹമ്മദാലിയുടെയും സലീനയുടെയും മകളാണ്.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാ...
ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല; മങ്കടയിൽ യാത്രക്കാർക്ക് ദുരിതം
Local

ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ല; മങ്കടയിൽ യാത്രക്കാർക്ക് ദുരിതം

Perinthalmanna RadioDate: 23-01-2023മങ്കട: ബസ് കാത്തിരിപ്പു കേന്ദ്രങ്ങളില്ലാത്തതിനാൽ മങ്കടയിൽ യാത്രക്കാർ ദുരിതത്തിൽ. കവലയിൽ ബസുകൾ നിർത്തുന്നത് ഗതാഗതക്കുരുക്കും അപകടങ്ങളുമുണ്ടാക്കുന്നു.മങ്കട മേലേ അങ്ങാടിയിലാണ് യാത്രക്കാർ ദുരിതമനുഭവിക്കുന്നത്. കാത്തിരിപ്പുകേന്ദ്രങ്ങൾ വേണമെന്ന കാലങ്ങളായ ആവശ്യത്തിന് ഇതുവരെ പരിഹാരമില്ല. മഞ്ചേരി, പെരിന്തൽമണ്ണ, മലപുറം, പട്ടിക്കാട് റോഡുകൾ ചേരുന്ന നാൽക്കവലയാണ് മങ്കട മേലെ അങ്ങാടി.മഞ്ചേരിയിലേക്കും പെരിന്തൽമണ്ണയിലേക്കും പോകുന്ന ബസുകൾ കവലയ്ക്ക് സമീപം നിർത്തുന്നതിനാൽ മലപ്പുറം റോഡിൽ നിന്നും പട്ടിക്കാട് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾക്ക് മറികടന്ന് പോകാൻ പ്രയാസമുണ്ടാക്കുന്നു.ഇത്തരത്തിൽ ബസിനെ മറികടന്നു പോയ വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.ഏതാനും വർഷം മുമ്പ് ബസ് സ്റ്റോപ്പുകൾ മാറ്റി ക്രമീകരിച്ചെങ്കിലും കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമിക്കാതെ ബോ...
എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം
Kerala, Local

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; 19 വിദ്യാർഥികൾക്ക് രോഗം

Perinthalmanna RadioDate: 23-01-2023എറണാകുളം കാക്കനാട് സ്വകാര്യ സ്കൂളിലെ 19 വിദ്യാര്‍ഥികള്‍ക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. രോഗ ലക്ഷണങ്ങളെ തുടർന്നു നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടികളുടെ മാതാപിതാക്കളില്‍ ചിലര്‍ക്കും രോഗബാധയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുണ്ട്. ഇതേത്തുടർന്ന് സ്കൂളിലെ 1 മുതല്‍ 5 വരെ ക്ലാസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. രോഗബാധിതരായവരില്‍ നിന്നും മറ്റുള്ളവരിലേക്ക് പകരുന്നതാണ് നോറാ വൈറസ്. ജില്ലാ ആരോഗ്യ വിഭാഗം പ്രതിരോധ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.എന്താണ് നോറോ വൈറസ്?ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്കും ഈ വൈറസ് കാരണമാകുന്നു. ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റു അനുബന്ധ രോഗങ്ങളുള്ളവർ എന്ന...
കെട്ടിട നികുതി 5% കൂട്ടും; ഏപ്രിൽ മുതൽ പ്രാബല്യം
Local

കെട്ടിട നികുതി 5% കൂട്ടും; ഏപ്രിൽ മുതൽ പ്രാബല്യം

Perinthalmanna RadioDate: 23-01-2023സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂടും. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്. തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ച കെട്ടിടപ്ലാനിൽനിന്നു വ്യത്യസ്തമായി പിന്നീടു നടത്തിയ അനുബന്ധ നിർമാണങ്ങൾകൂടി അളന്നു തിട്ടപ്പെടുത്തി നികുതി പുനർനിർണയിക്കാനുള്ള സർക്കാർ വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും.അനുബന്ധ നിർമാണങ്ങൾ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തോറും വിവരശേഖരണം ആലോചനയിലുണ്ട്. ഗ്രാമസഭകളും വാർഡ് സഭകളും വിളിച്ചുകൂട്ടി ജനങ്ങളെ ബോധ്യപ്പെടുത്തിയാകും നടപടി. ആവശ്യമെങ്കിൽ അതതു തദ്ദേശസ്ഥാപന പരിധിയിലെ എൻജിനീയറിങ് ബിരുദധാരികളുടെ സഹായവും തേടും.സംസ്ഥാനത്ത് വർഷം 2600 കോടി രൂപയിലേറെയാണു കെട്ടിടനികുതി വഴിയുള്ള വരുമാനം. 5...
സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത
Local

സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത

Perinthalmanna RadioDate: 23-01-2023തിരുവനന്തപുരം: നീണ്ട വരണ്ട കാലാവസ്ഥയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ഒറ്റപ്പെട്ട മഴക്ക് സാധ്യത. ചൊവ്വാഴ്ചയോടെ കേരളത്തിൽ മഴ ലഭിച്ചേക്കും. തെക്കൻ കേരളത്തിലാണ് കൂടുതൽ മഴ സാധ്യത. ഒറ്റപ്പെട്ട മഴ മധ്യ കേരളത്തിലും വടക്കൻ ജില്ലകളുടെ കിഴക്കൻ മലമേഖലകളിലും കിട്ടിയേക്കും.മഡഗാസ്‌കറിനു സമീപം കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റും തുടർന്നുള്ള അന്തരീക്ഷ സ്ഥിതിയുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നത്. ഒപ്പം ബംഗാൾ ഉൾക്കടലിൽ നിന്ന് ഈർപ്പമുള്ള കാറ്റ് കേരളത്തിൽ പ്രവേശിക്കുന്നതും മഴയ്ക്ക് ഇടയാക്കിയേക്കും.................................................കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക----------------------------------------------പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്ക...